Saturday, July 7, 2012

കോണ്‍ഗ്രസിന്റെ പകപോക്കല്‍ രാഷ്ട്രീയത്തിന് പ്രഹരം


ബാലുവധക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ വീണ്ടും ചോദ്യം ചെയ്യാമെന്ന എറണാകുളം സെഷന്‍സ് കോടതി ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി യുഡിഎഫ് സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കലുകള്‍ക്ക് പ്രഹരമായി. വിചാരണ പൂര്‍ത്തിയാക്കി ശിക്ഷയില്‍ കഴിയുന്ന പ്രതികളെ വീണ്ടും ചോദ്യം ചെയ്യാനുള്ള നടപടി നിയമവിരുദ്ധമെന്നാണ് ജസ്റ്റിസുമാരായ എം ശശിധരന്‍ നമ്പ്യാരും പി ഭവദാസനും വ്യക്തമാക്കിയത്.

ശിക്ഷാവിധിക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് സര്‍ക്കാരും പൊലീസും സിപിഐ എമ്മിനെ കുടുക്കാന്‍ പുതിയ നീക്കം നടത്തിയത്. പൊലീസിന്റെ അപേക്ഷ അനുവദിച്ച കീഴ്കോടതി നടപടി നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി വിധിച്ചു. പ്രതികള്‍ക്ക് കുറ്റപത്രം നല്‍കി വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചതോടെ ആ കോടതിയുടെ അധികാരം കഴിഞ്ഞെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതിനിടെ കീഴ്ക്കോടതിയുടെ ഉത്തരവ് ലഭിച്ച ഉടനെ വളരെ തിടുക്കത്തില്‍ പ്രത്യേക അന്വേഷണസംഘം ജയിലിലുള്ള പ്രതികളെ ചോദ്യം ചെയ്ത് മൊഴി എടുത്തിരുന്നു. എന്നാല്‍ ഹൈക്കോടതി ഉത്തരവനുസരിച്ച് ഈ മൊഴി അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടിന് സാധുത ഉണ്ടാവില്ല. കെ കെ ജയചന്ദ്രന്‍ എംഎല്‍എയ്ക്കും നേതാക്കള്‍ക്കുമെതിരെ അടിമാലി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആര്‍ നിലനില്‍ക്കില്ലെന്ന് കണ്ട് സര്‍ക്കാര്‍ പിന്‍വലിച്ചതിനു പിന്നാലെയാണ് ഈ തിരിച്ചടിയും.
(കെ ടി രാജീവ്)

deshabhimani 070712

No comments:

Post a Comment