Saturday, July 7, 2012

കലിക്കറ്റ് സര്‍വകലാശാല യൂനിയന്‍ എസ്എഫ്ഐക്ക്

കലിക്കറ്റ് സര്‍വകലാശാല യൂനിയന്‍ എസ്എഫ്ഐക്ക്. എല്ലാ സ്ഥാനത്തേക്കും എസ്എഫ്ഐ പ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെട്ടു. അഞ്ച് ജില്ലകളില്‍ നിന്നെത്തുയ 227 കൗണ്‍സിലര്‍മാരാണ് വോട്ടു ചെയ്തത്. ചെയര്‍മാനായി കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ എം സമീഷും ജനറല്‍ സെക്രട്ടറിയായി ഗുരുവായൂര്‍ ശ്രുകൃഷ്ണ കോളേജിലെ സി അനൂപും തെരഞ്ഞെടുക്കപ്പെട്ടു. തൃശൂര്‍ കേരളവര്‍മ്മയിലെ ആന്‍സന്‍ വൈസ് ചെയര്‍മാനായും മഞ്ചേരി എന്‍എസ്എസിലെ പി ആതിര ലേഡി വൈസ് ചെയര്‍മാനായും തെരഞ്ഞെടുക്കപ്പെട്ടു. ചുങ്കത്തറ മാര്‍ത്തോമയിലെ പി ലക്ഷ്മി ജോയിന്റ് സെക്രട്ടറിയായി. 2002 മുതല്‍ തുടര്‍ച്ചയായി എസ്എഫ്ഐയാണ് സര്‍വകലാശാല ഭരിക്കുന്നത്.

deshabhimani news

1 comment:

  1. കലിക്കറ്റ് സര്‍വകലാശാല യൂനിയന്‍ എസ്എഫ്ഐക്ക്. എല്ലാ സ്ഥാനത്തേക്കും എസ്എഫ്ഐ പ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെട്ടു.

    ReplyDelete