Friday, August 10, 2012
ലാവ് ലിന്‍: സിബിഐ റിപ്പോര്‍ട്ടില്‍ കോടതിക്ക് അതൃപ്തി
ലാവ് ലിന്‍ കേസില്‍ സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലെന്ന് കോടതി വിമര്‍ശിച്ചു. കേസിലെ ആറാം പ്രതി ലാവ് ലിന്‍ കമ്പനി മുന്‍ സീനിയര്‍ വൈസ് പ്രസിഡന്റുമായിരുന്ന ക്ലോസ് ട്രെന്‍ഡലിനെ ഹാജരാക്കാന്‍ സിബിഐ കൂടുതല്‍ സമയം ആവശ്യപ്പെട്ടപ്പോഴാണ് ജഡ്ജി വിമര്‍ശിച്ചത്. ഇവരെ എന്നു ഹാജരാക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ട്രെന്‍ഡലിനെ ഒഴിവാക്കി വിചാരണ നടത്തുന്നതിനെക്കുറിച്ച് വിധി പറയുന്നതിനായി കേസ് വീണ്ടും വ്യാഴാഴ്ച പരിഗണിക്കും.
കമ്പനിയെയും ക്ലോസ് ട്രെന്‍ഡലിനെയും മാറ്റിനിര്‍ത്തി വിചാരണ ആരംഭിക്കണമെന്ന് പിണറായി വിജയന്റെ അഭിഭാഷകന്‍ എം കെ ദാമോദരന്‍ ആവശ്യമുന്നയിച്ചു. കേസ് അനന്തമായി നീണ്ടുപോകുന്നു. കമ്പനിയുടെ പ്രതിനിധികളെയും ട്രെന്‍ഡലിനെയും ഇതുവരെ ഹാജരാക്കാന്‍ സിബിഐക്ക് കഴിഞ്ഞില്ല. കുറേക്കാലമായി ശ്രമിക്കുന്നു. അതുകൊണ്ട് ഇവരെ മാറ്റിനിര്‍ത്തി വിചാരണ നടത്തണമെന്നും എം കെ ദാമോദരന്‍ ആവശ്യപ്പെട്ടു.
deshabhimani
Labels:
ലാവലിന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment