ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ സമ്മേളനം ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഡല്‍ഹിയില്‍ ചേരുകയുണ്ടായി. രാജ്യം ഭരിക്കുന്ന മുഖ്യകക്ഷിയുടെ ദേശീയ സമ്മേളനം രണ്ടര മണിക്കൂര്‍ കൊണ്ട് അവസാനിച്ചതിലൂടെ എത്രമേല്‍ പ്രഹസനമായിരുന്നൂ സമ്മേളനം എന്ന് വ്യക്തമായി. രാജ്യം അഭിമുഖീകരിക്കുന്ന മുഖ്യവിഷയങ്ങളൊന്നും എ ഐ സി സി സമ്മേളനത്തിന്റെ പരിഗണനയ്ക്കുപോലും വന്നില്ല. സോണിയാഗാന്ധിയെയും രാഹുല്‍ഗാന്ധിയെയും വാഴ്ത്തുവാനുള്ള അവസരമായാണ് ക്ഷിപ്ര സമയം മാത്രമെടുത്ത എ ഐ സി സി സമ്മേളനത്തെ കോണ്‍ഗ്രസുകാര്‍ കണ്ടത്.
പുകയുന്ന കശ്മീര്‍ പ്രശ്‌നമോ അതിരൂക്ഷമായ വിലക്കയറ്റമോ പട്ടിണിയും ദാരിദ്ര്യവും പെരുകുന്നതോ മാവോയിസ്റ്റ് ഭീഷണിയോ മതഭീകരവാദമോ ഒന്നും എ ഐ സി സി സമ്മേളനത്തില്‍ ചര്‍ച്ചയ്ക്കുവന്നില്ല. രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്ന സുപ്രധാന വിഷയമാണ് കശ്മീരില്‍ നിലനില്‍ക്കുന്നത്. ഇക്കാര്യത്തില്‍ രാഷ്ട്രത്തിലെ മുഖ്യഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ അഭിപ്രായം എന്താണെന്ന് വ്യക്തമാക്കുവാനോ പരിഹാരനിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുവാനോ എ ഐ സി സി സമ്മേളനത്തിനായില്ല. രാജ്യം അഭിമുഖീകരിക്കുന്ന മുഖ്യ വെല്ലുവിളികളിലൊന്നാണ് മാവോയിസ്റ്റ് തീവ്രവാദവും മതഭീകര സംഘടനകളും. മാവോയിസ്റ്റ് വാദം ശക്തിപ്പെടുന്നതിന്റെ സാമൂഹ്യ കാരണങ്ങള്‍ കണ്ടെത്തുന്നതിനോ തിരിച്ചറിയുന്നതിനോ അവ പരിഹരിക്കുന്നതിനോ ഉള്ള ഒരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാരാണ് യു പി എ യുടേത്. ഇനിയും അങ്ങനെയൊരു ലക്ഷ്യം തങ്ങള്‍ക്കില്ലെന്ന് വ്യക്തമാക്കുന്നതാണ് എ ഐ സി സി സമ്മേളനത്തിലെ നടപടിക്രമങ്ങള്‍. മതഭീകരത ഇന്ത്യയെ അസ്ഥിരപ്പെടുത്തുന്നതിനും ജനതയുടെ ജീവിത സുരക്ഷിതത്വത്തില്‍ ആശങ്ക വര്‍ധിപ്പിക്കുന്നതിനും മാത്രം പര്യാപ്തമായതാണ്.
മതഭീകരവാദശക്തികളെ ചെറുക്കുന്നതിനും ഉന്മൂലനം ചെയ്യുന്നതിനുമുള്ള ഒരു നിര്‍ദ്ദേശവും എ ഐ സി സി സമ്മേളനത്തിലുണ്ടായില്ല.
അവശ്യ ഭക്ഷ്യ വസ്തുക്കളുടെ വില രാജ്യത്ത് അനുദിനം കുതിച്ചുയരുന്നു. മഹാഭൂരിപക്ഷം വരുന്ന ജനങ്ങള്‍ കടുത്ത ദുരിതത്തെ അഭിമുഖീകരിക്കുവാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. പൊതുവിതരണ സംവിധാനം വ്യാപിപ്പിച്ചും അവധി വ്യാപാരം നിരോധിച്ചും കരിഞ്ചന്തക്കാരെയും പൂഴ്ത്തിവയ്പ്പുകാരെയും നേരിട്ടും വിലക്കയറ്റം നിയന്ത്രിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. രാജ്യത്തെ മുഖ്യകക്ഷി എന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസിന്റെ ദേശീയ സമ്മേളനത്തിലും ഒരാളും വിലക്കയറ്റത്തെക്കുറിച്ച് ചുണ്ടനക്കുകപോലുമുണ്ടായില്ല.
രാജ്യവും ജനതയും അഭിമുഖീകരിക്കുന്ന സുപ്രധാന വിഷയങ്ങളൊന്നും ചര്‍ച്ചയ്ക്കുവരാത്ത, വാഴ്ത്തു പാട്ടുകളില്‍ മാത്രം ഒതുങ്ങിയ എ ഐ സി സി സമ്മേളനം ഒരു വലിയ ഫലിതമായി മാത്രമേ ജനങ്ങള്‍ നോക്കിക്കാണുകയുള്ളൂ.
കോണ്‍ഗ്രസ് പാര്‍ട്ടിയും കേന്ദ്ര സര്‍ക്കാരും അഴിമതിയുടെ ചളിക്കുണ്ടില്‍ മുങ്ങിത്താണിരിക്കുകയാണ്. 2-ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ കുറ്റവാളിയെന്നു ഏറെക്കുറെ വ്യക്തമായ ഡി എം കെ പ്രതിനിധിയായ കേന്ദ്രമന്ത്രി എ രാജയെ കോണ്‍ഗ്രസ് സംരക്ഷിക്കുന്നതിലെ ദുരൂഹത വര്‍ധിക്കുകയാണ്. സുപ്രിംകോടതി തന്നെ സ്‌പെക്ട്രം അഴിമതിയിലും സി ബി ഐ അന്വേഷണത്തിലും അമര്‍ഷം പ്രകടിപ്പിച്ചിട്ടും കോണ്‍ഗ്രസ് ഒരക്ഷരം ഉരിയാടുന്നില്ല.
കോണ്‍ഗ്രസ് സമ്മേളനത്തിന് തൊട്ടുമുമ്പാണ് മഹാരാഷ്ട്രയിലെ ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണം പുറത്തുവന്നത്. കാര്‍ഗിലില്‍ രക്തസാക്ഷിത്വം വരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും ധീര ജവാന്‍മാര്‍ക്കും വേണ്ടി പണികഴിപ്പിച്ച ഫ്‌ളാറ്റുകള്‍ ഭരണകക്ഷിയിലെ പ്രധാനികളും അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും കൈവശപ്പെടുത്തുകയും കെട്ടിട നിര്‍മാണ ചട്ടങ്ങളും പാരിസ്ഥിതിക നിയമങ്ങളും ലംഘിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി അശോക് ചവാന്‍ മാത്രമല്ല, മുന്‍ മുഖ്യമന്ത്രിമാരും ഇപ്പോഴത്തെ കേന്ദ്രമന്ത്രിമാരുമായ വിലാസ്‌റാവു ദേശ്മുഖും സുശീല്‍കുമാര്‍ ഷിന്‍ഡേയുമൊക്കെ ഫ്‌ളാറ്റ് കുംഭകോണത്തില്‍ പങ്കാളികളാണെന്നുമുള്ള ആക്ഷേപമാണ് ശക്തിപ്പെട്ടിരിക്കുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസ് കോടാനുകോടി രൂപയുടെ അഴിമതിയുടെ അരങ്ങാക്കി മാറ്റിയതിനുപിന്നിലും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിക്കൂട്ടിലാണ്.
പക്ഷേ എ ഐ സി സി സമ്മേളനത്തില്‍ ഈ കൊടും അഴിമതികളെക്കുറിച്ച് ഒരു വാക്കുപോലും സോണിയാഗാന്ധി മുതല്‍ ആരും ഉച്ചരിച്ചില്ല. രണ്ടര മണിക്കൂര്‍ നീണ്ട കുഴലൂത്തുകാരുടെ കൂട്ടായ്മയായി എ ഐ സി സി സമ്മേളനം അധപ്പതിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് മുതല്‍ രമേശ് ചെന്നിത്തലവരെ സമ്മേളനത്തില്‍ പ്രസംഗിച്ചവരാകെ സോണിയയെയും രാഹുല്‍ഗാന്ധിയെയും പ്രശംസിച്ച് പ്രീതി നേടാനാണ് ശ്രമിച്ചത്. രാജ്യസംബന്ധമായ വിഷയങ്ങളെല്ലാം അവര്‍ക്ക് മുന്നില്‍ തീര്‍ത്തും അവഗണിക്കപ്പെട്ടു.
ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയെന്ന് വീരവാദം മുഴക്കുന്ന കോണ്‍ഗ്രസിന്റെ ഒരു ഘടകത്തിലും ജനാധിപത്യപരമായ നിലയില്‍ തിരഞ്ഞെടുപ്പ് നടന്നില്ല. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ബ്ലോക്ക് പ്രസിഡന്റുമാരും ജില്ലാ പ്രസിഡന്റുമാരും പി സി സി പ്രസിഡന്റുമാരുമാണ് കോണ്‍ഗ്രസിനുള്ളത്. അവരെല്ലാം ചേര്‍ന്നാണ് ദേശീയ അധ്യക്ഷയെയും തിരഞ്ഞെടുത്തത്. ക്ഷിപ്രവേഗതയില്‍ അവസാനിച്ച ദേശീയ സമ്മേളനത്തില്‍ പ്രവര്‍ത്തക സമിതി അംഗങ്ങളെ ദേശീയ അധ്യക്ഷ നാമനിര്‍ദ്ദേശം ചെയ്താല്‍ മതിയെന്ന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവര്‍ തന്നെ പ്രമേയം പാസ്സാക്കി പിരിഞ്ഞു. ജനാധിപത്യ കക്ഷി എന്നുള്ളത് ആലങ്കാരിക പ്രയോഗം മാത്രമാണെന്നും ജനങ്ങളോടും രാജ്യത്തോടും തങ്ങള്‍ക്കു പ്രതിജ്ഞാ ബദ്ധതയില്ലെന്നും ഒരിക്കല്‍ കൂടി കോണ്‍ഗ്രസ് തെളിയിച്ചു.
ജനയുഗം മുഖപ്രസംഗം 041110
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ സമ്മേളനം ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഡല്‍ഹിയില്‍ ചേരുകയുണ്ടായി. രാജ്യം ഭരിക്കുന്ന മുഖ്യകക്ഷിയുടെ ദേശീയ സമ്മേളനം രണ്ടര മണിക്കൂര്‍ കൊണ്ട് അവസാനിച്ചതിലൂടെ എത്രമേല്‍ പ്രഹസനമായിരുന്നൂ സമ്മേളനം എന്ന് വ്യക്തമായി. രാജ്യം അഭിമുഖീകരിക്കുന്ന മുഖ്യവിഷയങ്ങളൊന്നും എ ഐ സി സി സമ്മേളനത്തിന്റെ പരിഗണനയ്ക്കുപോലും വന്നില്ല. സോണിയാഗാന്ധിയെയും രാഹുല്‍ഗാന്ധിയെയും വാഴ്ത്തുവാനുള്ള അവസരമായാണ് ക്ഷിപ്ര സമയം മാത്രമെടുത്ത എ ഐ സി സി സമ്മേളനത്തെ കോണ്‍ഗ്രസുകാര്‍ കണ്ടത്.
ReplyDelete