Sunday, July 1, 2012
യഥാര്‍ഥ കേരള കോണ്‍ഗ്രസ് പി സി തോമസിന്റേത്: തെര. കമീഷന്‍
കേരളത്തില്‍ യഥാര്‍ഥ കേരള കോണ്‍ഗ്രസ് പി സി തോമസ് വിഭാഗത്തിന്റേതാണെന്ന് വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പു കമീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു. കേരള കോണ്‍ഗ്രസില്‍ നിന്ന് ചില വ്യക്തികള്‍ മാണി ഗ്രൂപ്പില്‍ ചേരുക മാത്രമാണുണ്ടായതെന്നും ഇതിനെ പൂര്‍ണ ലയനമായി കാണാനാകില്ലെന്നും കമീഷന്‍ വ്യക്തമാക്കി. ഇരുവിഭാഗങ്ങളുടെയും വാദം കേട്ട ശേഷമാണ് കമീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
തങ്ങള്‍ പൂര്‍ണമായി മാണി ഗ്രൂപ്പില്‍ ലയിച്ചെന്നും അതിനാല്‍ കേരള കോണ്‍ഗ്രസ് എന്ന പേര് മറ്റൊരു കക്ഷിക്കും അവകാശപ്പെടാനാകില്ലെന്നുമായിരുന്നു ജോസഫ് ഗ്രൂപ്പിന്റെ വാദം. കേരള കോണ്‍ഗ്രസിന്റെ ചിഹ്നമായിരുന്ന സൈക്കിള്‍ മറ്റൊരു പാര്‍ടിക്കും നല്‍കരുതെന്നും ജോസഫ് ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, രണ്ടാവശ്യവും കമീഷന്‍ തള്ളി. തങ്ങളുടെ മാതൃപാര്‍ടിയില്‍ നിന്ന് ജോസഫും ചിലരും മാണി ഗ്രൂപ്പില്‍ ചേരുക മാത്രമാണുണ്ടായതെന്നും കേരള കോണ്‍ഗ്രസ് എന്ന പാര്‍ടി ഇപ്പോഴും പൂര്‍ണ അര്‍ഥത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നുമാണ് പി സി തോമസ് വിഭാഗം വാദിച്ചത്. ജോസഫിനെയും കൂട്ടരെയും പുറത്താക്കി പുതിയ ഭാരവാഹികളെ പാര്‍ടി ഭരണഘടനാപ്രകാരം തെരഞ്ഞെടുത്തെന്നും തോമസ് വിഭാഗം അറിയിച്ചു. തെളിവായി സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ച് കമീഷന്‍ ഈ വാദങ്ങള്‍ അംഗീകരിച്ചു. കേരള കോണ്‍ഗ്രസ് എന്ന പേര് തോമസ് വിഭാഗത്തിന് തുടര്‍ന്നും ഉപയോഗിക്കാമെന്ന് കമീഷന്‍ ഉത്തരവില്‍ പറഞ്ഞു. അംഗീകൃത രാഷ്ട്രീയ പാര്‍ടിയെന്ന പദവിയുമുണ്ടാകും.
നിയമസഭയില്‍ അംഗങ്ങളില്ലാത്തതിനാല്‍ തല്‍ക്കാലം സംസ്ഥാന പാര്‍ടിയെന്ന പദവി നല്‍കാനാകില്ല. ഈ പദവി ലഭിച്ചശേഷം സൈക്കിള്‍ ചിഹ്നം അവകാശപ്പെടാനുമാകും. സംസ്ഥാന പദവി ലഭിക്കാതെ തന്നെ തങ്ങളുടെ പാര്‍ടിസ്ഥാനാര്‍ഥികള്‍ക്ക് പൊതുവായി സൈക്കിള്‍ ചിഹ്നം അനുവദിക്കണമെന്ന് അഭ്യര്‍ഥിക്കാനുമാകും. കേരള കോണ്‍ഗ്രസ് എന്ന പേര് തോമസ് വിഭാഗത്തിന് നല്‍കരുതെന്ന ആവശ്യം കമീഷന്‍ തള്ളിയത് മാണി ഗ്രൂപ്പിന് കനത്ത തിരിച്ചടിയായി. കമീഷന്റെ അന്തിമ ഉത്തരവ് വരുന്നതുവരെ കേരള കോണ്‍ഗ്രസ് ലയനവിരുദ്ധവിഭാഗം എന്ന പേരായിരുന്നു തോമസ് വിഭാഗത്തിന് അനുവദിച്ചിരുന്നത്.
deshabhimani 010712
Labels:
കേരള കോണ്‍ഗ്രസ്
Subscribe to:
Post Comments (Atom)

ReplyDelete