ഡിവൈഎസ്പി പി സുകുമാരനെ ഭീഷണിപ്പെടുത്തിയെന്ന കുറ്റംചുമത്തി സിപിഐ എം സംസ്ഥാന കമ്മറ്റി അംഗം എം വി ജയരാജനെതിരെ കേസെടുത്തു. ഗസ്റ്റ് ഹൗസില്‍ പി ജയരാജനൊപ്പം ചെന്നപ്പോള്‍ പൊലീസിനോട് സംസാരിച്ചതാണ് കേസിന് ആധാരം. പൊലീസ് ആക്ട് 117 പ്രകാരമാണ് കേസ്.
പി ജയരാജനെ ചോദ്യം ചെയ്യാന്‍ ഒരുക്കിയ യുദ്ധസന്നാഹവും മൂന്നാംമുറക്കാരനായ ഉദ്യോഗസ്ഥനെയും കണ്ടപ്പോള്‍ തെറ്റിനെ ചോദ്യം ചെയ്യുകയെന്ന ധാര്‍മികതയേ താന്‍ പ്രകടിപ്പിച്ചുള്ളൂ എന്ന് എം വി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ വിദ്യാര്‍ഥികള്‍ക്കുനേരെ ഭീകരമായ മൂന്നാംമുറ തുടരുകയാണ്. നാലുതവണ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായി ശാരീരിക അവശതകളുള്ള പി ജയരാജനെ മൂന്നാംമുറയ്ക്ക് വിധേയനാക്കുമോ എന്ന സ്വാഭാവിക ഉത്ക്കണ്ഠയാണ് പ്രകടിപ്പിച്ചത്. സാഡിസ്റ്റ് അന്വേഷണരീതി എത് കൊലകൊമ്പനായ ഉദ്യോഗസ്ഥന്‍ സ്വീകരിച്ചാലും ചോദ്യം ചെയ്യേണ്ടിവരും. വാര്‍ത്താസമ്മേളനം നടത്തിയതിന് കേസെടുത്തവര്‍ ഇതിനും കേസെടുത്താല്‍ അത്ഭുതമില്ലെന്ന് ജയരാജന്‍ പറഞ്ഞു.
deshabhimani 100712

ReplyDelete