Saturday, July 7, 2012
അന്വേഷണസംഘം പി മോഹനനെ ഭീഷണിപ്പെടുത്തുന്നു: പിണറായി
ടി പി ചന്ദ്രശേഖരന് വധക്കേസില്‍ അറസ്റ്റിലായ സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി മോഹനനെ അന്വേഷണ സംഘം ഭീഷണിപ്പെടുത്തുകയാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. മോഹനന് മാസ്റ്ററുടെ ഭാര്യയും എംഎല്‍എയുമായ കെ കെ ലതികയെ കേസില്‍ കുടുക്കുമെന്ന് പറഞ്ഞാണ് അദ്ദേഹത്തെ ഭീഷണിപ്പെടുത്തുന്നതെന്നും പിണറായി പറഞ്ഞു. പൊതുപ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുക്കുന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ രീതിയാണ്. ഇതിന്റെ ഭാഗമായാണ് മോഹനനെ അറസ്റ്റ് ചെയ്തത്.
ഭീഷണിപ്പെടുത്തിയാല്‍ അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരുടെ കാല്ക്കല് വീഴുമെന്നാണ് ചിലര്‍ പ്രതീക്ഷിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍കൊണ്ടൊന്നും സിപിഐ എമ്മിനെ തകര്‍ക്കാനാവില്ല. വയനാട്ടിലെ ആദിവാസി ഭൂസമര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂസമരത്തില്‍ പങ്കെടുത്തതിന് അഞ്ഞൂറിലധികം ആദിവാസികളെ സര്‍ക്കാര്‍ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ന്യായമായ ആവശ്യം ഉന്നയിച്ച് പ്രതിഷേധിക്കുന്ന ആദിവാസികള്‍ക്കെതിരായി കൈക്കൊള്ളുന്ന നടപടി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
deshabhimani news
Labels:
ഓഞ്ചിയം
Subscribe to:
Post Comments (Atom)

ReplyDelete