Tuesday, July 10, 2012
ഇല്ലാക്കഥയുണ്ടാക്കി മണിയെ അപമാനിക്കാന്‍ ശ്രമം
അഞ്ചേരി ബേബി കേസ് പുനരന്വേഷണവുമായി ബന്ധപ്പെട്ട് നുണപരിശോധന നടത്തുമെന്ന ഇല്ലാക്കഥയുണ്ടാക്കി സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം എം മണിയെ അപമാനിക്കാന്‍ മാധ്യമശ്രമം. ചോദ്യം ചെയ്യപ്പെട്ടവരുടെ മൊഴികള്‍ പരസ്പര വിരുദ്ധമാണെന്നും അതുകൊണ്ട് പ്രത്യേക അന്വേഷണസംഘം നുണപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് സൂചനയുണ്ടെന്നുമാണ് ഒരു പത്രം കഴിഞ്ഞദിവസം പ്രധാനവാര്‍ത്ത നല്‍കിയത്. എന്നാല്‍ ഇതെക്കുറിച്ച് അറിയില്ലെന്നും അന്വേഷണ വിവരം മാധ്യമങ്ങളുമായി പങ്കുവയ്ക്കില്ലെന്നും അന്വേഷണച്ചുമതലയുള്ള പൊലീസ് സംഘത്തലവന് ഐജി കെ പത്മകുമാര്‍ പറഞ്ഞു.
ചോദ്യം ചെയ്യലില്‍ സഹകരിക്കുമെന്നും വിളിച്ചാല്‍ ഇനിയും എത്തുമെന്നും കഴിഞ്ഞദിവസം എം എം മണി പറഞ്ഞിരുന്നു. നുണപരിശോധന സംബന്ധിച്ച് സൂചന, പറയപ്പെടുന്നു, അറിയുന്നു എന്ന രൂപത്തില്‍ അഭ്യൂഹ വാര്‍ത്തകള്‍ സിപിഐ എമ്മിനെയും നേതാക്കളെയും തേജോവധം ചെയ്യാനുള്ളതാണെന്ന് ഇതോടെ വ്യക്തമായി. അന്വേഷണത്തിന്റെ അവസാന ഘട്ടത്തിലാണ് ആവശ്യമെങ്കില്‍ നുണപരിശോധന നടത്തുന്നത്. കോടതികളുടെ പ്രത്യേക അനുവാദവും വിധേയനാകുന്നയാളിന്റെ സമ്മതവും ഇതിന് അനിവാര്യമാണ്. അന്വേഷണ സംഘവുമായി അടുപ്പമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ തെറ്റിദ്ധാരണാജനകമായ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറുന്നതായും സൂചനയുണ്ട്. പൊലീസ് ഏറെ നിര്‍ബന്ധിച്ചും മാപ്പുസാക്ഷിയാക്കാമെന്ന് വാഗ്ദാനം ചെയ്തുമാണ് ബിഎംഎസ് നേതാവ് മോഹന്‍ദാസില്‍നിന്ന് എം എം മണിക്കെതിരായ മൊഴി വാങ്ങിയത്. പൊലീസില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടലും ഉണ്ടായിരുന്നു. ഈ കെട്ടിച്ചമച്ച മൊഴി പിടിവള്ളിയായി സ്വീകരിച്ചാണ് സിപിഐ എം നേതാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നത്.
deshabhimani 100712
Labels:
ഇടുക്കി,
നുണപ്രചരണം,
മാധ്യമം
Subscribe to:
Post Comments (Atom)

ReplyDelete