Wednesday, December 11, 2013

ഇടുക്കിയില്‍ കുടിവെള്ള കമ്പനി; കൊച്ചി മെഡിക്കല്‍ കോളേജ് ഏറ്റെടുത്തു

കൊച്ചി സഹകരണമെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ എറ്റെടുത്തതായും ഇടുക്കിയില്‍ കുടിവെള്ള നിര്‍മ്മാണകമ്പനി തുടങ്ങുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമേള്ളനത്തില്‍ പറഞ്ഞു. മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. പരിയാരം മെഡിക്കല്‍കോളേജ് ഏറ്റെടുക്കുന്നതിനെ കുറിച്ച് പഠനറിപ്പോര്‍ട്ട് വന്ന ശേഷം തീരുമാനിക്കും കെഎസ്ആര്‍ടിസിക്ക് 75 കോടി രൂപയുടെ ധനസഹായം അനുവദിച്ചു.

ഇടുക്കിയില്‍ മലങ്കര ഡാമിനോട് ചേര്‍ന്നാണ് കുടിവെള്ള നിര്‍മ്മാണ പ്ലാന്റ്് നിര്‍മ്മിക്കുക. ജല അതോറിറ്റിയുടെ കീഴില്‍ പൊതുമേഖലയിലുള്ള കുടിവെള്ള നിര്‍മ്മാണ കമ്പനിക്കാണ് ചുമതല. ജില്ലാ കലക്ടര്‍ക്കായിരിക്കും മേല്‍നോട്ടം. മണിക്കൂറില്‍ 9000 ലിറ്റര്‍ വെള്ളം ശുദ്ധിചെയ്യുന്ന യൂണിറ്റാണ് സ്ഥാപിക്കുക. ശുദ്ധമായ കുടിവെള്ളം കുറഞ്ഞചെലവില്‍ ജനങ്ങളിലേക്കെത്തിക്കാനാകും. ഇതിനായി 9.86 കോടി രൂപ ഉടനെ അനുവദിക്കും. നിലവില്‍ പ്രതിദിനം എട്ട് ലക്ഷം കുപ്പി കുടിവെള്ളമാണ് സംസ്ഥാനത്ത് വില്‍ക്കുന്നത്. മുമ്പ് "സിയാല്‍" മോഡലില്‍ കമ്പനി തുടങ്ങാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കുടിവെള്ളം സ്വകാര്യമേഖലക്ക് നല്‍കുന്നതിനെതിരായ പ്രതിപക്ഷത്തിന്റെ പ്രതിഷേധം കണക്കിലെടുത്താണ് പൂര്‍ണമായും പൊതുമേഖലയില്‍ കമ്പനി തുടങ്ങുന്നത്.

സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മിറ്റി ആവശ്യപ്പെട്ട 9 തസ്തികകള്‍ അനുവദിച്ചു. പ്രധാനമന്ത്രിയുടെ ഗ്രാമവികസന യോജനയില്‍ പെടുത്തി അട്ടപ്പാടിയിലടക്കം റോഡ് നിര്‍മ്മാണത്തിനുള്ള തുക ഉടനെ ലഭ്യമാക്കും. റിയല്‍ എസ്റ്റേറ്റ് രംഗത്തെ ചൂക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ റിയല്‍ എസ്റ്റേറ്റ്: ഡെവലപ്പെ്മെന്‍റ് ആന്‍റ് റെഗുലേഷന്‍ ബില്‍ രൂപീകരിച്ചു.

നിര്‍ദ്ധനരായ മുന്‍ ജന്‍മിമാര്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ 1500 രൂപയില്‍നിന്ന് 3000 രൂപയാട്ടി. നിലവില്‍ 124 പേര്‍ക്കാണ് ഇത് നല്‍കുന്നത്. മന്നാരി വര്‍ഗക്കാരെ പട്ടിക വര്‍ഗ ഒഇസി വിഭാഗത്തില്‍ ഉള്‍പ്പെടുത്താനും തീരുമാനമായി.

മാധ്യമങ്ങള്‍ വിവാദങ്ങള്‍ക്ക് പിറകെ : ഉമ്മന്‍ചാണ്ടി

തിരു: മാധ്യമങ്ങള്‍ വിവാദങ്ങള്‍ക്ക് പിറകെയാണെന്നും എന്നാല്‍ അതൊന്നു കാര്യമാക്കുന്നില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഭരണത്തിലിരിക്കുന്നതുകൊണ്ടാണ് മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നത്. അതൊന്നും ഗൂഡാലോചനയാണെന്ന് പറയാനില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതിപക്ഷം കരിങ്കൊടി കാട്ടി പേടിപ്പിക്കേണ്ട. ഇതുവരെ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിനാണ് വിജയം. പാര്‍ടിയുടെ പൂര്‍ണ പിന്തുണ തനിക്കുണ്ട്. യുഡിഎഫ് ഒറ്റകെട്ടായി മുന്നോട്ട് പോകും.

ഭരണം ഇത്രമതിയോ എന്ന് ചോദിച്ചാല്‍ തനിക്കും തൃപ്തിയില്ല. ഇതിനേക്കാള്‍ കൂടതല്‍ ചെയ്യണം എന്നാണ്. അത് യുഡിഎഫില്‍ എല്ലാവര്‍ക്കുമുണ്ട് . അതിനാലാണ് വിമര്‍ശനമുണ്ടാകുന്നത്. ലീഗും കേരള കോണ്‍ഗ്രസും ഒരേ മനസോടെ പ്രവര്‍ത്തിക്കുന്നു. സോളാറിലെ തെളിവുകള്‍ പ്രതിപക്ഷം കൊണ്ടുവരട്ടെ. ആഭ്യന്തര വകുപ്പിന് എന്നും കല്ലേറ് കിട്ടാറുണ്ട്. വരുന്ന ആക്ഷേപങ്ങള്‍ പരിശോധിച്ച് പരിഹാരം ഉണ്ടാക്കുന്നുണ്ട്. ടി പി ചന്ദ്രശേഖരന്‍ കൊലപാതകകേസ് ശരിയായ രീതിയിലാണ് അന്വേഷിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

deshabhimani

No comments:

Post a Comment