'പറയപ്പെടാത്ത സത്യങ്ങള്‍, ഇനി എനിക്കതു പറയാം.' കെ രാമന്‍പിള്ള ആത്മകഥനം തുടങ്ങുന്നത് ഇങ്ങനെ. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ആത്മകഥയെഴുതുമ്പോള്‍ അത് ജീവചരിത്രക്കുറിപ്പ് മാത്രമാകില്ലെന്ന് ഉറപ്പിക്കാം. ജനസംഘവും ഭാരതീയ ജനതാ പാര്‍ട്ടിയുമെല്ലാം വളര്‍ത്തിയെടുക്കാന്‍ പരിശ്രമിച്ച ഒരാളുടെ ഓര്‍മ്മകളായിമാത്രം ഇതിനെ കാണാതിരിക്കാം. കാരണം ജനസംഘത്തെയും വര്‍ഗീയ പ്രത്യയശാസ്ത്രത്തെയും ചില ഘട്ടങ്ങളിലെങ്കിലും വിമര്‍ശനാത്മകമായി വിലയിരുത്തുന്നു. ഇന്ത്യ-പാക് 'വിഭജനവും അഭയാര്‍ഥി പ്രവാഹവും സൃഷ്ടിച്ച മുസ്ളിംവിരുദ്ധവികാരം ഉത്തരഭാരതത്തില്‍നിന്നു വരുന്ന സംഘ അധികാരികളില്‍ പ്രകടമായിരുന്നു. മുസ്ളിം സമുദായത്തെ അടച്ചാക്ഷേപിക്കുന്നവരുമുണ്ടായിരുന്നു അക്കൂട്ടത്തില്‍. കേരളത്തിലെ സംഘം പ്രവര്‍ത്തകരില്‍ പില്‍ക്കാലത്തു വേരൂന്നിയ കമ്യൂണിസ്റ്റ് വിരുദ്ധവികാരം മറ്റെല്ലാത്തിനെയും പുറന്തള്ളി. കുറ്റവാസനയും ധനാര്‍ത്തിയും വ്യാപിച്ചു...' മുസ്ളിംവിരുദ്ധവികാരത്തില്‍ തുടങ്ങി കമ്യൂണിസ്റ്റുകാരിലേക്കു നീണ്ട രാഷ്ട്രീയപകയുടെ നേര്‍ചിത്രമാണ് തുറന്നെഴുതുന്നത്. പൂര്‍ണ്ണസമയ രാഷ്ട്രീയ പ്രവര്‍ത്തകനെന്നനിലയില്‍ ജനസംഘത്തെയും തുടര്‍ന്ന് ബിജെപിയെയും സജീവമാക്കാന്‍ നടത്തിയ ഇടപെടലുകളും വിവരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ചില നേതാക്കള്‍ക്ക് സംഭവിച്ച പിശകാണ് കേരള രാഷ്ട്രീയത്തില്‍ ബിജെപിയുടെ സാധ്യത തുടക്കത്തിലേ ഇല്ലാതാക്കിയതെന്നും പ്രസ്താവിക്കുന്നു. 'സമ്മേളനങ്ങളോ റാലികളോ അല്ല തെരഞ്ഞെടുപ്പുഫലം നിര്‍ണ്ണയിക്കുന്നതെന്ന വസ്തുത മനസ്സിലാക്കുന്നതില്‍ ജനസംഘം പരാജയപ്പെട്ടുവെങ്കില്‍ പിന്നീടുവന്ന ബിജെപിയുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. നിയമസഭാ പ്രവേശം മരീചികയായി തുടരുന്ന കാരണങ്ങളിലൊന്ന് അതാണ്. അടിയന്തരാവസ്ഥ പ്രഖ്യാപനത്തെ കേരള ബിജെപിക്കുള്ളിലെ നേതൃ സ്വേച്ഛാധിപത്യത്തോടാണ് ഉപമിക്കുന്നത്. അടിയന്തരാവസ്ഥ രാഷ്ട്ര ഭരണഘടന അട്ടിമറിച്ചതുപോലാണ് ബിജെപിയില്‍ ചിലര്‍ സംഘടന പിടിക്കാന്‍ പാര്‍ട്ടിഭരണഘടന അട്ടിമറിച്ചതത്രേ.
അധികാരക്കുത്തക ആഗ്രഹിക്കുന്ന ചില ഭരണാധികാരികള്‍ വര്‍ഗ്ഗീയവിഷം ചീറ്റുന്നത് സ്വാഭാവികമാകാം. നരേന്ദ്രമോഡിയെ രാമന്‍പിള്ള വിലയിരുത്തുമ്പോള്‍ മുന്‍ പ്രസ്താവത്തിന് ഇതിലേറെ തെളിവുവേണോയെന്ന് സംശയിക്കേണ്ടതില്ല. മുരളിമനോഹര്‍ ജോഷി കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച ഏകതായാത്രയില്‍ സഹായിയായെത്തിയ മോഡി ഭജനംമൂത്ത് ഊരായ്മ കൈക്കലാക്കുന്ന സ്വഭാവമാണ് പ്രകടമാക്കിയത്. ഉത്തരേന്ത്യന്‍ ലോബിക്കോ വ്യവസായകുത്തകകള്‍ക്കൊപ്പമോ ആണ് ബിജെപിയുടെ കേന്ദ്ര നേതൃത്വമെന്ന് രാമന്‍പിള്ള ചൂണ്ടിക്കാട്ടുന്നു. 'ധനമേവ ജയതേ' എന്ന ചെറിയ കുറിപ്പില്‍ വലിയ ഭൂതത്തെയാണ് കുടിയിരുത്തിയിരിക്കുന്നത്. ജോഷിയുമായുള്ള ബന്ധം വിശദീകരിക്കുന്നതിനൊപ്പം ബിജെപിയിലേക്ക് തിരികെ കൊണ്ടുപോകാനോ തന്റെ വിജയത്തില്‍ ഇടപെടാനോ അദ്ദേഹം കാട്ടിയ അലംഭാവം വ്യവസായ ലോബിയോടുള്ള താല്‍പര്യത്തിന്റെ ഭാഗമാണെന്ന് പരോക്ഷമായി കുറ്റപ്പെടുത്തുന്നു. യെദ്യൂരപ്പയും റെഡ്ഡിമാരും തമ്മിലുണ്ടായ പ്രശ്നത്തില്‍ നേതൃത്വം ഇടപെട്ടതിന്റെ കാരണമാണ് ഇതിന് സാക്ഷ്യമായി നിരത്തുന്നത്. 'യെദ്യൂരപ്പയുടെ ശിരസിനുവേണ്ടി മുറവിളികൂട്ടിയ ബെല്ലാരി റെഡ്ഡിമാരുടെ മുന്നില്‍ നേതൃത്വം മുട്ടുകുത്തി ന്യായമല്ലാത്ത ആവശ്യങ്ങള്‍ പലതും അംഗീകരിച്ചു. റെഡ്ഡിമാര്‍ കോടീശ്വരന്മാരാണ്. യദ്യൂരപ്പയും സമ്പന്നനാണ്. കേരളത്തില്‍ ഞാന്‍ ആര്‍ക്കെതിരെയാണോ ആരോപണം ഉന്നയിച്ചത് അവരെല്ലാം സമ്പന്നരാണ്. ഞാനാകട്ടെ നിര്‍ധനനും. അതാണിവിടെ ഇടപെടാതിരിക്കാന്‍ കാരണം. ധനമാണിന്നത്തെ ബിജെപി നേതൃത്വത്തിന്റെ പ്രധാന പരിഗണനയെന്നര്‍ഥം..'
വോട്ടുചോര്‍ച്ചയുടെ രസതന്ത്രത്തെക്കുറിച്ച് രാമന്‍പിള്ള തുറന്നടിക്കുന്നുണ്ട്. പി പി മുകുന്ദനും കൂട്ടാളികളും രചിച്ച തിരക്കഥയുടെ പരിസമാപ്തിയാണ് കോ-ലീ-ബി സഖ്യവും തലസ്ഥാന മണ്ഡലത്തിലെ വോട്ടുചേര്‍ച്ചയുമെന്ന് അക്കമിടുന്നു. സംഘടനാ കാര്യദര്‍ശിയായി താന്‍ നിയമിച്ച മുകുന്ദന്‍ വഴിവിട്ട മാര്‍ഗ്ഗങ്ങളിലൂടെ സംഘടനാ തലപ്പത്തെത്തി വോട്ടുകച്ചവടത്തിലൂടെ ധനാഗമ മാര്‍ഗ്ഗമൊരുക്കിയെന്ന് എഴുതുന്നുമുണ്ട്. 1982ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്തെ ബിജെപി സ്ഥാനാര്‍ഥി പൂന്തുറ സോമനെ നോക്കുകുത്തിയാക്കി മുകുന്ദന്‍ വോട്ടുമറിച്ചുവത്രേ. 'തെരഞ്ഞെടുപ്പിന് മൂന്നുദിവസംമുമ്പ് മുകുന്ദന്‍ മണ്ഡലത്തിലെ എല്ലാ ശാഖകളിലും പോയി സ്വയംസേവകരുടെയും അനുഭാവികളുടെയും ബൈഠക്കുകള്‍നടത്തി. ഇന്നത്തെ നിലയില്‍ സോമന്‍ മൂന്നാംസ്ഥാനത്തേക്ക് പോകും. പിടിക്കുന്ന വോട്ടുകള്‍ മാര്‍ക്സിസ്റ്റ് സ്ഥാനാര്‍ഥിയുടെ വിജയത്തിനിടയാക്കും. അതു സംഭവിക്കാന്‍ പാടില്ല. തലശ്ശേരിയില്‍ സ്വയംസേവകരെ കൊന്നൊടുക്കുന്ന മാര്‍ക്സിസ്റ്റുകള്‍ വീണ്ടും അധികാരത്തിലേറരുത്. ഇതാണ് സംഘ തീരുമാനം-മുകുന്ദന്‍ ഇത്രയും പറഞ്ഞപ്പോള്‍എല്ലാവര്‍ക്കും മനസ്സിലായി യുഡിഎഫിന് വോട്ടുകൊടുക്കണമെന്ന്. അതുതന്നെ സംഭവിച്ചു. അവിടെ മാത്രമല്ല, മറ്റ് മണ്ഡലങ്ങളിലും..'
കോ-ലീ-ബി സഖ്യത്തിനുപിന്നില്‍ സാമ്പത്തിക ക്രമക്കേടും നടന്നതായി രാമന്‍പിള്ള പറയുന്നു. 1991ല്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രനേതൃത്വം രണ്ടുലക്ഷം രൂപ രാമന്‍പിള്ളയെ ഏല്‍പ്പിച്ചു. ഒരുലക്ഷം മഞ്ചേശ്വരത്ത് കെ ജി മാരാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുകുന്ദന് നല്‍കി. ഇനി രാമന്‍പിള്ളയുടെ വാക്കുകളിലൂടെ: 'മുകുന്ദന്‍ പണവുമായി പുറപ്പെട്ടു. മഞ്ചേശ്വരത്ത് പോകേണ്ടയാള്‍ കോഴിക്കോട്ട് തങ്ങി. കൊടുത്ത തുകയില്‍50000 രൂപ ഒരാള്‍വശം മഞ്ചേശ്വരത്ത് എത്തിച്ചു. സ്ഥാനാര്‍ഥിയായ മാരാര്‍ജി വിവരം അറിഞ്ഞില്ല. മുകുന്ദന്‍ എന്തുചെയ്യുകയായിരുന്നുവെന്ന് എന്നെ അറിയിച്ചില്ല. പിന്നീടറിഞ്ഞ കാര്യങ്ങള്‍ ഇതാണ്. കോഴിക്കോട്ടെ ബിഎംഎസ് പ്രവര്‍ത്തകന്‍ കെ ഗംഗാധരന്‍, ജന്മഭൂമി ലേഖകനും കണ്ണുര്‍ സ്വദേശിയുമായ കെ കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ ചേര്‍ന്ന് പദ്ധതി തയ്യാറാക്കി. മുസ്ളീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുമായി കോട്ടയ്ക്കല്‍ ടിബിയില്‍ സമ്മേളിച്ചു. ഒരു പദ്ധതി ആവിഷ്കരിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റുപോലുമറിയാതെ ബിജെപി-കോണ്‍ഗ്രസ്-മുസ്ളീംലീഗ് സഖ്യം. '
കോണ്‍ഗ്രസ് ബിജെപി അവിശുദ്ധബന്ധം മറനീക്കിയത് തിരുവനന്തപുരത്തായിരുന്നു. ഈസ്റ്റ് മണ്ഡലത്തില്‍ രാമന്‍പിള്ളയ്ക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുണ്ടാവില്ലെന്ന് ഉറപ്പുലഭിച്ചതായി മുകുന്ദന്‍ ധരിപ്പിച്ചു. 'പിച്ച ബഷീറും പത്മജയും സമ്മതിച്ചിട്ടുണ്ട്. ഈസ്റ്റില്‍നിന്ന് ബി വിജയകുമാറിനെ പിന്‍വലിപ്പിക്കാനും നമ്മെ സഹായിക്കാനും എല്ലാ വ്യവസ്ഥയും ചെയ്തിട്ടുണ്ട്. വേണമെങ്കില്‍ അവരോട് ചോദിച്ചുനോക്കൂ..' എന്ന് മുകുന്ദന്‍ പറഞ്ഞ് ഫോണ്‍ നമ്പരും നല്‍കി. വിജയകുമാര്‍ പിന്മാറിയില്ല. ബിജെപി വോട്ട് എല്ലായിടത്തും യുഡിഎഫിന് മറിച്ചുനല്‍കിയെന്നത് ചരിത്രം.
സംസ്കാരം, സാഹിത്യം, കല, പ്രാദേശിക ചരിത്രം, ബന്ധുമിത്രാദികളുമായുള്ള ആത്മബന്ധം, സ്വല്പം സ്വകാര്യം ഇങ്ങനെയെല്ലാം ഈ കൃതിയിലുണ്ട്.
കെ ആര്‍ അജയന്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ് 03102010
വായിക്കാന്‍ മറക്കരുത്
പറയപ്പെടാത്ത സത്യങ്ങള്‍, ഇനി എനിക്കതു പറയാം.' കെ രാമന്‍പിള്ള ആത്മകഥനം തുടങ്ങുന്നത് ഇങ്ങനെ. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ആത്മകഥയെഴുതുമ്പോള്‍ അത് ജീവചരിത്രക്കുറിപ്പ് മാത്രമാകില്ലെന്ന് ഉറപ്പിക്കാം. ജനസംഘവും ഭാരതീയ ജനതാ പാര്‍ട്ടിയുമെല്ലാം വളര്‍ത്തിയെടുക്കാന്‍ പരിശ്രമിച്ച ഒരാളുടെ ഓര്‍മ്മകളായിമാത്രം ഇതിനെ കാണാതിരിക്കാം. കാരണം ജനസംഘത്തെയും വര്‍ഗീയ പ്രത്യയശാസ്ത്രത്തെയും ചില ഘട്ടങ്ങളിലെങ്കിലും വിമര്‍ശനാത്മകമായി വിലയിരുത്തുന്നു. ഇന്ത്യ-പാക് 'വിഭജനവും അഭയാര്‍ഥി പ്രവാഹവും സൃഷ്ടിച്ച മുസ്ളിംവിരുദ്ധവികാരം ഉത്തരഭാരതത്തില്‍നിന്നു വരുന്ന സംഘ അധികാരികളില്‍ പ്രകടമായിരുന്നു. മുസ്ളിം സമുദായത്തെ അടച്ചാക്ഷേപിക്കുന്നവരുമുണ്ടായിരുന്നു അക്കൂട്ടത്തില്‍. കേരളത്തിലെ സംഘം പ്രവര്‍ത്തകരില്‍ പില്‍ക്കാലത്തു വേരൂന്നിയ കമ്യൂണിസ്റ്റ് വിരുദ്ധവികാരം മറ്റെല്ലാത്തിനെയും പുറന്തള്ളി. കുറ്റവാസനയും ധനാര്‍ത്തിയും വ്യാപിച്ചു...' മുസ്ളിംവിരുദ്ധവികാരത്തില്‍ തുടങ്ങി കമ്യൂണിസ്റ്റുകാരിലേക്കു നീണ്ട രാഷ്ട്രീയപകയുടെ നേര്‍ചിത്രമാണ് തുറന്നെഴുതുന്നത്
ReplyDelete