ഷുക്കൂര്‍ മരിച്ച് ഒരുമാസത്തിനുശേഷം "പാര്‍ടി കോടതി" വാര്‍ത്തയിലൂടെ രൂപപ്പെട്ട ഗൂഢാലോചനക്കേസിന് തെളിവ് കണ്ടെത്താനാകാതെ പൊലീസ് കുഴങ്ങുന്നു. മൊബൈല്‍ ഫോട്ടോയും എംഎംഎസുമായിരുന്നു ആദ്യം പൊലീസും മാധ്യമങ്ങളും സിപിഐ എമ്മിനെതിരെ ആയുധമാക്കിയത്. ഷുക്കൂറിനൊപ്പം ഉണ്ടായിരുന്ന പരിക്കേറ്റ സക്കറിയയുടെ മൊഴിയില്‍ ഇത്തരമൊരു പരാമര്‍ശവും ഉണ്ടായിരുന്നില്ല. മനോരമ, മാതൃഭൂമി വാര്‍ത്തക്കു ശേഷമാണ് ഫോട്ടോയെടുപ്പും ജനക്കൂട്ടത്തിന്റെ വിചാരണയുമൊക്കെ പ്രത്യക്ഷപ്പെട്ടത്. അത്തരമൊരു തെളിവും ലഭിക്കാത്തതിനെ തുടര്‍ന്ന് ഗൂഢാലോചനാ കേസ് തളിപ്പറമ്പ് സഹകരണ ആശുപത്രിയെ കേന്ദ്രീകരിച്ചായി. ഡോക്ടര്‍മാരെയും ആശുപത്രി ജീവനക്കാരെയും ഭീഷണിപ്പെടുത്തി മൊഴിയുണ്ടാക്കാന്‍ ശ്രമിച്ചു. ഇതും പരാജയപ്പെട്ടപ്പോഴാണ് പ്രതികളിലൊരാളുടെ "മൊഴി" പിറന്നത്.
അരിയിലെ അപ്രതീക്ഷിത അക്രമത്തിനുശേഷം പി ജയരാജനും ടി വി രാജേഷും നേരെപോയത് പൊലീസ് സ്റ്റേഷനിലേക്കാണ്. പരാതി നല്‍കിയശേഷം ആശുപത്രിയിലേക്ക് പോയി. അപ്പോള്‍ മുതല്‍ ഡോക്ടര്‍മാരുടെ പരിശോധനയും പൊലീസിന്റെ മൊഴിയെടുക്കലും ദൃശ്യമാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കലുമൊക്കെയാണ് ആശുപത്രിയില്‍ നടന്നത്. ഇതിനെല്ലാം നൂറുകണക്കിനാളുകള്‍ സാക്ഷിയാണ്. പിന്നീടും എല്‍ഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും മറ്റു പാര്‍ടിക്കാരും സന്ദര്‍ശകരായെത്തി. ഈ ബഹളത്തിനിടെ ആശുപത്രിയില്‍ ഗൂഢാലോചന നടത്തിയെന്ന നട്ടാല്‍മുളക്കാത്ത നുണയെ അവലംബമാക്കിയാണ് കേസെടുക്കാന്‍ നീക്കം. ഗൂഢാലോചനക്ക് ആധാരമായി പ്രചരിപ്പിക്കുന്നതാകട്ടെ പിടിയിലായവരില്‍ ചിലരുടെ "മൊഴിയും". ഫോണില്‍ സംസാരിച്ചത് കേട്ട് പി ജയരാജന്‍ ഗൂഢാലോചന അറിഞ്ഞെന്നും തടയാന്‍ തയ്യാറായില്ലെന്നുമാണ് പുതിയ കുറ്റാരോപണം.
"പാര്‍ടി കോടതി ഷുക്കൂറിനെ വിചാരണ നടത്തി വധശിക്ഷ വിധിച്ചു" എന്ന മാധ്യമസൃഷ്ടി പിറവം തെരഞ്ഞെടുപ്പ് ലാക്കാക്കി മുഖ്യമന്ത്രിയുടെ ഓഫീസ് രൂപപ്പെടുത്തിയതായിരുന്നു. ചന്ദ്രശേഖരന്‍ വധക്കേസിന്റെകൂടി പശ്ചാത്തലത്തില്‍ സിപിഐ എം വേട്ടക്കുള്ള ആയുധമാക്കി ഷൂക്കൂര്‍ കേസിനെയും മാറ്റി. ഷുക്കൂര്‍ കേസില്‍ അറസ്റ്റിലായ പ്രതികളെ അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്ന മൂന്നാംമുറയ്ക്കാണ് പൊലീസ് വിധേയമാക്കിയത്. അങ്ങനെ സമ്പാദിച്ചതായി പറയപ്പെടുന്ന മൊഴിയാണ് സിപിഐ എം നേതാക്കളെ കേസില്‍പ്പെടുത്താന്‍ ഉപയോഗിക്കുന്നത്. ജൂണ്‍ 12ന് രണ്ടര മണിക്കൂര്‍ ചോദ്യംചെയ്തശേഷം നിര്‍ണായക തെളിവുകിട്ടിയെന്ന പുകമറ സൃഷ്ടിച്ച പൊലീസിന്റെ നില കുറേക്കൂടി ദുര്‍ബലമായിരിക്കയാണ്. എങ്ങനെയും അറസ്റ്റുചെയ്യാനുള്ള തയ്യാറെടുപ്പും യുദ്ധസന്നാഹവും ഒരുക്കിയിട്ടും പൊലീസ് നിസഹായാവസ്ഥയിലാണ്. ആശുപത്രി ഗൂഢാലോചനയ്ക്ക് തെളിവെന്ന് പറയാവുന്ന ഒന്നും ശേഖരിക്കാനായില്ല. എന്നിട്ടും സിപിഐ എമ്മിന്റെ ഉന്നത നേതാക്കളെ കേസില്‍ കുടുക്കണമെന്ന് ഭരണത്തിലെ ഉന്നതര്‍ നിര്‍ബന്ധം തുടരുന്നത് പൊലീസിനെ ഊരാക്കുടുക്കിലാക്കി.
deshabhimani 110712

ReplyDelete