മുസ്ലിം യുവാക്കളെ അകാരണമായി കസ്റ്റഡിയിലെടുക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന പൊലീസ് നടപടിയില്‍ സമൂഹത്തിലെ പ്രമുഖര്‍ പ്രതിഷേധിച്ചു. മുസ്ലിം യുവാക്കള്‍ക്കെതിരായ ഭീകരരാഷ്ട്രീയമാണ് ഭരണകൂടം പ്രയോഗിക്കുന്നതെന്ന് ആരോപിച്ച യോഗം, പീഡനം ഉടന്‍ അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തോട് ആവശ്യപ്പെട്ടു.
യെര്‍വാദാ സെന്‍ട്രല്‍ ജയിലില്‍ ഖത്തീല്‍ സിദ്ദിഖി എന്ന ചെറുപ്പക്കാരന് ദുരൂഹമായി മരിച്ച സംഭവം ഇതില്‍ ഏറ്റവും അവസാനത്തേതാണ്. ഫാസി മുഹമ്മദ് എന്ന ഇന്ത്യന്‍ പൗരനെ സൗദി അറേബ്യയില്‍നിന്ന് അറസ്റ്റുചെയ്തശേഷം ഒരു വിവരവുമില്ല. ഉറുദു പത്രപ്രവര്ത്തകന് സയ്യദ് കാസ്മിയെ ഭീകരപ്രവര്‍ത്തനത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ജയിലില്‍ പാര്‍പ്പിച്ചിരിക്കയാണ്. ഭീകരപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് അറസ്റ്റുചെയ്യുന്ന മുസ്ലിം യുവാക്കളെ വിചാരണയ്ക്ക് വിധേയരാക്കാതെ ദീര്‍ഘകാലമായി ജയിലില്‍ പാര്‍പ്പിക്കുന്നത് പതിവാക്കിയിരിക്കുന്നു. രണ്ടുവര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്നവരുടെ കേസുകളിലും വിചാരണ ആരംഭിച്ചിട്ടില്ല. ഒരു കേസില്‍ അറസ്റ്റുചെയ്യുന്നവരെ മറ്റ് കേസുകളില്‍ ഉള്‍പ്പെടുത്തുന്നു. കേസ് കെട്ടിച്ചമച്ചതാണെന്ന് കോടതി വിധിച്ചാല്‍പ്പോലും പൊലീസിനെതിരെ ഒരു നടപടിയില്ല.
ഭീകരപ്രവര്‍ത്തനം ആരോപിച്ച കേസുകളില്‍ വിചാരണ വേഗം നടത്തി കേസ് തീര്‍പ്പാക്കാന്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കേസുകളില്‍ അറസ്റ്റ് നടന്നാല്‍ രണ്ടുമാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണം. സിപിഐ നേതാവ് എ ബി ബര്ദന്, സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം നീലോല്‍പ്പല്‍ ബസു, ഫാറൂഖ് അബ്ദുള്ള, പ്രമുഖ പത്രപ്രവര്ത്തകന് കുല്‍ദീപ് നയ്യാര്‍, സ്വാമി അഗ്നിവേശ്, രാംവിലാസ് പാസ്വാന്, ഹനുമന്തറാവു (കോണ്‍ഗ്രസ്), ജനതാദള്‍ (എസ്) നേതാവ് ഡാനിഷ് അലി, സമാജ്വാദി പാര്‍ടി നേതാവ് മോഹന്‍സിങ് തുടങ്ങിയവര്‍ പങ്കെടുത്തു.
deshabhimani 100712

ReplyDelete