പശ്ചിമഘട്ട നിരകളെ പൈതൃകസ്വത്തായി പ്രഖ്യാപിച്ച യുനെസ്കോയുടെ തീരുമാനം കേരളത്തിലെത്തിയതിനു തൊട്ടുപിന്നാലെ സഹ്യപര്‍വതത്തിന്റെ തെക്കേയറ്റത്തെ കുനിച്ചി, കൊണ്ടകെട്ടിമലകള് ഇടിച്ചുനിരത്തുന്നു. കരിങ്കല്‍ ക്വാറി മാഫിയകള്‍ക്ക് സഹ്യാദ്രിയിലെ ഈ മനോഹര ഭൂവിഭാഗം തീറെഴുതിയ പഞ്ചായത്തിനെതിരെ പ്രതിഷേധം അലയടിക്കുന്നു. വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇവിടെയെത്തുന്നതോടെ 'സഹ്യപര്‍വത നിഗ്രഹ'ത്തിനെതിരായ പോരാട്ടം ശക്തിപ്രാപിക്കും.
വെള്ളറട പഞ്ചായത്തിലെ കുനിച്ചി, കൊണ്ടകെട്ടി മലനിരകളിലാണ് കുരിശുമല, കാളിമലതീര്ഥാടന കേന്ദ്രങ്ങള്‍. അത്യന്തം പാരിസ്ഥിതിക പ്രാധാന്യമുള്ള ഈ പ്രദേശത്തെ സഹ്യപര്‍വതം ഇടിച്ചു നിരത്തുന്നത് വന്‍ പരിസ്ഥിതി ആഘാതമുണ്ടാക്കുമെന്നും ഇതു സംബന്ധിച്ച മാധവ് ഗാഡ്ഗില്‍ കമ്മറ്റി ശുപാര്‍ശകളുടെ നഗ്നമായ ലംഘനമാണ് ഈ മലനിരകളുടെ മേലുള്ള കരിങ്കല്‍ മാഫിയകളുടെ ആക്രമണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
യു ഡി എഫ് ഭരണത്തിലുള്ള വെള്ളറട ഗ്രാമപഞ്ചായത്തിന്റെ അനുമതിയോടെ നടക്കുന്ന ഈ പര്‍വത നശീകരണത്തിനു പിന്നില്‍ കോടികളുടെ കോഴമറിഞ്ഞിട്ടുണ്ടെന്ന് സഹ്യപര്‍വത സംരക്ഷണ സമരസമിതി ആരോപിക്കുന്നു. വളരെ രഹസ്യമായി പഞ്ചായത്തിന്റെ ഒത്താശയോടെ നടന്ന കരിങ്കല്‍ ഖനനമാഫിയയുടെ ഈ പദ്ധതിക്കെതിരേ ഇന്നലെ പഞ്ചായത്ത് ഓഫീസില്‍ പ്രതിപക്ഷ മെമ്പര്‍മാരുടെ ഉപരോധവും പുറത്ത് സമരസമിതിയുടെ പ്രകടനവും ധര്‍ണയും നടന്നു.
കുനിച്ചി - കൊണ്ടകെട്ടി മലയടിവാരത്തില്‍ ഖനനമാഫിയ രഹസ്യമായി വന്‍വില നല്കി ഭൂമി വാങ്ങിക്കൂട്ടിയപ്പോള്‍ തന്നെ ഭൂസംരക്ഷണ സമതി പ്രവര്‍ത്തകര്‍ സഹ്യപര്‍വത ഖനനം തടഞ്ഞിരുന്നു. കഴിഞ്ഞദിവസം പഞ്ചായത്തു ഭരണസമിതിയിലെ പ്രതിപക്ഷാംഗങ്ങള്‍ അറിയാതെ മലമുകളില്‍ ക്രഷര്‍ യൂണിറ്റ് തുടങ്ങാന്‍ പഞ്ചായത്തു ഭരണസമതി അനുമതി നല്‍കിയതോടെയാണ് ജനങ്ങള്‍ പ്രതിഷേധവുമായി ഇന്നലെ രംഗത്തിറങ്ങിയത്. പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ലക്ഷങ്ങള്‍ കോഴവാങ്ങിയാണ് ഖനനമാഫിയക്ക് അനുമതി നല്കിയതെന്നാരോപിച്ച ജനക്കൂട്ടം ഭരണസമിതി അംഗങ്ങള്‍ക്കെതിരേ രോഷാകുലരായി. പഞ്ചായത്തിനു മുന്നില്‍ നടന്ന ധര്‍ണ ഭൂസംരക്ഷണസമിതി നേതാവ് എം ആര് രംഗനാഥന് ഉദ്ഘാടനം ചെയ്തു.
ഇതിനിടെ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പഞ്ചായത്തിലെ സി പി ഐ അംഗം എസ് ബി വിനയകുമാറിന്റെ നേതൃത്വത്തില്‍ ശക്തമായ ഉപരോധവും മുദ്രാവാക്യവും മുഴക്കിയതോടെ പഞ്ചായത്ത് ഭരണസമിതി യോഗം പിരിച്ചുവിട്ടു. അകത്തും പുറത്തും പ്രതിഷേധം ഇരമ്പിയതോടെ വന്‍പൊലീസ് സംഘവും സി ഐ ജിജിയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി.
വൈവിധ്യമാര്‍ന്ന ജൈവസമ്പത്തിന്റെ അക്ഷയകലവറയായ സഹ്യപര്‍വതനിരകള്‍ ഇടിച്ചു നിരത്തി പശ്ചിമഘട്ട നിരകളെ മൈതാനമാക്കുന്ന മാഫിയാസംഘങ്ങളെ പുറത്താക്കാന്‍ ആഭ്യന്തര, വനം - പരിസ്ഥിതി വകുപ്പുകള്‍ അടിയന്തരമായി നടപടിയെടുത്തില്ലെങ്കില്‍ ഖനന മാഫിയകള്‍ ഈ പ്രദേശത്ത് സായുധാക്രമണ പരമ്പരകള്‍ തന്നെ ഉണ്ടാക്കുമെന്ന ആശങ്കയും പരക്കുന്നു.
സഹ്യപര്‍വത ഖനാനുമതി: വെള്ളറട പഞ്ചായത്ത് ഓഫീസില്‍ പ്രതിഷേധം ഇരമ്പി
വെള്ളറട: സഹ്യപര്‍വത താഴ്വരയില് ബ്ലൂമൗണ്ട്സാന്ഡ് അഗ്രഗേറ്റ് എന്ന സ്വകാര്യ കമ്പനിക്ക് ഖനാനുമതി നല്‍കിയതിനെതിരെ വെള്ളറട പഞ്ചായത്ത് ഓഫീസില്‍ പ്രതിഷേധം ഇരമ്പി. എല്‍ഡിഎഫിന്റെയും ഡിവൈഎഫ്ഐയുടെയും നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രകടനമായി എത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ സമരം സംഘടിപ്പിച്ചു. ഒരുവിഭാഗം പ്രവര്‍ത്തകര്‍ കോണ്‍ഫറന്‍സ് ഹാളിലേക്ക് കടന്ന് പ്രതിഷേധ മുദ്രാവാക്യം വിളിച്ചു. ഈസമയം പഞ്ചായത്ത് കമ്മിറ്റി യോഗത്തിനുള്ളില്‍ ഇടതുപക്ഷജനപ്രതിനിധികളും പ്രതിഷേധസമരം നടത്തി.
ഖനമാഫിയക്ക് ഒത്താശ ചെയ്ത് സ്വയം ഫയല്നീക്കിയ പഞ്ചായത്ത് സെക്രട്ടറിയെ സസ്പെന്ഡുചെയ്യുക, മണ്ണും മലയും വില്ക്കാന് കൂട്ടുനിന്ന പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി ഹാളിന് പുറത്തിറക്കാന്‍ പൊലീസ് ശ്രമിച്ചു. എന്നാല്‍, വിജയം കണ്ടില്ല. പിന്നീട് പ്രതിപക്ഷനേതാവ് ടി എല്‍ രാജിന്റെ നിര്‍ദേശപ്രകാരം പുറത്തിറങ്ങിയ പ്രവര്‍ത്തകര്‍ കോണിപ്പടിയില്‍ കുത്തിയിരിപ്പ് സമരം നടത്തി. ഏറെ പണിപ്പെട്ടാണ് പ്രവര്‍ത്തകരെ പൊലീസ് താഴെ എത്തിച്ചത്. ഡിവൈഎഫ്ഐയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഉച്ചവരെ പഞ്ചായത്ത് ഓഫീസിന്റെ പ്രവര്‍ത്തനം നിശ്ചലമായി. ഡിവൈഎഫ്ഐ സമരം സിപിഐ എം ഏരിയ സെക്രട്ടറി എസ് നീലകണ്ഠന് ഉദ്ഘാടനംചെയ്തു. കെ കെ സജയന് അധ്യക്ഷനായി. ഇതേ ആവശ്യമുന്നയിച്ച് സഹ്യപര്‍വത സംരക്ഷണസമിതി പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ചെയര്മാന് എം ആര് രംഗനാഥന് ഉദ്ഘാടനംചെയ്തു. കാക്കതൂക്കി ബാല്‍രാജ് അധ്യക്ഷനായി.
deshabhimani/janayugom news

പശ്ചിമഘട്ട നിരകളെ പൈതൃകസ്വത്തായി പ്രഖ്യാപിച്ച യുനെസ്കോയുടെ തീരുമാനം കേരളത്തിലെത്തിയതിനു തൊട്ടുപിന്നാലെ സഹ്യപര്‍വതത്തിന്റെ തെക്കേയറ്റത്തെ കുനിച്ചി, കൊണ്ടകെട്ടിമലകള് ഇടിച്ചുനിരത്തുന്നു. കരിങ്കല്‍ ക്വാറി മാഫിയകള്‍ക്ക് സഹ്യാദ്രിയിലെ ഈ മനോഹര ഭൂവിഭാഗം തീറെഴുതിയ പഞ്ചായത്തിനെതിരെ പ്രതിഷേധം അലയടിക്കുന്നു. വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇവിടെയെത്തുന്നതോടെ 'സഹ്യപര്‍വത നിഗ്രഹ'ത്തിനെതിരായ പോരാട്ടം ശക്തിപ്രാപിക്കും.
ReplyDelete