ബാലുശേരി: കക്കയം റിസര്‍വോയറില്‍ സര്‍ക്കാര്‍ അക്വയര്‍ചെയ്ത സ്ഥലത്ത് മുസ്ലിംലീഗ് നേതാക്കള്‍ ഭൂമി കൈയേറി മണ്ണിട്ട് നികത്തുന്നു. റിസര്‍വോയറിന് സമീപം ലീഗിന്റെ മണ്ഡലം നേതാക്കള്‍ വാങ്ങിയ ഒരേക്കര്‍ സ്ഥലത്തേക്ക് റോഡ് നിര്‍മിക്കാനാണ് സര്‍ക്കാര്‍ ഭൂമി കൈയേറി മണ്ണിടുന്നത്. കക്കയത്തെ ടൂറിസം സാധ്യത മുന്നില്‍കണ്ട് റിസോര്‍ട്ടുകള്‍ പണിയുന്നതിനാണ് ലീഗ് നേതാക്കള്‍ ഭൂമി വാങ്ങിക്കൂട്ടുന്നത്. രാത്രിയാണ് ലോഡ് കണക്കിന് മണ്ണ് സര്‍ക്കാര്‍ ഭൂമിയില്‍ അടിക്കുന്നത്. നാട്ടുകാര്‍ പ്രതിഷേധമറിയിച്ചിട്ടും റവന്യൂ അധികൃതര്‍ സ്ഥലത്തേക്ക് എത്തിനോക്കുന്നില്ല. കുറ്റ്യാടി ഇറിഗേഷന്‍ പ്രൊജക്ടിന്റെ ഭാഗമായുള്ള വെള്ളം സംഭരിച്ചുനിര്‍ത്തുന്ന കക്കയം ടെയില്‍ റെയ്സിനോട് ചേര്‍ന്ന ഭൂമിയാണ് മണ്ണിട്ട് നികത്തുന്നത്. സര്‍ക്കാര്‍ ഭൂമി കൈയേറി മണ്ണിട്ട് നികത്തുന്നതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ കൂരാച്ചുണ്ട് പഞ്ചായത്ത് കമ്മിറ്റി പറഞ്ഞു.
deshabhimani 080712
No comments:
Post a Comment