എസ്എഫ്ഐ ഇടുക്കി ജില്ലാ വൈസ്പ്രസിഡന്റ് അനീഷ് രാജന്റെ കൊലപാതകക്കേസില്‍ അന്വേഷണം തൃപ്തികരമായില്ലെങ്കില് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് പറഞ്ഞു. കോണ്‍ഗ്രസ് ഗുണ്ടകള്‍ കൊലപ്പെടുത്തിയ അനീഷ് രാജന്റെ വീട് സന്ദര്‍ശിച്ച് മാതാപിതാക്കളോടാണ് ഇക്കാര്യം അറിയിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ചിരുന്നു. ഒന്പതുപേര് പ്രതികളുണ്ടായിട്ടും രണ്ടുപേരെ മാത്രമാണ് പിടികൂടാനായത്. ബാക്കിയുള്ളവരെക്കൂടി പിടികൂടിയില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കും. ലോക്കല്‍ പൊലീസിനുശേഷം ക്രൈംബ്രാഞ്ചാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഇത് തൃപ്തികരമല്ലെങ്കില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും വി എസ് പറഞ്ഞു.
ടോം ജോസ് കമീഷന് ദാഹി: വി എസ്
കൊച്ചി: കൊച്ചി മെട്രോയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളി നടത്തുകയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് പറഞ്ഞു. കെഎംആര്‍എല്‍ എംഡി ടോം ജോസ് കമീഷന് ദാഹിയാണെന്നും ആലുവയില്‍ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.
എന്നാല്‍, അതിനു വിപരീതമായ നിലപാടുകളുള്ള ആളാണ് ഇ ശ്രീധരന്. അദ്ദേഹത്തോപ്പം ടോം ജോസിനെയും ചേര്‍ത്തുള്ള നടപടികള്‍ക്കാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്. ഡിഎംആര്‍സി ഉണ്ടെങ്കില്‍ മാത്രമേ താന്‍ ഉണ്ടാകുവെന്ന് ശ്രീധരന് വ്യക്തമാക്കിയതാണ്. എന്നാല്‍, സംസ്ഥാനസര്‍ക്കാര്‍ അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കയാണ്. ടോം ജോസ് ഇതിനിടെ ബംഗളൂരുവില്‍ പോയത് എന്തിനാണെന്ന് അറിയില്ല. ഡിഎംആര്‍സിയെയും ഇ ശ്രീധരനെയും വിശ്വാസത്തിലെടുത്താണ് കഴിഞ്ഞ സര്‍ക്കാര്‍ കൊച്ചി മെട്രോയുടെ കാര്യത്തില്‍ മുന്നോട്ടുപോയതെന്നും വി എസ് പറഞ്ഞു.
ബസേലിയോസ് സമരം നീളുന്നത് ഭൂഷണമല്ല: വി എസ്
കോതമംഗലം: ബസേലിയോസ് ആശുപത്രിയിലെ നേഴ്സുമാരുടെ സമരം നീണ്ടുപോകുന്നത് യുഡിഎഫ് സര്‍ക്കാരിന് ഭൂഷണമല്ലെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് പറഞ്ഞു. 75 ദിവസം പിന്നിട്ട സമരത്തിന് ആവേശംപകര്ന്നുകൊണ്ട് സമരപ്പന്തലില്‍ എത്തിയതായിരുന്നു അദ്ദേഹം.
ലേബര്‍ വുകപ്പിന്റെ കെടുകാര്യസ്ഥതയെയാണ് ഇത് കാണിക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് സമരം കണ്ടില്ലെന്നുനടിച്ച് അധികനാള്‍ മുന്നോട്ടുപോകാന്‍ ആകില്ല. സമരം ചര്‍ച്ചയിലൂടെ പരിഹരിച്ച് അവരെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ മാനേജ്മെന്റും സര്‍ക്കാരും തയ്യാറാകണം. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് രാജ്യവ്യാപകമായി നേഴ്സുമാര്‍ നടത്തിയ സമരം വിജയിക്കുകയും ഒത്തുതീര്‍പ്പില്‍ എത്തിക്കുകയും ചെയ്തിട്ടുണെന്നും വിഎസ് പറഞ്ഞു. വിഎസിനെ കാണാന്‍ ആയിരങ്ങളാണ് നാടിന്റെ നാനാ ദിക്കില്‍നിന്നും ഒഴുകിയെത്തിയത്. സമരസഹായ സമിതി ചെയര്മാന് കെ എ ജോയി, സിപിഐ എം കോതമംഗലം ഏരിയ സെക്രട്ടറി ആര് അനില്‍കുമാര്‍, ജില്ലാകമ്മിറ്റി അംഗം പി ആര് ഗംഗാധരന് എന്നിവര്‍ക്കൊപ്പമാണ് വി എസ് സമരപ്പന്തലില്‍ എത്തിയത്.
deshabhimani 090712
എസ്എഫ്ഐ ഇടുക്കി ജില്ലാ വൈസ്പ്രസിഡന്റ് അനീഷ് രാജന്റെ കൊലപാതകക്കേസില്‍ അന്വേഷണം തൃപ്തികരമായില്ലെങ്കില് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് പറഞ്ഞു.
ReplyDelete