Wednesday, December 11, 2013

സ്വവര്‍ഗരതി കുറ്റകരം: സുപ്രീംകോടതി

സ്വവര്‍ഗരതി കുറ്റകരമാണെന്ന് സുപ്രീംകോടതിയുടെ വിധി. സ്വവര്‍ഗരതിക്ക് നിയമസാധുത നല്‍കിയ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവും സുപ്രീംകോടതി റദ്ദാക്കി. ബുധനാഴ്ച സുപ്രീംകോടതിയില്‍ നിന്ന് വിരമിക്കുന്ന ജസ്റ്റിസ് ജി എസ് സിംഗ്വി അദ്ധ്യക്ഷനായ ബഞ്ചിന്റെതാണ് വിധി. 2009 ലാണ് സ്വവര്‍ഗരതി നിയമവിധേയമാക്കി ദില്ലി ഹൈക്കോടതി ഉത്തരവായത്. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റകരമാക്കുന്ന ഐപിസിയിലെ 377ആം സെക്ഷന്‍ 2009 ല്‍ ദില്ലി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിയെ സുരേഷ് കുമാര്‍ എന്ന വ്യക്തി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിധി. 2000ത്തിലാണ് നാസ് ഫൌണ്ടേഷന്‍ എന്ന സംഘടന 377ആം വകുപ്പിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ദില്ലി ഹൈക്കോടതിയെ സമീപിക്കുന്നത്.

എന്നാല്‍ 2003ല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തെ അടിസ്ഥാനമാക്കി ദില്ലി ഹൈക്കോടതി ഹര്‍ജി തള്ളി. ഇന്ത്യന്‍ സമൂഹം സ്വവര്‍ഗ്ഗരതി അംഗീകരിക്കുന്നില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാറിന്റെ സത്യവാങ്മൂലം.എന്നാല്‍ ഇതിനെതിരെ ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതിയോട് കേസ് വീണ്ടും പരിഗണിക്കാന്‍ 2006 ല്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. 2009ല്‍ ഐപിസി സെക്ഷന്‍ 377 നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി സ്വവര്‍ഗ്ഗ രതി നിയമവിധേയമാക്കി ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ആ ഉത്തരവാണ് റദ്ദാക്കിയത്. മിക്ക ലോകരാജ്യങ്ങളും സ്വവര്‍ഗ്ഗവിവാഹത്തിന് നിയമ സാധുത നല്‍കിയിട്ടുണ്ട്.

deshabhimani

No comments:

Post a Comment