Wednesday, July 11, 2012
എംജി ബിരുദ ഫലം അത്യപൂര്‍വ നേട്ടം: ഡോ. രാജന്‍ ഗുരുക്കള്‍
കോട്ടയം: ചൊവ്വാഴ്ചത്തെ ബിരുദ പരീക്ഷാ ഫലപ്രഖ്യാപനത്തോടെ എംജി സര്‍വകലാശാല സ്വന്തമാക്കിയത് അത്യപൂര്‍വ നേട്ടം. സര്‍വകലാശാലയുടെ പ്രഥമ ചോയ്സ്ഡ് ക്രെഡിറ്റ് സെമസ്റ്റര്‍ (സിബിസിഎസ്എസ്) അധിഷ്ഠിത 107 ബിരുദ കോഴ്സുകളുടെ സമ്പൂര്‍ണ ഫലമാണ് റെക്കോഡ് സമയത്തിനുള്ളില്‍ പ്രസിദ്ധീകരിച്ചത്. ദേശീയ പ്ലാനിങ് കമീഷന്‍ സിബിസിഎസ്എസ് നടപ്പാക്കുന്നത് സംബന്ധിച്ച് നടത്തുന്ന അഖിലേന്ത്യാ പഠനത്തില്‍ എംജിയെ ഉള്‍പ്പെടുത്തിയതും നേട്ടമായി. സമയബന്ധിതമായി പരീക്ഷയും പ്രഥമ ഫലപ്രഖ്യാപനവും നടത്താനായത് അത്യപൂര്‍വ നേട്ടമാണണെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. രാജന്‍ ഗുരുക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആറാം സെമസ്റ്ററിലെ 1,66,000 ഉത്തരക്കടലാസുകള്‍ 9 മേഖലാ ക്യാമ്പുകളിലായിട്ടായിരുന്നു മൂല്യനിര്‍ണയം നടത്തിയത്. 2000 അധ്യാപകര്‍ 45 ദിവസം മൂല്യനിര്‍ണയത്തില്‍ പങ്കെടുത്തു. പരീക്ഷ വിഭാഗത്തിന്റെ ആധുനികവത്ക്കരണം ഫലപ്രഖ്യാപനത്തെ സുഗമമാക്കി. പ്രിന്‍സിപ്പല്‍മാര്‍ നേരിട്ട് ക്യാമ്പുകളില്‍ ഉത്തരടക്കടലാസുകള്‍ എത്തിക്കുന്നതും പരിഷ്കാരങ്ങളുടെ ഭാഗമാണ്. പ്രോ- വൈസ് ചാന്‍സലര്‍ ചെയര്‍മാനും പരീക്ഷാകമ്മിറ്റി കണ്‍വീനര്‍, സിന്‍ഡിക്കറ്റ് അംഗങ്ങള്‍, പരീക്ഷാ കണ്‍ട്രോളര്‍, രജിസ്ട്രാര്‍ എന്നിവര്‍ അംഗങ്ങളുമായ മോണിട്ടറിങ് കമ്മിറ്റിയ്ക്കായിരുന്നു പരിഷ്കാരങ്ങളുടെ മേല്‍നോട്ടം.
2009-12 വര്‍ഷങ്ങളിലെ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു പരീക്ഷ. സര്‍വകലാശാലയിലെ വിവിധ സംഘടനകളെ കൂടാതെ ജോയിന്റ് രജിസ്ട്രാര്‍ പി പത്മജദേവി, ഡെപ്യൂട്ടി രജിസ്ട്രാര്‍ എം ഇസ്മയില്‍, കെ സി സറ്റീഫന്‍, കെ എം മുഹമ്മദ്, അസിസ്റ്റന്റ് രജിസ്ട്രാര്‍ സുരേഷ് ബാബു, ടി എസ് ഗിരിജ, എ എസ് ജയലേഖ തുടങ്ങിയ ഉദ്യോഗസ്ഥസംഘം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥ സംഘത്തിന്റെ സേവനം വിജയത്തിന് സഹായമായെന്ന് പ്രോ- വൈസ് ചാന്‍സലര്‍ ഡോ. രാജന്‍ വര്‍ഗീസ് പറഞ്ഞു.
deshabhimani 110712
Labels:
വിദ്യാഭ്യാസം
Subscribe to:
Post Comments (Atom)
ചൊവ്വാഴ്ചത്തെ ബിരുദ പരീക്ഷാ ഫലപ്രഖ്യാപനത്തോടെ എംജി സര്‍വകലാശാല സ്വന്തമാക്കിയത് അത്യപൂര്‍വ നേട്ടം. സര്‍വകലാശാലയുടെ പ്രഥമ ചോയ്സ്ഡ് ക്രെഡിറ്റ് സെമസ്റ്റര്‍ (സിബിസിഎസ്എസ്) അധിഷ്ഠിത 107 ബിരുദ കോഴ്സുകളുടെ സമ്പൂര്‍ണ ഫലമാണ് റെക്കോഡ് സമയത്തിനുള്ളില്‍ പ്രസിദ്ധീകരിച്ചത്. ദേശീയ പ്ലാനിങ് കമീഷന്‍ സിബിസിഎസ്എസ് നടപ്പാക്കുന്നത് സംബന്ധിച്ച് നടത്തുന്ന അഖിലേന്ത്യാ പഠനത്തില്‍ എംജിയെ ഉള്‍പ്പെടുത്തിയതും നേട്ടമായി. സമയബന്ധിതമായി പരീക്ഷയും പ്രഥമ ഫലപ്രഖ്യാപനവും നടത്താനായത് അത്യപൂര്‍വ നേട്ടമാണണെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. രാജന്‍ ഗുരുക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
ReplyDelete