Sunday, July 8, 2012

കലിക്കറ്റ് സര്‍വകലാശാലാ യൂണിയന്‍ എസ്.എഫ്.ഐക്ക്



വിദ്യാഭ്യാസമേഖല മാഫിയവല്‍ക്കരിച്ചതിനുള്ള താക്കീത്: ഡിവൈഎഫ്ഐ

മലപ്പുറം: കലിക്കറ്റ് സര്‍വകലാശാലാ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയംനേടിയ എസ്എഫ്ഐ പ്രവര്‍ത്തകരെയും യൂണിവേഴ്സിറ്റിക്ക് കീഴിലെ കോളേജുകളിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അഭിനന്ദിച്ചു.

വിദ്യാഭ്യാസമേഖലയെ മാഫിയകള്‍ക്ക് വിട്ടുകൊടുക്കുന്ന സര്‍ക്കാരിനുള്ള താക്കീതാണ് എസ്എഫ്ഐയുടെ വിജയം. വകുപ്പ് കൈകാര്യംചെയ്യുന്ന മുസ്ലിംലീഗും മന്ത്രി അബ്ദുറബ്ബും വിദ്യാഭ്യാസത്തിന്റെ കോര്‍പറേറ്റ് വല്‍ക്കരണത്തിനാണ് നേതൃത്വംനല്‍കുന്നത്. ഇന്ത്യയിലെതന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഉന്നത വിദ്യാഭ്യാസ കേന്ദ്രമായ കലിക്കറ്റ് സര്‍വകലാശാലയുടെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ച മുസ്ലിംലീഗിനുള്ള ചുട്ടമറുപടിയാണ് ഈ വിജയം. ഉന്നത ചിന്തകളുടെയും സ്വാതന്ത്ര്യപ്രഖ്യാപനങ്ങളുടെയും മഹത്തായ പോരാട്ടങ്ങളുടെയും കേന്ദ്രമായി മാറേണ്ട സര്‍വകലാശാലയില്‍ ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കുന്ന ഭരണസമിതിക്കും വൈസ് ചാന്‍സലര്‍ക്കുമുള്ള ജനാധിപത്യ രീതിയിലുള്ള മറുപടിയാണ് തെരഞ്ഞെടുപ്പ് വിജയമെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani 080712

1 comment:

  1. കലിക്കറ്റ് സര്‍വകലാശാലാ യൂണിയന്‍ എസ്.എഫ്.ഐക്ക്

    ReplyDelete