Saturday, July 7, 2012

വേണമെന്ന് നിയമസഭ; വേണ്ടെന്ന് എം.എല്‍.എ


മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്ന് വീണ്ടും നിയമസഭ

തിരു: മുല്ലപ്പെരിയാര്‍ ഡാം സുരക്ഷ അതീവ ഗുരുതരമായ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ പുതിയ ഡാം നിര്‍മിക്കാന്‍ അനുവദിക്കണമെന്നും അതുവരെ ജലനിരപ്പ് 120 അടിയായി താഴ്ത്തണമെന്നും നിയമസഭ ഐകകണ്ഠ്യേന വീണ്ടും ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് പുരുഷന്‍ കടലുണ്ടി അവതരിപ്പിച്ച അനൗദ്യോഗിക പ്രമേയം സഭ അംഗീകരിച്ചു. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് രണ്ടാം തവണയാണ് നിയമസഭ പ്രമേയം പാസാക്കുന്നതെന്ന് മന്ത്രി പിജെ ജോസഫ് പറഞ്ഞു. ജോസഫ് വാഴയ്ക്കന്‍ പ്രമേയത്തെ പിന്തുണച്ചു.

പുതിയ അണക്കെട്ട് വേണ്ടെന്ന് ബല്‍റാം

തിരു: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന്റെ ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാം. പുതിയ അണക്കെട്ടെന്ന കേരളത്തിന്റെ ആവശ്യം പ്രശ്നപരിഹാരത്തിന് അനുയോജ്യമല്ലെന്നും പ്രശ്നപരിഹാരത്തിന് ബദല്‍ മാര്‍ഗം തേടണമെന്നും അദ്ദേഹം പറഞ്ഞു. ആശങ്കാകുലരായ ജനത്തിന് മേല്‍ അടിച്ചേല്‍പ്പിച്ചതാണ് പുതിയ അണക്കെട്ടെന്ന ആശയമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനാണ് കേരളം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രിയും ജലവിഭവ മന്ത്രിയും നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഈ നിലപാടിനെതിരെയാണ് കോണ്‍ഗ്രസിലെ തന്നെ എംഎല്‍എ രംഗത്ത് വന്നിരിക്കുന്നത്.

deshabhimani news

1 comment:

  1. നിയമസഭയിലെ ഐക്യകണ്ഠേനയില്‍ ബലറാം ഇല്ലായിരുന്നല്ലേ? :)

    ReplyDelete