ചോദ്യം: യു.ഡി.എഫിന്റെ മാതൃകാ പഞ്ചായത്ത് ഉത്തരം: വണ്ടന്‍മേട്
വിഷക്കൂട്ടില്‍ ചാലിച്ച വിജയചിത്രം 4 കെ വി സുധാകരന്‍
ആദ്യഭാഗം ഉല്‍ക്കണ്ഠയുടെ 'ഭൂരിപക്ഷം' നല്‍കുന്ന വാഴക്കുളം
രണ്ടാം ഭാഗം അവിശുദ്ധ സഖ്യം അരക്കിട്ടുറപ്പിച്ച് പാലക്കാട്
മൂന്നാം ഭാഗം ആപ്പിള്‍ തിയറി തൃശൂരിലൊതുങ്ങിയില്ല
മതന്യൂനപക്ഷങ്ങള്‍ ഏറെയുള്ള പത്തനംതിട്ടയും ഇടുക്കിയും അടങ്ങുന്ന മലയോരജില്ലയില്‍ ബി.ജെ.പിയുടെ സാന്നിധ്യം പോലും തുലോം വിരളമാണ്. എന്നാല്‍, ഇവിടെയും ബി.ജെ.പിക്ക് ഒരു മേല്‍വിലാസം ഉണ്ടാക്കിക്കൊടുക്കണമെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചാല്‍ എന്തു ചെയ്യും? മറ്റ് പലയിടങ്ങളിലും തങ്ങള്‍ക്ക് ബി.ജെ.പിയെക്കൊണ്ട് പ്രയോജനമുണ്ടാകുമല്ലോ എന്ന ചിന്തയിലാണ് ഈ സഖ്യം. ഇടുക്കി ജില്ലയിലെ വണ്ടന്‍മേട് പഞ്ചായത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ഭരണത്തില്‍ത്തന്നെ തുടരുന്ന ബി.ജെ.പി കൂട്ടുകെട്ട് കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ കൂടുതല്‍ ആവേശം നല്‍കുകയും ചെയ്തു.
പത്തനംതിട്ട നഗരപ്രദേശം തങ്ങളുടെ കോട്ടയെന്നാണ് യു.ഡി.എഫ് എക്കാലവും അവകാശപ്പെടാറുള്ളത്. എന്നാല്‍, സ്വന്തം ‘കോട്ട’യിലും ബി.ജെ.പിയെ കുടിയിരുത്താന്‍ ഇവര്‍ തെല്ലും ഉളുപ്പു കാണിച്ചില്ല. നഗരസഭയിലെ 27 ആം വാര്‍ഡായ അഴൂരില്‍ ബി.ജെ.പിയെ വാഴിക്കാന്‍ കോണ്‍ഗ്രസ് സ്വന്തം അസ്തിത്വം പോലും ബലി കഴിച്ചു. മറ്റാരുമല്ല, ഡി.സി.സി പ്രസിഡന്റ് തന്നെയായിരുന്നു മുഖ്യ ആസൂത്രകന്‍.
1988 മുതല്‍ കഴിഞ്ഞ 22 വര്‍ഷമായി ഡി.സി.സി പ്രസിഡന്റ് മോഹന്‍രാജ് തുടര്‍ച്ചയായി പ്രതിനിധാനം ചെയ്യുന്ന വാര്‍ഡാണിത്. 2000ല്‍ 600ഉം 2005ല്‍ 400 വോട്ടും ഭൂരിപക്ഷം നേടിയായിരുന്നു മോഹന്‍രാജ് ഇവിടെനിന്ന് ജയിച്ചത്. എന്നാല്‍, ജനറല്‍ സീറ്റായിരുന്നിട്ടും ഇക്കുറി പിന്മാറി. പകരം ദുര്‍ബലയായ ഒരു വനിതാ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി. തുടര്‍ച്ചയായി മത്സരിച്ചതിനാല്‍ പിന്‍ഗാമികള്‍ക്ക് വഴിയൊരുക്കാന്‍ സീറ്റൊഴിഞ്ഞു കൊടുത്തല്ലോ മോഹന്‍രാജ് എന്ന് ചിലരെങ്കിലും കരുതി. പിന്നീടല്ലേ കാര്യങ്ങളുടെ പൊരുള്‍ വെളിവായത്.
തൊട്ടടുത്ത 26 ആം വാര്‍ഡില്‍ (അഴൂര്‍ വെസ്റ്റ്) മോഹര്‍രാജിന്റെ മരുമകന്‍ റോഷന്‍രാജ് സ്ഥാനാര്‍ത്ഥി. ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ ബി.ജെ.പി കോണ്‍ഗ്രസിനെയും അഴൂര്‍ വാര്‍ഡില്‍ തിരിച്ചും സഹായിച്ചു. അങ്ങനെ കോണ്‍ഗ്രസ് ജയിച്ചുകൊണ്ടിരുന്ന അഴൂരില്‍ നിന്ന് 356 വോട്ടിന് ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രകാശ് ജയിച്ചു. കോണ്‍ഗ്രസിലെ രജനി പ്രദീപിന് 286 വോട്ട് മത്രമാണ് ലഭിച്ചത്. 100 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അഴൂര്‍ വെസ്റ്റില്‍ നിന്ന് ഡി.സി.സി പ്രസിഡന്റിന്റെ മരുമകനും വിജയിച്ചു.
സമീപവാര്‍ഡായ കൊടുന്തറ(28)യില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ജോണ്‍സണ്‍ വിളവിനാലിനെ ജയിപ്പിക്കാനും കോണ്‍ഗ്രസ് ചോരയും നീരും ഒഴുക്കി. തീര്‍ന്നില്ല. കുളനട പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ കോണ്‍ഗ്രസും ബി.ജെ.പിയും സംയുക്തസ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ജയിപ്പിച്ചെടുത്തു.
കോണ്‍ഗ്രസും ബി.ജെ.പിയും മറയില്ലാതെ പത്ത് വര്‍ഷമായി കൈകോര്‍ത്തുവരുന്ന പഞ്ചായത്താണ് ഇടുക്കിയിലെ വണ്ടന്‍മേട്. 2000ല്‍ ബി.ജെ.പി ഒരാളെ ജയിപ്പിച്ചു 2005ല്‍ ഇത് രണ്ടാക്കി. ഇക്കുറി ബന്ധം കുറച്ചുകൂടി തീവ്രമായി, ബി.ജെ.പിക്ക് സീറ്റും കൂടി-3. കറുവാക്കുളം വാര്‍ഡില്‍ ബി.ജെ.പിയുടെ കുമാര്‍ കാമാക്ഷി 338 വോട്ട് ഭൂരിപക്ഷം നേടിയപ്പോള്‍ കോണ്‍ഗ്രസിന്റെ സ്വന്തം മുരുകന്‍ അയ്യര്‍ക്ക് ലഭിച്ചത് 24 വോട്ട്. 23 വോട്ട് അസാധുവായി എന്നുകൂടി കാണുമ്പോഴാണ് കച്ചവടത്തിന്റെ ചുരുളഴിയുന്നത്. മാലി വാര്‍ഡിലും സമാനമായ കച്ചവടമുണ്ടായി. ഈ വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി മാരി അറുമുഖത്തിന് ലഭിച്ചത് 454 വോട്ട്. ഭൂരിപക്ഷം 104. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അനിത രാമചന്ദ്രന് കിട്ടിയതാകട്ടെ 81 വോട്ടും.
ബി.ജെ.പി ജയിച്ച വണ്ടന്‍മേട് വാര്‍ഡിന്റെ കാര്യവും വ്യത്യസ്തമല്ല. 141 വോട്ടിന്റെ മേല്‍ക്കൈ നേടിയാണ് ബി.ജെ.പിയുടെ രാജന്‍ പരമേശ്വരന്‍ ഇവിടെ ജയിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ വിശു എബ്രഹാം 32 വോട്ടുകള്‍ കൊണ്ട് തൃപ്തിപ്പെട്ടു.
ഉപകാരസ്മരണയായി പതിറ്റാണ്ട് പിന്നിട്ട വണ്ടന്‍മേട്ട് സഖ്യത്തിന്റെ കാര്‍മികനായ കോണ്‍ഗ്രസ് നേതാവ് രാജു മാട്ടൂക്കാരനെ കടശ്ശിക്കടവ് വാര്‍ഡില്‍ ജയിപ്പിച്ചെടുക്കാന്‍ ബി.ജെ.പി കൈമെയ് മറന്ന് പണിയെടുത്തു. ഫലമുണ്ടായി. മാട്ടൂക്കാരന്‍ -488, ബി.ജെ.പിയുടെ ‘ഉശിരന്‍’ സ്ഥാനാര്‍ത്ഥി രാജീവ് കേശവന്‍ - 30.
തൊടുപുഴ നഗരസഭയില്‍ തുടരുന്ന ബി.ജെ.പി-കോണ്‍ഗ്രസ് താങ്ങ് വെറുതെയായില്ല. 4 സീറ്റ് ബി.ജെ.പിക്ക് ലഭിച്ചു. കാഞ്ഞിരമറ്റം വാര്‍ഡില്‍ ജയിച്ച ബി.ജെപിയുടെ വോട്ട് കാണിക്കുന്നത് കോണ്‍ഗ്രസ് മറിച്ച വോട്ടിന്റെ നിലയാണ്. ബി.ജെ.പിക്ക് 650 വോട്ട്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി ഗ്രൂപ്പിലെ ഉണ്ണികൃഷ്ണന് 16 വോട്ട്. മുനിസിപ്പല്‍ ഓഫീസ് വാര്‍ഡിആകട്ടെ യു.ഡി.എഫിലെ വിജയകുമാരി മൂന്നാം സ്ഥാനത്തേക്ക് മാറിയാണ് ബി.ജെ.പിയുടെ രാജശേഖരനെ 351 വോട്ടിന് വിജയിപ്പിച്ചത്. മാറാംകുന്നേല്‍ ബി.ജെ.പിസ്വതന്ത്രന്റെ വിജയവും യു.ഡി.എഫിന്റെ തോളില്‍ ചവിട്ടിയായിരുന്നു.
തുടരും...
മതന്യൂനപക്ഷങ്ങള്‍ ഏറെയുള്ള പത്തനംതിട്ടയും ഇടുക്കിയും അടങ്ങുന്ന മലയോരജില്ലയില്‍ ബി.ജെ.പിയുടെ സാന്നിധ്യം പോലും തുലോം വിരളമാണ്. എന്നാല്‍, ഇവിടെയും ബി.ജെ.പിക്ക് ഒരു മേല്‍വിലാസം ഉണ്ടാക്കിക്കൊടുക്കണമെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചാല്‍ എന്തു ചെയ്യും? മറ്റ് പലയിടങ്ങളിലും തങ്ങള്‍ക്ക് ബി.ജെ.പിയെക്കൊണ്ട് പ്രയോജനമുണ്ടാകുമല്ലോ എന്ന ചിന്തയിലാണ് ഈ സഖ്യം. ഇടുക്കി ജില്ലയിലെ വണ്ടന്‍മേട് പഞ്ചായത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ഭരണത്തില്‍ത്തന്നെ തുടരുന്ന ബി.ജെ.പി കൂട്ടുകെട്ട് കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ കൂടുതല്‍ ആവേശം നല്‍കുകയും ചെയ്തു.
ReplyDeleteപത്തനംതിട്ട നഗരപ്രദേശം തങ്ങളുടെ കോട്ടയെന്നാണ് യു.ഡി.എഫ് എക്കാലവും അവകാശപ്പെടാറുള്ളത്. എന്നാല്‍, സ്വന്തം ‘കോട്ട’യിലും ബി.ജെ.പിയെ കുടിയിരുത്താന്‍ ഇവര്‍ തെല്ലും ഉളുപ്പു കാണിച്ചില്ല. നഗരസഭയിലെ 27 ആം വാര്‍ഡായ അഴൂരില്‍ ബി.ജെ.പിയെ വാഴിക്കാന്‍ കോണ്‍ഗ്രസ് സ്വന്തം അസ്തിത്വം പോലും ബലി കഴിച്ചു. മറ്റാരുമല്ല, ഡി.സി.സി പ്രസിഡന്റ് തന്നെയായിരുന്നു മുഖ്യ ആസൂത്രകന്‍.