Tuesday, July 10, 2012
നെല്ലിയാമ്പതി എസ്റ്റേറ്റ് പ്രശ്നം; പ്രതിപക്ഷം ഇറങ്ങിപ്പോയി
നെല്ലിയാമ്പതിയിലെ എസ്റ്റേറ്റ് പ്രശ്നം നിയമസഭാ സമിതി അന്വേഷിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനാണ് പ്രശ്നം നിയമസഭാ സമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടത്. എസ്റ്റേറ്റ് പ്രശ്നത്തില്‍ ചീഫ് വിപ്പിനും വനം മന്ത്രിയ്ക്കും വ്യത്യസ്ത അഭിപ്രായമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്ന പ്രശ്നം സഭാനടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. വി ചെന്താമരാക്ഷനാണ് നോട്ടീസ് നല്‍കിയത്. എസ്റ്റേറ്റ് ഉടമകള്‍ക്കായി സര്‍ക്കാര്‍ കേസുകള്‍ തോറ്റുകൊടുക്കുകയാണെന്നും എസ്റ്റേറ്റുകള്‍ ഉടമകള്‍ക്ക് മറിച്ചുനല്‍കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നത് തടയുന്നത് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജാണെന്നും അദ്ദേഹം ആരോപിച്ചു. എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നത് അട്ടിമറിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. നെല്ലിയാമ്പതി എസ്റ്റേറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ഒരു സെന്റ് ഭൂമിപോലും വിട്ടുകൊടുക്കില്ലെന്നും വനംമന്ത്രി ഗണേഷ് കുമാര്‍ മറുപടി നല്‍കി. കേസുകള്‍ സര്‍ക്കാര്‍ തോറ്റുകൊടുക്കുകയാണെന്ന ആരോപണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഈമാസം 16 മുതല്‍ എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന പച്ചക്കറിശാലകള്‍ തുറക്കുമെന്ന് കൃഷിമന്ത്രി കെ പി മോഹനന്‍ പറഞ്ഞു. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ന്യൂനപക്ഷക്ഷേമ പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിന് 1000 പ്രമോട്ടര്‍മാരെ നിയമിക്കുമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
deshabhimani news
Labels:
നിയമസഭ
Subscribe to:
Post Comments (Atom)
നെല്ലിയാമ്പതിയിലെ എസ്റ്റേറ്റ് പ്രശ്നം നിയമസഭാ സമിതി അന്വേഷിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനാണ് പ്രശ്നം നിയമസഭാ സമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടത്. എസ്റ്റേറ്റ് പ്രശ്നത്തില്‍ ചീഫ് വിപ്പിനും വനം മന്ത്രിയ്ക്കും വ്യത്യസ്ത അഭിപ്രായമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്ന പ്രശ്നം സഭാനടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. വി ചെന്താമരാക്ഷനാണ് നോട്ടീസ് നല്‍കിയത്.
ReplyDelete