മഴ ചതിച്ചു; കല്‍ക്കരിയില്ല
ന്യൂഡല്‍ഹി: രാജ്യത്ത് വൈദ്യുതിക്ഷാമം രൂക്ഷമാകുന്നു. മഴ ചതിച്ചതും താപനിലയങ്ങളിലേക്കുള്ള കല്‍ക്കരി വിതരണം ഗണ്യമായി കുറഞ്ഞതുമാണ് കാരണം. പതിവ് തോതില്‍നിന്ന് അഞ്ചുമുതല്‍ പത്ത് ശതമാനംവരെ കുറവ് വൈദ്യുതിയേ ഉല്‍പ്പാദിപ്പിക്കാനാകുന്നുള്ളൂ. 70-80 ലക്ഷം യൂണിറ്റിന്റെ കുറവാണ് പ്രതിദിനം. ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന സമയത്ത്(പീക്ക് അവര്‍)വൈദ്യുതികമ്മി 13 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇത് ശരാശരി 10.01 ശതമാനമായിരുന്നു. വേനലില്‍ വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നു. പീക്ക് അവറില്‍ 2,17,000 മെഗാവാട്ട് വൈദ്യുതിയാണ് രാജ്യത്തിനാവശ്യം. എന്നാല്‍ 1,99,877 മെഗാവാട്ട് മാത്രമേ ലഭ്യമാക്കാനായുള്ളൂ.17,123 മെഗാവാട്ടിന്റെ കുറവ്.
ഉത്തരേന്ത്യയില്‍ മഴയെത്താന്‍ വൈകിയതോടെ ഡല്‍ഹിയടക്കമുള്ള നഗരങ്ങളില്‍ വൈദ്യുതി ഉപയോഗം കുത്തനെ കൂടി. മണിക്കൂറുകള്‍ നീണ്ട ലോഡ്ഷെഡിങ്ങാണ് നഗരങ്ങളില്‍. താപനിലയങ്ങള്‍ക്ക് ആവശ്യമായ കല്‍ക്കരി എത്തിക്കാന്‍ കോള്‍ ഇന്ത്യക്ക് കഴിയുന്നില്ല. രാജ്യത്തെ 95 താപവൈദ്യുതനിലയത്തില്‍ ഇപ്പോഴുള്ള ശേഖരം പ്രതിദിനം 21,000 മെഗാവാട്ടുമാത്രം ഉല്‍പ്പാദിപ്പിക്കാനേ തികയൂ. 91,487 മെഗാവാട്ടാണ് ഈ 95 താപനിലയങ്ങളുടെ സ്ഥാപിതശേഷി. സ്ഥാപിതശേഷി പൂര്‍ണമായി ഉപയോഗിച്ചാല്‍ ഒരാഴ്ചകൊണ്ട് കല്‍ക്കരി തീരും. ക്ഷാമം ഒരാഴ്ചയ്ക്കുള്ളില്‍ പരിഹരിച്ചില്ലെങ്കില്‍ ഗുരുതരമായ വൈദ്യുതി പ്രതിസന്ധിയാകും ഫലം. ജലവൈദ്യുതമേഖലയാണ് വന്‍ പ്രതിസന്ധി നേരിടുന്നത്. രാജ്യത്തെ വൈദ്യുതോല്‍പ്പാദനത്തിന്റെ സ്ഥാപിതശേഷിയുടെ 19.24 ശതമാനമാണ് ജലവൈദ്യുതി. മഴ കുറഞ്ഞതോടെ ഉല്‍പ്പാദനം കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ജലവൈദ്യുതിയുടെ ഉല്‍പ്പാദനത്തില്‍ 10 ശതമാനം വര്‍ധനയുണ്ടായെങ്കില്‍ ഇക്കൊല്ലം മാര്‍ച്ചുമുതല്‍ ജൂണ്‍വരെയുള്ള സമയത്ത് ജലവൈദ്യുതിയുടെ ഉല്‍പ്പാദനം 12 ശതമാനം ഇടിഞ്ഞു.
9 % വളര്‍ച്ച നേടാനാകില്ല: ആസൂത്രണ കമീഷന്‍
ന്യൂഡല്‍ഹി: 2012 മുതല്‍ "17 വരെയുള്ള 12-ാം പഞ്ചവത്സരപദ്ധതിയില്‍ ഒമ്പത് ശതമാനം വളര്‍ച്ചനിരക്ക് കൈവരിക്കാനാകില്ലെന്ന് ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്സിങ് അലുവാലിയ. എട്ടരശതമാനംവരെ വളര്‍ച്ചയ്ക്കാണ് സാധ്യതയെന്ന് സംസ്ഥാന ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷരുടെ യോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു.
ദേശീയ വികസനസമിതി 12-ാംപദ്ധതിയില്‍ ശരാശരി ഒമ്പത് ശതമാനം വളര്‍ച്ചനിരക്ക് എന്ന ലക്ഷ്യമാണ് മുന്നോട്ടുവച്ചത്. എട്ടരശതമാനം വളര്‍ച്ചനിരക്കിനും കഠിനശ്രമം വേണം. കഴിഞ്ഞവര്‍ഷം ലോക സാമ്പത്തികവ്യവസ്ഥ മാന്ദ്യത്തെ നേരിട്ടു. 12-ാംപദ്ധതിയുടെ ആദ്യവര്‍ഷമായ 2012-13ല്‍ ആറരമുതല്‍ ഏഴ് ശതമാനംവരെ വളര്‍ച്ചയേ ഉണ്ടാകൂ. കമീഷനിലെ മറ്റ് അംഗങ്ങളുമായി ആശയവിനിമയം നടത്തിയശേഷം വളര്‍ച്ചനിരക്കുസംബന്ധിച്ച പുതിയ കാഴ്ചപ്പാട് ദേശീയ വികസനസമിതിക്കുമുമ്പാകെ വയ്ക്കാന്‍ കഴിയും. ഇതിനുള്ള പ്രവര്‍ത്തനം നടക്കുകയാണ്. ദേശീയ വികസനസമിതി യോഗം സെപ്തംബറില്‍ നടന്നേക്കും. അതിനുമുമ്പ് ജൂലൈ ഒടുവില്‍ പ്രധാനമന്ത്രിയും ക്യാബിനറ്റ് മന്ത്രിമാരും പങ്കെടുക്കുന്ന കമീഷന്റെ പൂര്‍ണയോഗം ചേരും. ആഗസ്ത് പകുതിയോടെ 12-ാംപദ്ധതി അംഗീകരിക്കണം. അതിനുശേഷം മന്ത്രിസഭായോഗം അത് പരിഗണിക്കണം. ദാരിദ്ര്യം കുറയ്ക്കാനുള്ള പരിപാടികള്‍ 11-ാംപദ്ധതിയില്‍ നടന്ന അതേരൂപത്തില്‍ നടക്കും. പത്ത് ശതമാനം ദാരിദ്ര്യം കുറയ്ക്കുകയെന്നതാണ് ലക്ഷ്യം. 12-ാംപദ്ധതിയില്‍ ഒരുവര്‍ഷം രണ്ട് ശതമാനംവച്ച് ദാരിദ്ര്യം കുറയ്ക്കും. പന്ത്രണ്ടാംപദ്ധതിയില്‍ കാര്‍ഷിക വളര്‍ച്ചനിരക്ക് നാല് ശതമാനമെന്നാണ് ലക്ഷ്യംവയ്ക്കുന്നത്. അതിനപ്പുറം നേടാനാകില്ല- അദ്ദേഹം പറഞ്ഞു.
deshabhimani 070712
രാജ്യത്ത് വൈദ്യുതിക്ഷാമം രൂക്ഷമാകുന്നു. മഴ ചതിച്ചതും താപനിലയങ്ങളിലേക്കുള്ള കല്‍ക്കരി വിതരണം ഗണ്യമായി കുറഞ്ഞതുമാണ് കാരണം. പതിവ് തോതില്‍നിന്ന് അഞ്ചുമുതല്‍ പത്ത് ശതമാനംവരെ കുറവ് വൈദ്യുതിയേ ഉല്‍പ്പാദിപ്പിക്കാനാകുന്നുള്ളൂ. 70-80 ലക്ഷം യൂണിറ്റിന്റെ കുറവാണ് പ്രതിദിനം. ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന സമയത്ത്(പീക്ക് അവര്‍)വൈദ്യുതികമ്മി 13 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇത് ശരാശരി 10.01 ശതമാനമായിരുന്നു.
ReplyDelete