Tuesday, July 10, 2012

പെട്ടി-വണ്ടിക്കട വ്യാപാരി അസോ. സമ്മേളനം


കൊച്ചി: പെട്ടിക്കട-വണ്ടിക്കട-വ്യാപാരി അസോസിയേഷന്‍ ജില്ലാ സമ്മേളനം പി രാജീവ് എംപി ഉദ്ഘാടനംചെയ്തു. മെട്രോ റെയില്‍ വരുന്നതിന്റെ ഭാഗമായി ഒഴിപ്പിക്കുന്ന കടകളുടെ പുനരധിവാസത്തിനായി അധികാരികള്‍ക്കു കൊടുത്ത മെമ്മോറാണ്ടത്തിലെ കാര്യങ്ങള്‍ ഉടന്‍ നടപ്പാക്കുക, മൊബിലിറ്റി ഹബ്ബില്‍ കലൂരിലുള്ള കടക്കാര്‍ക്ക് മുന്‍ഗണന കൊടുക്കുക, ബങ്ക് ബസാര്‍ സംവിധാനം പ്രാബല്യത്തിലാക്കുക എന്നീ ആവശ്യങ്ങള്‍ പ്രമേയത്തിലൂടെ സമ്മേളനം ഉന്നയിച്ചു.

കടക്കാരുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ്ടു പാസായവര്‍ക്ക് ക്യാഷ് അവാര്‍ഡും ഉപഹാരങ്ങളും കോര്‍പറേഷന്‍ പ്രതിപക്ഷനേതാവ് കെ ജെ ജേക്കബ് സമ്മാനിച്ചു. കടക്കാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എസ് കൃഷ്ണമൂര്‍ത്തി വിതരണംചെയ്തു. ആദ്യകാല അംഗങ്ങളായ വി കെ വാസുദേവന്‍, പി എം അലി, സി വൈ രാജന്‍, എം കെ അബ്ദുള്‍ റഹ്മാന്‍ എന്നിവരെ അഡ്വ. കെ ഡി വിന്‍സെന്റ് പൊന്നാട നല്‍കി ആദരിച്ചു. അഡ്വ. കെ ഡി വിന്‍സെന്റ് പതാക ഉയര്‍ത്തി. പി എസ് രാജു രക്തസാക്ഷിപ്രമേയവും പി എ സലാം അനുശോചനപ്രമേയവും അവതരിപ്പിച്ചു. ഭാരവാഹികള്‍: അഡ്വ. കെ ഡി വിന്‍സെന്റ് (പ്രസിഡന്റ്), വി വി പ്രവീണ്‍ (ജനറല്‍ സെക്രട്ടറി), വി കെ വാസുദേവന്‍, പി എ സലാം, ബീന, സുജ (വൈസ് പ്രസിഡന്റുമാര്‍), പി എ അബ്ദുള്ള, പി എസ് രാജു, ശ്രീകുമാരന്‍നായര്‍ (സെക്രട്ടറിമാര്‍), പി വി സുനില്‍ (ട്രഷറര്‍). പി എ അബ്ദുള്ള സ്വാഗതവും പി എ ഫസലു നന്ദിയും പറഞ്ഞു.

deshabhimani 100712

No comments:

Post a Comment