സര്‍വകലാശാലാബില്ലിനെ കുറിച്ചുള്ള ചര്‍ച്ച വിഷയവൈവിധ്യത്താല്‍ സമ്പുഷ്ടംതന്നെയായിരുന്നു. പ്രപഞ്ചോല്‍പ്പത്തി, പരിണാമസിദ്ധാന്തം, ജീവകണികാവാദം, സൌരയൂഥസിദ്ധാന്തം തുടങ്ങിയ ഗൌരവമേറിയ കാര്യങ്ങള്‍ക്കൊപ്പം നിലമ്പൂര്‍ കാട്ടിലെ പന്നിയും തെരുവു നായയുംവരെ സഭാതലം അടക്കിവാണു. മത്സ്യബന്ധനത്തിനും സമുദ്രപഠനങ്ങള്‍ക്കുമുള്ള സര്‍വകലാശാലാബില്ലിന്റെ ചര്‍ച്ചയും വിഭിന്നമായിരുന്നില്ല. മൂന്നാമൂഴം കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ഭേദഗതി ബില്ലിനായിരുന്നെങ്കിലും ഉഷാര്‍ കമ്മി. വകുപ്പ് തിരിച്ചുള്ള ചര്‍ച്ചയും മൂന്നാംവായനയും പൂര്‍ത്തിയാക്കി ബില്ലുകള്‍ പാസാക്കാനെടുത്തത് മൂന്നേകാല്‍ മണിക്കൂര്‍ മാത്രം. ബില്ലുകളുടെ 'അതിവേഗ പാത' തുറന്നെന്ന് പറഞ്ഞാലും തെറ്റില്ല.
വെറ്ററിനറി സര്‍വകലാശാലാബില്ലിന് ഭേദഗതി അവതരിപ്പിച്ച സി കെ പി പത്മനാഭന്‍, മിത്രശത്രുകീടങ്ങളിലാണ് ഊന്നിയത്. മിത്രകീടങ്ങളെ സംബന്ധിച്ച പരീക്ഷണത്തിന് സര്‍വകലാശാല ശ്രദ്ധപതിപ്പിക്കണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. നായക്കുട്ടിക്ക് കിട്ടുന്ന പരിഗണനപോലും കാലിവളര്‍ത്തലിന് ലഭിക്കുന്നില്ലെന്നും അദ്ദേഹത്തിന് പരാതിയുണ്ട്. ഒരു പട്ടിക്കുട്ടിയെ വാങ്ങാന്‍ അഞ്ച് പശുവിന്റെ വില നല്‍കേണ്ട കാലമാണിതെന്നും സി കെ പിക്കറിയാം. പുതിയ സര്‍വകലാശാല നിലവിലുള്ളവയ്ക്ക് പാരയാകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പശുവിന്റെ കരച്ചിലിന് പഴയ മനോഹാരിതയില്ലെന്നാണ് പി വിശ്വന്റെ നിരീക്ഷണം. യന്ത്രങ്ങളുടെ ഒച്ചപോലെയും നായയുടെ കുര പോലെയും പശുവിന്റെ 'ഉമ്പേ...'വിളി മാറിയിരിക്കുകയാണെന്നാണ് വിശ്വന്റെ കണ്ടെത്തല്‍. പ്രവാചകന്മാരെല്ലാം ആടിനെ വളര്‍ത്തിയവരാണെന്ന അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെ പ്രഖ്യാപനത്തോടെയാണ് ചര്‍ച്ച പരിണാമസിദ്ധാന്തത്തിലേക്കും മറ്റും തിരിഞ്ഞത്. ആദിമനുഷ്യനായ 'ആദ'ത്തോടൊപ്പം മനുഷ്യകുലവുമുണ്ടായെന്നാണ് തന്റെ വിശ്വാസമെന്ന് രണ്ടത്താണി വെളിപ്പെടുത്തി. പരിണാമസിദ്ധാന്തത്തിന്റെ ശാസ്ത്രീയത അംഗീകരിക്കുന്നുണ്ടോയെന്നായി കെ കെ ശൈലജ. ശാസ്ത്രത്തിന്റെ എല്ലാ കണ്ടെത്തലും അന്തിമമല്ലെന്നും ജീവന്റെ കണിക വെള്ളത്തില്‍ നിന്നാണുണ്ടായതെന്നും രണ്ടത്താണി. സൌരയൂഥസിദ്ധാന്തം ഖുറാന്‍ അംഗീകരിക്കുന്നുണ്ടോയെന്ന് മന്ത്രി എ കെ ബാലന്‍ ആരാഞ്ഞു.
ഇത്രയുമായപ്പോള്‍ ആര്യാടന്‍ മുഹമ്മദിന് ശങ്ക. പരിണാമവും പ്രപഞ്ചോല്‍പ്പത്തിയും അവിടെ നില്‍ക്കട്ടെ, മൃഗങ്ങള്‍ എങ്ങനെയുണ്ടായെന്ന് പറയാമോയെന്നായി ആര്യാടന്‍. കാട്ടുമൃഗങ്ങള്‍ പെരുകുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പോംവഴി കണ്ടെത്തണമെന്ന് കെ കെ ശൈലജയും നിര്‍ദേശിച്ചു. മൃഗങ്ങളെ 'ഹണ്ട്' ചെയ്യാന്‍ വന്യജീവിസംരക്ഷണത്തില്‍ വകുപ്പുണ്ടെന്നും അത് ഇവിടെ മറച്ചുവച്ചിരിക്കുകയാണെന്നുമാണ് ആര്യാടന്റെ അഭിപ്രായം. നിലമ്പൂരില്‍ പറയുന്ന 'ഹണ്ട്' എന്താണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി ആരാഞ്ഞു. തെരുവുനായ്ക്കളാണ് അടുത്തതായി കടന്നുവന്നത്. നായ്ക്കള്‍ പെരുകിയതുമൂലം എംഎല്‍എ ക്വാര്‍ട്ടേഴ്സില്‍ പോലും കിടന്നുറങ്ങാന്‍ കഴിയുന്നില്ലെന്നതാണ് രണ്ടത്താണിയുടെ അനുഭവം. താനും നായപ്പേടിയിലാണെന്ന് മന്ത്രി സി ദിവാകരന്‍ നിസ്സഹായത പ്രകടിപ്പിച്ചു.
തെരുവുനായ്ക്കളോട് മനുഷ്യന്‍ കാട്ടുന്ന ക്രൂരതയെ കുറിച്ചായിരുന്നു അല്‍ഫോസ് കണ്ണന്താനത്തിന്റെ പരാതി. തെരുവുനായ കടിച്ച് എത്ര പേര്‍ മരിച്ചിട്ടുണ്ടെന്നാണ് കണ്ണന്താനത്തിന്റെ ചോദ്യം. അടുത്തിടെ ആരോ ചൂടുവെള്ളം ഒഴിച്ച് കണ്ണ് പൊള്ളിച്ച നായക്കുട്ടിയെ ഭാര്യ വീട്ടില്‍ കൊണ്ടുവന്നതും കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സിച്ചതും അദ്ദേഹം വിവരിച്ചു. രൂപ ഇരുപതിനായിരം മുടക്കിയെങ്കിലും നായക്കുട്ടിക്ക് കാഴ്ച തിരിച്ചുകിട്ടിയതിലാണ് കണ്ണന്താനത്തിന് ആശ്വാസം.
ഫിഷറീസ് സര്‍വകലാശാല യാഥാര്‍ഥ്യമാകുന്നതോടെ കൈവരുന്ന സാമ്പത്തികവളര്‍ച്ചയിലും പുരോഗതിയിലും മന്ത്രി എസ് ശര്‍മ വാചാലനായി. ചൈനയും ജപ്പാനും കഴിഞ്ഞാല്‍ ഫിഷറീസ് പഠനത്തിന് സര്‍വകലാശാല വരുന്നത് ഇവിടെയാണെന്നാണ് മന്ത്രിയുടെ പക്ഷം. ഫിഷറീസ് സര്‍വകലാശാല രൂപീകരിച്ചതില്‍ ഭരണപ്രതിപക്ഷ ഭേദമെന്യേ മന്ത്രിയെ അഭിനന്ദിച്ചു. അംഗങ്ങള്‍ അവതരിപ്പിച്ച ഭേദഗതികളില്‍ ഏറെയും അംഗീകരിക്കാനും മന്ത്രി സന്നദ്ധനായി. ഇത് കണ്ടപ്പോള്‍ ലോട്ടറി എടുത്തെങ്കില്‍ അടിക്കുമായിരുന്നല്ലോയെന്നായി സ്പീക്കര്‍ കെ രാധാകൃഷ്ണന്‍. കര്‍ഷകത്തൊഴിലാളി ക്ഷേമനിധി അംശാദായം വര്‍ധിപ്പിക്കുന്നതിനുള്ള ബില്‍ മന്ത്രി എളമരം കരീം അവതരിപ്പിച്ചു. ബി ഡി ദേവസിയും എന്‍ രാജനും ചര്‍ച്ചയില്‍ പങ്കെടുത്തു. മൂന്ന് ബില്ലുകളും ഐകകണ്ഠ്യേനയാണ് പാസായത്. സഭ ഇനി അടുത്തവര്‍ഷമേ ചേരുകയുള്ളൂവെന്ന് സ്പീക്കര്‍ അറിയിച്ചു. അംഗങ്ങള്‍ക്ക് പുതുവര്‍ഷ ആശംസകളും നേര്‍ന്നു.
(കെ ശ്രീകണ്ഠന്‍)
deshabhimani 311210
Friday, December 31, 2010
കുപ്രചാരണം നേരിടും: യൂറോപ്യന്‍ കമ്യൂണിസ്റ്റ് പാര്‍ടികള്‍
ഏഥന്‍സ്: കമ്യൂണിസ്റുകാരെ കുറ്റവാളികളും കമ്യൂണിസത്തെ കുറ്റകൃത്യവുമായി ചിത്രീകരിച്ച് ചരിത്രം മാറ്റിയെഴുതാനുള്ള ചില യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ ശ്രമത്തെ എന്തുവില കൊടുത്തും ചെറുക്കുമെന്ന് യൂറോപ്പിലെ 38 രാജ്യങ്ങള്‍ സംയുക്തപ്രസ്താവനയില്‍ അറിയിച്ചു. കമ്യൂണിസം ഫാസിസത്തിന് സമമാണെന്ന് വരുത്തിത്തീര്‍ക്കുന്ന നിയമനിര്‍മാണ നടപടികള്‍ക്കായി യൂറോപ്യന്‍ യൂണിയനുമേല്‍ ചില മുന്‍സോഷ്യലിസ്റ് രാജ്യങ്ങളിലെ ഭരണാധികാരികള്‍ ശക്തമായ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഹംഗറി, റുമേനിയ, ചെക്ക് റിപ്പബ്ളിക്, ലിത്വേനിയ, ലാത്വിയ, ബള്‍ഗേറിയ എന്നീ രാജ്യങ്ങളിലെ വിദേശമന്ത്രിമാരുടെ അടുത്തിടെ നടന്ന സമ്മേളനം തങ്ങളുടെ രാജ്യങ്ങളില്‍ നടപ്പാക്കിവരുന്ന കമ്യൂണിസ്റ്വിരുദ്ധനിയമങ്ങളുടെ ചുവടുപിടിച്ചുള്ള പൊതുകരിനിയമം യൂറോപ്യന്‍ യൂണിയനിലാകെ നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. സോഷ്യലിസ്റ് നിര്‍മാണത്തിന്റെയും ഫാസിസ്റ്വിരുദ്ധ പോരാട്ടങ്ങളുടെയും ആവേശകരമായ ചരിത്രം മുതലാളിത്തത്തിനെതിരായ യൂറോപ്യന്‍ജനതയുടെ ഇന്നത്തെ പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകരുന്നതില്‍ പരിഭ്രാന്തരായ ഭരണാധികാരികളാണ് ഈ ആവശ്യത്തിനുപിന്നില്‍. സാമൂഹ്യസുരക്ഷയ്ക്കുവേണ്ടിയും തൊഴിലില്ലായ്മയ്ക്ക് എതിരായും യൂറോപ്യന്‍ രാജ്യങ്ങളിലെ ജനകീയശക്തികള്‍ നയിക്കുന്ന സമരങ്ങളെ കമ്യൂണിസ്റ്വിരുദ്ധ കുപ്രചാരണം വഴി നേരിടാമെന്ന വ്യാമോഹം വിലപ്പോകില്ലെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
deshabhimani 311210
deshabhimani 311210
ഭക്ഷ്യ പണപ്പെരുപ്പം കുതിച്ചുയരുന്നു
പെട്രോള്‍ വില വര്‍ധിപ്പിച്ച ആഴ്ചയില്‍ രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം കുതിച്ചുകയറി. ഡിസംബര്‍ 18ന് അവസാനിച്ച ആഴ്ചയിലെ ഭക്ഷ്യപണപ്പെരുപ്പനിരക്ക് 14.44 ശതമാനമായാണ് ഉയര്‍ന്നത്. കഴിഞ്ഞ പത്ത് ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഡിസംബര്‍ 14നാണ് എണ്ണക്കമ്പനികള്‍ പെട്രോള്‍ വില മൂന്നുരൂപയിലേറെ വര്‍ധിപ്പിച്ചത്. തൊട്ടുമുന്‍പുള്ള ആഴ്ചയില്‍ ഭക്ഷ്യപണപ്പെരുപ്പ നിരക്ക് 12.13 ശതമാനമായിരുന്നു. പെട്രോള്‍വില വര്‍ധിപ്പിച്ചതിന് ശേഷം 2.31 ശതമാനമാണ് വര്‍ധിച്ചത്. ഉള്ളിയടക്കമുള്ള പച്ചക്കറികള്‍, പയര്‍-പഴവര്‍ഗങ്ങള്‍ തുടങ്ങിയവയുടെ വില കുതിച്ചതാണ് ഭക്ഷ്യവിലക്കയറ്റം രൂക്ഷമാക്കിയതെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. തുടര്‍ച്ചയായ അഞ്ചാം ആഴ്ചയാണ് രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ വില കയറുന്നത്. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ഭക്ഷ്യവിലക്കയറ്റം 21.19 ശതമാനമായിരുന്നു. വീണ്ടും ഈ നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
ഉള്ളിവില വാര്‍ഷിക അടിസ്ഥാനത്തില്‍ 4.36 ശതമാനവും പ്രതിവാര അടിസ്ഥാനത്തില്‍ 3.49 ശതമാനവും വര്‍ധിച്ചെന്നാണ് കണക്ക്. പച്ചക്കറിക്ക് 5.78 ശതമാനം വില വര്‍ധിച്ചു. പഴങ്ങള്‍ക്ക് 19.01 ശതമാനവും പാലിന് 24.64 ശതമാനവും മത്സ്യമാംസാദികള്‍ക്ക് 31.21 ശതമാനവും കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് വിലകയറി. അരിക്ക് 7.36 ശതമാനവും ഗോതമ്പിന് 8.32 ശതമാനവുമാണ് പൊതുവിപണയില്‍ വില ഉയര്‍ന്നത്.
ഡീസലിന്റെയും പാചകവാതകത്തിന്റെയും വിലവര്‍ധന അംഗീകരിക്കാനുള്ള പെട്രോളിയം മന്ത്രാലയത്തിന്റെ തീരുമാനം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുന്നതോടെ വിലക്കയറ്റം കൂടുതല്‍ രൂക്ഷമാകും. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നിശ്ചയിച്ചിരുന്ന മന്ത്രിസഭാ സമിതിയുടെ യോഗം രണ്ടുവട്ടം മാറ്റിവച്ചിരുന്നു. 2 ജി സ്പെക്ട്രം കുംഭകോണത്തിലെ സിഎജി അന്വേഷണത്തെ ചൊല്ലിയുള്ള പ്രതിസന്ധി പരിഹരിക്കാന്‍ സ്പീക്കര്‍ സര്‍വകക്ഷിയോഗം വിളിച്ച സാഹചര്യത്തിലാണ് വ്യാഴാഴ്ച ചേരാനിരുന്ന യോഗം നീട്ടിയത്. വിവിധ കക്ഷിനേതാക്കളില്‍നിന്ന് വിമര്‍ശനമുയര്‍ന്നാല്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാക്കുമെന്ന് ഭയന്നാണ് യോഗം നീട്ടിയത്. ഡീസല്‍-പാചകവാതക വിലവര്‍ധന അനിവാര്യമാണെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നു.
അവശ്യവസ്തുക്കളുടെ അവധി വ്യാപാരം അനുവദിച്ചത് പച്ചക്കറികളുടെയും മറ്റും വില കുതിച്ചുയരുന്നതിന് കാരണമാകുന്നു. 2008 നു ശേഷം ഉള്ളിക്ക് ഡല്‍ഹിയില്‍ മാത്രം 60 ശതമാനം വിലക്കയറ്റമുണ്ടായി. ഇപ്പോള്‍ 300 ശതമാനമായി വര്‍ധിച്ചു. എന്നിട്ടും ഉള്ളികയറ്റുമതി സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചു. 2005-06 ല്‍ 7.8 ലക്ഷം ടണ്ണായിരുന്നു കയറ്റുമതി 2009-10 ല്‍ 19 ലക്ഷം ടണ്ണായി. വിലക്കയറ്റത്തിന് ഇതും കാരണമായി. ഏപ്രില്‍ മുതല്‍ നവംബര്‍ വരെ മാത്രം കാര്‍ഷിക ഉല്‍പന്നങ്ങളുടെ അവധി വ്യപാരം 8,36,605 ലക്ഷം കോടി രൂപയുടേതായി ഉയര്‍ന്നു.

ഇറാന്‍ എണ്ണ: ഇന്ധനക്ഷാമവും വിലക്കയറ്റവും രൂക്ഷമാകും
ഇറാനില്‍നിന്നുള്ള എണ്ണ, വാതക ഇറക്കുമതിക്ക് പണം നല്‍കുന്ന സംവിധാനത്തില്‍നിന്ന് റിസര്‍വ് ബാങ്ക് പിന്മാറിയത് കടുത്ത എണ്ണക്ഷാമത്തിനും വിലക്കയറ്റം രൂക്ഷമാക്കാനും കാരണമാകും. ഇന്ത്യ ഇറക്കുമതിചെയ്യുന്ന അസംസ്കൃത എണ്ണയുടെയും പാചകവാതകത്തിന്റെയും 17 ശതമാനത്തോളം ഇറാനില്‍നിന്നാണ്. അതിനാല്‍ ഇറക്കുമതി നിലച്ചാല്‍ ക്ഷാമമാകും ഫലം. പ്രതിദിനം 4,26,000 വീപ്പ അസംസ്കൃത എണ്ണയാണ് ഇറാനില്‍നിന്നുള്ള ഇറക്കുമതി. അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങി റിസര്‍വ് ബാങ്ക് കൈക്കൊണ്ട തീരുമാനം രാജ്യത്തെ ഇന്ധനക്ഷാമത്തിലേക്കും വീണ്ടും വന്‍ വിലവര്‍ധനയിലേക്കുമാണ് നയിക്കുക. ജനുവരിയില്‍ ഇറാനില്‍നിന്ന് ഒരുകോടി വീപ്പ എണ്ണ ഇറക്കുമതിചെയ്യാമെന്ന് നാഷണല്‍ ഇറാനിയന്‍ ഓയില്‍ കമ്പനിയുമായി(എന്‍ഐഒസി) കരാറൊപ്പിട്ടിട്ടുണ്ട്. എന്നാല്‍, ഇറാന്‍ കമ്പനിക്ക് പണം നല്‍കില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയത് ഈ എണ്ണയുടെ വരവ് അനിശ്ചിതത്വത്തിലാക്കും. മറ്റേതെങ്കിലും ബാങ്ക് എന്‍ഐഒസിക്ക് ഗ്യാരന്റി നിന്നാല്‍മാത്രമേ എണ്ണ ലഭിക്കൂ. നേരത്തേ ജര്‍മനിയിലെ ഇഐഎച്ച് ബാങ്ക് മറ്റ് രാജ്യങ്ങള്‍ക്ക് ഗ്യാരന്റി നില്‍ക്കാറുണ്ടെങ്കിലും ഇനി അതിനും സാധ്യതയില്ല. ഈ ബാങ്കും ഉപരോധത്തിന്റെ പരിധിയിലാണ്.
അസംസ്കൃത എണ്ണയുടെ വരവ് നിലയ്ക്കുന്നത് പൊതുമേഖലാ എണ്ണ ശുദ്ധീകരണ കമ്പനികളെയും അപകടത്തിലാക്കും. ഇറാനില്‍നിന്ന് അസംസ്കൃത എണ്ണ വാങ്ങുന്നത് റിലയന്‍സ് നിര്‍ത്തിയതിനാല്‍ ഇറക്കുമതിക്കേറ്റ തടസ്സം മംഗളൂര്‍ റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡ്, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം ലിമിറ്റഡ് എന്നിവയെയാണ് ബാധിക്കുക. അങ്ങനെ പൊതുമേഖലാ എണ്ണക്കമ്പനികളെ നിശ്ചലമാക്കി റിലയന്‍സിനെ സഹായിക്കുക എന്ന ലക്ഷ്യവും ഈ നീക്കത്തിന് പിന്നിലുണ്ട്. കഴിഞ്ഞ വര്‍ഷം 21.3 ദശലക്ഷം ട അസംസ്കൃത എണ്ണയാണ് ഇറാനില്‍നിന്ന് ഇറക്കുമതിചെയ്തത്. ഇതില്‍ 70 ലക്ഷം ടണ്ണും ഇറക്കുമതിചെയ്ത എംആര്‍പിഎല്‍ പ്രതിസന്ധിയിലേക്ക് നീങ്ങും. അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങി 2009 മെയ് മുതല്‍ ഇന്ത്യ ഇറാനിലേക്കുള്ള ശുദ്ധീകരിച്ച എണ്ണ കയറ്റുമതി നിര്‍ത്തിവച്ചിരുന്നു. അമേരിക്കയുമായുള്ള തന്ത്രപരബന്ധം ആരംഭിച്ചതോടെയാണ് ഇന്ത്യ ഇറാനെതിരെ നീക്കമാരംഭിച്ചത്.
(വി ബി പരമേശ്വരന്‍)
അമേരിക്കന്‍ പ്രീതിക്കായി ഇന്ത്യ ഇറാനെ പിണക്കുന്നു: പിണറായി
ശ്രീകണ്ഠപുരം: അമേരിക്കന്‍ പ്രീതിക്കായി സുഹൃദ്രാഷ്ട്രമായ ഇറാനെ പിണക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതിക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് ഇതിന്റെ ഭാഗമാണ്. കാവുമ്പായി രക്തസാക്ഷിത്വത്തിന്റെ 64ാം വാര്‍ഷികത്തോടനുബന്ധിച്ച് ചേര്‍ന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.
ഒബാമയുടെ ഇന്ത്യാസന്ദര്‍ശനത്തില്‍ അമേരിക്കക്ക് അനുകൂലമായ കറാറുകള്‍ മാത്രമാണ് ഉണ്ടാക്കിയത്. അടുത്ത ലക്ഷ്യമായ ഇറാനെതിരെ ഇന്ത്യയെ അണിനിരത്തുകയാണ് അമേരിക്കയുടെ തന്ത്രം. അമേരിക്കക്ക് ഇഷ്ടമില്ലാത്തതിനാല്‍ ഇറാനെ പിണക്കുകയാണ് ഇന്ത്യ. ഇറാനെതിരെ അമേരിക്ക യുദ്ധം പ്രഖ്യാപിച്ചാല്‍ ഇന്ത്യ കൂടെച്ചേരാന്‍ പോലും തയ്യാറായേക്കും. അങ്ങനെയുണ്ടായാല്‍ ഇവിടത്തെ വിമാനത്താവളങ്ങളും തുറമുഖങ്ങളും സൈനികത്താവളങ്ങളായി മാറും.
തെറ്റിദ്ധാരണയുടെ പേരില്‍ ഇടതുപക്ഷത്തുനിന്ന് അകന്നുനില്‍ക്കുന്നവരെ കൂട്ടിയോജിപ്പിച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്ന് പിണറായി പറഞ്ഞു. തദ്ദേശതെരഞ്ഞെടുപ്പില്‍ തെറ്റിദ്ധാരണമൂലം ഇടതുപക്ഷവുമായി പിണങ്ങിപ്പോയവര്‍ തെറ്റുതിരുത്തി തിരികെ വരുന്നുണ്ട്. ചില പ്രദേശങ്ങളില്‍ അകന്നുനില്‍ക്കുന്നവര്‍ ഇപ്പോഴുമുണ്ട്. ഇവരെയെല്ലാം തിരികെയെത്തിക്കാനും ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനുമുള്ള ശ്രമം സിപിഐ എമ്മും എല്‍ഡിഎഫും നടത്തും. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ ഇടതുപക്ഷത്തിനായില്ല. എന്നാല്‍ എല്‍ഡിഎഫ് ആകെ തകര്‍ന്നുവെന്ന പ്രചാരണം ശരിയല്ല. എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള വോട്ടുവ്യത്യാസം ഏഴുലക്ഷം മാത്രം. ഇതില്‍ നാലുലക്ഷവും മലപ്പുറത്താണ്. എല്‍ഡിഎഫിനുണ്ടായ വീഴ്ചയും പോരായ്മയും തിരുത്തി മുന്നോട്ടുപോകും.
കാര്യങ്ങള്‍ വക്രീകരിച്ച് അവതരിപ്പിക്കുന്നതില്‍ അപാരമായ മിടുക്കുണ്ട് കേരളത്തിലെ മാധ്യമങ്ങള്‍ക്ക്. സ്പെക്ട്രം അഴിമതി കത്തിനില്‍ക്കുമ്പോള്‍ നിയമനത്തട്ടിപ്പിനെക്കുറിച്ചു മാത്രം വാര്‍ത്തയെഴുകയായിരുന്നു അവര്‍. നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് ആരെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കലക്ടറെയടക്കം സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ സ്പെക്ട്രം കേസില്‍ ഇതല്ല അവസ്ഥ. സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണത്തെ ഭയക്കുന്ന കോണ്‍ഗ്രസിനെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടമില്ല. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചങ്ങാത്തം വന്‍കിട മുതലാളിമാരുമായാണ് എന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. ഇത് തെറ്റാണെന്ന് തെളിയാന്‍ ലോക്സഭയിലെ ശതകോടീശ്വരന്മാരുടെ പട്ടിക പരിശോധിച്ചാല്‍ മതി. സഭയിലെ 300 ശതകോടീശ്വരരില്‍ 138 പേര്‍ കോണ്‍ഗ്രസുകാരും 58 പേര്‍ ബിജെപിക്കാരുമാണ്. ഇരു കമ്യൂണിസ്റ്റുപാര്‍ടികളില്‍നിന്നും ഒരാള്‍ പോലും ഈ പട്ടികയിലില്ല. ഇരുപത് രൂപയില്‍ താഴെ മാത്രം ദിവസവരുമാനമുള്ള 77 ശതമാനം ഇന്ത്യന്‍ ജനതയെ പ്രതിനിധീകരിക്കുന്നത് ഈ ശതകോടീശ്വരന്മാരാണ്- പിണറായി പറഞ്ഞു.

കൊച്ചിയില്‍ രാജ്യത്തെ ആദ്യ ഫിഷറീസ് സര്‍വകലാശാല
ഫിഷറീസ് സര്‍വകലാശാല ബില്ലിന് നിയമസഭ വ്യാഴാഴ്ച അംഗീകാരം നല്‍കിയതോടെ പനങ്ങാട് ഫിഷറീസ് കോജേജ് രാജ്യത്തെ ആദ്യ ഫിഷറീസ് സര്‍വകലാശാലയാകും. രാജ്യാന്തര മത്സ്യ, സമുദ്രശാസ്ത്ര ഗവേഷണരംഗങ്ങളില്‍ സംസ്ഥാനത്തിന് ഉന്നത സ്ഥാനമാണ് ഇതുവഴി നേടാനാകുക. അന്താരാഷ്ട്രനിലവാരത്തിലുള്ള സര്‍വകലാശാലയാക്കി ഇതിനെ മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. കോളേജില്‍ നിലവിലുള്ള സീറ്റുകളുടെ എണ്ണം 200ല്‍നിന്ന് രണ്ടായിരമാകും. 15 ശതമാനം സീറ്റ് മത്സ്യത്തൊഴിലാളി മേഖലയ്ക്കായി സംവരണംചെയ്യും. ഫിഷറീസ് സയന്‍സില്‍ ബിരുദ, ബിരുദാനന്തര കോഴ്സുകളും കാലാവസ്ഥാവ്യതിയാനത്തില്‍ ഒരു കോഴ്സുമാണ് പനങ്ങാട് ഫിഷറീസ് കോളേജിലുള്ളത്. സര്‍വകലാശാലയാകുന്നതോടെ മറ്റു കോഴ്സുകളും ആരംഭിക്കും.
മത്സ്യകയറ്റുമതിയില്‍ സ്പെഷലൈസേഷനോടെ ആരംഭിക്കുന്ന എംബിഎ എക്സ്പോര്‍ട്ട് മാനേജ്മെന്റും ഫിഷറീസ് ടെക്നോജളിയില്‍ എംടെക്കും വിദേശരാജ്യങ്ങളിലുള്‍പ്പെടെ വന്‍ തൊഴില്‍സാധ്യതകളാണ് തുറക്കുക. ഫുഡ് ടെക്നോളജിയില്‍ കോഴ്സ് ആരംഭിക്കാന്‍ ചര്‍ച്ച നടക്കുന്നുണ്ട്. വിഴിഞ്ഞം തിരുവല്ലത്ത് 10 ഏക്കര്‍ സ്ഥലത്ത് സര്‍വകലാശാലയുടെ ഓഫ് ക്യാമ്പസ് സെന്റര്‍ ആരംഭിക്കും. മലബാറില്‍ സെന്ററിന് അനുയോജ്യമായ സ്ഥലം കണ്ടെത്താനും നടപടി ആരംഭിച്ചിട്ടുണ്ടെന്ന് ഫിഷറീസ് കോളേജ് ഡീന്‍ ഡോ. സി മോഹനകുമാരന്‍നായര്‍ പറഞ്ഞു. ഓസ്ട്രേലിയ, ചൈന എന്നിവിടങ്ങളിലെ സര്‍വകലാശാലകളുമായി സ്റ്റുഡന്റ്, ഫാക്കല്‍റ്റി എക്സ്ചേഞ്ച് പ്രോഗ്രാമുകള്‍ സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കുകയാണ്. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൌണ്‍സിലിന്റെ കീഴില്‍ മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് എഡ്യുക്കേഷന്‍മാത്രമാണ് രാജ്യത്ത് ഈ മേഖലയില്‍ നിലവിലുള്ള ഉന്നതവിദ്യാഭ്യാസകേന്ദ്രം. സമുദ്രശാസ്ത്ര ഗവേഷണരംഗത്ത് ഏഷ്യയില്‍ മികച്ച സൌകര്യങ്ങള്‍ കുറവാണ്. സര്‍വകലാശാല പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഈ രംഗത്തെ അന്താരാരാഷ്ട്ര ശദ്ധാകേന്ദ്രമാകാനൊരുങ്ങുകയാണ് കേരളം. ഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യബന്ധന സാധ്യതകളും ഇവിടെ പഠനവിഷയമാകും. ഉല്‍പ്പാദന വര്‍ധനയ്ക്കും ഗുണനിലവാരം മെച്ചപ്പെടുത്താനുമുള്ള പഠനങ്ങളും സര്‍വകലാശാലയ്ക്കു കീഴില്‍ വരുന്നതോടെ കയറ്റുമതിസാധ്യതകള്‍ വര്‍ധിക്കും. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനം, സമുദ്രമത്സ്യ കയറ്റുമതി വികസനസ്ഥാപനം, ഇന്തോ-നോര്‍വീജിയന്‍ ഫിഷറീസ് പ്രോജക്ട് എന്നിവയുടെ ആസ്ഥാനം കൊച്ചിയാണെന്നതും സര്‍വകലാശാലയ്ക്ക് അനുകൂല ഘടകങ്ങളാണ്. കേന്ദ്രം പ്രഖ്യാപിച്ച മറൈന്‍ ബയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനവും കൊച്ചിയാണ്.

ബിനായക് സെന്‍ വിധി ഞെട്ടിക്കുന്ന നീതിഭംഗം: സിപിഐ എം
ഡോക്ടറും പൊതുജനാരോഗ്യ പ്രവര്‍ത്തകനുമായ ബിനായക് സെന്നിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച ഛത്തീസ്ഗഢിലെ അഡീഷണല്‍ സെഷന്‍സ് കോടതിവിധി ഞെട്ടിക്കുന്ന നീതിഭംഗമാണെന്ന് സിപിഐ എം അഭിപ്രായപ്പെട്ടു. വിചാരണവേളയില്‍ പ്രോസിക്യൂഷന്‍ നിരത്തിയ തെളിവുകള്‍ ദുര്‍ബലവും കെട്ടിച്ചമച്ചതുമായിട്ടും ഇത്തരമൊരു വിധി അത്ഭുതമുളവാക്കുന്നതാണ്. ഛത്തീസ്ഗഢ് പ്രത്യേക പൊതുസുരക്ഷാ നിയമത്തിലെയും നിയമവിരുദ്ധ പ്രവര്‍ത്തനം തടയുന്നതിനുള്ള നിയമ(യുഎപിഎ)ത്തിലെയും കിരാത വ്യവസ്ഥകളുടെ ദുരുപയോഗം വെളിവാക്കുന്നതുമാണ് ഈ വിധി. ദീര്‍ഘകാലത്തേക്ക് ജാമ്യം നിഷേധിക്കുന്നതടക്കമുള്ള വ്യവസ്ഥകള്‍ ദുരുപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് യുഎപിഎ ഭേദഗതി വരുത്തുന്ന സമയത്ത് സിപിഐ എം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഛത്തീസ്ഗഢിലെ ബിജെപി സര്‍ക്കാര്‍ മാവോയിസ്റുകളെ നേരിടുന്നതിന്റെ പേരില്‍ പൌരന്മാരുടെ ജനാധിപത്യ അവകാശങ്ങളെ ചവിട്ടിമെതിക്കുകയാണ്. സാല്‍വജുദൂമിനെ പ്രോത്സാഹിപ്പിക്കുക വഴി ഒരു ലക്ഷത്തോളം ആദിവാസികളെയാണ് വീടുകളില്‍നിന്ന് ആട്ടിപ്പായിച്ചത്. ഇതിന് വാര്‍ത്താപ്രാധാന്യം നല്‍കിയ മാധ്യമങ്ങളെ പോലും സര്‍ക്കാര്‍ വേട്ടയാടി. സംസ്ഥാനത്ത് വന്‍ തോതില്‍ കൊലപാതകങ്ങളും ആക്രമണവും നടത്തുകയാണ് മാവോയിസ്റുകള്‍. ഇത് എതിര്‍ക്കപ്പെടേണ്ടതും പോരാട്ടം നടത്തേണ്ടതുമാണ്. ദന്തേവാഡയിലും മറ്റും പൊലീസ് സേനയെ നിയോഗിക്കേണ്ടതും ആവശ്യമാണ്. അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന മാവോയിസ്റുകളെ നിയമത്തിന്റെ മുന്നില്‍ വിചാരണചെയ്യണം. ബിജെപി സര്‍ക്കാരിനും പൊലീസ് അധികാരികള്‍ക്കും പൌരന്മാരുടെ അവകാശങ്ങള്‍ ലംഘിക്കാമെന്നല്ല ഇതിനര്‍ഥം. ബിനായക് സെന്നിനെതിരെയുള്ള കേസ് പുനഃപരിശോധനയ്ക്ക് വിധേയമാക്കണം. ഈ വിചാരണയിലൂടെ നീതി പരിഹാസ്യമായത് തിരുത്തപ്പെടണം- സിപിഐ എം വക്താവ് ആവശ്യപ്പെട്ടു.

Thursday, December 30, 2010
'ഇടതുപക്ഷ ഏകോപന'ത്തില്‍ തമ്മില്‍തല്ല് തുടങ്ങി
യുഡിഎഫുമായി അധികാരം പങ്കിട്ട എം ആര്‍ മുരളി ഇടതുപക്ഷ ഏകോപന സമിതി സെക്രട്ടറിസ്ഥാനം ഒഴിയണമെന്ന ആവശ്യം ശക്തമായി. ഇടതുപക്ഷമെന്ന പേരുനല്‍കിയ സംഘടന യുഡിഎഫുമായി സഹകരിച്ച് തദ്ദേശസ്ഥാപനങ്ങളില്‍ ഭരണം കൈയാളുന്നത് രാഷ്ട്രീയവഞ്ചനയാണെന്നും സംസ്ഥാന കണ്‍വന്‍ഷനില്‍ വിമര്‍ശമുയര്‍ന്നു. നേതൃത്വത്തിലുള്‍പ്പെടെ ഭിന്നത ശക്തമായതോടെ പല പ്രവര്‍ത്തകരും രാജിക്കൊരുങ്ങുകയാണ്. യുഡിഎഫുമായി ചേര്‍ന്ന് നിയമസഭാതെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റിലെങ്കിലും മത്സരിച്ച് ജയിക്കണമെന്നുമുള്ള നിര്‍ദേശം യോഗത്തില്‍ ഒരുനേതാവ് മുന്നോട്ടുവച്ചു. എന്നാല്‍ ഇത്തരം നാണംകെട്ട കൂട്ടുകെട്ട് വേണ്ടെന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ വാദിച്ചു. ഒടുവില്‍ കാര്യമായ തീരുമാനമെടുക്കാനാവാതെ കണ്‍വന്‍ഷന്‍ പിരിച്ചുവിട്ടു. കുന്നംകുളത്ത് ചേര്‍ന്ന സംസ്ഥാന ഏകോപന സമിതിയുടെ കണ്‍വന്‍ഷനില്‍ ഭിന്നിപ്പ് തുറന്ന പോരിലെത്തുകയായിരുന്നു.
യുഡിഎഫ് സഹായത്തോടെ ഷൊര്‍ണൂര്‍ നഗരസഭാ ചെയര്‍മാനായ എം ആര്‍ മുരളിയെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റുമെന്നാണ് നേതാക്കള്‍ ആദ്യം പ്രഖ്യാപിച്ചിരുന്നത്. മുരളിയെ മാറ്റി ഒഞ്ചിയത്തുനിന്നുള്ള ടി പി ചന്ദ്രശേഖരനെ സെക്രട്ടറിയാക്കാനും കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയോഗത്തില്‍ ധാരണയായിരുന്നു. ഇതുസംബന്ധിച്ച് സംഘടന രേഖ അച്ചടിച്ച് പ്രതിനിധികള്‍ക്ക് നല്‍കുമെന്നും അറിയിച്ചു. എന്നാല്‍ രേഖ നല്‍കിയില്ല. മാറ്റാന്‍ നിശ്ചയിച്ച എം ആര്‍ മുരളി പ്രസംഗരൂപത്തില്‍ രേഖ അവതരിപ്പിക്കുകയും ചെയ്തു. എന്നാല്‍ സെക്രട്ടറി മാറ്റം പരാമര്‍ശിച്ചില്ല. ഇതേ തുടര്‍ന്നാണ് കണ്‍വന്‍ഷനില്‍ ബഹളമുണ്ടായത്. മിക്ക പ്രതിനിധികളും രോഷാകുലരായി. ഒഞ്ചിയത്തേയും തളിക്കുളത്തേയും പ്രതിനിധികള്‍ പൊട്ടിത്തെറിച്ചു. ഇടതുപക്ഷത്തിന് വിപ്ളവം കുറവാണെന്നുപറഞ്ഞ് രൂപീകരിച്ച ഏകോപനസമിതിയെ വലതുപാളയത്തിലേക്ക് മുരളി നയിക്കുകയാണെന്ന് ഒഞ്ചിയം പ്രതിനിധി സുരേഷ്കുമാര്‍ പറഞ്ഞു. ഷൊര്‍ണൂരില്‍ രണ്ടരവര്‍ഷം വീതം യുഡിഎഫുമായി ഭരണം പങ്കിടാന്‍ തീരുമാനിച്ച മുരളി സ്വാര്‍ഥതാല്‍പ്പര്യത്തിനും അധികാരത്തിനുംവേണ്ടി പാര്‍ടിയെ ബലികഴിച്ചതായും ആരോപണം ഉയര്‍ന്നു. മുരളിയെ മാറ്റണമെന്ന് രേഖാമൂലം സുരേഷ്കുമാര്‍ ആവശ്യപ്പെട്ടു. പ്രതിനിധികളില്‍ ഭൂരിഭാഗവും മുരളിയെ മാറ്റണമെന്ന ആവശ്യത്തോട് യോജിക്കുന്നവരായിരുന്നു. മുരളി വഴങ്ങിയില്ല. തുടര്‍ന്ന് കണ്‍വന്‍ഷന്‍ തീരുമാനമൊന്നുമെടുക്കാതെ പിരിഞ്ഞു.
ദേശാഭിമാനി 311210

സംസ്ഥാന വാര്‍ത്തകള്‍ 6
സ്ത്രീകളുടെ അവകാശസംരക്ഷണത്തില്‍ കേരളം മാതൃക: ഗിരിജാവ്യാസ്
കൊച്ചി: ചെറിയ ന്യൂനത പരിഹരിച്ചാല്‍ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാവുമെന്ന് ദേശീയ വനിതാകമീഷന്‍ അധ്യക്ഷ ഗിരിജാവ്യാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയിലെ വിവാഹപ്രായം ഏകീകരിക്കാന്‍ വനിതാ കമീഷന്‍ വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ ശില്‍പ്പശാലയില്‍ കേരളത്തിലെ സ്ത്രീകളില്‍നിന്നാണ് പക്വതയുള്ള അഭിപ്രായം ലഭിച്ചത്. സ്ത്രീകള്‍ക്ക് 21ഉം പുരുഷന്മാര്‍ക്ക് 24ഉം വയസ്സാണ് കേരളത്തിലെ സ്ത്രീകളും പുരുഷന്മാരും നിര്‍ദേശിച്ചത്- അവര്‍ പറഞ്ഞു.
ശിക്ഷയുടെ കാഠിന്യം വര്‍ധിപ്പിച്ചാലേ രാജ്യത്ത് സ്ത്രീപീഡനക്കേസുകളുടെ എണ്ണം കുറയ്ക്കാന്‍ സാധിക്കൂ. സ്ത്രീപീഡനക്കേസുകള്‍ പരിഗണിക്കാന്‍ അതിവേഗ കോടതികളുടെ ശൃംഖല വ്യാപിപ്പിക്കേണ്ടത് ആവശ്യമാണ്. മലപ്പുറത്തും കാസര്‍കോടും നേരിയതോതില്‍ ബാലവിവാഹം നിലനില്‍ക്കുന്ന കാര്യം ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ട്. സ്ത്രീകളെ തുല്യതയോടെ കാണാന്‍ പുരുഷന്മാര്‍ക്കും വ്യക്തിത്വം കാത്തുസൂക്ഷിക്കാന്‍ സ്ത്രീകള്‍ക്കും അവബോധം നല്‍കാനുള്ള പദ്ധതിക്ക് ദേശീയ വനിതാ കമീഷന്‍ രൂപം നല്‍കിയിട്ടുണ്ട്. മഅ്ദനി കേസില്‍ ഇടപെട്ട മാധ്യമപ്രവര്‍ത്തകയ്ക്കുനേരെ കേസെടുത്ത സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കാര്യങ്ങള്‍ പഠിച്ചശേഷം ആവശ്യമായ ഇടപെടല്‍ നടത്തും. മക്കള്‍ ബാധ്യതയാണെന്ന സുപ്രീം കോടതി ജഡ്ജി ഗ്യാന്‍സുധാമിശ്രയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് വ്യക്തത ലഭിച്ചശേഷം പ്രതികരിക്കുമെന്നും ഗിരിജാവ്യാസ് പറഞ്ഞു.
അധ്യാപകര്‍ക്കും നാലുഗ്രേഡ് ശുപാര്‍ശ
സംസ്ഥാനത്ത് എല്‍ഡി ക്ളര്‍ക്കുവരെയുള്ള തസ്തികകളിലും അധ്യാപകര്‍ക്കും നിലവിലുള്ള മൂന്നു ഗ്രേഡിനുപകരം നാലുഗ്രേഡ് അനുവദിക്കാന്‍ ശമ്പളപരിഷ്കരണ കമീഷന്‍ ശുപാര്‍ശ. ഇപ്പോള്‍ പ്യൂ, അറ്റന്‍ഡര്‍, എല്‍ഡി ക്ളര്‍ക്ക് എന്നീ തസ്തികകളിലും അധ്യാപക തസ്തികയിലും 8-15-23 എന്നീ കാലാവധിയിലാണ് ഗ്രേഡ് അനുവദിക്കുന്നത്. ഇതിനുപകരം 8-15-22-28 എന്നവിധം ഗ്രേഡ് അനുവദിക്കാനാണ് ഒമ്പതാം ശമ്പളകമീഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശചെയ്യുന്നത്. ഇതുപ്രകാരം ഈ വിഭാഗം ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരുഗ്രേഡ് അധിക ആനുകൂല്യം ലഭിക്കും. രണ്ടു ഇന്‍ക്രിമെന്റാണ് ഒരുഗ്രേഡായി പരിഗണിക്കുന്നത്.
പെന്‍ഷന്‍കാര്‍ക്കുള്ള മെഡിക്കല്‍ ആനുകുല്യം നിലവിലുള്ള 100 രൂപയില്‍നിന്നും 300 രൂപയാക്കി ഉയര്‍ത്തണമെന്നും ശുപാര്‍ശയുണ്ട്. പെന്‍ഷന്‍കാര്‍ക്ക് ഓള്‍ഡ് ഏജ് പെന്‍ഷന്‍സ്കീം നടപ്പിലാക്കണമെന്നും ജസ്റിസ് രാജേന്ദ്രബാബു ചെയര്‍മാനായ കമീഷന്‍ നിര്‍ദ്ദേശിക്കുന്നു. 80 വയസ്സുമുതല്‍ അഞ്ചുശതമാനവും 85വയസ്സുവരെ പത്തുശതമാനവും 90വയസ്സുവരെ 20ശതമാനവും 100വയസ്സുകാര്‍ക്ക് 50ശതമാനവുമാണ് വര്‍ധനക്ക് ശുപാര്‍ശ. പെന്‍ഷന്‍കാരുടെ ഗ്രാറ്റ്വിറ്റി പരിധി 3.5ലക്ഷം രൂപയില്‍നിന്നും ഏഴുലക്ഷം രൂപയാക്കി ഉയര്‍ത്തും. പെന്‍ഷന്‍കാരുടെയും ജീവനക്കാരുടെയും എണ്ണം ഏകദേശം തുല്യമായി നില്‍ക്കുന്ന സാഹചര്യത്തില്‍ പെന്‍ഷന്‍കാരുടെ പെന്‍ഷന്‍വിതരണവും മറ്റും ചിട്ടപ്പെടുത്താന്‍ പെന്‍ഷന്‍വകുപ്പ് രുപീകരിക്കണമെന്ന നിര്‍ദേശവും കമീഷന്‍ മുന്നോട്ടുവയ്ക്കുന്നു.
വനിതാ ജീവനക്കാരുടെ പ്രസവ അവധി ഒരുവര്‍ഷമാക്കി ഉയര്‍ത്തുക, പ്രൊഫഷണല്‍ ഉദ്യോഗസ്ഥരുടെ സ്കെയില്‍ സെക്രട്ടറിയറ്റ് ഡെപ്യൂട്ടി സെക്രട്ടറിമാരുടേതിന് തുല്യമാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും കമീഷന്‍ ശുപാര്‍ശചെയ്യുന്നുണ്ട്. റിപ്പോര്‍ട്ട് വെള്ളിയാഴ്ച വൈകിട്ട് 3.30ന് മുഖ്യമന്ത്രിക്കു സമര്‍പ്പിക്കും.
പൊലീസ്: എല്ലാ നിയമനവും പിഎസ്സിക്ക്, വനിതകള്‍ക്ക് അതത് ജില്ല
എട്ടുമണിക്കൂര്‍ ഡ്യൂട്ടി കൂടുതല്‍ പൊലീസ് സ്റേഷനുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു. ഇപ്പോള്‍ 51 സ്റേഷനില്‍ നടപ്പിലാക്കിയിട്ടുണ്ട്. ഡ്രൈവര്‍ തസ്തിക ഉള്‍പ്പെടെയുള്ള മുഴുവന്‍ നിയമനങ്ങളും പിഎസ്സിക്ക് വിടും. നിലവില്‍ വര്‍ഷംതോറും നാലായിരത്തോളം നിയമന ഒഴിവുകള്‍ പൊലീസ് സേനയില്‍ ഉണ്ടാകുന്നുണ്ട്. പുതിയതായി രൂപീകരിച്ച ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്റെ ഉദ്ഘാടനം അടുത്തമാസം നടക്കും. വനിതാ പൊലീസുകാരുടെ ഡ്യൂട്ടിസംബന്ധമായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിച്ചു. അവരെ കഴിവതും അതതു ജില്ലകളില്‍ത്തന്നെ നിയമിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് എ എം ആരിഫിനെ മന്ത്രി അറിയിച്ചു. വനിതാ പൊലീസുകാര്‍ക്ക് വിശ്രമസ്ഥലമടക്കമുള്ള സൌകര്യങ്ങള്‍ പുതിയ പോലീസ് സ്റ്റേഷനുകളുടെ കെട്ടിടങ്ങളില്‍ ഉണ്ടാകുമെന്ന് കെ എസ് സലീഖയെ മന്ത്രി അറിയിച്ചു. പൊലീസുകാര്‍ക്ക് മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റ് അനുവദിക്കുന്നതിലെ കാലതാമസം ഒഴിവാക്കും.
ഈ വര്‍ഷം 64 പേരെ സ്പോര്‍ട്സ് ക്വോട്ടയില്‍ നിയമിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. അടുത്തവര്‍ഷം 100 പേരെക്കൂടി നിയമിക്കും. സൈനിക ആശുപത്രിയുടെ മാതൃകയില്‍ പൊലീസുകാര്‍ക്ക് പ്രത്യേക ആശുപത്രി തുടങ്ങുന്ന കാര്യം ആലോചിക്കും. പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ അപകടമരണം സംഭവിച്ച വനിതാ കോസ്റബിളിന്റെ ആശ്രിത നിയമനം താമസിയാതെ നടത്തും. ഡ്യൂട്ടിക്കിടയില്‍ വാഹനം ഇടിച്ചു മരിച്ച ബാലരാമപുരം എഎസ്ഐയുടെ കുടുംബത്തിന് സാമ്പത്തികസഹായം നല്‍കും. വി എസ് സുനില്‍കുമാര്‍, വി ശിവന്‍കുട്ടി, ടി പി കുഞ്ഞുണ്ണി, ബാബു എം പാലിശ്ശേരി, മുരളി പെരുന്നെല്ലി, ഇ എസ് ബിജിമോള്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
റെയില്‍വേയില്‍ പ്രഖ്യാപനങ്ങളും തറക്കല്ലിടലും മാത്രം: ബസുദേവാചാര്യ
പ്രഖ്യാപനങ്ങളല്ലാതെ റെയില്‍വേയില്‍ പദ്ധതികളൊന്നും നടപ്പാകുന്നില്ലെന്ന് ബസുദേവ് ആചാര്യ എം പി. തിരുവനന്തപുരത്ത് റെയില്‍വേ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുക, പേട്ടയിലെ റെയില്‍വേ ആശുപത്രി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയാക്കി ഉയര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് റെയില്‍വേ ജീവനക്കാരുടെ വിവിധ സംഘടനകള്‍ പേട്ട റെയില്‍വേ ആശുപത്രിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റെയില്‍വേയില്‍ പ്രഖ്യാപനങ്ങളും തറക്കല്ലിടലും മാത്രമാണ് നടക്കുന്നത്. പുതിയ പദ്ധതികളുടെ തറക്കല്ലിടലിന്റെ മുഴുപേജ് പരസ്യങ്ങള്‍ക്ക് ലക്ഷങ്ങളാണ് ചെലവിടുന്നത്. എന്നാല്‍, ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും നടപ്പാകുന്നുമില്ല. റെയില്‍വേ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ലക്ഷക്കണക്കിന് ഒഴിവുകളാണ് നികത്താതെ കിടക്കുന്നത്. 10 ശതമാനം ഒഴിവുകള്‍ നികത്താന്‍ ഇപ്പോള്‍ സോണല്‍ ജനറല്‍ മാനേജര്‍മാര്‍ക്ക് അധികാരം നല്‍കിയിരിക്കയാണ്. റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് വഴിയോ റിക്രൂട്ട്മെന്റ് സെല്‍ വഴിയോ നിയമനം നടത്തണം. നിയമനങ്ങളില്‍ സുതാര്യത ഉറപ്പുവരുത്തണം. തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമങ്ങള്‍ പൊളിച്ചെഴുതുന്നത് ജീവനക്കാരുടെ ആരോഗ്യസംരക്ഷണത്തിന് വിഘാതമാകുന്നു. റെയില്‍വേ ആശുപത്രികളില്‍ മികച്ച സൌകര്യങ്ങള്‍ ഒരുക്കുന്നതിലും റെയില്‍വേ വീഴ്ച വരുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡിആര്‍ഇയു, എഐഎല്‍ആര്‍എസ്എ, എഐജിസി, റെയില്‍വേ പെന്‍ഷനേഴ്സ് എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. സ്റ്റേഷന്‍ മാസ്റ്റേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ഡി എസ് കര്‍ത്ത അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, എ സമ്പത്ത് എം പി, സിഐടിയു ജില്ലാ സെക്രട്ടറി എസ് എസ് പോറ്റി, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എസ് പി ദീപക്, സിഐടിയു ജില്ലാ കമ്മിറ്റി അംഗം കല്ലറ മധു, ഡിആര്‍ഇയു ഡിവിഷണല്‍ സെക്രട്ടറി കെ ശശിധരന്‍, സോണല്‍ വൈസ് പ്രസിഡന്റ് ജാഫര്‍കുട്ടി, ആര്‍ ജി പിള്ള, എം എം റോളി, എന്‍ പത്മകുമാര്‍ എന്നിവര്‍ സംസാരിച്ചു.
ദേശാഭിമാനി 301210

തിരിതെളിയുന്നത് വിദ്യാഭ്യാസ വിപ്ളവത്തിന്
കേരളത്തെ സമ്പൂര്‍ണ നാലാംതരം തുല്യതയിലേക്ക് വളര്‍ത്തുന്നതിന്റെ ആദ്യപടിയായ 'അതുല്യം' ക്ളാസുകള്‍ ഇന്നു തുടങ്ങുകയാണ്. സാക്ഷരതാമിഷന്റെ രൂപവും ഭാവവും മാറ്റി, ലീപ് കേരള മിഷന്‍ എന്ന പുതിയ പേര് സ്വീകരിച്ചശേഷം നടക്കുന്ന പ്രഥമ സംരംഭമാണ് അതുല്യം. 100 ദിവസംക്കൊണ്ട് 140 പഞ്ചായത്തുകളെയും തെരഞ്ഞെടുക്കപ്പെട്ട മുനിസിപ്പല്‍- കോര്‍പറേഷന്‍ വാര്‍ഡുകളെയും സമ്പൂര്‍ണ നാലാംതരം തുല്യതയിലേക്കുയര്‍ത്തുന്ന സമഗ്രവും തീവ്രവുമായ കര്‍മപദ്ധതിയാണിത്. വിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ച നാടാണ് കേരളം. സാക്ഷരതയുടേയും വിദ്യാഭ്യാസത്തിന്റെയും രണ്ടു പതിറ്റാണ്ടുകള്‍ പൂര്‍ത്തിയായ കാലവുമാണിത്. ആജീവന വിദ്യാഭ്യാസത്തില്‍ താല്‍പ്പര്യമുള്ളവരെ സഹായിക്കുകയെന്നത് സര്‍ക്കാരിന്റെയും സാക്ഷരതാമിഷന്റെയും കടമയായിത്തീരുകയാണ്. ലീപ് മിഷന്റെ ആവിര്‍ഭാവം ഈ രംഗത്ത് വിപ്ളവം സൃഷ്ടിക്കും. സമാനതകളില്ലാത്ത പരിപാടികളിലൂടെ കേരളത്തിലെ സാക്ഷരതാപ്രവര്‍ത്തകര്‍ നടത്തുന്ന ചരിത്രദൌത്യമായി അതുല്യം മാറുന്നു. രണ്ടുവര്‍ഷംക്കൊണ്ട് പൂര്‍ത്തിയാക്കുന്ന ബഹുമുഖതീവ്രയത്നപരിപാടിയാണ് അതുല്യം.
വിദ്യാഭ്യാസത്തില്‍ ജനത പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതിന് പല കാരണങ്ങളുമുണ്ടാകാം. അതിനു പരിഹാരം തേടേണ്ടത് ഇച്ഛാശക്തിയുള്ള സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷമായി കേരളം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാര്‍ അനൌപചാരിക- തുടര്‍വിദ്യാഭ്യാസരംഗത്തെ സ്വന്തം നെഞ്ചിലേറ്റിയെന്നത് അഭിമാനകരമായ നേട്ടമാണ്. ഇന്ത്യയില്‍തന്നെ ആദ്യമായാണ് തുടര്‍വിദ്യാഭ്യാസരംഗത്ത് ഒരു കമീഷനെ നിയമിച്ചത്. കെ കെ ശൈലജയും കെ കെ കൃഷ്ണകുമാറും നയിച്ച ആ കമ്മിറ്റി കേരളത്തെ പടിപടിയായി പത്താംതരം തുല്യതയിലേക്കുയര്‍ത്തുന്ന സമയബന്ധിതമായ കര്‍മപരിപാടികള്‍ നിര്‍ദേശിക്കുകയുണ്ടായി. അതിന്റെ വെളിച്ചത്തിലാണ് 'ലീപ്' മിഷന് രൂപം നല്കിയത്.
ഇന്നുമുതല്‍ കേരളത്തിലാകെ നവീനമായൊരു തിരയോട്ടം നടക്കും. 140 പഞ്ചായത്തുകളില്‍ മാത്രമല്ല ഈ ചലനം വ്യാപിക്കുന്നത്. ലീപ് മിഷന്റെ കീഴിലുള്ള തുടര്‍വിദ്യാകേന്ദ്രങ്ങളോടനുബന്ധിച്ചും അതുല്യം ക്ളാസുകള്‍ സംഘടിപ്പിക്കുന്നു. തദ്ദേശസ്ഥാപനങ്ങളുടെ ആദ്യത്തെ ജനകീയ പരിപാടിയെന്ന നിലയിലും ഇതിനു പ്രാധാന്യമുണ്ട്. ലോകവും കാലവും മാറുകയാണ്. വിജ്ഞാനത്തിന്റെ രംഗത്ത് വിസ്ഫോടനങ്ങള്‍ തന്നെ നടക്കുന്നു. ജനങ്ങളെ കാലത്തിനനുസരിച്ച് മുന്നോട്ടു നയിക്കാന്‍ കേരള സര്‍ക്കാരിനൊപ്പം ലീപ് കേരള മിഷനും അണിനിരക്കുന്നു. 'അതുല്യം' പദ്ധതി അതിന്റെ ആദ്യ ചുവടുവയ്പാണ്. അടിസ്ഥാന ജനവിഭാഗങ്ങളുടെ മോചനത്തിലേയ്ക്കാണ് ഇതു വഴിതെളിക്കുന്നത്. തിരുവനന്തപുരം ദര്‍ബാര്‍ ഹാളില്‍ ഉച്ചയ്ക്കുശേഷം നടക്കുന്ന ചടങ്ങില്‍ മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുള്‍കലാമാണ് അതുല്യം ഉദ്ഘാടനംചെയ്യുന്നത്.
(പയ്യന്നൂര്‍ കുഞ്ഞിരാമന്‍)

കര്‍ഷക ആത്മഹത്യ: കോണ്‍ഗ്രസിന്റെ നിസ്സംഗഭാവം
താങ്ങാനാവാത്ത കടബാധ്യതയും കഷ്ടപ്പാടും കാരണം ആത്മഹത്യചെയ്യാന്‍ നിര്‍ബന്ധിതരായ കര്‍ഷകരുടെ എണ്ണം നാള്‍തോറും പെരുകിവരികയാണ്. 1995 മുതല്‍ 2010 വരെ ആത്മഹത്യചെയ്ത കര്‍ഷകരുടെ എണ്ണം 256949 എന്നാണ് പി സായിനാഥ് വെളിപ്പെടുത്തുന്നത്. ആഗോളവല്‍ക്കരണനയം നടപ്പാക്കിയതിനുശേഷമുള്ള ഒന്നര പതിറ്റാണ്ടുകാലത്തെ കണക്കാണിതെന്നോര്‍ക്കണം. കോണ്‍ഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്രയില്‍ 2009ല്‍ 17368 കര്‍ഷകരാണ് ആത്മഹത്യചെയ്തത്.
കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധിയുടെ ഓര്‍മയില്‍ നിറഞ്ഞുനില്‍ക്കുന്ന കലാവതിയെപ്പറ്റി ഞങ്ങളുടെ ഡല്‍ഹി ലേഖകന്‍ പരമേശ്വരന്‍ രണ്ടുദിവസം മുമ്പ് കുറിപ്പ് തയ്യാറാക്കി പ്രസിദ്ധീകരിച്ചത് വായനക്കാര്‍ ഓര്‍ക്കുമെന്ന് കരുതുന്നു. മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ യവത്മല്‍ ജില്ലയിലെ കൊതോഡഗ്രാമത്തിലെ സഞ്ജയ് കലാസ്കര്‍ എന്ന ഇരുപത്തഞ്ചുകാരന്‍ ആത്മഹത്യചെയ്ത വിഷയമാണ് പ്രസ്തുതകുറിപ്പില്‍ പരാമര്‍ശിച്ചിരുന്നത്. കലാവതി ബന്തൂര്‍ക്കര്‍ എന്ന ഒരാളെപ്പറ്റി രാഹുല്‍ ലോക്സഭയില്‍ പറയുകയുണ്ടായി. കലാവതിയുടെ മരുമകനാണ് സഞ്ജയ്. കലാവതിയുടെ ചെറ്റക്കുടിലില്‍ വൈദ്യുതി എത്താത്തതില്‍ രാഹുല്‍ഗാന്ധി എന്തെന്നില്ലാത്ത വേദന അനുഭവിച്ചു. വൈദ്യുതി എത്താത്തതിന്റെ കാരണം വൈദ്യുതി ഉല്‍പ്പാദനത്തിലെ കമ്മിമൂലമാണെന്നും അത് പരിഹരിക്കാനാണ് ഇന്ത്യ-അമേരിക്ക ആണവകരാര്‍ ഒപ്പിട്ടതെന്നുമായിരുന്നു രാഹുല്‍ഗാന്ധിയുടെ വിശദീകരണം. കോണ്‍ഗ്രസുകാര്‍ കലാവതിയുടെ വീട്ടില്‍ പോയി നിരവധി വാഗ്ദാനങ്ങള്‍ നിരത്തി. എന്നാല്‍, കലാവതിയുടെ കഷ്ടപ്പാടിന് ഒരു പരിഹാരവും ഉണ്ടായില്ല. അവര്‍ക്ക് വാഗ്ദാനംചെയ്ത വീടും വൈദ്യുതിയും ലഭിച്ചില്ല. കലാവതിക്ക് മരുമകനെയും നഷ്ടപ്പെട്ടു. സഞ്ജയ് ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതനായി.
ഇത് ഒരു കുടുംബത്തിന്റെമാത്രം അനുഭവമല്ല. വിദര്‍ഭയില്‍ മാസംതോറും 45 കര്‍ഷകര്‍ ആത്മഹത്യചെയ്യുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ 4427 പേര്‍ ആത്മഹത്യചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ വക 3000 കോടി രൂപയുടെ പ്രത്യേക പാക്കേജും സംസ്ഥാന സര്‍ക്കാരിന്റെ വക 1000 കോടി രൂപയുടെ മറ്റൊരു സഹായവും പ്രഖ്യാപിച്ചു. എന്നിട്ടും കര്‍ഷകരുടെ കഷ്ടപ്പാടിന് പരിഹാരമുണ്ടായില്ല എന്നാണ് മനസിലാക്കേണ്ടത്. മഹാരാഷ്ട്ര, കര്‍ണാടകം, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ വലിയ അഞ്ച് സംസ്ഥാനങ്ങളിലാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടക്കുന്നത്. ഈ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ്, ബിജെപി ഭരണത്തിലാണെന്ന വസ്തുത മറന്നുകൂടാ. ഈ അഞ്ച് സംസ്ഥാനങ്ങളില്‍മാത്രം 2009ല്‍ 10765 കര്‍ഷകരാണ് ആത്മഹത്യചെയ്തത്. അതായത് ഇന്ത്യയിലെ മൊത്തം കര്‍ഷക ആത്മഹത്യയില്‍ 62 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിലാണ്.
ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ച ഒമ്പത് ശതമാനമാണെന്ന് മേനി നടിക്കുന്നവര്‍ കര്‍ഷക ആത്മഹത്യക്ക് ഉത്തരം പറയാന്‍ ബാധ്യസ്ഥരാണ്. ഇത് കണ്ടില്ലെന്നു നടിച്ച് നിസ്സംഗതയോടെ ഭരണത്തില്‍ തുടരാന്‍ അനുവദിച്ചുകൂടാ. ഇന്ത്യയിലെ കര്‍ഷക ആത്മഹത്യയെക്കുറിച്ച് തുറന്ന ചര്‍ച്ച നടത്താന്‍ യുപിഎ സര്‍ക്കാര്‍ എന്തുകൊണ്ട് സമയം കണ്ടെത്തുന്നില്ല എന്ന പ്രസക്തമായ ചോദ്യത്തിന് ഉത്തരം ലഭിക്കേണ്ടതുണ്ട്. ഇന്ത്യ ഒരു കാര്‍ഷികരാജ്യമാണ്. 70 ശതമാനം ജനങ്ങള്‍ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ് ഇന്ത്യയില്‍. എന്നിട്ടും എന്തുകൊണ്ടാണ് കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന ജീവല്‍പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കോണ്‍ഗ്രസ് ഭരണാധികാരികള്‍ വൈമനസ്യം കാണിക്കുന്നത്.
തൊഴിലില്ലായ്മയും പട്ടിണിയും ദാരിദ്ര്യവും മുതലാളിത്തവ്യവസ്ഥയുടെ ഭാഗമാണ്. ഇതിന് ശാശ്വത പരിഹാരം കാണാന്‍ മുതലാളിത്ത സമ്പദ്വ്യവസ്ഥയെ നയിക്കുന്നവര്‍ക്ക് അശേഷം താല്‍പ്പര്യമില്ല. ചുരുങ്ങിയ കൂലിക്ക് ജോലിചെയ്യാന്‍ തൊഴിലാളികളെ ലഭിക്കണമെങ്കില്‍ തൊഴിലില്ലായ്മയും പട്ടിണിയും നിലനില്‍ക്കണമെന്നാണ് മുതലാളിത്തത്തിന്റെ തത്വശാസ്ത്രം. അതുകൊണ്ടുതന്നെ എല്ലാവര്‍ക്കും തൊഴില്‍, വിദ്യാഭ്യാസം, ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നത് അവരുടെ ലക്ഷ്യമല്ല. അതുകൊണ്ടുതന്നെയാണ് മാനവരാശിയുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുതലാളിത്ത വ്യവസ്ഥയ്ക്ക് പ്രാപ്തിയില്ല എന്ന് പറയാന്‍ കാരണം. ബദല്‍ സോഷ്യലിസം മാത്രമാണ് താനും. ഇതിന്റെതന്നെ മറ്റൊരു വശമാണ് കേരളവും പശ്ചിമബംഗാളും. ഇടതുപക്ഷം ഭരിക്കുന്ന ഈ സംസ്ഥാനങ്ങളില്‍ ആഗോളവല്‍ക്കരണനയത്തിന് ബദലായ നയമാണ് നടപ്പിലാക്കുന്നത്. 1957ല്‍ കേരളത്തിലാണ് ഭൂപരിഷ്കരണ നടപടിക്ക് തുടക്കം കുറിച്ചത്. അതാണ് കേരളത്തിലെ ജാതിമത പിന്തിരിപ്പന്‍ ശക്തികളെയും കേന്ദ്ര കോണ്‍ഗ്രസ് ഭരണാധികാരികളെയും അലോസരപ്പെടുത്തിയത്. ഈ അറുപിന്തിരിപ്പന്‍ ചിന്താഗതിയുടെ സന്തതിയാണ് വിമോചനസമരമെന്ന് വിളിക്കുന്ന സമരാഭാസം. പശ്ചിമബംഗാളില്‍ പങ്കുപാട്ടക്കാര്‍ക്ക് സ്ഥിരാവകാശം നല്‍കി. ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് അത് ആശ്വാസം നല്‍കി. കേരളത്തിലാണെങ്കില്‍ 2006ല്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവമെന്റ് നെല്ലുല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിച്ചു. നെല്ലുല്‍പ്പാദിപ്പിക്കുന്ന കര്‍ഷകര്‍ക്ക് സബ്സിഡി അനുവദിച്ചു. വളം സൌജന്യമായി നല്‍കി. സര്‍ക്കാര്‍ ഏറ്റെടുക്കുന്ന നെല്ലിന് ഒരു കിലോയ്ക്ക് 12 രൂപ നല്‍കി. ഇപ്പോള്‍ ഒരു കിലോ നെല്ലിന് 14 രൂപ നല്‍കുമെന്ന് ധനമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചിരിക്കുന്നു. കേന്ദ്രം നല്‍കുന്നത് 9 രൂപ മാത്രമാണ്. കര്‍ഷകര്‍ക്ക് 300 രൂപ പെന്‍ഷന്‍ നല്‍കാന്‍ തീരുമാനിച്ചതും ഈ സര്‍ക്കാരാണ്. ഇതിനകം 22000 കര്‍ഷകര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചു. തരിശായിക്കിടക്കുന്ന ഭൂമി താല്‍ക്കാലികമായി ഏറ്റെടുത്ത് കുടുംബശ്രീ മുഖേനയോ മറ്റ് ഏജന്‍സികള്‍ മുഖേനയോ കൃഷിയോഗ്യമാക്കുന്നു. ആയിരക്കണക്കിന് ഏക്കര്‍ തരിശു ഭൂമിയില്‍ കൃഷി ഇറക്കി വിളവെടുത്തുകഴിഞ്ഞു. ജനപ്രതിനിധികള്‍വരെ പ്രതീകാത്മകമായിട്ടെങ്കിലും നെല്ലുല്‍പ്പാദനപ്രക്രിയയില്‍ പങ്കാളികളായി.
കാര്‍ഷിക മേഖലയില്‍ വരുത്തേണ്ടുന്ന അടിസ്ഥാനപരമായ പരിഷ്കാരം സമഗ്രമായ ഭൂപരിഷ്കരണമാണ്. ദേശീയ വിമോചനസമരകാലത്ത് ഗാന്ധിജി കൃഷിഭൂമി കര്‍ഷകന് എന്ന മുദ്രാവാക്യമുയര്‍ത്തി. കറാച്ചി പ്രമേയം, ഫെയ്സ്പുരി പ്രമേയം എന്നിവയൊക്കെ കോണ്‍ഗ്രസിന്റെ 125-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലെങ്കിലും കോണ്‍ഗ്രസുകാര്‍ ഓര്‍ക്കുന്നത് നല്ലതാണ്. എന്നാല്‍, കര്‍ഷകര്‍ക്ക് ഭൂമി ലഭിക്കാന്‍ നിയമം പാസാക്കിയ കേരളത്തിലെ ഇ എം എസ് സര്‍ക്കാരിനെ ജനാധിപത്യ വിരുദ്ധമായി അട്ടിമറിച്ച പാരമ്പര്യമാണ് കോണ്‍ഗ്രസിനുള്ളത്. അതില്‍നിന്ന് തികച്ചും വ്യത്യസ്തമാണ് കേരളത്തിലെ അനുഭവം. അതുകൊണ്ടുതന്നെ കേരളത്തിലെ കര്‍ഷകരുടെ പിന്തുണ സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് ലഭിക്കുമെന്നതില്‍ സംശയം വേണ്ട.
ദേശാഭിമാനി മുഖപ്രസംഗം 301210

ഒരേ തൂവല്‍പക്ഷികള്‍
വ്യക്തികളെയല്ല, മറിച്ച് നയങ്ങളെ ജീര്‍ണത ബാധിക്കുന്നതിലൂടെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ജീര്‍ണാവസ്ഥയിലെത്തുന്നത്. അഴിമതി ഉള്‍പ്പെടെയുള്ള എല്ലാ അഴുക്കുകളിലേയ്ക്കും പാര്‍ട്ടികള്‍ വീണുപോവുന്നത് അവയ്ക്ക് സ്വയം ശുദ്ധീകരണത്തിനുള്ള നയശുദ്ധിയില്ലാതാവുമ്പോഴാണ്. സാമ്പത്തിക, വിദേശ നയങ്ങള്‍ ഉള്‍പ്പെടെ ഏതാണ്ടെല്ലാ കാര്യങ്ങളിലും സാമ്യം പുലര്‍ത്തുന്ന ഇന്ത്യയിലെ രണ്ടു രാഷ്ട്രീയ പാര്‍ട്ടികള്‍-ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ഭാരതീയ ജനതാ പാര്‍ട്ടിയും- വഴിവിട്ട കോര്‍പ്പറേറ്റ് ബന്ധങ്ങളുടെ പേരില്‍ വിവാദമുനയില്‍ നില്‍ക്കുമ്പോള്‍ സ്ഥാപിക്കപ്പെടുന്നത് പൊതുപ്രവര്‍ത്തനത്തിന്റെ ഈ അടിസ്ഥാനതത്വമാണ്.
സ്‌പെക്ട്രം ഇടപാടിലൂടെ കുപ്രസിദ്ധി നേടിയ കോര്‍പ്പറേറ്റ് ഇടനിലക്കാരി നീരാ റാഡിയയ്ക്ക് കോണ്‍ഗ്രസുമായുള്ളതുപോലെ തന്നെ ബി ജെ പിയുമായും അടുത്ത ബന്ധമാണുള്ളതെന്നാണ് വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്. ബി ജെ പിയുടെ ഭരണകാലത്താണ് റാഡിയയുടെ സാമ്രാജ്യം പടര്‍ന്നുപന്തലിച്ചതെന്ന് അവരുടെ തന്നെ ബിസിനസ് പങ്കാളിയായിരുന്ന റാവു ധീരജ് സിംഗ് ആണ് വെളിപ്പെടുത്തിയിരിക്കുന്നത്. മുതിര്‍ന്ന ബി ജെ പി നേതാവും മുന്‍ വ്യോമയാന മന്ത്രിയുമായ അനന്തകുമാറുമായാണ് റാഡിയ ഏറെ അടുപ്പം പുലര്‍ത്തിയിരുന്നത്. അനന്തകുമാറിന്റെ സഹായത്തോടെയാണ് റാഡിയ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പിടിമുറുക്കിയത്. അനന്തകുമാര്‍ കാബിനറ്റ് രേഖകള്‍ വരെ റാഡിയയ്ക്ക് ചോര്‍ത്തിക്കൊടുത്തിരുന്നുവെന്നാണ് ധീരജ് സിംഗ് പറയുന്നത്. കോര്‍പ്പറേറ്റുകളെ പ്രീണിപ്പിക്കുന്ന നയസമീപനം ഒരു രാഷ്ട്രീയ പാര്‍ട്ടിയെ എത്രമാത്രം അധപ്പതനത്തിലേയ്ക്ക് എത്തിക്കുമെന്നതിന് ഇതില്‍പ്പരം തെളിവെന്താണ് വേണ്ടത്?
ബി ജെ പി കാബിനറ്റ് രേഖകള്‍ വരെ ചോര്‍ത്തിനല്‍കാവുന്ന ബന്ധമാണ് റാഡിയയുമായി പുലര്‍ത്തിയതെങ്കില്‍ കോണ്‍ഗ്രസിന്റെ കാബിനറ്റിനെത്തന്നെ നിശ്ചയിച്ചത് റാഡിയ ഉള്‍പ്പെടെയുള്ളവരാണെന്ന് നേരത്തെ വെളിപ്പെടുത്തപ്പെട്ടതാണ്. ജനാധിപത്യത്തെ അപഹസിക്കും വിധത്തിലുള്ള കോര്‍പ്പറേറ്റ് പ്രീണനത്തിന്റെ കാര്യത്തില്‍ ഒരേ തൂവല്‍ പക്ഷികളാണ് കോണ്‍ഗ്രസും ബി ജെ പിയും. ഇരുപാര്‍ട്ടികളും പിന്തുടരുന്ന പുത്തന്‍ സാമ്പത്തിക നയങ്ങളാണ് ഇക്കാര്യത്തില്‍ അവരെ കൂട്ടിക്കെട്ടുന്നതും.
ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങളുടെ വരവോടെയാണ് രാഷ്ട്രീയത്തില്‍ വന്‍ ബിസിനസ് സ്ഥാപനങ്ങള്‍ ദൈനംദിന ഇടപെടലുകള്‍ നടത്താന്‍ തുടങ്ങിയത്. സമ്പദ് വ്യവസ്ഥയുടെയും രാഷ്ട്രീയത്തിന്റെയും കേന്ദ്രസ്ഥാനത്ത് കോര്‍പ്പറേറ്റുകളെ പ്രതിഷ്ഠിക്കുകയാണ് ഉദാരവല്‍ക്കരണം ചെയ്തത്. അതിവൈകാരികതയോടെ പ്രതികരിക്കുന്ന മൂലധന വിപണിക്ക് ഓരോ രാഷ്ട്രീയ തീരുമാനവും പ്രധാനപ്പെട്ടതായി. ഇതോടെ രാഷ്ട്രീയ തീരുമാനങ്ങളെ സ്വാധീനിക്കാന്‍ കുത്തക കമ്പനികള്‍ ഇടനിലക്കാരെ നിയോഗിച്ചുതുടങ്ങി. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഇടനാഴികളില്‍ ഇങ്ങനെ പ്രത്യക്ഷപ്പെട്ടുതുടങ്ങിയ ലോബിയിസിറ്റുകള്‍ എത്രമാത്രം വളര്‍ന്നെന്നാണ് റാഡിയയുമായി ബന്ധപ്പെട്ട കഥകള്‍ വെളിപ്പെടുത്തുന്നത്.
നരസിംഹ റാവു-മന്‍മോഹന്‍ ദ്വയത്തിന്റെ കാലത്താണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഉദാരവല്‍ക്കരണത്തിലേയ്ക്കു ചുവടുമാറ്റിയതെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ കോര്‍പ്പറേറ്റ്‌വല്‍ക്കരിക്കുന്നതില്‍ മുന്നില്‍നിന്നത് ബി ജെ പിയുടെ പ്രമോദ് മഹാജനാണ്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇരുപാര്‍ട്ടികളും വഴിവിട്ട കോര്‍പ്പറേറ്റ് ബന്ധങ്ങളില്‍ ആണ്ടുമുങ്ങി. ഇതിന്റെ മറവില്‍ രാജ്യത്തെ സാധാരണക്കാരന്‍ അനുഭവിക്കേണ്ട വിഭവങ്ങള്‍ അംബാനിമാരും ടാറ്റമാരും കാണാമറയത്തുള്ള മറ്റനേകങ്ങളും പങ്കുവച്ചെടുത്തപ്പോള്‍ നോക്കുകുത്തിയായത് ഇന്ത്യന്‍ ജനാധിപത്യമാണ്.
കോര്‍പ്പറേറ്റുകളെ വലംവച്ചു ചുറ്റിത്തിരിയുന്ന സമ്പദ് വ്യവസ്ഥ കോര്‍പ്പറേറ്റുകളെ പ്രീണിപ്പിക്കുകയും അവയ്ക്കു കടന്നുകയറാന്‍ ഇടമൊരുക്കുകയും ചെയ്യുന്ന രാഷ്ട്രീയസംവിധാനത്തെ ഉല്‍പ്പാദിപ്പിക്കുക തന്നെ ചെയ്യും. അതുകൊണ്ടുതന്നെ രാഷ്ട്രീയ ശുദ്ധീകരണത്തിന് ആദ്യം വേണ്ടത് നവ ലിബറല്‍ സാമ്പത്തിക നയങ്ങളെ കടലിലെറിയുകയാണ്.
janayugom editorial 301210

25 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം അധികം നല്‍കും
സംസ്ഥാനങ്ങള്‍ക്ക് ബി പി എല്‍ നിരക്കില്‍ 25 ലക്ഷം ടണ്‍ അരിയും ഗോതമ്പും നല്‍കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗത്തില്‍ തീരുമാനമായി. സംസ്ഥാനങ്ങള്‍ക്ക് ഇതിന് പുറമെ അരിയും ഗോതമ്പും ആവശ്യമുണ്ടെങ്കില്‍ 25 ടണ്‍ കൂടി എ പി എല്‍ നിരക്കില്‍ അനുവദിക്കാനും യോഗം തീരുമാനിച്ചു. പയര്‍ വര്‍ഗങ്ങളുടെ ഇറക്കുമതിക്ക് നല്‍കിയിരുന്ന ഇറക്കുമതി തീരുവ ഇളവ് തുടരും.
രാജ്യത്ത് വിലകയറ്റം രൂക്ഷമായ സാഹചര്യത്തിലാണ് ഇന്നലെ കേന്ദ്ര മന്ത്രിസഭാ ഉപസമിതിയുടെ ഉന്നതാധികാര യോഗം ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നത്. നിത്യേപയോഗ സാധനങ്ങളുടെ വിലയിലുണ്ടായ വന്‍വര്‍ധന യോഗം വിലയിരുത്തിയെങ്കിലും ഇതിന് തടയിടാന്‍ യോഗത്തില്‍ കാര്യമായ തീരുമാനങ്ങളുണ്ടായില്ല. ഉള്ളിവില കുതിച്ചുയര്‍ന്ന് കിലോയ്ക്ക് 80 രൂപയിലെത്തിയത് കുറവു വന്നെങ്കിലും വെളുത്തുള്ളിയുടെയും തക്കാളിക്കയുടെയും വിലയില്‍ വന്‍ കുതിച്ചുകയറ്റമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇതിന് പുറമെ പച്ചകറി പാല്‍ വിലയിലും വര്‍ധന ഉണ്ടായിട്ടുണ്ട്. പച്ചക്കറി, പാല്‍ വിലകള്‍ നിയന്ത്രിക്കേണ്ടത് സംസ്ഥാനങ്ങളാണെന്ന് കേന്ദ്ര കൃഷിമന്ത്രി ശരദ് പവാര്‍ യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന ഡല്‍ഹിയില്‍ പാല്‍ വില ലിറ്ററിന് ഒരു രൂപ കഴിഞ്ഞ ദിവസം വര്‍ധിപ്പിച്ചിരുന്നു. മന്ത്രിസഭാ ഉപസമിതി യോഗത്തിന് മുമ്പ് ക്യാബിനറ്റ് സെക്രട്ടറിയേറ്റ് വിളിച്ചു ചേര്‍ന്ന വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുടെ യോഗം വില കയറ്റം ചര്‍ച്ച ചെയ്തു. പഞ്ചസാരയ്ക്ക് ഇറക്കുമതി ചുങ്കം ചുമത്തുന്നതും പൊതു വിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യുന്ന പഞ്ചസാരയുടെ വില വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.
janayugom 301210

കോമണ്‍വെല്‍ത്ത് അഴിമതി: തെളിവ്‌നശിപ്പിച്ചതിനു കേസെടുക്കും
കോമണ്‍വെല്‍ത്ത് അഴിമതിയുമായി ബന്ധപ്പെട്ട് തെളിവു നശിപ്പിച്ചതിന് സി ബി ഐ കേസെടുക്കും. ഗെയിംസ് പദ്ധതികള്‍ നടപ്പാക്കിയതിന്റെ പ്രധാനപ്പെട്ട ചില ഫയലുകള്‍ കാണാതായതായി സി ബി ഐ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.ഇവ നശിപ്പിക്കപ്പെട്ടിരിക്കാം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. ഈ സാഹചര്യത്തില്‍ തെളിവുനശിപ്പിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്യുന്ന കാര്യം ആലോചനയിലാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തെളിവു നശിപ്പിക്കല്‍, തെറ്റായ രേഖകളുണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമം 201-ാം വകുപ്പുപ്രകാരം കേസെടുക്കാനാണ് അന്വേഷണ സംഘം ഉദ്ദേശിക്കുന്നത്. ടെന്‍ഡറിംഗ്, ബജറ്റ് തുക അനുവദിക്കല്‍, കരാര്‍ വിശദാംശങ്ങള്‍ തുടങ്ങിയവ അടങ്ങിയ ഫയലുകളാണ് സംഘാടക സമിതി ഓഫീസില്‍നിന്ന് കാണായിട്ടുള്ളത്. തെളിവു നശിപ്പിക്കുന്നതിനും തെറ്റായ രേഖകള്‍ സൃഷ്ടിക്കുന്നതിനും ചില സംഘാടക സമിതി ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തിയതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. അഴിമതിയില്‍ മുഖ്യ ആരോപണ വിധേയരായ സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡി, സെക്രട്ടറി ജനറല്‍ ലളിത് ഭാനോട്ട് തുടങ്ങിയവര്‍ പദവികളില്‍ തുടരുന്ന സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘവുമായി സഹകരിക്കുന്നില്ലെന്നും പരാതിയുണ്ട്.
അതിനിടെ ചോദ്യം ചെയ്യലിനു ഹാജരാവാന്‍ ആവശ്യപ്പെട് സുരേഷ് കല്‍മാഡിക്ക് ഇന്നലെ സി ബി ഐ സമന്‍സ് അയച്ചു. കല്‍മാഡി പാര്‍ലമെന്റ് അംഗമായതുകൊണ്ട് സമന്‍സ് അയയ്ക്കുന്നതിന് സി ബി ഐ ലോക്‌സഭാ സെക്രട്ടേറിയറ്റില്‍നിന്ന് അനുമതി വാങ്ങിയിട്ടുണ്ട്. അടുത്ത മൂന്നിനു ചോദ്യം ചെയ്യലിനു ഹാജരാവാമെന്ന് കല്‍മാഡി അറിയിച്ചതായി സി ബി ഐ വൃത്തങ്ങള്‍ പറഞ്ഞു.
കരാറിലെ ക്രമക്കേടുകള്‍, ഭീമമായ നിരക്കില്‍ ഫണ്ട് അനുവദിച്ചത്, ലണ്ടനിലെ ക്യൂന്‍സ് ബാറ്റന്‍ റാലിയുമായി ബന്ധപ്പെട്ട അഴിമതി തുടങ്ങിയ കാര്യങ്ങളായിരിക്കും സി ബി ഐ കല്‍മാഡിയോട് ആരായുക. കല്‍മാഡിയുടെ അടുത്ത സഹായികളായ മനോജ് ഭോരി, പി കെ ശ്രീവാസ്തവ, എ കെ സിന്‍ഹ തുടങ്ങിയവരെ സി ബി ഐ നേരത്തെ ചോദ്യം ചെയ്തിരുന്നു.
സംഘാടക സമിതി സെക്രട്ടറി ജനറല്‍ ലളിത് ഭാനോട്ടിനെ കഴിഞ്ഞ ദിവസം സി ബി ഐ ചോദ്യം ചെയ്തു. കല്‍മാഡി, ഭാനോട്ട്, ജോയിന്റ് ഡയറക്ടറായിരുന്ന ആര്‍ കെ സചേതി, സംഗീത വെലിംഗ്കര്‍ തുടങ്ങിയവരുടെ വീടുകളില്‍ അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു.

പ്രതിപക്ഷത്തിന് ഐസക്കിന്റെ 'ബംബര്‍'
ലോട്ടറി വിവാദത്തില്‍ കാടടച്ച് വെടിയുതിര്‍ത്ത പ്രതിപക്ഷത്തിന് ധനമന്ത്രി തോമസ് ഐസക്കില്‍നിന്ന് 'ബംബര്‍' തന്നെ കിട്ടി. ധനവിനിയോഗ ബില്‍ ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ മന്ത്രിയുമായി കൊമ്പുകോര്‍ത്തത് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയായിരുന്നു. രണ്ടു വര്‍ഷം മുഖ്യമന്ത്രിസ്ഥാനത്തിരുന്ന ഉമ്മന്‍ചാണ്ടി ലോട്ടറി മാഫിയക്ക് നല്‍കിയ ഒത്താശ ഐസക് അക്കമിട്ട് നിരത്തിയപ്പോള്‍ തുളവീണ ഗ്രാമഫോ റെക്കോഡ് പോലെ പ്രതിപക്ഷത്ത് ഞരങ്ങലും മൂളലും മാത്രമായി. തര്‍ക്കത്തിന് വിരാമമായപ്പോള്‍ ഉയര്‍ന്നത് മന്ത്രിയുടെ സ്കോര്‍. ഐസക്കിന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ മൂക്കുകുത്തി വീണ പ്രതിപക്ഷം ധനവിനിയോഗ ബില്ലിന് പോളും ആവശ്യപ്പെട്ടില്ല. ബില്‍ ഏകകണ്ഠമായി പാസായതും ശ്രദ്ധേയമായി.
കോണ്‍ഗ്രസിന്റെ സഹായത്തോടെ കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ ലോട്ടറി മാഫിയ തട്ടിയ തുക കണക്കുകൂട്ടിയാല്‍ സ്പെക്ട്രം അഴിമതി ഒന്നുമല്ലെന്നായിരുന്നു ധനമന്ത്രിയുടെ വാദം. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയോട് മൂന്ന് ചോദ്യങ്ങളാണ് മന്ത്രി ഉന്നയിച്ചത്.
ഒന്ന്: മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ലോട്ടറിക്കാരില്‍നിന്ന് നികുതി പിരിക്കാന്‍ ഒരുനോട്ടീസും നല്‍കാത്തതെന്ത്?
രണ്ട്: 544 കേസ് പിന്‍വലിച്ചത് ലോട്ടറിക്കാരുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമല്ലേ?
മൂന്ന്: മാര്‍ട്ടിന് ലോട്ടറി വില്‍ക്കാന്‍ രജിസ്ട്രേഷന്‍ നല്‍കിയത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നില്ലേ?
മൂന്ന് ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാനാകാതെ കുഴങ്ങിയ പ്രതിപക്ഷ നേതാവിനോട് ഇവിടെ വന്ന് 'അഴിഞ്ഞാടരുത്' എന്ന മുന്നറിയിപ്പും മന്ത്രി നല്‍കി. ഇസ്തിരിയിട്ട ഖദര്‍ചിരിക്ക് അത്രയേ വിലയുള്ളൂവെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് കര്‍ക്കശ്യത്തിന്റെ സ്വരമായിരുന്നു.
ഇതിനകം ചെലവഴിച്ച 64 കോടിയുടെ ധനവിനിയോഗ ബില്ലാണ് ധനമന്ത്രി അനുവദിച്ചത്. പക്ഷേ, സര്‍ക്കാരിന് പണം അനുവദിച്ചിട്ട് കാര്യമില്ലെന്ന വാദമാണ് ചര്‍ച്ചയില്‍ പ്രതിപക്ഷത്തെ കെ ബാബുവും പുതുശ്ശേരിയും ഉന്നയിച്ചത്. പ്രതിപക്ഷത്തിന്റെ അജ്ഞതയില്‍ നിസ്സഹായനാകാതെ തരമില്ലെന്ന് മന്ത്രിയും. ആരോഗ്യ സര്‍വകലാശാല ബില്‍, സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബില്‍, അഭിഭാഷക ക്ഷേമനിധി ഭേദഗതി ബില്‍. ധനവിനിയോഗ ബില്ലിന് പുറമെ ഈ മൂന്ന് ബില്ലും കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ധനവിനിയോഗ ബില്ലിനെ പ്രതിപക്ഷം എതിര്‍ത്തെങ്കിലും മറ്റു ബില്ലുകളോടുള്ള മനോഭാവം വ്യത്യസ്തമായിരുന്നു. ബില്ല് കൊണ്ടുവന്നതില്‍ മന്ത്രിമാരെ അകമഴിഞ്ഞ് അഭിനന്ദിക്കാനും അവര്‍ സന്നദ്ധരായി.
ആരോഗ്യ സര്‍വകലാശാല ബില്ലിന് 92 വകുപ്പാണ് ഉണ്ടായിരുന്നത്. മന്ത്രി പി കെ ശ്രീമതിയാണ് ബില്‍ അവതരിപ്പിച്ചത്. സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബില്‍ മന്ത്രി എം എ ബേബിയും അഭിഭാഷക ക്ഷേമനിധി ഭേദഗതി ബില്‍ മന്ത്രി എം വിജയകുമാറും അവതരിപ്പിച്ചു. സര്‍വകലാശാലകള്‍ പ്രയോജനംചെയ്യില്ലെന്നാണ് എം എ വാഹീദിന്റെ നിലപാട്. കാര്‍ഷിക സര്‍വകലാശാല മണ്ഡരിക്ക് പ്രതിരോധ മരുന്ന് കണ്ടുപിടിച്ചില്ലെന്നതാണ് അദ്ദേഹത്തിന്റെ ഈ വാദഗതിക്ക് കാരണമത്രേ. ധനമന്ത്രിക്കെതിരെ ആര്യാടന്‍ മുഹമ്മദ് ഉന്നയിച്ച അഴിമതി ആരോപണം വലിയ തമാശയെന്നാണ് വി ശിവന്‍കുട്ടിയുടെ പക്ഷം. പ്രതിപക്ഷത്തെ നേരിടുന്ന ധനമന്ത്രിയെ വാലുകുത്തി ചീറിയടുക്കുന്ന മൂര്‍ഖന്‍ പാമ്പിനോടാണ് ഇ എസ് ബിജിമോള്‍ ഉപമിച്ചത്. എല്ലാ രംഗത്തും സര്‍ക്കാര്‍ നേട്ടങ്ങള്‍ കൈവരിച്ചെന്ന് വി എന്‍ വാസവന്‍. എ എ അസീസ്, കെ ടി ജലീല്‍, എന്നിവരും ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തു. സി എം ദിനേശ്മണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ആരോഗ്യ സര്‍വകലാശാല ബില്ലിന് ഭേദഗതി അവതരിപ്പിച്ചു. എം ഉമ്മര്‍, പി സി വിഷ്ണുനാഥ്, ബാബു എം പാലിശ്ശേരി എന്നിവര്‍ സാംസ്കാരിക ക്ഷേമനിധി ബില്‍ കൊണ്ടുവന്നതില്‍ മന്ത്രി എം എ ബേബിയെ അഭിനന്ദിച്ചു.
(കെ ശ്രീകണ്ഠന്‍)
deshabhimani 301210

ന്യൂനപക്ഷ ക്ഷേമവകുപ്പും കമീഷനും രൂപീകരിക്കും
സംസ്ഥാനത്ത് ന്യൂനപക്ഷ ക്ഷേമവകുപ്പ് രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനാവശ്യമായ തസ്തികകളും സൃഷ്ടിക്കും. സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ രൂപീകരിക്കാനും തീരുമാനിച്ചതായി മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കമീഷന്റെ കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. ന്യൂനപക്ഷ ക്ഷേമം ഉറപ്പുവരുത്തുകയാണ് വകുപ്പ് രൂപീകരണത്തിന്റെ ലക്ഷ്യം. കേരളത്തിലെ മതന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവശ്യമായ നടപടികള്‍ വകുപ്പ് സ്വീകരിക്കും. സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച പാലോളി കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശങ്ങളിലൊന്നാണ് ന്യൂനപക്ഷ വകുപ്പ് രൂപീകരിക്കുക എന്നത്. പാലോളി കമ്മിറ്റി റിപ്പോര്‍ട്ട് നിര്‍വഹണത്തിനായി ഇതിനകം 52 തസ്തിക അംഗീകരിച്ചിട്ടുണ്ട്. വകുപ്പ് ആസ്ഥാന ഓഫീസിലേക്കായി സൃഷ്ടിക്കുന്ന എട്ട് തസ്തിക ഉള്‍പ്പെടെ 60 തസ്തിക പുതിയ വകുപ്പിന് കീഴില്‍ വരും.
2008ല്‍ പൊതുഭരണവകുപ്പിന് കീഴില്‍ ന്യൂനപക്ഷ സെല്‍ രൂപീകരിച്ചിരുന്നു. ഇതിന്റെ കീഴിലാണ് നിലവില്‍ ന്യൂനപക്ഷ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇപ്പോള്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് സ്പെഷ്യല്‍ ഓഫീസറുടെ ചുമതലയുള്ള ഗ്രാമവികസനവകുപ്പ് ജോയിന്റ് കമീഷണര്‍ ചക്രവര്‍ത്തി മധോസ് രൂപത്സ് ആയിരിക്കും വകുപ്പ് തലവന്‍. സ്വതന്ത്രചുമതലയുള്ള ഓഫീസ് ഉടനെ പ്രവര്‍ത്തനമാരംഭിക്കും. മെമ്പര്‍ സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് അംഗങ്ങളാണ് ന്യൂനപക്ഷ കമീഷനിലുണ്ടാവുക. സംസ്ഥാനതലത്തില്‍ ന്യൂനപക്ഷ കമീഷന്‍ രൂപീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ യുഡിഎഫ് ഭരണകാലത്തുതന്നെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, നടപടിയുണ്ടായില്ല. കമീഷന്റെ ഘടനയും പ്രവര്‍ത്തനവ്യവസ്ഥകളും അടങ്ങുന്ന ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. ബില്‍ നിയമസഭ അംഗീകരിക്കുന്നതോടെ കമീഷന്‍ നിലവില്‍വരും.
പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ഓട്ടോറിക്ഷ-ടാക്സി തൊഴിലാളികള്‍ നടത്തുന്ന പണിമുടക്ക് ഒത്തുതീര്‍ക്കുന്നതിനായി ചര്‍ച്ച നടത്താന്‍ ഗതാഗതമന്ത്രിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ സ്വകാര്യപണമിടപാട് സ്ഥാപനങ്ങളിലും വ്യക്തികളിലുംനിന്ന് എടുത്ത കടങ്ങളില്‍ ജപ്തി അടക്കമുള്ള നടപടികള്‍ക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം ആറു മാസത്തേക്കുകൂടി ദീര്‍ഘിപ്പിച്ചു. കോഴിക്കോട്ട് സ്ഥിരം അദാലത്തിനും ഇതിലേക്ക് അഞ്ച് തസ്തിക അനുവദിക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ നിര്യാണത്തില്‍ മന്ത്രിസഭ അനുശോചിച്ചു.

ജയിലില്‍ നിന്നുള്ള കൃഷ്ണപിള്ളയുടെ കത്തുകള്‍ പുരാവസ്തുവകുപ്പില്‍
കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാപക സെക്രട്ടറി പി കൃഷ്ണപിള്ള തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍നിന്ന് എഴുതിയ കത്തുകള്‍ പുരാവസ്തു വകുപ്പിന്റെ രേഖകളില്‍. ധനമന്ത്രി തോമസ് ഐസക് എഴുതുന്ന 'ആലപ്പുഴയിലെ വര്‍ഗസമരങ്ങള്‍' എന്ന പുസ്തകത്തിനുവേണ്ടി ചരിത്രരേഖകള്‍ പരിശോധിക്കുന്നതിനിടെയാണ് സുപ്രധാനമായ ഈ കത്തുകള്‍ കണ്ടെടുത്തത്. ജയിലില്‍ തടവുകാരനായി കഴിയവേ കോഴിക്കോട് മാതൃഭൂമിയിലെ കെ മാധവനാര്‍ക്ക് 1117 തുലാം 16ന് അയച്ചതാണ് ഒരു കത്ത്. വായിക്കാന്‍ പുസ്തകങ്ങള്‍ എത്തിച്ചുതരണം എന്ന് അഭ്യര്‍ഥിച്ച് എഴുതിയ കത്ത് ഉന്നത പൊലീസ് അധികാരികള്‍ കാണുകയും ആവശ്യം പരിഗണനാര്‍ഹമെന്ന് കണ്ട് അയക്കാന്‍ അനുവദിക്കുകയുമായിരുന്നു. ഇക്കാര്യവും രേഖയില്‍ പറയുന്നുണ്ട്.
കൃഷ്ണപിള്ളയെ 1941ല്‍ തിരുവിതാംകൂര്‍ നിയമസംരക്ഷണാര്‍ഥം അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതായിരുന്നു. ഇത് സംബന്ധിച്ച ഫയലിലെ കുറിപ്പ് പ്രകാരം, സെന്‍ട്രല്‍ ജയിലിലുണ്ടായ ചെറിയൊരു ലഹളയെ തുടര്‍ന്ന് കൃഷ്ണപിള്ളയെ കാര്‍മാര്‍ഗം നാഗര്‍കോവിലിനടുത്തുള്ള എടലക്കുടി പൊലീസ് ലോക്കപ്പിലേക്ക് മാറ്റി. '41 ഒക്ടോബറില്‍ നാഗര്‍കോവില്‍ ആശുപത്രിയില്‍ കൃഷ്ണപിള്ളയെ പ്രവേശിപ്പിച്ചതായും രേഖയില്‍ പറയുന്നു. ജയിലില്‍നിന്ന് കോഴിക്കോട്ടുള്ള സെര്‍വെന്റ്്സ് ഓഫ് ഇന്ത്യ സൊസൈറ്റിയിലെ വി ആര്‍ നായനാര്‍ക്ക് എഴുതിയതാണ് രണ്ടാമത്തെ കത്ത്. ഈ കത്ത് ഉള്‍പ്പെടുത്തി തോമസ് ഐസക്കിന്റെ 23-ാമത്തെ പുസ്തകം അടുത്ത പുന്നപ്ര വയലാര്‍ വാരാചരണത്തോടനുബന്ധിച്ച് പ്രകാശനംചെയ്യും.

പുന്നപ്ര മില്‍മയിലെ പണിമുടക്ക് ഒത്തുതീര്‍ന്നു
ആലപ്പുഴ: അടിയന്തരാവശ്യങ്ങള്‍ ഉന്നയിച്ച് പുന്നപ്ര മില്‍മയില്‍ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ അഞ്ചുദിവസമായിനടന്നുവന്ന പണിമുടക്ക് പിന്‍വലിച്ചു. ഭക്ഷ്യ-മൃഗസംരക്ഷണമന്ത്രി സി ദിവാകരന്റെ തിരുവനന്തപുരത്തെ ചേംബറില്‍ ചൊവ്വാഴ്ച യൂണിയന്‍ പ്രതിനിധികള്‍, മില്‍മാ മാനേജ്മെന്റ് പ്രതിനിധികള്‍ എന്നിവരുമായി നടന്ന ചര്‍ച്ചയിലാണ് പണിമുടക്ക് ഒത്തുതീര്‍പ്പായത്. സമരം ഒത്തുതീര്‍ന്നതിനാല്‍ ബുധനാഴ്ച മുതല്‍ പാല്‍വിതരണം തുടങ്ങും. സ്ഥലം എംഎല്‍എകൂടിയായ സഹകരണമന്ത്രി ജി സുധാകരന്റെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. എ എ ഷുക്കൂര്‍ എംഎല്‍എയും പങ്കെടുത്തു. സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ഉന്നയിച്ച അടിയന്തരാവശ്യങ്ങള്‍ ന്യായമാണെന്നും മന്ത്രിമാര്‍ വിലയിരുത്തി. ഇക്കാര്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാന്‍ മില്‍മാ മാനേജ്മെന്റിനോട് ആവശ്യപ്പെടുമെന്ന് മന്ത്രിമാര്‍ ഉറപ്പുനല്‍കി. മറ്റാവശ്യങ്ങള്‍ ജനുവരി ആറിന് മില്‍മാ മാനേജ്മെന്റും തൊഴിലാളി സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്താനും തീരുമാനിച്ചു. വി കെ ബൈജു, എന്‍ ഡി വിദ്യാനന്ദന്‍ (സിഐടിയു), സി രാധാകൃഷ്ണന്‍ (എഐടിയുസി), സജീവ് ജനാര്‍ദ്ദനന്‍ (ഐഎന്‍ടിയുസി) എന്നിവര്‍ സംഘടനകളെ പ്രതിനിധീകരിച്ചു.
2006 നവംബര്‍ ഒന്നിന് സ്ഥിരപ്പെട്ട ജീവനക്കാര്‍ക്ക് 2006ലെ ശമ്പളപരിഷ്കരണ ആനുകൂല്യം നല്‍കുക, പ്രൊമോഷന്‍ പോളിസി മില്‍മയിലും നടപ്പാക്കുക, അര്‍ഹതപ്പെട്ട മുഴുവന്‍ ജീവനക്കാര്‍ക്കും പ്രൊമോഷന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പണിമുടക്ക്. ടെക്നീഷ്യന്മാരുള്‍പ്പെടെയുള്ള വിവിധ തസ്തികകളിലേക്ക് 300ലേറെ ഒഴിവുകളാണ് നിലവിലുള്ളത്. ഒഴിവുകള്‍ നികത്താതെ ദിവസവേതനാടിസ്ഥാനത്തില്‍ ഇഷ്ടക്കാരെ നിയമിക്കുകയാണ് മില്‍മ മാനേജ്മെന്റ്. എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തവരില്‍നിന്ന് സീനിയോറിട്ടി ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ ആറുമാസമാണ് ഇവര്‍ക്കു നിയമനം നല്‍കുന്നത്. മാനേജ്മെന്റിന് താല്‍പര്യമുള്ള ഇവരിലേറെപേരും ആറുമാസം കഴിഞ്ഞും ജോലിയില്‍ തുടരുന്നു. ടെക്നീഷ്യന്മാരുടെയും ഓഫീസ് ജീവനക്കാരുടെയും നിയമനങ്ങള്‍ക്കും നടപടിയില്ല. അര്‍ഹതയുള്ള ജീവനക്കാര്‍ക്ക് പ്രമോഷന്‍ നല്‍കുന്നില്ല. ആനുകൂല്യങ്ങള്‍ തടയുന്നു. ജീവനക്കാരുടെ പ്രമോഷനുമായി ബന്ധപ്പെട്ട് 2007 ജൂലൈ 14ന് എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കുകയോ സ്ഥിരപ്പെടുത്തിയ 73 പേര്‍ക്ക് ആറുശതമാനം ഫിറ്റ്മെന്റ് ബെനിഫിറ്റ് നല്‍കുകയോ ചെയ്തില്ല. പണിമുടക്ക് ആരംഭിക്കുമെന്ന് ആഴ്ചകള്‍ക്കുമുമ്പ് തൊഴിലാളി നേതാക്കള്‍ നോട്ടീസ് നല്‍കി. പണിമുടക്ക് ഒഴിവാക്കാന്‍ മാനേജ്മെന്റ് ശ്രമിച്ചില്ല. സമരത്തെ തുടര്‍ന്നു ജില്ലയില്‍ അരൂര്‍ മുതല്‍ ഓച്ചിറ വരെയും ചങ്ങനാശേരി, തിരുവല്ല, മാവേലിക്കരയിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും പുന്നപ്ര മില്‍മയില്‍നിന്നുള്ള പാല്‍ വിതരണം താറുമാറായിരുന്നു. പ്രതിദിനം ഒരുലക്ഷം ലിറ്റര്‍ പാലാണ് ഇവിടെ ഉല്‍പ്പാദിപ്പിച്ചു വിതരണം ചെയ്യുന്നത്. പണിമുടക്ക് ഒത്തുതീര്‍പ്പാക്കാന്‍ സഹായിച്ച മന്ത്രിമാരായ സി ദിവാകരന്‍, ജി സുധാകരന്‍ എന്നിവരെ സംയുക്തസമരസമിതി അഭിനന്ദിച്ചു.

അലിഗഢ് സെന്ററിന് 215 ഏക്കര്‍കൂടി കൈമാറി
അലിഗഢ് മുസ്ളിം സര്‍വകലാശാലാ മലപ്പുറം കേന്ദ്രത്തിനായുള്ള രണ്ടാംഘട്ട ഭൂമിയുടെ രേഖകള്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. പി കെ അബ്ദുള്‍ അസീസിന് കൈമാറി. 214.99 ഏക്കര്‍ ഭൂമി ഏറ്റെടുത്തതിന്റെ രേഖകളാണ് നല്‍കിയത്. ഒന്നാം ഘട്ടത്തില്‍ 122 ഏക്കര്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് സര്‍വകലാശാലയെ ഏല്‍പ്പിച്ചിരുന്നു. ന്യൂനപക്ഷ വിദ്യാഭ്യാസ താല്‍പ്പര്യം സംരക്ഷിക്കാന്‍ അലിഗഢ് കേന്ദ്രം ഫലപ്രദമാകുമെന്ന് മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ ഭൂമി ഏറ്റെടുത്ത സര്‍ക്കാരിന്റെ ശുഷ്കാന്തി അഭിനന്ദനീയമാണെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. മന്ത്രി എം എ ബേബി അധ്യക്ഷനായി.
പുതിയ അഞ്ചു കേന്ദ്രത്തില്‍ മലപ്പുറത്തേതിനാണ് ആദ്യമായി സൌജന്യ ഭൂമി ലഭിച്ചതെന്ന് വി സി പറഞ്ഞു. പശ്ചിമബംഗാളിലും നടപടിക്രമങ്ങള്‍ വേഗത്തിലാണ്. ബിഹാറിലും മഹാരാഷ്ട്രയിലും മധ്യപ്രദേശിലുമാണ് മറ്റ് കേന്ദ്രങ്ങള്‍ വരുന്നത്. മസ്കറ്റ് ഹോട്ടലില്‍ നടന്ന യോഗത്തില്‍ മന്ത്രിമാരായ പാലോളി മുഹമ്മദുകുട്ടി, കെ പി രാജേന്ദ്രന്‍, ഇ ടി മുഹമ്മദ് ബഷീര്‍ എം പി, മുന്‍മന്ത്രി നാലകത്ത് സൂപ്പി തുടങ്ങിയവരും സന്നിഹിതരായി. വി ശശികുമാര്‍ എംഎല്‍എ സ്വാഗതവും ഉന്നതവിദ്യാഭ്യാസ സെക്രട്ടറി കുരുവിള ജോ നന്ദിയും പറഞ്ഞു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള കേരള പ്രതിനിധികള്‍ക്ക് സര്‍വകലാശാലയുടെ ഉപഹാരം വി സി കൈമാറി. പെരിന്തല്‍മണ്ണയ്ക്കടുത്താണ് പുതിയ സര്‍വകലാശാലയ്ക്ക് സ്ഥലമേറ്റെടുത്ത് നിര്‍മാണപ്രവര്‍ത്തനം പുരോഗമിക്കുന്നത്. നേഴ്സറി മുതല്‍ പ്രൊഫഷണല്‍ കോഴ്സും പിഎച്ച്ഡി പഠനം വരെ ഈ ക്യാമ്പസിലുണ്ടാകും. ജനുവരിയില്‍ ക്ളാസ് ആരംഭിക്കാനാകുമെന്ന് വി സി പറഞ്ഞു. മൊത്തം 1600 കോടി രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. സ്ഥലത്തിനു മാത്രം 40 കോടിയോളമായി.
അലിഗഡ്: ഭൂമി കൈമാറ്റം റെക്കോഡ് വേഗത്തില്‍; സര്‍ക്കാര്‍ മാതൃകയായി
പെരിന്തല്‍മണ്ണ: കുടിയൊഴിപ്പിക്കലില്ലാതെ പെരിന്തല്‍മണ്ണയില്‍ അലിഗഡ് സര്‍വകലാശാല സ്പെഷ്യല്‍ സെന്ററിന് ഭൂമി റെക്കോഡ് വേഗത്തില്‍ ഏറ്റെടുത്ത് കേരള സര്‍ക്കാര്‍ മാതൃകയായി. ആനമങ്ങാട്, ഏലംകുളം, പാതായ്ക്കര വില്ലേജുകളില്‍നിന്നായി 334 ഏക്കര്‍ ഭൂമിയാണ് 13 മാസംകൊണ്ട് ഏറ്റെടുത്തത്. ഇതിനായി കേരള സര്‍ക്കാര്‍ 39,50,81,987 രൂപ ചെലവഴിച്ചു. ആദ്യഘട്ടത്തില്‍ 121 ഏക്കര്‍ ഭൂമിക്ക് ഭൂവില വന്നത് 13,13,41,762 രൂപയും രണ്ടാംഘട്ടത്തില്‍ 214 ഏക്കറിന് 26,37,40,225 രൂപയുമാണ് വേണ്ടത്. ഇതിന് പുറമെ 30 മീറ്റര്‍ വീതിയില്‍ ക്യാമ്പസിലേക്കുള്ള മെയിന്‍ റോഡിന് ഏഴ് ഏക്കറോളം ഭൂമി ഇനിയും ഏറ്റെടുക്കണം. 2008 ഫെബ്രുവരി 21 നാണ് സ്പെഷ്യല്‍ തഹസില്‍ദാര്‍ ഉള്‍പ്പെടെ 40 പേരടങ്ങുന്ന റവന്യു സംഘത്തെ സ്ഥലമെടുപ്പിന് ചുമതലപ്പെടുത്തിയത്. ജൂ 19ന് പെരിന്തല്‍മണ്ണ താലൂക്ക് ഓഫീസ് കെട്ടിടത്തില്‍ മന്ത്രി കെ പി രാജേന്ദ്രന്‍ ഓഫീസ് ഉദ്ഘാടനംചെയ്തു. ആഗസ്ത് 31ന്റെ സര്‍ക്കാര്‍ സ്പെഷ്യല്‍ ഉത്തരവ് പ്രകാരം സെപ്തംബര്‍ 18ന് സ്ഥലമെടുപ്പും തുടങ്ങി. മാര്‍ച്ചില്‍ ഒന്നാംഘട്ട സ്ഥലം കൈമാറ്റവും നടന്നു. രണ്ടാംഘട്ടമായി ഏറ്റെടുത്ത 214 ഏക്കര്‍ സ്ഥലമാണ് ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ യൂണിവേഴ്സിറ്റി വൈസ്ചാന്‍സലര്‍ പി കെ അബ്ദുള്‍അസീസിന് കൈമാറിയത്. യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിയ സ്ഥലമെടുപ്പില്‍ റവന്യു അധികൃതരുടെ 40 അംഗ സംഘത്തിന്റെ പ്രവര്‍ത്തനവും മാതൃകയായി. പെരിന്തല്‍മണ്ണയിലെ സ്ഥല ഉടമകളിലും ഉദ്യോഗസ്ഥരിലും തിരുവനന്തപുരത്തെ റവന്യു, വിദ്യാഭ്യാസ മന്ത്രിമാരുടെ ഓഫീസുകളിലും വി ശശികുമാര്‍ എംഎല്‍എ നടത്തിയ നിരന്തര ഇടപെടലുകളും സ്ഥലമേറ്റെടുക്കല്‍ വേഗത്തിലാക്കി.

റേഷന്‍ പഞ്ചസാര വിഹിതം കേന്ദ്രം വെട്ടിക്കുറച്ചു
സംസ്ഥാനത്തിന്റെ റേഷന്‍ പഞ്ചസാര വിഹിതം കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. 556.6 മെട്രിക് ടണ്‍ പഞ്ചസാരയാണ് മൊത്തത്തില്‍ വെട്ടിക്കുറച്ചിട്ടുള്ളത്. പഞ്ചസാരയളവില്‍ വെട്ടിക്കുറുണ്ടായതിനെ തുടര്‍ന്ന് 400 ഗ്രാം പഞ്ചസാര ലഭിച്ചിരുന്നത് 300 ഗ്രാമായി ആളൊന്നിന് കുറവുണ്ടാകും.
ദാരിദ്രരേഖയ്ക്ക് താഴെയുള്ള കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്യാന്‍ 4114.5 മെട്രിക് ടണ്‍ പഞ്ചസാരയാണ് ലഭിച്ചുവന്നത്. എന്നാല്‍ ജനുവരിയിലെ വിതരണത്തിന് അനുവദിച്ചത് 3546.9 മെട്രിക് ടണ്ണാണ്. 566.5 മെട്രിക് ടണ്‍ പഞ്ചസാരയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 400 ഗ്രാം പഞ്ചസാരയാണ് ബി പി എല്‍ കാര്‍ഡുടമകള്‍ക്ക് ആളോഹരി വിതരണം ചെയ്തുവരുന്നത്. ക്രിസ്മസ്-പുതുവത്സരം പ്രമാണിച്ച് ബി പി എല്‍, എ എ വൈ വിഭാഗങ്ങള്‍ക്ക് ഒരു കിലോ പഞ്ചസാര വീതം റേഷന്‍ വിലയ്ക്ക് വിതരണം ചെയ്തുവരുന്നുണ്ട്. ഈ സന്ദര്‍ഭത്തിലാണ് ഓണത്തിന് സ്‌പെഷല്‍ ക്വാട്ടയായി അനുവദിച്ച പഞ്ചസാര അഡ്ജസ്റ്റ് ചെയ്യുന്നു എന്നതിന്റെ പേരില്‍ അലോട്ട്‌മെന്റ് കേന്ദ്രസര്‍ക്കാര്‍ കുറവ് വരുത്തിയത്. നേരത്തെ ഓണത്തിന് ഒരു കിലോഗ്രാം വീതം പഞ്ചസാര അനുവദിച്ചിരുന്നു. ഇത് തുടര്‍ന്നുള്ള മാസങ്ങളില്‍ അഡ്ജസ്റ്റ് ചെയ്യുന്ന സമ്പ്രദായം മുമ്പില്ലായിരുന്നു. ഈ നടപടി പുനപ്പരിശോധിക്കണമെന്നും വെട്ടിക്കുറച്ച പഞ്ചസാരയുടെ കുറവ് പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രത്തിന് ഭക്ഷ്യവകുപ്പ് മന്ത്രി കത്തയച്ചു.
കേരളത്തിനുള്ള പഞ്ചസാരയുടെ അളവില്‍ വെട്ടിക്കുറവ് വരുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടി പുനപ്പരിശോധിക്കണമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി സി ദിവാകരന്‍ പത്രക്കുറുപ്പില്‍ ആവശ്യപ്പെട്ടു.
ജനയുഗം 301210

ഭക്ഷ്യസുരക്ഷ നടപ്പാക്കാനാവില്ലെന്ന് പ്രധാനമന്ത്രിയുടെ സമിതി
കേന്ദ്ര സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന ഭക്ഷ്യസുരക്ഷാ ബില്ലിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാനാവില്ലെന്ന് പ്രധാനമന്ത്രി നിയോഗിച്ച വിദഗ്ധ സമിതി. രാജ്യത്തെ 75 ശതമാനം കുടുംബങ്ങളെയും ഭക്ഷ്യസുരക്ഷാ നിയമത്തിനു കീഴില്‍ കൊണ്ടുവരണമെന്നായിരുന്നു, സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ദേശീയ ഉപദേശക സമിതി നിര്‍ദേശിച്ചത്. ഇതിനെതിരെ നേരത്തെ ആസൂത്രണ കമ്മിഷന്‍ രംഗത്തവന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രി നിയോഗിച്ച വിദഗ്ധ സമിതിയും നിര്‍ദേശങ്ങളെ തള്ളിപ്പറയുന്നത്.
എഴുപത്തഞ്ചു ശതമാനത്തിനും നിയമപരമായി ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനാവില്ലെന്ന്, പ്രധാനമന്ത്രിയുടെ ഉപദേശക സമിതി അധ്യക്ഷന്‍ സി രംഗരാജന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി പറയുന്നു. ഗ്രാമീണ മേഖലയില്‍ 46 ശതമാനത്തിനും നഗര മേഖലയില്‍ 28 ശതമാനത്തിനും മാത്രമേ നിയമപരമായി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനാവൂ. രാജ്യത്തെ ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത കണക്കിലെടുത്താണ് സമിതി ഈ നിഗമനത്തിലെത്തുന്നത്. സര്‍ക്കാരിന്റെ ഇപ്പോഴത്തെ സംഭരണ തോത് അനുസരിച്ച് പൊതുവേ എല്ലാവര്‍ക്കും ഭക്ഷ്യസുരക്ഷയെന്ന ആശയം നടപ്പാക്കാനാവില്ലെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു.
സമിതിയുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കപ്പെടുന്ന പക്ഷം രാജ്യത്തെ ജനസംഖ്യയില്‍ നല്ലൊരു പങ്കും നിര്‍ദിഷ്ട ഭക്ഷ്യസുരക്ഷാ നിയമത്തില്‍നിന്ന് പുറത്താവും. ഭക്ഷ്യ, കൃഷി, ധന മന്ത്രാലയങ്ങളിലെയും ആസൂത്രണ കമ്മിഷന്റെയും ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിലാണ് സമിതി അന്തിമ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചത്.
മുന്‍ഗണന നല്‍കേണ്ട വിഭാഗത്തിനു മാത്രമേ നിയമപരമായ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനാവൂ എന്നും മറ്റുള്ളവര്‍ക്ക് ലഭ്യമായ നിരക്കില്‍ ഭക്ഷ്യധാന്യം വിതരണം ചെയ്യണമെന്നുമാണ് സമിതി നിര്‍ദേശിക്കുന്നത്.
മുന്‍ഗണനാ വിഭാഗത്തിനും പൊതുവായ വിഭാഗത്തിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കണമെങ്കില്‍ 65 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യമാണ് ആവശ്യമായി വരിക. നിലവില്‍ സര്‍ക്കാരിന്റെ സംഭരണ ശേഷി 55 ദശലക്ഷം ടണ്ണാണ്. മുന്‍ഗണനാവിഭാഗത്തിനു വേണ്ടി മാത്രം 44 മുതല്‍ 46 വരെ ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യം വേണ്ടിവരും. ഇതുതന്നെ കണ്ടെത്താനാവുമെന്ന ഉറപ്പില്ലാത്ത സ്ഥിതിയില്‍ പൊതുവായ വിഭാഗത്തെകൂടി നിയമപരിധിയില്‍ കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്ന് സമിതി അഭിപ്രായപ്പെട്ടു.
പ്രതിമാസം 35 കിലോഗ്രാം ഭക്ഷ്യധാന്യം വിതരണം ചെയ്യണമന്ന ദേശീയ ഉപദേശക സമിതിയുടെ നിര്‍ദേശം പ്രധാനമന്ത്രിയുടെ സമിതി അംഗീകരിച്ചിട്ടുണ്ട്. അരി കിലോഗ്രാമിന് മൂന്നു രൂപയ്ക്കും ഗോതമ്പ് രണ്ടു രൂപയ്ക്കും തിന ഒരു രൂപയ്ക്കും നല്‍കണമെന്ന നിര്‍ദേശവും സമിതി തത്വത്തില്‍ അംഗീകരിച്ചു. എന്നാല്‍ ഉപഭോക്തൃവില സൂചിക അനുസരിച്ച് ഇത് സമയാസമയം പുനപ്പരിശോധിക്കണമെന്ന് സമിതി നിര്‍ദേശിച്ചിട്ടുണ്ട്. പൊതുവായ വിഭാഗത്തിനു നല്‍കുന്ന ധാന്യത്തിന് ഉപഭോക്തൃവില സൂചിക അനുസരിച്ചു കണക്കാക്കുന്ന വില ഈടാക്കണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത മാസം ആദ്യ ആഴ്ചയില്‍ സമിതി അന്തിമ റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കും. നിലവില്‍ പൊതുവിതരണ സമ്പ്രദായ പ്രകാരം ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ളവര്‍ക്ക് മൂന്നു രൂപ നിരക്കിലും ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ളവര്‍ക്ക് ലഭ്യത അനുസരിച്ച് 8.30 രൂപയ്ക്കുമാണ് കേന്ദ്ര സര്‍ക്കാര്‍ അരി നല്‍കുന്നത്.

മാനന്തവാടിയില്‍ ചുമട്ട് തൊഴിലാളികള്‍ പണിമുടക്കി
പണിമുടക്കുന്ന ചുമട്ടു തൊഴിലാളിയെന്നാല്‍ ‘സകാവ്‘ ആണെന്ന് ‘ധരിച്ചുവെച്ചിരിക്കുന്ന‘ നിഷ്കളങ്കര്‍ക്കും നിഷ്പക്ഷര്‍ക്കും ആയി
മാനന്തവാടി: മാനന്തവാടി ടൌണില്‍ ചുമട്ട് തൊഴിലാളികള്‍ പണിമുടക്കി. തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പുവരുത്തുക എന്നാവശ്യപ്പെട്ടാണ് 110ാളം തൊഴിലാളികള്‍ പണിമുടക്കിയത്. പണിമുടക്കിയ തൊഴിലാളികള്‍ ചുമട്ട് തൊഴിലാളി ക്ഷേമബോര്‍ഡ് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. ധര്‍ണ്ണ സിഐടിയു ജില്ലാപ്രസിഡന്റ് സി ഭാസ്കരന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്‍ ജില്ലാസെക്രട്ടറി ടി വി സഹദേവന്‍, പ്രസിഡന്റ് വി വി ബേബി, എഐടിയുസി ജില്ലാസെക്രട്ടറി ഇ ജെ ബാബു, ഐഎന്‍ടിയുസി ജില്ലാപ്രസിഡന്റ് പി കെ കുഞ്ഞിമൊയ്തീന്‍, പി ഷംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. പി മൊയ്തു അധ്യക്ഷനായി. കണ്‍വീനര്‍ പി ഹാരിസ് സ്വാഗതവും മുസ്തഫ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാര്‍ത്ത

ചെങ്ങറ സമരക്കാരുടെ പുനരധിവാസത്തിന് സഹകരണ സംഘം
കാഞ്ഞങ്ങാട്: പെരിയയിലെ ചെങ്ങറ സമരക്കാരുടെ പുനരധിവാസത്തിന് 25 ലക്ഷം രൂപാ മുലധനമുള്ള സഹകരണ സംഘം രൂപികരിച്ചു. കെ ആര്‍ നാരായണന്‍ കോ ഓപ്പറ്റേറ്റീവ് വില്ലേജ് ഇന്‍ ഹാബിറ്റന്‍സ് വെല്‍ഫെയര്‍ കോ ഓപ് സെസൈറ്റി എന്ന പേരിലാണ് സംഘം പ്രവര്‍ത്തിക്കുക. പെരിയയില്‍ ഭൂമി ലഭിച്ച 360 കുടുംബങ്ങള്‍ക്ക് സമഗ്ര പുനരധിവാസത്തിന് 11.37 കോടി രൂപയുടെ പദ്ധതിക്ക് നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. പദ്ധതിയുടെ നടത്തിപ്പ് ചുമതല ഇനിമുതല്‍ സംഘത്തിനായിരിക്കും. 360 കുടുംബങ്ങള്‍ക്കും തുല്ല്യപങ്കാളിത്തം ഉറപ്പാക്കിയാണ് സംഘം പ്രവര്‍ത്തിക്കുക. പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാന്‍ 13 അംഗ പ്രമോട്ടര്‍ സംഘത്തെ ചുമതലപെടുത്തും. ചീഫ് പ്രമോട്ടറായി ഗുണഭോക്താവും പത്തനംത്തിട്ട പെരുനാട് സ്വദേശിനി ലീല ശശിയെ തെരഞ്ഞെടുത്തു. തങ്കപ്പന എരുമേലി, റജി വര്‍ഗീസ് കോന്നി, രാമചന്ദ്രന്‍ പത്താനാപുരം, ലീലാമ്മ, ഗോപാലന്‍ ചിറ്റാര്‍, ടി കെ ശ്യാമള, നീലകണ്ഠന്‍ കോന്നി എന്നിവരാണ് മറ്റ് പ്രമോട്ടര്‍മാര്‍. അവശേഷിക്കുന്ന ആറു പ്രമോട്ടര്‍മാര്‍ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്ദ്യോഗസ്ഥാരായിരിക്കും.
260 പട്ടികജാതി കുടുംബങ്ങള്‍ക്ക് 50 സെന്റ് വീതവും 100 പിന്നോക്ക വിഭാഗം കുടുംബങ്ങള്‍ക്ക് 25 സെന്റ് വീതവും പൊതു സൌകര്യങ്ങള്‍ക്കായി 45 ഏക്കറുള്‍പ്പെടെയുള്ള 200 ഏക്കര്‍ ഭൂമിയിലാണ് പുനരധിവാസ പ്രവൃത്തികള്‍ നടത്തുക. പദ്ധതിയുടെ മാസ്റ്റര്‍ പ്ളാന്‍ തിരുവനന്തപുരത്തെ കോസ്റ്റ്ഫോര്‍ഡാണ് തയ്യാറാക്കുന്നത്. ആറുമുതല്‍ എട്ട് വീടുകള്‍ ഉള്‍പെട്ട ഫ്ളാറ്റ് വ്യവസ്ഥയില്‍ 60 വീടുകളുടെ ക്ളസ്റ്ററുകളായാണ് 360 വീടുകള്‍ നിര്‍മിക്കുക. വീടൊന്നിന് ഒന്നരലക്ഷം നിരക്കില്‍ 5.40 കോടി രൂപാ ഭവനനിര്‍മാണത്തിനായി ചെലവിടും ഒരോ വീടിനും 500 ചതുരശ്ര അടി വിസ്തൃതി ഉണ്ടാവും. പാറക്കെട്ടുകര്‍ നിറഞ്ഞ ഭൂമിയില്‍ നിന്ന് കല്ലുകള്‍ വെട്ടിയെടുത്ത് മണ്ണിടാന്‍ 1.54 കോടി രൂപ അനുവദിച്ചു. കല്ലുവെട്ടി യന്ത്രങ്ങള്‍ വാങ്ങി ചെങ്കല്‍ഖനനം സെസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തും. സഹകരണ സംഘം രൂപീകരണയോഗത്തില്‍ ജില്ലാ ജോയന്റ് രജിസ്ട്രാര്‍ സി എം രാഘവന്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍മാരായ മാധവന്‍നായര്‍, ശ്രീധരന്‍ എന്നിവര്‍ സംഘം പ്രവര്‍ത്തനങ്ങള്‍ വീശദീകരിച്ചു. അഡിഷണല്‍ തഹസില്‍ദാര്‍ പി കെ ശോഭ, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഗോപാലന്‍, പട്ടികജാതി വികസന ഓഫീസര്‍ സുകുമാരന്‍, സഹകരണവകുപ്പ് ഇന്‍സ്പെക്ടര്‍ രാജഗോപാലന്‍, പഞ്ചായത്തംഗങ്ങളായ ലീല, ശോഭ എന്നിവര്‍ സംസാരിച്ചു.
ദേശാഭിമാനി കാസര്‍കോട് ജില്ല

മത്സ്യോല്‍പാദനത്തില്‍ കണ്ണൂര്‍ ജില്ലയില്‍ 288 ടണ്‍ വര്‍ധന
കണ്ണൂര്‍: മത്സ്യ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 288 ടണ്‍ മത്സ്യോല്‍പാദനം വര്‍ധിച്ചതായി ഫിഷറീസ് മന്ത്രി എസ് ശര്‍മ നിയമസഭയില്‍ അറിയിച്ചു. എം പ്രകാശന്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇതിനായി ജില്ലയില്‍ 6708586 രൂപ ചെലവഴിച്ചു. തളിപ്പറമ്പ്, പയ്യന്നൂര്‍, തലശേരി നഗരസഭകളിലും കുഞ്ഞിമംഗലം, രാമന്തളി, കരിവെള്ളൂര്‍-പെരളം, എരമം-കുറ്റൂര്‍, പെരിങ്ങോം-വയക്കര, ചെറുപുഴ, ചെറുതാഴം, ഏഴോം, മാടായി, മാട്ടൂല്‍, ചെറുകുന്ന്, കല്യാശേരി, കണ്ണപുരം, നാറാത്ത്, പട്ടുവം, പാപ്പിനിശേരി, ചെങ്ങളായി, കുറുമാത്തൂര്‍, പരിയാരം, ചപ്പാരപ്പടവ്, നടുവില്‍, ഉദയഗിരി, ആലക്കോട്, ഏരുവേശി, പയ്യാവൂര്‍, കൊളച്ചേരി, കുറ്റ്യാട്ടൂര്‍, മയ്യില്‍, പടിയൂര്‍-കല്യാട്, ശ്രീകണ്ഠപുരം, ഉളിക്കല്‍, അഴീക്കോട്, അഞ്ചരക്കണ്ടി, എടക്കാട്, കടമ്പൂര്‍, പെരളശേരി, ധര്‍മടം, എരഞ്ഞോളി, പിണറായി, പന്ന്യന്നൂര്‍, അയ്യന്‍കുന്ന്, കീഴല്ലൂര്‍, പായം, കീഴൂര്‍-ചാവശേരി, കണിച്ചാര്‍, കൊട്ടിയൂര്‍, കേളകം, മാലൂര്‍ എന്നീ പഞ്ചായത്തുകളിലുമാണ് പദ്ധതി നടപ്പിലാക്കിയത്.
ജില്ലയില്‍ കല്ലുമ്മക്കായ കൃഷി വ്യാപിപ്പിക്കുന്നു
കണ്ണൂര്‍: മത്സ്യ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ കല്ലുമ്മക്കായ കൃഷി വ്യാപിപ്പിക്കും. ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയില്‍ ഒന്നാം ഘട്ടം 2500 ടണ്ണും രണ്ടാം ഘട്ടം 3500 ട കല്ലുമ്മക്കായയും ഉല്‍പാദിപ്പിച്ചിരുന്നു. മൂന്നാം ഘട്ടത്തില്‍ അയ്യായിരം ടണ്ണാണ് ലക്ഷ്യം. സംസ്ഥാനത്ത് ഇരുപതിനായിരം ടണ്ണാണ് ഉല്‍പാദനം. നവംബര്‍- ഡിസംബര്‍ മാസമാണ്് വിളവിറക്കാന്‍ പറ്റിയ സമയം. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം വികസിപ്പിച്ചെടുത്ത കല്ലുമ്മക്കായ് കൃഷിയുടെ സാങ്കേതിക വിദ്യയിലാണ് മത്സ്യ വകുപ്പ് കേരള തീരത്ത് കൃഷി നടത്തുന്നത്. 1996ല്‍ കാസര്‍കോടും തലശേരിയിലും ഓരു ജലാശയങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ കൃഷി പിന്നീട് കേരളത്തില്‍ വ്യാപകമായി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൃഷി നടത്തുന്നത് കാസര്‍കോടാണ്. ചെറുകുന്ന്, താവം, മാട്ടൂല്‍, ഇരിണാവ് തുടങ്ങിയ മേഖലകളില്‍ വന്‍ തോതില്‍ കൃഷി ചെയ്യുന്നുണ്ട്. കുടുംബശ്രീ, സ്വയംസഹായസംഘം, ക്ളബ്ബുകള്‍ എന്നിവയും കൃഷി ചെയ്യുന്നു. ശാസ്ത്രീയമായി കൃഷി നടത്തിയാല്‍ പാരിസ്ഥിതിക പ്രശ്നം ഉണ്ടാവില്ല. തൊഴിലും വരുമാനവും വര്‍ധിപ്പിക്കുന്നതില്‍ കല്ലുമ്മക്കായ കൃഷിക്ക് വലിയ പങ്കുണ്ട്. ഫിഷറീസ് വകുപ്പിന്റെ മത്സ്യഭവന്‍ കര്‍ഷകര്‍ക്ക് സഹായവും പരിശീലനവും നല്‍കും.
മത്സ്യമില്ല: ബോട്ടുകള്‍ തീരത്ത്
പൊന്നാനി: മത്സ്യ ലഭ്യതയില്‍ ഗണ്യമായ കുറവുണ്ടായതിനെത്തുടര്‍ന്ന് മത്സ്യബന്ധന ബോട്ടുകള്‍ രണ്ടാഴ്ചയായി കടലില്‍പോയില്ല. നാടന്‍ വള്ളങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്കും പേരിന് മാത്രമാണ് മീന്‍ കിട്ടുന്നത്. ഇതോടെ തീരദേശം വറുതിയുടെ പിടിയിലായി. പൊന്നാനിയില്‍ മാത്രം ഇരുന്നൂറോളം മത്സ്യബന്ധന ബോട്ടുകളാണ് രണ്ടാഴ്ചയായി കരയില്‍ നങ്കൂരമിട്ടത്. ഒരു ബോട്ടില്‍ ആറുമുതല്‍ 10 പേര്‍ വരെയാണ് തൊഴിലെടുക്കുന്നത്. ഏകദേശം 2000 മത്സ്യബന്ധന തൊഴിലാളികളും അനുബന്ധ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന രണ്ടായിരത്തി അഞ്ഞൂറോളം തൊഴിലാളികളും ഇതോടെ പട്ടിണിയിലായി.
ഒരു ബോട്ട് കടലില്‍ മത്സ്യബന്ധനത്തിന് പോകണമെങ്കില്‍ ഡീസലിന് മാത്രം 12,000 രൂപ വേണം. ഐസ്, ഭക്ഷണം, തൊഴിലാളികളുടെ കൂലി എന്നിവയെല്ലാം ചേര്‍ത്താല്‍ ഇരുപതിനായിരം രൂപയോളം ചെലവ് വരും. ഇത്രയും തുക ചെലവിട്ട് കടലില്‍ രണ്ടുദിവസം മത്സ്യബന്ധനം നടത്തി തിരിച്ചെത്തിയാല്‍ കിട്ടുന്നത് 8000 മുതല്‍ 10,000 രൂപക്കുള്ള മീനാണ്. ഒരു ബോട്ടിന് മാത്രം പതിനായിരത്തോളം രൂപ നഷ്ടംവരും. കാലാവസ്ഥയിലെ വ്യതിയാനമാണ് മത്സ്യ ലഭ്യതയില്‍ കുറവിന് കാരണമെന്ന് തൊഴിലാളികളും വിദഗ്ധരും പറയുന്നു. എന്നാല്‍ ഇതിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ ഇനിയും പഠനങ്ങള്‍ ആവശ്യമാണ്. വലിയ മാന്തള്‍, നാരന്‍, ചെമ്മീന്‍, കൂന്തള്‍ തുടങ്ങിയ വിലപിടിപ്പുള്ള മത്സ്യങ്ങള്‍ ലഭിക്കുന്ന കാലമാണിത്. എന്നാല്‍ ഇവയൊക്കെ പേരിന് മാത്രമാണ് കിട്ടുന്നത്.
ദേശാഭിമാനി ജില്ലാ വാര്‍ത്തകള്‍

Wednesday, December 29, 2010
ബയോടെക്നോളജി കൊളോക്വിയം ജനു.12ന് കൊച്ചിയില്‍
കേരളത്തിലെ ബയോടെക്നോളജി വികസനസാധ്യതകള്‍ അന്വേഷിക്കുന്ന ഏകദിന ചര്‍ച്ചാസമ്മേളന (കൊളോക്വിയം)ത്തിന് കൊച്ചി വേദിയാകുന്നു. ബയോടെക്നോളജി വ്യവസായമേഖലയിലെ ഗവേഷണ വികസനാവശ്യങ്ങള്‍ കണ്ടെത്തുകയാണ് ലക്ഷ്യം. വ്യവസായികളും ബയോടെക് വിദഗ്ധരും സംഗമിക്കുന്ന ഇത്തരത്തിലുള്ള സംസ്ഥാനത്തെ ആദ്യ സംരംഭം കേരള ബയോടെക്നോളജി കമീഷനും കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ-എക്കണോമിക് ആന്‍ഡ് എന്‍വയമെന്റല്‍ സ്റ്റഡീസും (സിഎസ്ഇഎസ്) സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. കലൂര്‍ ഐഎംഎ കവന്‍ഷന്‍ സെന്ററില്‍ ജനുവരി 12 നാണ് പരിപാടി. വ്യവസായപ്രതിനിധികള്‍ക്കും നയരൂപീകരണരംഗത്തെ പ്രമുഖര്‍ക്കും ഗവേഷകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും പരസ്പരം ആശയവിനിമയത്തിന് അവസരമൊരുക്കുക എന്ന ലക്ഷ്യംകൂടി കൊളോക്വിയത്തിനുണ്ടെന്ന് സിഎസ്ഇഎസ് ഡയറക്ടര്‍ എന്‍ അജിത്കുമാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.—ബയോടെക്നോളജി രംഗത്തെ ഗവേഷണഫലങ്ങള്‍ വ്യവസായരംഗത്ത് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന പരിശോധനയും നടക്കും. ഇതിനുള്ള സാധ്യതകളും പരിമിതികളും ചര്‍ച്ചചെയ്യും.
സംസ്ഥാനത്തിനു പുറത്തുനിന്നുള്ള വിദഗ്ധരും കൊളോക്വിയത്തിനെത്തുന്നുണ്ട്. ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമി പ്രസിഡന്റും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഹോമി ‘ഭാഭാ പ്രൊഫസറുമായ ഡോ.എം വിജയന്‍ കൊളോക്വിയം ഉദ്ഘാടനംചെയ്യും. ഡോ. ജി പാക്കി റെഡ്ഡി (എക്സിക്യൂട്ടീവ് ഡയറക്ടര്‍, അഗ്രി ബയോടെക് ഫൌണ്ടേഷന്‍, ഹൈദരാബാദ്—), ഡോ. ജോര്‍ജ് ജോ (സീനിയര്‍ അഡ്വൈസര്‍ കേന്ദ്ര ബയോടെക്നോളജി വകുപ്പ്). ഡോ. കെ ബി ശിവപ്രകാശ് (സിഒഒ, സമി ലാബ്), ഡോ. ഷാജി ജോര്‍ജ് (ഡയറക്ടര്‍, മിര്‍ ലൈഫ് സയന്‍സസ്), ഡോ. എം ഹരിദാസ് (ഡയറക്ടര്‍ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ബയോ സയന്‍സസ്, കണ്ണൂര്‍ സര്‍വകലാശാല), ഡോ. ബെന്നി ആന്റണി (അര്‍ജുന അരോമാറ്റിക്സ്), ഡോ. ജി എം നായര്‍ (ഹെഡ്, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ബയോ ടെക്നോളജി, കേരള സര്‍വകലാശാല), ഡോ വി ജെ ഫിലിപ്പ്, ഡോ. യു ബിഷോര്‍ (ഡയറക്ടര്‍ യൂ ബയോ ടെക് സിസ്റ്റംസ്), ഡോ. എം വി ജോസഫ് (കോഴിക്കോട് സര്‍വകലാശാല) തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍, കേന്ദ്ര സര്‍ക്കാരിന്റെ ബയോടെക്നോളജി വകുപ്പ്, സംസ്ഥാന ആസൂത്രണ ബോര്‍ഡ് എന്നിവയുടെ സഹകരണത്തോടെയാണ് കൊളോക്വിയം സംഘടിപ്പിക്കുന്നത്. മുഖ്യപ്രഭാഷണം, മറ്റു പ്രഭാഷണങ്ങള്‍, സംവാദം എന്നിവ ഉള്‍പ്പെട്ടതാണ് കൊളോക്വിയം. പങ്കെടുക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങളും ബ്രോഷറുകളും പോസ്റ്ററുകളും പ്രദര്‍ശിപ്പിക്കാനും സൌകര്യം ലഭിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ബിടി വ്യവസായരംഗത്തുള്ളവരും ശാസ്ത്രജ്ഞരും കൊളോക്വിയം കണ്‍വീനര്‍ ഡോ. എ സാബുവിനെ ബന്ധപ്പെടണം. ഫോണ്‍: 09995760629. ഇ-മെയില്‍: biotechkerala@gmail.com അല്ലെങ്കില്‍ drsasbu@gmail.com

ചിദംബരത്തിന് മറുപടി നല്‍കി: ബുദ്ധദേവ്
കൊല്‍ക്കത്ത: ജംഗല്‍മഹലില്‍ സിപിഐ എം പ്രവര്‍ത്തകര്‍കേന്ദ്രസേനയെ ദുരുപയോഗംചെയ്ത് എതിരാളികളെ ആക്രമിക്കുകയാണെന്നാരോപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം അയച്ച കത്തിന് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ മറുപടി നല്‍കി. മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍, ഫാക്സ് മുഖേന അയച്ച മറുപടിയുടെ ഉള്ളടക്കം അദ്ദേഹം വെളിപ്പെടുത്തിയില്ല. ഡിസംബര്‍ 21ന് ഡല്‍ഹിയില്‍നിന്ന് ചിദംബരം അയച്ച കത്ത് 27നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയത്. അതിനുമുമ്പ് കത്തിന്റെ ഉള്ളടക്കം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തിരുന്നു.
തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജിയെ പ്രീണിപ്പിക്കാനുള്ള ശ്രമമാണ് ചിദംബരത്തിന്റെ കത്തിലുള്ളതെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. കോണ്‍ഗ്രസ്- തൃണമൂല്‍ ബന്ധം വഷളായ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പുസഖ്യം ഉറപ്പിക്കാനുള്ള ശ്രമമാണിതെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം പൊതുമരാമത്ത് മന്ത്രി ക്ഷിതി ഗോസ്വാമി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. പി ചിദംബരം മുഖ്യമന്ത്രിക്ക് കത്തയച്ചത് ശരിയായ നടപടിയാണെന്നും ജംഗല്‍മഹലില്‍ ക്രമസമാധാനനില തകര്‍ന്നുവെന്നും പിസിസി പ്രസിഡന്റ് മനാസ് ഭുനിയ പറഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂലുമായി സഖ്യമുണ്ടാക്കി ഇടതുമുന്നണിയെ തോല്‍പ്പിക്കുകയാണ് ലക്ഷ്യം- ഭുനിയ പറഞ്ഞു.
കഴിഞ്ഞ ദിവസത്തെ വാര്‍ത്തകള്‍
ചിദംബരത്തിന്റെ കത്ത് തൃണമൂല്‍ താല്‍പ്പര്യത്തിന്: സിപിഐ എം
ന്യൂഡല്‍ഹി/കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ സര്‍ക്കാരിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അയച്ച കത്ത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയതാല്‍പ്പര്യം സംരക്ഷിക്കാനാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. ആഭ്യന്തരവകുപ്പ് അയച്ചകത്തിന്റെ ഉള്ളടക്കം മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യക്ക് ലഭിക്കുംമുമ്പ് മാധ്യമങ്ങളില്‍ വന്നതെങ്ങനെയെന്ന് ചിദംബരം വിശദീകരിക്കണമെന്ന് പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. തികച്ചും പക്ഷപാതപരമാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സമീപനം. സിപിഐ എം സായുധകേഡര്‍മാരെ ഉപയോഗിക്കുന്നതായി ആരോപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി ബംഗാള്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ വിശദമായി റിപ്പോര്‍ട്ട് ചെയ്തിരിക്കയാണ്. മുഖ്യമന്ത്രിക്ക് കത്ത് ലഭിക്കുന്നതിന് മുമ്പുതന്നെ ഉള്ളടക്കം പത്രങ്ങളില്‍ വന്നു. ഇതൊരു അസാധാരണ ആശയവിനിമയമാണ്. കേന്ദ്രസര്‍ക്കാരിന്റെ ഭാഗമായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് കത്തയച്ചതെന്ന് ഇതില്‍നിന്ന് വ്യക്തമാണെന്ന് പിബി പറഞ്ഞു. ചിദംബരം അയച്ച കത്ത് തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഓഫീസിലെത്തി. കത്തിന് ഉചിതമായ സമയത്ത് മറുപടി നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
മറനീക്കിയത് കോണ്‍ഗ്രസ്- തൃണമൂല്‍ ഒത്തുകളി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെട്ട് കേന്ദ്രആഭ്യന്തരമന്ത്രി പി ചിദംബരം കത്തയച്ചതിന് പിന്നില്‍ കോണ്‍ഗ്രസും തൃണമൂലും തമ്മിലുള്ള ഒത്തുകളി. സിപിഐ എം പ്രവര്‍ത്തകര്‍ നിയമം കൈയിലെടുക്കുന്നുവെന്നും സിപിഐ എമ്മിന്റെ സായുധസംഘങ്ങളെ പിരിച്ചുവിടണമെന്നുമാണ് കത്തില്‍ പറയുന്നത്. ജംഗല്‍മഹലില്‍നിന്ന് കേന്ദ്രസേനയെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടും സിപിഐ എം കേന്ദ്രസേനയെ ദുരുപയോഗിക്കുന്നുവെന്ന് ആരോപിച്ചും തൃണമൂല്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയതിനു പിന്നാലെയാണ് ഈ കത്ത്. കത്ത് ബംഗാളിലെത്തിയ ദിവസംതന്നെ ലാല്‍ഗഢില്‍ സിപിഐ എം സോണല്‍ കമ്മിറ്റിയംഗം രജിത് അധികാരിയുടെ വീടും നയാഗ്രാമിലെ സിപിഐ എം ഓഫീസും മാവോയിസ്റുകള്‍ തീയിട്ടു. ഡിസംബര്‍ 21ന് ഡല്‍ഹിയില്‍നിന്ന് അയച്ച കത്ത് 27ന് കൊല്‍ക്കത്തയില്‍ എത്തുംമുമ്പേ ഉള്ളടക്കം മാധ്യമങ്ങളില്‍ വന്നു. പക്ഷേ, ഇതിനുമുമ്പ് 24ന് കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തു. ഇതില്‍ ഗൂഢാലോചനയുണ്ടെന്നും എങ്ങനെയാണ് സംസ്ഥാന മുഖ്യമന്ത്രിക്ക് കത്ത് കിട്ടുന്നതിനുമുമ്പ് മാധ്യമങ്ങള്‍ക്ക് കത്ത് കിട്ടിയതെന്ന് വിശദീകരിക്കേണ്ട ബാധ്യത ചിദംബരത്തിനുണ്ടെന്നും ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ബസു പത്രസമ്മേളനത്തില്‍ പറഞ്ഞു.
കത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണുള്ളത്. സിപിഐ എമ്മിനെതിരെ തൃണമൂല്‍ ഉപയോഗിക്കുന്ന പദപ്രയോഗങ്ങളാണ് കേന്ദ്രമന്ത്രിയും ഉപയോഗിച്ചത്. കോണ്‍ഗ്രസും തൃണമൂലും ഒത്തുകളിച്ചെന്ന് വ്യക്തം. മാവോയിസ്റ് ആക്രമണങ്ങള്‍മൂലം സ്വന്തം വീടുകളില്‍ കിടന്നുറങ്ങാന്‍ കഴിയാത്ത സിപിഐ എം പ്രവര്‍ത്തകരെയും കുടുംബാംഗങ്ങളെയും പാര്‍പ്പിക്കുന്ന ക്യാമ്പുകള്‍മാത്രമേ ജംഗല്‍മഹലില്‍ സിപിഐ എം നടത്തുന്നുള്ളൂ. തൃണമൂല്‍ പിന്തുണയോടെ മാവോയിസ്റുകള്‍ നടത്തുന്ന ആക്രമണംമൂലമാണ് ഇത്തരം ക്യാമ്പുകള്‍ നടത്തേണ്ടിവരുന്നത്. വീടുകളില്‍ താമസിച്ചാല്‍ ജീവന്‍ നഷ്ടപ്പെടുമെന്ന് ഭീതിയുള്ള ജനങ്ങള്‍ക്ക് താമസിക്കാന്‍ സൌകര്യവും ഭക്ഷണവും നല്‍കുന്ന ക്യാമ്പുകളെ അക്രമികളുടെ ക്യാമ്പുകള്‍ എന്നു വിളിക്കുന്നത് അക്രമികളെ സംരക്ഷിക്കാനാണെന്ന് ബസു പറഞ്ഞു. തൃണമൂലിനെ സന്തോഷിപ്പിക്കാനാണ് ചിദംബരം കത്തയച്ചതെന്ന് മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞു. ഡംഡമില്‍ ഇടതുമുന്നണി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാവോയിസ്റുകളുമായി ചേര്‍ന്ന് മനുഷ്യക്കുരുതി നടത്തുന്നത് തൃണമൂല്‍ കോണ്‍ഗ്രസാണ്. അവരെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസിന്റെ പോക്ക് രാജ്യത്തെ നാശത്തിലേക്ക് നയിക്കും-അദ്ദേഹം പറഞ്ഞു.
(വി ജയിന്‍)
deshabhimani 281210&291210

ആത്മവിശ്വാസത്തോടെ ആകാശദൌത്യം മുന്നേറട്ടെ
ജിയോ സിംക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ എന്ന ജിഎസ്എല്‍വി ദൌത്യം തുടര്‍ച്ചയായി രണ്ടുവട്ടം പരാജയപ്പെട്ടുവെന്നത് ഖേദകരമാണ്. എന്നാല്‍, അതിനേക്കാള്‍ ഖേദകരമായ കാര്യം തുടര്‍ച്ചയായുണ്ടായ ഈ പരാജയങ്ങളെത്തുടര്‍ന്ന് ഇന്ത്യന്‍ സ്പെയ്സ് റിസര്‍ച്ച് ഓര്‍ഗനൈസേഷനെ (ഐഎസ്ആര്‍ഒ)യാകെ കടുത്ത നൈരാശ്യം ബാധിച്ചിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ്. ശാസ്ത്രബുദ്ധിക്ക് നിരക്കാത്തതാണ് ഈ നൈരാശ്യബോധം. പരാജയങ്ങളെ വിജയത്തിലേക്കുള്ള കുതിപ്പിന്റെ ഊര്‍ജകേന്ദ്രങ്ങളായി കാണാനുള്ള പക്വതയും യുക്തിചിന്തയുമാണ് പ്രഗത്ഭമതികളായ നമ്മുടെ ശാസ്ത്രജ്ഞന്മാരില്‍നിന്ന് ഇന്ത്യ ആവശ്യപ്പെടുന്നത്. പ്രത്യേകിച്ചും ചാന്ദ്രയാന്‍ 2, മനുഷ്യ ബഹിരാകാശസഞ്ചാരം എന്നിങ്ങനെയുള്ള വെല്ലുവിളി നിറഞ്ഞ പുത്തന്‍പദ്ധതികള്‍ ഏറ്റെടുക്കാനിരിക്കെ.
ജിഎസ്എല്‍വിഎഫ് 06 കഴിഞ്ഞ ഡിസംബര്‍ 25 നും ഇന്ത്യന്‍ നിര്‍മിത ക്രയോജനിക് എന്‍ജിനോടുകൂടിയ ജിഎസ്എല്‍വിഡി 3 ഏപ്രില്‍ 15 നും പരാജയമായപ്പോള്‍ ആ ദൌത്യങ്ങളുടെ വിജയത്തിനായി അര്‍പ്പണബുദ്ധിയോടെ കര്‍മനിരതരായിരുന്ന ശാസ്ത്രജ്ഞര്‍ക്ക് വിഷമമുണ്ടാവുന്നത് സ്വാഭാവികമാണ്. ഈ രണ്ട് ദൌത്യങ്ങള്‍ ഉള്‍പ്പെടെ, ഏഴ് ജിഎസ്എല്‍വി ദൌത്യങ്ങളാണ് 2001നുശേഷം പരാജയപ്പെട്ടത്. എന്നാല്‍, ഇതുകൊണ്ടൊന്നും ശുഭപ്രതീക്ഷ കൈവിട്ടുകൂടാ എന്ന് നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് മനസിലാക്കാന്‍ അവരുടെ പൂര്‍വികരുടെതന്നെ എത്രയോ അനുഭവങ്ങളുണ്ട്. പരാജയങ്ങളെ വിജയത്തിലേക്കുള്ള ചവിട്ടുപടിയായിക്കണ്ട ആ പ്രതിഭാധനരുടെ ചുവടുകള്‍ പിന്‍പറ്റുന്നവരാണ് തങ്ങള്‍ എന്ന ബോധമാണ് ശാസ്ത്രജ്ഞരെ നയിക്കേണ്ടത്.
ഡിസംബര്‍ 25 ന്റെ ദൌത്യപരാജയമുണ്ടായത് വളരെ നിസ്സാരമായ കാരണത്താലാണെന്ന് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍തന്നെ പറയുന്നുണ്ട്. ജിഎസ്എല്‍വിയുടെ ഇലക്ട്രോണിക് മസ്തിഷ്കം നിലനില്‍ക്കുന്നയിടത്തുനിന്ന് സിഗ്നല്‍ പുറത്തുവരാതിരുന്നതുകൊണ് പരാജയമുണ്ടായതെന്ന് അവര്‍ പറയുന്നു. ഇത് കണക്ഷനില്‍വന്ന തകരാറുകൊണ്ടാണത്രെ. പരിഹരിക്കാവുന്ന തകരാറാണത് എന്നു ചുരുക്കം. ഗൌരവാവഹമായ ഒരു ദൌത്യത്തിനിടയില്‍ ഈ പോരായ്മ വന്നതെങ്ങനെ എന്നത് അന്വേഷിക്കണം. 2013ല്‍ ഇന്ത്യന്‍ നിര്‍മിത ക്രയോജനിക് എന്‍ജിനോടുകൂടിയ ജിഎസ്എല്‍വി മാര്‍ക്ക് കക ആണ് രണ്ടാംചാന്ദ്രയാനെ ഭ്രമണപഥത്തിലേക്കെത്തിക്കേണ്ടത്. അപ്ഗ്രേഡ് ചെയ്യപ്പെട്ട ജിഎസ്എല്‍വി മാര്‍ക്ക് കകക ആണ് 2016ല്‍ രണ്ട് ഇന്ത്യക്കാരെ ബഹിരാകാശത്തേക്കുകൊണ്ടുപോകേണ്ടത്. നിസ്സാരങ്ങളായ പ്രശ്നങ്ങള്‍ ഇടയ്ക്കുയര്‍ന്നുവന്ന് പദ്ധതി തകര്‍ക്കുന്ന അവസ്ഥ ഒഴിവാക്കേണ്ടതുണ്ട്. ഇന്ത്യന്‍ ബഹിരാകാശസഞ്ചാരികളെ കൊണ്ടുപോവാനുള്ള ജിഎസ്എല്‍വി മാര്‍ക്ക് III പരാജയമാവില്ലെന്നുറപ്പിക്കേണ്ടതുണ്ട്. അത് പരാജയപ്പെട്ടാല്‍ മനുഷ്യജീവനും രാജ്യത്തിന്റെ യശസ്സും ഒരുപോലെ അപകടത്തിലാവും.
അതേപോലെ, നമ്മുടെ ടെലികമ്യൂണിക്കേഷന്‍ രംഗത്തിന്റെ വികസനത്തിന് കുതിപ്പുനല്‍കേണ്ടവയാണ് പുതിയ ബഹിരാകാശപദ്ധതികള്‍. അത് തകരാറിലായാല്‍ നമ്മുടെ വികസനരംഗത്ത് വന്‍തിരിച്ചടിയാവും ഉണ്ടാവുക. വിദേശ സാറ്റലൈറ്റുകളില്‍നിന്ന് ട്രാന്‍സ്പോണ്ടറുകള്‍ വാടകക്കെടുത്ത് നമ്മുടെ ടെലികമ്യൂണിക്കേഷന്‍-ടെലിവിഷന്‍-റേഡിയോ ബ്രോഡ്കാസ്റിങ് വികസനം സാധ്യമാക്കാമെന്നാണ് ഇപ്പോള്‍ കേന്ദ്രം ചിന്തിക്കുന്നത്. ഇത് ആശാസ്യമല്ല. ഇന്ത്യക്ക് ട്രാന്‍സ്പോണ്ടറുകള്‍ ഏറെ ആവശ്യമുള്ള കാലമാണിത്. അത് കണ്ടെത്താന്‍ ഐഎസ്ആര്‍ഒയ്ക്കാകട്ടെ ശേഷിയുമുണ്ട്. ആ ശേഷിയെക്കുറിച്ച് ശാസ്ത്രജ്ഞരില്‍ ആത്മവിശ്വാസം വളര്‍ത്തേണ്ട ഘട്ടത്തില്‍ കേന്ദ്രം വാടക ട്രാന്‍സ്പോണ്ടറുകളുടെ കാര്യം പറയുന്നത് ശാസ്ത്രജ്ഞരുടെ ആത്മവീര്യം കെടുത്തുകയേയുള്ളൂ.
ഇന്ത്യയുടെ ഉപഗ്രഹവിക്ഷേപണദൌത്യങ്ങള്‍ മുമ്പും പരാജയപ്പെട്ടിട്ടുണ്ട്. 1979ല്‍ എസ്എല്‍വി റോക്കറ്റ് ഉപയോഗിച്ച് നടത്തിയ ആദ്യ ഉപഗ്രഹവിക്ഷേപണംതന്നെ പരാജയപ്പെട്ടു. ഓഗ്മെന്റസ് സാറ്റലെറ്റ് ലോഞ്ച് വെഹിക്കിളിന്റെ രണ്ട് സംരംഭങ്ങള്‍ പരാജയപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഈ പരാജയങ്ങളില്‍ മനസ്സുമടുക്കാതെ മുമ്പോട്ടുപോവുകയും പുത്തന്‍ദൌത്യങ്ങള്‍ ഏറ്റെടുത്തു വിജയിപ്പിക്കുകയുമാണ് ഐഎസ്ആര്‍ഒ ചെയ്തത്. ബഹിരാകാശത്തേക്ക് ആദ്യമായി മനുഷ്യനെ അയച്ച പഴയ സോവിയറ്റ് യൂണിയനും ചന്ദ്രനില്‍ മനുഷ്യനെ എത്തിച്ച അമേരിക്കയുംപോലും തൊട്ടതെല്ലാംവിജയമാക്കിയ ചരിത്രമുള്ളവരല്ല. പല പരാജയങ്ങള്‍ക്കുശേഷം, അതില്‍നിന്നൊക്കെ പാഠങ്ങള്‍ പഠിച്ച് വിജയത്തിലേക്കെത്തിയവരാണ്. ഇന്ത്യതന്നെയും 1979ല്‍ എസ്എല്‍വി 3 റോക്കറ്റിന്റെ ആദ്യ ഉപഗ്രഹവിക്ഷേപണം പരാജയപ്പെട്ടിടത്ത് മനസ്സുതളര്‍ന്ന് ഇരുന്നില്ല. 1993ല്‍ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ കാര്യത്തിലും ആദ്യഘട്ടങ്ങള്‍ ദുരിതമായിരുന്നു. പ്രശ്നങ്ങള്‍ പരിഹരിച്ച് അത് വിജയിപ്പിച്ചെടുത്തത് ക്ഷമാപൂര്‍വമായ കര്‍മപദ്ധതികൊണ്ടാണ്.
ഇപ്പോള്‍ പരാജയപ്പെട്ട ദൌത്യത്തിന് ഇന്ത്യ ചെലവിട്ടത് നൂറ്റിഇരുപത്തഞ്ചുകോടി രൂപയാണ്. മുപ്പത്താറ് ട്രാന്‍സ്പോണ്ടര്‍ സംവിധാനങ്ങള്‍ ഉള്ളതായിരുന്നു ആ ജി സാറ്റ് 5പി ഉപഗ്രഹം. അത് വിജയിച്ചിരുന്നെങ്കില്‍ ടെലിവിഷന്‍ സംപ്രേഷണം മുതല്‍ കാലാവസ്ഥാപ്രവചനംവരെയുള്ള കാര്യങ്ങളില്‍ വന്‍ കുതിപ്പുണ്ടാവുമായിരുന്നു. ഇന്‍സാറ്റ് ഉപഗ്രഹത്തിന്റെ കാലാവധി കഴിയാറായ സാഹചര്യത്തിലാണ് ജി സാറ്റ് 5 പി ഉപഗ്രഹം ഐഎസ്ആര്‍ഒ നിര്‍മിച്ചത്. വിക്ഷേപണഘട്ടത്തില്‍തന്നെ ഇത് പരാജയപ്പെട്ടതിന്റെ കാരണം അന്വേഷിക്കേണ്ടതുണ്ട്. ഇന്ത്യന്‍ ക്രയോജനിക് സാങ്കേതികവിദ്യ കൂടുതല്‍ മികവുറ്റതാക്കാന്‍ എന്തൊക്കെ ചെയ്യേണ്ടതുണ്ട് എന്ന് ആലോചിക്കണം. നമ്മുടെ പ്രഗത്ഭരായ ശാസ്ത്രജ്ഞര്‍ക്ക് ആത്മവീര്യവും ഭൌതികസാഹചര്യങ്ങളുടെ പിന്‍ബലവും നല്‍കി അവരെ കൂടുതല്‍ കര്‍മോന്മുഖരാക്കാന്‍ ശ്രമിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ഈ ഘട്ടത്തില്‍ ചെയ്യേണ്ടത്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കമ്യൂണിക്കേഷന്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ഈ രംഗത്തെ പോരായ്മ പരിഹരിക്കാന്‍ ഇന്ത്യക്ക് ശേഷിയുണ്ടെന്ന ഐഎസ്ആര്‍ഒ അധ്യക്ഷന്‍ ഡോ. കെ രാധാകൃഷ്ണന്റെ വാക്കുകളെ അവിശ്വസിക്കേണ്ട കാര്യമില്ല.
2011ല്‍ 24 ട്രാന്‍സ്പോണ്ടറുകളുള്ള ജിഎസ്എറ്റി 8 ഫ്രഞ്ച് ഗുയാനയില്‍നിന്ന് യൂറോപ്യന്‍ സ്പെയ്സ് ഏജന്‍സിയുടെ എറിയന്‍ റോക്കറ്റ് വിക്ഷേപിക്കാനിരിക്കുകയാണ്; ശ്രീഹരിക്കോട്ടയില്‍നിന്ന് പിഎസ്എല്‍വി ആകട്ടെ, ജിഎസ്എടി 12 വിക്ഷേപിക്കാനിരിക്കുന്നു. ഇതിനിടയില്‍ ജിഎസ്എടി 10, ജിഎസ്എടി 9 എന്നിവയും വിക്ഷേപിക്കപ്പെടും. ഇതിനൊക്കെയപ്പുറത്ത് ചാന്ദ്രയാന്‍, മനുഷ്യബഹിരാകാശസഞ്ചാരം പദ്ധതികളും നടക്കാനിരിക്കുന്നു. ഇത്തരമൊരു ഘട്ടത്തില്‍ ശാസ്ത്രജ്ഞരുടെ കരുത്തുചോരാനിടയാക്കുന്ന ഒരു പരാമര്‍ശവും ഉണ്ടായിക്കൂടാ. ആത്മവിശ്വാസത്തോടെ അവര്‍ക്ക് മുന്നോട്ടുപോവാന്‍ കഴിയട്ടെ! പരാജയം വിജയത്തിലേക്കുള്ള വഴിയാണ് തുറന്നുതരേണ്ടത്; നൈരാശ്യത്തിലേക്കും അതിലൂടെയുള്ള വിനാശത്തിലേക്കുമുള്ള വഴിയല്ല.
deshabhimani editorial 291210

തൊട്ടതെല്ലാം പിഴച്ച് പ്രതിപക്ഷം
ഉപധനാഭ്യര്‍ഥന ചര്‍ച്ചയും വോട്ടെടുപ്പും ആയിരുന്നു കാര്യപരിപാടിയിലെ മുഖ്യയിനം. ചര്‍ച്ചയില്‍ കാര്‍ഗില്‍ ഫ്ളാറ്റ് തട്ടിപ്പും രണ്ട് ജി സ്പെക്ട്രം അഴിമതിയുമൊക്കെ ഭരണപക്ഷം എടുത്തിട്ടപ്പോള്‍ പ്രതിപക്ഷത്ത് ജാള്യതയായി. പഴകിയ ലോട്ടറി വിവാദത്തില്‍ത്തന്നെ അഭയം കണ്ടെത്താമെന്ന് കണക്കുകൂട്ടിയെങ്കിലും ചുവട് ഒന്നൊന്നായി പിഴച്ചു. ലോട്ടറി തട്ടിപ്പിനെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി എഴുതിയ കത്ത് അടിയന്തരപ്രമേയത്തിനു വിഷയമാക്കിയത് ഒരു മുഴംമുമ്പേയായിരുന്നു. അത് ഏശിയില്ലെന്നു കണ്ടപ്പോള്‍ ഇറങ്ങിപ്പോക്കേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. ചര്‍ച്ചയ്ക്കൊടുവില്‍ ധനമന്ത്രിയെ ഉന്നമിട്ട് ആര്യാടന്‍ മുഹമ്മദ് അഴിമതി ആരോപണവുമായി രംഗത്തിറങ്ങിയെങ്കിലും അതും ചീറ്റി. മന്ത്രിയുടെ കുറിക്കുകൊള്ളുന്ന ചോദ്യങ്ങള്‍ കൂടിയായപ്പോള്‍ പിടിച്ചുനില്‍ക്കാനാകാതെ രണ്ടാമതും ഇറങ്ങിപ്പോയി.
മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ലോട്ടറി തട്ടിപ്പിനെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടാതിരുന്നത് എന്തുകൊണ്ടെന്നായിരുന്നു ഉമ്മന്‍ചാണ്ടിയോട് ധനമന്ത്രിയുടെ ചോദ്യം. 544 കേസ് പിന്‍വലിച്ച് ലോട്ടറി മാഫിയയെ സഹായിച്ചത് യുഡിഎഫ് സര്‍ക്കാരല്ലേ എന്നായിരുന്നു മന്ത്രിയുടെ അടുത്ത ചോദ്യം. കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരം ലോട്ടറിക്കാര്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായിട്ടില്ലെന്ന പ്രതിപക്ഷനേതാവിന്റെ വാദവും മന്ത്രി ഖണ്ഡിച്ചു. നളിനി ഹാജരായ നാല് കേസിന്റെ നമ്പര്‍ സഹിതം ധനമന്ത്രി വിശദീകരിച്ചു. ഏതു പ്രതിക്കു വേണ്ടിയും വക്കീലിന് ഹാജരാകാമെന്ന വാദമുയര്‍ത്തി കെ എം മാണി രംഗത്തുവന്നെങ്കിലും ആ തുണ ഉമ്മന്‍ചാണ്ടി സ്വീകരിച്ചില്ല. സാന്റിയാഗോമാര്‍ട്ടിനു വേണ്ടി നളിനി ഹാജരായിട്ടില്ലെന്നാണ് താന്‍ പറഞ്ഞതെന്നായി ഉമ്മന്‍ചാണ്ടി. തോമസ് ഐസക്കും ഉമ്മന്‍ചാണ്ടിയും കൊമ്പുകോര്‍ത്തതോടെ ആര്യാടന്‍ മുഹമ്മദിന്റെ അഴിമതി ആരോപണം ഉണ്ടയില്ലാ വെടിയായി. ധനമന്ത്രി 80,000 കോടിയുടെ അഴിമതി നടത്തിയെന്നായിരുന്നു ആര്യാടന്‍ സ്പീക്കര്‍ക്ക് എഴുതിനല്‍കി ഉന്നയിച്ചത്. അത് ചെവിക്കൊള്ളാന്‍ പ്രതിപക്ഷനേതാവ് പോലും തയ്യാറായില്ലെന്ന് തുടര്‍ന്ന് അരങ്ങേറിയ വാഗ്വാദം തെളിയിച്ചു. ചോദിച്ചതിന് മന്ത്രി മറുപടി പറഞ്ഞില്ലെന്നു കുറ്റപ്പെടുത്തി പ്രതിപക്ഷനേതാവും കൂട്ടരും ഇറങ്ങിപ്പോയി. ആര്യാടന്റെ ആരോപണത്തെ നടുത്തളത്തില്‍ തള്ളിയായിരുന്നു അത്.
ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റമെന്ന മട്ടിലാണ് സര്‍ക്കാരിനോട് ചില മാധ്യമങ്ങള്‍ നിലപാടെടുത്തിരിക്കുന്നതെന്ന് ഉപധനാഭ്യര്‍ഥന ചര്‍ച്ചയില്‍ എം പ്രകാശന്‍ ചൂണ്ടിക്കാട്ടി. സുനാമി ഫണ്ടില്‍ 8.2 ശതമാനം ചെലവഴിച്ചില്ലെന്നായിരുന്നു കെ എം മാണിയുടെ പരാതി. 91 ശതമാനം ചെലവഴിച്ചതായി സമ്മതിച്ചതില്‍ മന്ത്രി ജി സുധാകരന്‍ സന്തുഷ്ടനായി. യുഡിഎഫ് ഭരിച്ചപ്പോള്‍ റേഷന്‍ കടയില്‍ എലി പ്രസവിച്ചത് കെ രാജുവിന് ഓര്‍മയുണ്ട്. ഭരണനൈപുണ്യത്തിന് തെളിവായി ഒന്നുമില്ലെന്നു പരാതിപ്പെട്ട കുട്ടി അഹമ്മദുകുട്ടിയെ നേരിട്ട അയിഷാപോറ്റി തന്റെ മണ്ഡലത്തില്‍ വന്നാല്‍ നിരവധി ഉദാഹരണം കാട്ടാമെന്ന് വെല്ലുവിളിച്ചു. അലിഗഢ് സര്‍വകലാശാലാ ക്യാമ്പസിന് സ്ഥലം അനുവദിച്ചതിലുള്ള സന്തോഷവും കുട്ടി മറച്ചുവച്ചില്ല. ബിഹാറില്‍ കോണ്‍ഗ്രസിന്റെ ഒമ്പതു സീറ്റ് നാലായി കുറഞ്ഞ അഭ്യാസമായിരിക്കും ഇവിടെയുമെന്ന് എ എ അസീസ് മുന്നറിയിപ്പു നല്‍കി. കേന്ദ്രസര്‍ക്കാരിന്റെ അഴിമതികളായിരുന്നു എം ചന്ദ്രന്‍ കരുതിവച്ചത്. ലോട്ടറിക്കാരുടെ കേസ് നടത്തുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് കെ കെ ജയചന്ദ്രന്‍. ഭരണനിപുണതയ്ക്ക് തെളിവില്ലെന്നും അലിഗഢ് ക്യാമ്പസിന് ഭൂമി നല്‍കിയെന്നും കുട്ടി അഹമ്മദുകുട്ടി ഒരേ ശ്വാസത്തിലാണ് പറഞ്ഞതെന്ന് പി ടി എ റഹിം നിരീക്ഷിച്ചു. എ സി മൊയ്തീന്‍, കെ എസ് സലീഖ, കെ കുഞ്ഞിരാമന്‍, കെ കെ ഷാജു, പി സി വിഷ്ണുനാഥ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

ഓട്ടോറിക്ഷ, ടാക്സി തൊഴിലാളികള്‍ പണിമുടക്കില്‍
നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ ഓട്ടോറിക്ഷ, ടാക്സി തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കാരംഭിച്ചു. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, ബിഎംഎസ്, എസ്ടിയു, എച്ച്എംഎസ്, യുടിയുസി എന്നീ സംഘടനകളുള്‍പ്പെട്ട കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി നേതൃത്വത്തിലാണ് സമരം. പണിമുടക്ക് മറ്റു വാഹനങ്ങള്‍ക്ക് ബാധകമല്ലെന്ന് കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. കഴിഞ്ഞ മാര്‍ച്ച് 15നാണ് ഓട്ടോ- ടാക്സി യാത്രാനിരക്ക് പുതുക്കിയത്. ഇതിനുശേഷം ഇന്ധനവിലയിലും സ്പെയര്‍പാര്‍ട്സ് വിലയിലും മറ്റുമുണ്ടായ വന്‍വര്‍ധന കണക്കിലെടുത്ത് നിരക്ക് ഉയര്‍ത്തണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടിരുന്നു. 15ന് സൂചനാപണിമുടക്കു നടത്തി. കഴിഞ്ഞ നിരക്ക് പുനര്‍നിര്‍ണയത്തിനുശേഷം ഒരു ലിറ്റര്‍ പെട്രോളിന് 8.38 രൂപയാണ് വര്‍ധിപ്പിച്ചതെന്ന് കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ പി വി കൃഷ്ണന്‍ പറഞ്ഞു.
ദേശാഭിമാനി വാര്‍ത്ത 291210
ദേശാഭിമാനി വാര്‍ത്ത 291210
പാവങ്ങളെയോര്‍ക്കുന്ന കോണ്‍ഗ്രസ്സ് ? കൂടെ കരയുന്ന മാധ്യമങ്ങള്‍!!
ദല്‍ഹിയുടെ പ്രാന്തപ്രദേശമായ ബൂറാഡിയിലെ കോണ്‍ഗ്രസ്സ് മാമാങ്കത്തിന്റെ വാര്‍ത്തകളുമായി കോണ്‍ഗ്രസ്സ് മുഖപത്രങ്ങള്‍ തന്നെയാണ് തങ്ങളെന്ന് മിക്ക മുഖ്യധാരാ മാധ്യമങ്ങളും തെളിയിച്ചതാണ് ഈ ആഴ്ച നാം കണ്ടത്. "പാവങ്ങളെയോര്‍ത്ത് കോണ്‍ഗ്രസ്സ്'' എന്ന വലിയ തലക്കെട്ട് ആദ്യദിനത്തിലും, അഴിമതിക്കെതിരെ സോണിയ എന്ന തലക്കെട്ടുമായി രണ്ടാംദിനവും. "മലയാള മനോരമ''യുടെ കോണ്‍ഗ്രസ് സേവ ഇത്തവണയും പൊടിപൊടിച്ചു. അഴിമതിയില്‍ മുങ്ങിനില്‍ക്കുന്ന കോണ്‍ഗ്രസ്സ് പാര്‍ടി 125-ാം ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ ലോകത്തിനുമുന്നില്‍ അപമാനിതമായി നിറംകെട്ട് പോയ അതിന്റെ യഥാര്‍ത്ഥ ചിത്രം മറച്ചുവെക്കാന്‍ വല്ലാതെ തത്രപ്പെടുന്ന പ്രമേയങ്ങളാണ് കാണാനായത്. വര്‍ഗീയതക്കെതിരായ സമരത്തിന് ഉടന്‍ ഒരുങ്ങുന്നുവെന്നാണ് സോണിയായുടെ മറ്റൊരു വെളിപാട്. ന്യൂനപക്ഷ - വര്‍ഗീയതയേക്കാള്‍ കടുകട്ടി ഭൂരിപക്ഷ വര്‍ഗീയത തന്നെയെന്ന് രാഹുല്‍ പറഞ്ഞത് വിക്കീലിക്സ് വെളിപ്പെടുത്തലില്‍ വിവാദമായി. അതിനു പരിഹാരം തേടി ഇരുവര്‍ഗീയതകളും തുല്യദോഷങ്ങളാണെന്നും വര്‍ജ്യമാണെന്നും സോണിയ പറഞ്ഞതില്‍ മാധ്യമങ്ങള്‍ നിര്‍വൃതിയടയുന്നതും കണ്ടു. മാതൃഭൂമിയുള്‍പ്പെടെയുള്ള പത്രങ്ങളും ദൃശ്യമാധ്യമങ്ങളും ഈ വിവാദത്തിന്റെ പിറകെ നടക്കുന്നതാണ് പിന്നീടു കണ്ടത്.
ഇരുവര്‍ഗീയതകളും അപകടകരമെങ്കില്‍ മുസ്ളീംലീഗും കേരളാ കോണ്‍ഗ്രസ്സും സഖ്യകക്ഷികളായ യുഡിഎഫ് പിരിച്ചുവിടുമോ? കുറഞ്ഞപക്ഷം ഇടലേഖനമിറക്കി തെരഞ്ഞെടുപ്പ് വിജയം നേടുന്നതും, തെരഞ്ഞെടുപ്പിനുശേഷം ഇടയലേഖനമാണ് വിജയകാരണമെന്ന് പ്രസ്താവനയിറക്കി വിജയത്തിന്റെ മൊത്തം ക്രെഡിറ്റ് തട്ടിയെടുക്കുന്നതും ഇനി വേണ്ടയെന്ന് കോണ്‍ഗ്രസ് പറയുമോ. എഐസിസി പ്രമേയം വര്‍ഗീയതക്കെതിരാണെങ്കില്‍ യുഡിഎഫ് പിരിച്ചുവിടുകയാണു വേണ്ടത്.
കോണ്‍ഗ്രസ്സ് പണ്ടുമുതല്‍ പാവങ്ങളുടെ പാര്‍ടിയെന്ന് അറിയപ്പെടാനാണ് ആഗ്രഹിച്ചിരുന്നത്. ഗരീബി ഹഠാവോ, ബേക്കാരി ഹഠാവോ തുടങ്ങിയ എഴുപതുകളിലെ ദരിദ്രപക്ഷപാത മുദ്രാവാക്യങ്ങള്‍ ആരും മറന്നിട്ടില്ല. "ഇന്ത്യക്കുവേണ്ടി എന്റെ ഹൃദയം തുടിക്കുന്നു''വെന്നാണ് മുമ്പൊരു തെരഞ്ഞെടുപ്പില്‍ ഇറക്കിയ പരസ്യവാചകം. "കോണ്‍ഗ്രസ്സ് അപനാ ദുക്കാന്‍ ഹേ'' (കോണ്‍ഗ്രസ്സ് എന്റെ കടയാണ്) എന്ന് മുകേഷ് അംബാനി നീരാറാഡിയായോട് പറഞ്ഞത് വെറുതെയല്ല. 1984ല്‍ രാജീവ്ഗാന്ധി അധികാരമേല്‍ക്കുന്ന കാലത്ത് ചെറിയതോതില്‍ ബിസിനസ് നടത്തുകയായിരുന്ന അംബാനിയുടെ മകനാണ് കോണ്‍ഗ്രസ്സിനെപ്പറ്റി റാഡിയായോട് ഇങ്ങനെ പറഞ്ഞു മനസ്സിലാക്കിയത്. തെരഞ്ഞെടുപ്പ് വന്നാല്‍ പാവങ്ങളെപ്പറ്റി വാചാലരാകുന്ന കോണ്‍ഗ്രസ്സ്, ഭരണത്തിലേറിയാല്‍ അംബാനിമാരെയും ടാറ്റമാരെയും മറ്റു കോര്‍പറേറ്റുകളേയുമാണ് ഓര്‍മിക്കുന്നത്. റാഡിയാ ടേപ്പുകള്‍ തെളിയിച്ച ഈ സത്യം മൂടിവെക്കാന്‍ മാധ്യമങ്ങള്‍ എത്ര മനോഹരമായാണ് ശ്രമിക്കുന്നത്.
"പാവങ്ങള്‍ക്കുവേണ്ടിയുള്ള'' കോണ്‍ഗ്രസ്സിന്റെ ഈ സര്‍ക്കാര്‍ വന്നശേഷം രണ്ടുകൊല്ലം കൊണ്ട് പെട്രോളിന് പത്തുരൂപയിലേറെ ലിറ്ററിന് വില കൂട്ടി. ഡീസലിന് വീണ്ടും വില കൂട്ടാന്‍ പോകുന്നു. പാചകവാതകവില പലതവണ കൂട്ടിയതുപോരാഞ്ഞ് 50 മുതല്‍ 100 രൂപാവരെ ഒരു സിലിണ്ടറിന് കൂടുകയാണ്. ഇതിന്റെ ഗുണഭോക്താക്കള്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ മാത്രമല്ല, അംബാനിമാരുടെ റിലയന്‍സും, എസ്സാര്‍ പോലുള്ള കോര്‍പറേറ്റുകളുമാണ്. പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഷെയറുകള്‍ വിറ്റ് മുതലാളിമാരെ സഹായിക്കുന്ന പണിവേറെ. ഇതെല്ലാം നിര്‍ബാധം നടക്കുന്ന ഒരു രാജ്യത്ത് രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ടിയുടെ നേതൃത്വത്തോട് ഇത്ര ദയനീയ ദാസ്യം പുലര്‍ത്തുന്ന മാധ്യമങ്ങള്‍ ജനാധിപത്യത്തിലെ ഏതു ധര്‍മമാണ് നിറവേറ്റുന്നത്?
സവാളയുടെ വില ഒരു കിലോയ്ക്ക് ഡെല്‍ഹിയില്‍ സെഞ്ച്വറി തികഞ്ഞു. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അമ്പതു സെഞ്ച്വറികളെയോര്‍ത്ത് നൂറിലേറെ കോടി മനുഷ്യര്‍ ആഹ്ളാദിക്കുമ്പോള്‍ ഉള്ളിയുടെയും സവാളയുടെയും വില സെഞ്ച്വറി തികയ്ക്കുന്നത് പെട്ടെന്ന് മാധ്യമങ്ങള്‍ ഓര്‍മിക്കണമെന്നില്ല. കൂരകളില്‍, കുടിലുകളില്‍ ഭക്ഷണം ലഭിക്കാത്ത കുരുന്നുകളുടെ നിലവിളിയും അതിനുപിന്നാലെ പട്ടിണിമരണവും പെരുകുമ്പോള്‍ ഒരു സൌന്ദര്യമല്‍സരം കൂടി സംഘടിപ്പിച്ച് അതിലെ തരുണീമണികളുടെ നടനചാരുതയെ കണ്ട് ആനന്ദിച്ച് നിര്‍വൃതിയടയാന്‍ ധാരാളം അവസരമൊരുക്കും.
നശിച്ചുപോയാലും ഭക്ഷ്യധാന്യങ്ങള്‍ ന്യായവിലയ്ക്ക് പാവപ്പെട്ടവന് കൊടുത്തുകൂടേ എന്ന് സുപ്രീംകോടതി ചോദിച്ചത് ഈ കോണ്‍ഗ്രസ്സിനോടാണ്. ഭക്ഷ്യസുരക്ഷാപദ്ധതി നടപ്പിലാക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം രണ്ടു കൊല്ലം തികയാറായിട്ടും എന്തേ നടപ്പിലാക്കാത്തതെന്ന് ഇടതുപക്ഷം ചോദിക്കുന്നത് ഈ കോണ്‍ഗ്രസ്സിനോടാണ്. മാസങ്ങളായി തുടരുന്ന കടുത്ത വിലക്കയറ്റം തടയാന്‍ നടപടി സ്വീകരിച്ച് പാവങ്ങളെ രക്ഷിക്കാത്തതെന്തെന്ന് സാധാരണ ജനങ്ങള്‍ ചോദിക്കുന്നത് ഈ കോണ്‍ഗ്രസ്സിനോടാണ്. 1,76,000/- കോടി രൂപ 182 കമ്പനികള്‍ക്കായി ടെലികോം മേഖലയില്‍ വീതിച്ച് കൊടുത്ത് അവരെ സമ്പന്നരാക്കി വിഭവ സമ്പന്നത തെളിയിച്ച സര്‍ക്കാരിന് പാവങ്ങളുടെ കാര്യം വരുമ്പോള്‍ സമ്പത്തേയില്ല. ഇവിടെ പട്ടിണിമാറ്റാനും, വെള്ളവും വെളിച്ചവുമെത്തിക്കാനും ചിലവഴിക്കേണ്ട പണം കോര്‍പ്പറേറ്റുകള്‍ക്കായി അഴിമതിയിലൂടെ ചോര്‍ത്തിക്കൊടുത്ത ക്രിമിനല്‍ ഭരണത്തിന്റെ തലവനാണ് കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ശേഷിയുണ്ടെങ്കില്‍ പിഎസിയല്ല, ജെപിസിയല്ല എവിടെ വേണമെങ്കിലും വരാമെന്ന് വെല്ലുവിളിച്ചിരുന്നുവെങ്കില്‍ മാന്യതയുണ്ടായിരുന്നു. താന്‍ വിചാരണ ചെയ്യപ്പെടാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോള്‍, എവിടെയാണ് വിചാരണ നടക്കേണ്ടത് എന്ന് തീരുമാനിക്കുന്നത് പ്രതിയായിക്കൂടാ. പാവങ്ങളെയോര്‍ക്കാത്തതിനാലാണ് പ്രധാനമന്ത്രിയും കോണ്‍ഗ്രസ്സും അഴിമതിക്കേസില്‍ പ്രതിക്കൂട്ടിലായത്. 125 കൊല്ലം മുമ്പ് 83 പേര്‍ ഒരുമിച്ച് ബോംബെയില്‍ യോഗം ചേര്‍ന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് രൂപീകരിക്കുമ്പോള്‍ അത് ഭാരതത്തിന് വേണ്ടിയായിരിക്കുമെന്ന് അതിന്റെ സ്ഥാപകര്‍ ചിന്തിരിച്ചിരുന്നു. ആ തറവാട്ടിലും കടന്നുകയറി ഒസ്യത്ത് സ്വന്തമാക്കിയവര്‍ പാവങ്ങളെ ഓര്‍ക്കാത്തതിനാലാണ് ശതകോടീശ്വരന്മാര്‍ ഇന്ത്യയില്‍ പെരുകിക്കൊണ്ടിരിക്കുന്നത്. എന്നിട്ടും ആ കോണ്‍ഗ്രസ്സിനെ വല്ലാതെ സ്തുതിക്കാന്‍ മടിയില്ലാത്തവരുടെ മനോബലം അപാരം തന്നെ. മനോരമയും മാതൃഭൂമിയും ഇങ്ങനെ പെരുമാറുന്ന നിലയില്‍ വീക്ഷണം പത്രം എങ്ങനെ രക്ഷപ്പെടാനാണ്.
അഡ്വ. കെ അനില്‍കുമാര്‍ chintha weekly

ഇന്ദിരയെയും രാജീവിനെയും വിമര്‍ശിച്ച് പ്രണബ് മുഖര്‍ജിയുടെ പുസ്തകം
മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയെയും രാജീവ് ഗാന്ധിയെയും വിമര്‍ശിച്ച് കോണ്‍ഗ്രസിന്റെ ആത്മപരിശോധന. പാര്‍ട്ടിയുടെ 125-ാം വാര്‍ഷികം പ്രമാണിച്ച് മുതിര്‍ന്ന നേതാവ് പ്രണബ് മുഖര്‍ജി എഡിറ്റ് ചെയ്ത് പുറത്തിറക്കുന്ന പുസ്തകത്തിലാണ് രാജീവിന്റെയും ഇന്ദിരയുടെയും പ്രവര്‍ത്തത്തെ തള്ളിപ്പറഞ്ഞിട്ടുള്ളത്.
അടിയന്തരാവസ്ഥക്കാലത്ത് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയില്‍ അനിയന്ത്രിതമായ അധികാരം കേന്ദ്രീകരിച്ചിരുന്നെന്ന് പുസ്തകം പറയുന്നു. സാധാരണ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് അക്കാലത്ത് വിലക്കുവന്നു. മൗലികാവകാശങ്ങളും റദ്ദാക്കപ്പെട്ടു. പ്രസ് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി. ജുഡീഷ്യറിയുടെ അധികാരം ഗണ്യമായി വെട്ടിക്കുറച്ചു. ഭരണത്തിന്റെയും പാര്‍ട്ടിയുടെയും അധികാരം അനിയന്ത്രിതമായി പ്രധാനമന്ത്രിയില്‍ കേന്ദ്രീകരിച്ചെന്ന് ദി കോണ്‍ഗ്രസ് ആന്‍ഡ് ദി മേക്കിംഗ് ഓഫ് ഇന്ത്യന്‍ നാഷന്‍ എന്ന പുസ്തകം പറയുന്നു.
അടിയന്തരാവസ്ഥക്കാലത്ത് സഞ്ജയ് ഗാന്ധി വലിയ പ്രാധാന്യമുള്ളനേതാവായി ഉയര്‍ന്നു. അദ്ദേഹത്തിന്റെ പിന്തുണകൊണ്ടാണ് സര്‍ക്കാര്‍ കുടുംബാസൂത്രണ നടപടികള്‍ ശക്തമായി പിന്തുടര്‍ന്നത്. ചേരി നിര്‍മാര്‍ജനം, സ്ത്രീധന നിരോധന പ്രവര്‍ത്തനങ്ങള്‍, സാക്ഷരതാ പ്രവര്‍ത്തനം തുടങ്ങിയവയെല്ലാം അദ്ദേഹം പ്രോത്സാഹിപ്പിച്ചു. എന്നാല്‍ പലതും ധിക്കാരപരമായ രീതിയിലാണ് നടപ്പാക്കിയതെന്ന് പുസ്തകം പറയുന്നു. ഇത് പൊതുജനാഭിപ്രായം തിരിയാന്‍ ഇടയാക്കി.
അടിയന്തരാവസ്ഥയ്ക്കു കാരണക്കാരനായി ഇന്ദിരാഗാന്ധി ചൂണ്ടിക്കാട്ടിയ ജയപ്രകാശ് നാരായണന്റെ ആര്‍ജവത്തേയും സമര്‍പ്പണ ബോധത്തെയും കുറ്റം പറയാനാവില്ലെന്ന് പുസ്തകം പറയുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ആശയം വ്യക്തതയില്ലാത്തതായിരുന്നെന്ന് പുസ്തകത്തില്‍ അഭിപ്രായപ്പെടുന്നുണ്ട്. ജെ പിയുടെ പ്രസ്ഥാനം ഭരണഘടനാതീതവും ജനാധിപത്യവിരുദ്ധവുമായിരുന്നെന്ന് പുസ്തകം കുറ്റപ്പെടുത്തുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഒരു ലക്ഷത്തിലേറെ പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടെന്നും പുസ്തകം വെളിപ്പെടുത്തുന്നുണ്ട്. അതിവേഗത്തില്‍ മാറ്റം വരുത്തണം എന്ന ലക്ഷ്യത്തോടെ പാര്‍ട്ടിയിലും സര്‍ക്കാരിലും അടിക്കടി പുനസ്സംഘടന നടത്തുകയാണ് രാജീവ് ചെയ്തത്. എന്നാല്‍ പാര്‍ട്ടിയെ പുനരുദ്ധരിക്കും എന്ന വാക്കു പാലിക്കാന്‍ രാജീവിന് ആയില്ല. സംഘടനാ തിരഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടിവയ്ക്കുകയാണ് രാജീവ് ചെയ്തത്.
janayugom 291210

9 കോടി ക്ഷീരകര്‍ഷകര്‍ വഴിയാധാരമാകും
കൊല്‍ക്കത്ത: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ ഒപ്പിട്ട കരാര്‍പ്രകാരം പാലുല്‍പ്പന്നങ്ങള്‍ ഇറക്കുമതിചെയ്യുന്നത് ഒമ്പതുകോടി ക്ഷീരകര്‍ഷകരുടെ ജീവിതം തകര്‍ക്കുമെന്ന് അഖിലേന്ത്യാ കിസാന്‍സഭ അഭിപ്രായപ്പെട്ടു. ഇറക്കുമതിക്കെതിരെ ശക്തിയായ പ്രതിഷേധം ഉയരണമെന്ന് കിസാന്‍ കൌണ്‍സില്‍ യോഗത്തില്‍ ജനറല്‍ സെക്രട്ടറി കെ വരദരാജന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു.
അമേരിക്ക ക്ഷീരമേഖലയ്ക്ക് വന്‍ സബ്സിഡി നല്‍കുന്നുണ്ട്. അവിടെനിന്ന് ഇറക്കുമതിചെയ്യുന്ന ഉല്‍പ്പന്നങ്ങളോടു മത്സരിക്കാന്‍ കഴിയാതെ ഇന്ത്യന്‍ ക്ഷീരമേഖല തകരും. ക്ഷീരമേഖലയില്‍ ഏഴരകോടിയും സ്ത്രീകളാണ്. ചെറുകിട, നാമമാത്ര കര്‍ഷകരാണ് ഇന്ത്യയില്‍ കൂടുതല്‍. സഹകരണമേഖലയുമായും സ്വയം സഹായസംഘങ്ങളുമായും ബന്ധപ്പെട്ട യൂണിറ്റുകള്‍ പ്രതിസന്ധിയിലാകും. മാട്ടിറച്ചി ചേര്‍ന്ന കാലിത്തീറ്റ തിന്നു വളരുന്ന അമേരിക്കയിലെ കന്നുകാലികളില്‍നിന്ന് ലഭിക്കുന്ന ക്ഷീരോല്‍പ്പന്നങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതിചെയ്യുന്നത് ഉചിതമല്ലെന്നും തല്‍ക്കാലം ഇറക്കുമതി വേണ്ടെന്നുമാണ് കൃഷി മന്ത്രാലയത്തിന്റെ നിലപാട്. മതപരമായ കാരണങ്ങളാണ് ഈ നിലപാടിനുള്ള പ്രേരണ. ഒമ്പതുകോടി കര്‍ഷകരുടെ ജീവല്‍പ്രശ്നം മുന്‍നിര്‍ത്തി തീരുമാനമെടുക്കാന്‍ മന്ത്രാലയത്തിന് കഴിയാത്തത് വിചിത്രമാണ്.
വിത്ത്, കാര്‍ഷികസേവനങ്ങള്‍ ബഹുരാഷ്ട്ര അഗ്രി ബിസിനസ് കമ്പനികളില്‍നിന്ന് ലഭ്യമാക്കാനുള്ള കരാറുകളിലും ഒപ്പിട്ടിട്ടുണ്ട്. പാവപ്പെട്ട കര്‍ഷകര്‍ക്ക് ഈ സേവനങ്ങളും വിത്തുകളും താങ്ങാനാവില്ല. നിത്യഹരിത വിപ്ളവത്തിന്റെ പേരുപറഞ്ഞ് ഇന്ത്യന്‍ കാര്‍ഷികമേഖലയെ ബഹുരാഷ്ട്രക്കമ്പനികളുടെ ലാഭക്കൊതിക്ക് വിട്ടുകൊടുത്ത് കാര്‍ഷികമേഖലയെ തകര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് കിസാന്‍സഭ വിലയിരുത്തി. ആസിയന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുമായുള്ള സ്വതന്ത്ര വ്യാപാരക്കരാറുകള്‍ ഇന്ത്യന്‍ കാര്‍ഷികമേഖലയെ എന്നെന്നേക്കുമായി തകര്‍ക്കും. വിലകുറഞ്ഞ കാര്‍ഷികോല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണികളില്‍ നിറയും. ഇപ്പോള്‍ത്തന്നെ ന്യായവില ലഭിക്കാതെ ബുദ്ധിമുട്ടുന്ന കര്‍ഷകരുടെ ജീവിതം ദുരിതമയമാകുമെന്നും കൌണ്‍സില്‍ വിലയിരുത്തി. ചൊവ്വാഴ്ച ഹരേകൃഷ്ണ കോനാര്‍ സ്മാരക മന്ദിരത്തില്‍ ആരംഭിച്ച കൌണ്‍സില്‍ യോഗത്തില്‍ കിസാന്‍സഭ പ്രസിഡന്റ് എസ് രാമചന്ദ്രന്‍പിള്ള അധ്യക്ഷനായി. ജ്യോതിബസു അടക്കമുള്ള നേതാക്കളുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. കൌണ്‍സില്‍ വ്യാഴാഴ്ച സമാപിക്കും.
(വി ജയിന്‍)
ദേശാഭിമാനി 291210

ലോട്ടറി മാഫിയയെ സംരക്ഷിക്കുന്നത് കേന്ദ്രവും യുഡിഎഫും
ലോട്ടറി മാഫിയക്ക് കോടികള്‍ കൊയ്യാന്‍ വഴിയൊരുക്കിയ കേന്ദ്രസര്‍ക്കാരിനെ രക്ഷിക്കാന്‍ യുഡിഎഫ് പുകമറ സൃഷ്ടിക്കുകയാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ആ ശ്രമം വിലപ്പോകില്ല. ലോട്ടറി വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. തെളിവുകള്‍ നിരത്തി കേന്ദ്രത്തെ അറിയിച്ചിട്ടും ഫലമുണ്ടായില്ല. കേന്ദ്രത്തിന് കത്തയച്ചാലും മറുപടിയില്ല. പരിശോധിക്കാമെന്നുമാത്രമാണ് പറയുന്നത്. കേന്ദ്രം ഭൂട്ടാന്‍ ലോട്ടറിയുടെ നിയമലംഘനത്തിന് കൂട്ടുനില്‍ക്കുകയാണ്. അന്യസംസ്ഥാന ലോട്ടറി തട്ടിപ്പിനെ പറ്റി കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചതില്‍ അസ്വാഭാവികതയില്ല. ചിദംബരം മറുപടി നല്‍കാത്തതിനാലാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. അതിനും മറുപടി കിട്ടിയില്ലെങ്കില്‍ പ്രധാനമന്ത്രിയും കുറ്റക്കാരനാണെന്ന് കരുതേണ്ടിവരും. കേന്ദ്രത്തിനുതന്നെ ബോധ്യമുള്ള കാര്യങ്ങളില്‍ നടപടി ഇല്ലാത്തതെന്തുകൊണ്ടെന്ന് ആരാഞ്ഞാണ് താന്‍ കത്തയച്ചത്.
യുഡിഎഫ് ഭരണകാലത്ത് നിയമവിരുദ്ധ ലോട്ടറിക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. അന്നും ചിദംബരവും കൂട്ടരും മാര്‍ട്ടിന് വേണ്ടി കോടതിയില്‍ ഹാജരായി വാദിച്ചു. ലോട്ടറി മാഫിയക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാമെന്നും റെയ്ഡുകള്‍ നടത്തില്ലെന്നും സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയ കാര്യം ഉമ്മന്‍ചാണ്ടിയും കൂട്ടരും മറക്കരുത്. ചീഫ് സെക്രട്ടറിയും ഡിജിപിയുമടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഈ വിഷയത്തില്‍ കോടതിയില്‍ തലകുമ്പിട്ടുനില്‍ക്കേണ്ട അവസ്ഥയുണ്ടായതും യുഡിഎഫ് കാലത്താണ്. മാര്‍ട്ടിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന ചോദ്യം ചിദംബരത്തോടും പ്രധാനമന്ത്രിയോടുമാണ് യുഡിഎഫ് ചോദിക്കേണ്ടത്. ലോട്ടറി മാഫിയയെ നിയന്ത്രിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് ശക്തമായ നടപടികള്‍ സ്വീകരിച്ചത്. ഇവരുടെ പ്രവര്‍ത്തനം പഴയതുപോലെ ഇപ്പോഴില്ല- മുഖ്യമന്ത്രി പറഞ്ഞു.
ലോട്ടറി നിയമത്തിന്റെ ചട്ടങ്ങള്‍ കൊണ്ടുവരാന്‍ ആറുവര്‍ഷം എടുത്ത കേന്ദ്രസര്‍ക്കാര്‍ കാലതാമസം വരുത്തി ലോട്ടറിമാഫിയയെ സഹായിക്കുകയായിരുന്നെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. അതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.
അന്വേഷണം വേണ്ടെന്ന് പറഞ്ഞത് ഉമ്മന്‍ചാണ്ടി: ഐസക്
ലോട്ടറി മാഫിയക്കെതിരെയുള്ള 544 കേസ് പിന്‍വലിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തുടരന്വേഷണം വേണ്ടെന്ന് വച്ചതെന്ന് മന്ത്രി തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു. ലോട്ടറി തട്ടിപ്പിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ച മുഴുവന്‍ ആക്ഷേപങ്ങളെ കുറിച്ചും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നാണ് തങ്ങള്‍ ആവശ്യപ്പെട്ടത്. രണ്ട് വര്‍ഷം മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി എന്തുകൊണ്ട് ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചില്ലെന്ന് അദ്ദേഹം ചോദിച്ചു. ഉപധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ലോട്ടറി പ്രശ്നത്തില്‍ ധനമന്ത്രി പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞപ്പോള്‍ കേസ് പിന്‍വലിച്ച ഉമ്മന്‍ചാണ്ടിയാണ് പ്രതിക്കൂട്ടിലെന്ന് മന്ത്രി തിരിച്ചടിച്ചു. ലോട്ടറി മാഫിയയെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത് സംബന്ധിച്ച ചട്ടം കൊണ്ടുവരുന്നത് കേന്ദ്രം താമസിപ്പിച്ചത്. എന്നാല്‍, ചട്ടം വന്ന് രണ്ട് മാസത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി ആരംഭിച്ചു. ലോട്ടറി തട്ടിപ്പിനെതിരെ സിഎജിയുടെ അഞ്ച് റിപ്പോര്‍ട്ടുകള്‍ കേന്ദ്രം അവഗണിച്ചു. കോണ്‍ഗ്രസ് നേതാവായിരുന്ന സുബ്ബയുടെയും ചിദംബരത്തിന്റെയും ഡിഎംകെയുടെയും ഇടപെടലിനെ തുടര്‍ന്നാണിതെന്ന് മന്ത്രി പറഞ്ഞു.

വിലക്കയറ്റം: കേന്ദ്രം കൈയൊഴിയുന്നു
വിലക്കയറ്റം തടയാന്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനങ്ങളാണ് വില നിയന്ത്രിക്കേണ്ടതെന്ന് വിലക്കയറ്റം ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന പ്രത്യേക മന്ത്രിതലസമിതി യോഗത്തിന് ശേഷം കൃഷിമന്ത്രി ശരദ്പവാര്‍ പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അരിയും ഗോതമ്പും അനുവദിക്കാനും യോഗം തീരുമാനിച്ചു. വില വര്‍ധിച്ച പച്ചക്കറിയടക്കമുള്ള ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ നടപടിക്ക് മുതിരാതെയാണ് വിലക്കയറ്റത്തിന്റെ ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ ചുമലിലിട്ട് യോഗം പിരിഞ്ഞത്. വിലക്കയറ്റത്തിന് കാരണമായ അവധി വ്യാപാരവും ഊഹക്കച്ചവടവും നിയന്ത്രിക്കാന്‍ പോലും കേന്ദ്രം തയ്യാറാകുന്നില്ല. അതേസമയം, രണ്ടാം യുപിഎ സര്‍ക്കാര്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം വിലക്കയറ്റമാണെന്ന് കോണ്‍ഗ്രസ് സമ്മതിച്ചു. കോണ്‍ഗ്രസിന്റെ 125 വര്‍ഷം വിലയിരുത്തി തയ്യാറാക്കിയ പുസ്തകത്തിലാണ് വിലക്കയറ്റം തടയാന്‍ രണ്ടാം യുപിഎ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന കുമ്പസാരം. ഭക്ഷ്യധാന്യങ്ങളുടെ ഉയര്‍ന്ന വില ആധാരമാക്കിയുള്ള പണപ്പെരുപ്പം വെല്ലുവിളിയായി തുടരുകയാണെന്ന് സോണിയ ഗാന്ധി പ്രകാശനംചെയ്ത പുസ്തകത്തില്‍ പറയുന്നു.
വിലക്കയറ്റം ചര്‍ച്ചചെയ്യാന്‍ ധനമന്ത്രി പ്രണബ്മുഖര്‍ജിയുടെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച രാത്രി ചേര്‍ന്ന മന്ത്രിസമിതി മൂന്ന് തീരുമാനമാണ് എടുത്തത്. ഒന്ന്, എപിഎല്‍ നിരക്കിലും ബിപിഎല്‍ നിരക്കിലും 25 ലക്ഷം ട വീതം അരിയും ഗോതമ്പും പൊതുവിതരണ സംവിധാനത്തിലൂടെ സംസ്ഥാനങ്ങള്‍ക്ക് അധികമായി നല്‍കും. രണ്ട്, പയറുവര്‍ഗങ്ങളുടെ തീരുവരഹിത ഇറക്കുമതി മാര്‍ച്ച് 2012 വരെ തുടരുന്നതിനൊപ്പം പയറുവര്‍ഗങ്ങളുടെ കയറ്റുമതി നിരോധനവും തുടരും. മൂന്ന്, വ്യാപാരികള്‍ക്ക് ശേഖരിച്ചുവയ്ക്കാവുന്ന പഞ്ചസാര അളവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം മാര്‍ച്ച് അവസാനംവരെ ദീര്‍ഘിപ്പിക്കും. രാജ്യമെങ്ങും പച്ചക്കറികള്‍ക്ക് തീവിലയായ പശ്ചാത്തലത്തിലാണ് മന്ത്രിസമിതി യോഗം ചേര്‍ന്നതെങ്കിലും ഈ വിഷയം ചര്‍ച്ച ചെയ്തില്ലെന്ന് യോഗശേഷം ശരദ്പവാര്‍ പറഞ്ഞു.
അരി, ഗോതമ്പ്, പഞ്ചസാര തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍മാത്രമാണ് കേന്ദ്രത്തിന് ഉത്തരവാദിത്തമുള്ളത്. തക്കാളി, സവാള, വെളുത്തുള്ളി തുടങ്ങിയവയുടെ വില നിയന്ത്രിക്കേണ്ടത് സംസ്ഥാനങ്ങളാണ്. പച്ചക്കറി വിലവര്‍ധന ചര്‍ച്ചചെയ്തിട്ടില്ല- പവാര്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. അരി, ഗോതമ്പ് ഉല്‍പ്പാദനം വര്‍ധിച്ച സാഹചര്യത്തിലാണ് സംസ്ഥാനങ്ങള്‍ക്ക് അരിയും ഗോതമ്പും കൂടുതലായി അനുവദിക്കുന്നത്. 2010-11ല്‍ റെക്കോഡ് ഉല്‍പ്പാദനമാണ് പ്രതീക്ഷിക്കുന്നത്. ധാന്യം കെട്ടിക്കിടന്ന് നശിക്കുന്നത് കണക്കിലെടുത്താണ് പെട്ടെന്ന് വിതരണം ചെയ്യുന്നത്. പ്രണബ്മുഖര്‍ജിക്കും പവാറിനും പുറമെ പ്രതിരോധമന്ത്രി എ കെ ആന്റണി, ഗ്രാമവികസനമന്ത്രി സി പി ജോഷി തുടങ്ങിയവരും മന്ത്രിസമിതി യോഗത്തില്‍ പങ്കെടുത്തു. വിലക്കയറ്റം ചര്‍ച്ചചെയ്യുന്നതിന് ചൊവ്വാഴ്ച രാവിലെ വകുപ്പുസെക്രട്ടറിമാരുടെ യോഗവും ചേര്‍ന്നിരുന്നു.
(എം പ്രശാന്ത്)
deshabhimani 291210

അരി: 245 കോടി അനുവദിച്ചു
രണ്ടുരൂപ നിരക്കില്‍ വിവിധ വിഭാഗങ്ങള്‍ക്ക് അരിയും ഗോതമ്പും വിതരണംചെയ്യാന്‍ നടപ്പുസാമ്പത്തിക വര്‍ഷം ധനവകുപ്പ് ഇതുവരെ 245 കോടി അനുവദിച്ചതായി മന്ത്രി ടി എം തോമസ് ഐസക് നിയമസഭയെ അറിയിച്ചു. പാവപ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും അരി വിതരണംചെയ്യും. എന്നാല്‍, ബിപിഎല്‍, എപിഎല്‍ വ്യത്യാസമില്ലാതെ സംസ്ഥാനത്തെ മുഴുവന്‍ കാര്‍ഡ് ഉടമകള്‍ക്കും രണ്ടുരൂപ നിരക്കില്‍ അരി നല്‍കിയാല്‍ പാഴ്ചെലവിനു വഴിതെളിക്കുമെന്നും എം കെ പുരുഷോത്തമനെ അറിയിച്ചു.
പൊതുവിതരണസംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള വിപണി ഇടപെടലിന് ഈ സാമ്പത്തികവര്‍ഷം കണ്‍സ്യൂമര്‍ഫെഡിന് 15 കോടിയും സപ്ളൈകോയ്ക്ക് 74.31 കോടി രൂപയും നല്‍കിയിട്ടുണ്ടെന്ന് ജോര്‍ജ് എം തോമസിനെ മന്ത്രി അറിയിച്ചു. സബ്സിഡി ഇനത്തില്‍ 2008-09 സാമ്പത്തികവര്‍ഷത്തില്‍ കണ്‍സ്യൂമര്‍ഫെഡിന് 11 കോടി രൂപയും സപ്ളൈകോയ്ക്ക് 105 കോടിയുംഅനുവദിച്ചു. 2009-10ല്‍ കണ്‍സ്യൂമര്‍ഫെഡിന് 20 കോടി രൂപയും സപ്ളൈകോയ്ക്ക് 83 കോടിയും അനുവദിച്ചിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സബ്സിഡി നല്‍കിയാണ് രണ്ടുരൂപ അരി വിതരണം ചെയ്യുന്നത്. ഇതിന് കേന്ദ്രസഹായം ലഭിക്കുന്നതിന് സാധ്യതകള്‍ ആരായും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അവശ്യവസ്തുക്കളുടെ വല നിയന്ത്രണത്തിന് സബ്സിഡി ഇനത്തില്‍ തുകയൊന്നും അനുവദിച്ചിട്ടില്ല. ഈ സര്‍ക്കാര്‍ 62.7 കോടി രൂപ അനുവദിച്ചതായും സി കെ പി പത്മനാഭന്‍, ടി പി കുഞ്ഞുണ്ണി എന്നിവരെ അറിയിച്ചു.
സംസ്ഥാനത്തിന് മാത്രമായി വിലക്കയറ്റം തടയാനാകില്ലെന്ന് ആനത്തലവട്ടം ആനന്ദനെ മന്ത്രി അറിയിച്ചു. ഭക്ഷ്യോല്‍പ്പാദനം ഗണ്യമായ തോതില്‍ വര്‍ധിച്ചപ്പോഴാണ് വിലക്കയറ്റം രൂക്ഷമായത്. വിലക്കയറ്റം തടയുന്നതിന് സംസ്ഥാനത്തിന് കഴിയുന്നതെല്ലാം ചെയ്യുന്നു. ഇനി കേന്ദ്ര സര്‍ക്കാരാണ് നടപടി സ്വീകരിക്കേണ്ടത്. കേന്ദ്രത്തിന്റെ വിത്തുനയം തിരുത്തണം. ഫുഡ് കോര്‍പറേഷന്റെ സംഭരണികള്‍ വാടകയ്ക്കെടുത്ത് അവശ്യവസ്തുക്കളുടെ പൂഴ്ത്തിവയ്പ്പ് നടത്തുന്നത് തടയണം. ക്ഷാമം അനുഭവപ്പെടുന്ന ഭക്ഷ്യധാന്യങ്ങളുടെ ഇറക്കുമതിക്ക് നടപടി സ്വീകരിക്കണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.

പെട്രോള്‍ വില വീണ്ടും കൂടും
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വീണ്ടുമുയര്‍ന്നു. ഇതോടെ അടുത്ത ദിവസമുണ്ടാവുന്ന ഡീസല്‍, പാചക വാതക, വില വര്‍ധനയ്‌ക്കൊപ്പം പെട്രോളിന്റെ വിലയും വീണ്ടും കൂട്ടിയേക്കും. ഇതോടൊപ്പം റയില്‍വേ ചരക്കുകൂലി വര്‍ധന പ്രാബല്യത്തില്‍ വന്നത് അവശ്യവസ്തുവില വീണ്ടും കുതിച്ചുയരാന്‍ ഇടയാക്കും.
പാര്‍ലമെന്റ് സമ്മേളനം അവസാനിച്ചയുടന്‍ എണ്ണ കമ്പനികള്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചിരുന്നു. ഈ മാസം അവസാനത്തോടെ ഡീസല്‍, പാചക വാതകം എന്നിവയുടെ വിലയും വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചന നല്‍കിയിട്ടുണ്ട്. ഡീസല്‍ വില വര്‍ധന ഒഴിവാക്കണമെങ്കില്‍, പൊതു മേഖലാ എണ്ണ കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താന്‍ ധനമന്ത്രാലയം തയ്യാറാവണമെന്ന് പെട്രോളിയം മന്ത്രി മുരളി ദേവ്‌റ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ധനമന്ത്രാലയം ഇതിനോടു പുറംതിരിഞ്ഞു നില്‍ക്കുകയാണ്. നിലവില്‍ നല്‍കുന്ന സബ്‌സിഡിക്കപ്പുറം പണം നല്‍കാനാകില്ലെന്നാണ് ധനമന്ത്രാലയത്തിന്റെ നിലപാട്. ഈ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 26 മാസത്തെ ഉയര്‍ന്ന നിരക്കായ ബാരലിന് 92 ഡോളറില്‍ എത്തിയിരിക്കുന്നത്. ഇതോടെ ഡീസല്‍, പാചക വാതകവിലയ്‌ക്കൊപ്പം പെട്രോള്‍ വിലയിലും വീണ്ടും വര്‍ധനയുണ്ടാവുമെന്ന് കമ്പനി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഡീസല്‍, പാചക വില സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കേന്ദ്ര മന്ത്രിസഭാ ഉപസമിതി ചേരേണ്ടതുണ്ട്. കഴിഞ്ഞയാഴ്ച ചേരാനിരുന്ന സമിതി ചില മന്ത്രിമാരുടെ അസാന്നിധ്യം നിമിത്തം ഈയാഴ്ചയിലേക്കു മാറ്റുകയായിരുന്നു. പെട്രോള്‍ വില നിയന്ത്രണം എടുത്തുകളഞ്ഞ സാഹചര്യത്തില്‍ കമ്പനികള്‍ക്ക് സ്വന്തം നിലയ്ക്ക് വില വര്‍ധിപ്പിക്കാം. ഡീസല്‍ വില വര്‍ധിപ്പിക്കുന്ന സര്‍ക്കാര്‍ തീരുമാനത്തിനൊപ്പം പെട്രോള്‍ വിലയും പുതുക്കാനാണ് കമ്പനികളുടെ നീക്കം. പെട്രോളിയം മന്ത്രാലയവുമായി അനൗപചാരിക ചര്‍ച്ച നടത്തിയാണ് കമ്പനികള്‍ പെട്രോള്‍ വിലയില്‍ തീരുമാനമെടുക്കുന്നത്. വില വര്‍ധിപ്പിക്കുന്നതിനോട് മന്ത്രാലയം എതിര്‍പ്പൊന്നും പ്രകടിപ്പിച്ചിട്ടില്ലെന്നാണ് സൂചനകള്‍.
ഡീസല്‍, പാചക വാതക, മണ്ണെണ്ണ വില വര്‍ധന സംബന്ധിച്ച് മന്ത്രി സഭാ സമിതി ഉടന്‍ യോഗം ചേരുമെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി അറിയിച്ചിട്ടുണ്ട്. വിലവര്‍ധനയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും വര്‍ധന ഉടന്‍ നടപ്പിലാക്കണമെന്നും പൊതുമേഖലാ എണ്ണ കമ്പനികള്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ആഗോള വിപണിയിലെ വില വര്‍ധനയോടെ ഡീസലിന് ലിറ്ററിന് 5.41 രൂപയും മണ്ണെണ്ണയ്ക്ക് 16.88 രൂപയും പാചക വാതക സിലിണ്ടറിന് 272 രൂപയും എണ്ണ കമ്പനികള്‍ക്ക് നഷ്ടമുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.
അമേരിക്ക ഉള്‍പ്പെടെ മിക്ക രാജ്യങ്ങളും അതിശൈത്യത്തിന്റെ പിടിയിലായതിനാല്‍ ഉപഭോഗവും ഡിമാന്റും വര്‍ധിച്ചതാണ് ക്രൂഡ് വില വീണ്ടുമുയര്‍ത്തിയതെന്ന് രാജ്യാന്തര വിപണി വൃത്തങ്ങള്‍ പറയുന്നു. ഡിമാന്റ് വര്‍ധിച്ച് വില 26 മാസത്തെ ഉയര്‍ന്ന നിരക്കില്‍ എത്തിയിട്ടും ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ തയ്യാറല്ലെന്ന നിലപാടാണ് ഒപെക് രാഷ്ട്രങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. 2008 ഒക്‌ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഒപെക് രാഷ്ട്രങ്ങള്‍ ഉല്‍പ്പാദനം കൂട്ടാതിരിക്കുകയും ശൈത്യം തുടരുകയും ചെയ്താല്‍ ക്രൂഡ് ഓയില്‍ വില വീണ്ടും ഉയര്‍ന്നേക്കും. ആഗോള വിപണിയില്‍ എത്തുന്ന ക്രൂഡ് ഓയിലിന്റെ 40 ശതമാനവും ഓപെക് രാഷ്ട്രങ്ങളുടെ നിയന്ത്രണത്തിലാണ്.
ഇന്ധന വില വര്‍ധന രാജ്യത്ത് വീണ്ടും വിലക്കയറ്റത്തിന് വഴിവെയ്ക്കും. ഇതിന് പുറമെ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനു പുറമെയാണ് റയില്‍വേ ചരക്കുകൂലിയില്‍ ഇന്നലെ നടത്തിയ വര്‍ധന. പെട്രോളിയത്തിന്റെയും അവശ്യവസ്തു അടക്കമുള്ള മറ്റു ചരക്കുകളുടെയും കടത്തുകൂലിയാണ് റയില്‍വേ നാലു ശതമാനം കൂട്ടിയിരിക്കുന്നത്. ഭക്ഷ്യവിലപ്പെരുപ്പം രൂക്ഷമാക്കാന്‍ ഇടവയ്ക്കുന്നതാണ് സര്‍ക്കാര്‍ നടപടി.
ജനയുഗം 281210

മരാമത്ത് പ്രവൃത്തികള്‍ക്ക് സോഷ്യല്‍ ഓഡിറ്റിംഗ്
അറ്റകുറ്റപ്പണികള്‍ ഉള്‍പ്പെടെയുള്ള പൊതുമരാമത്ത് വകുപ്പ് നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സോഷ്യല്‍ ഓഡിറ്റിംഗ് സംവിധാനം നടപ്പാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി എം വിജയകുമാര്‍ പറഞ്ഞു. സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് ജോലികള്‍ സംബന്ധിച്ച അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ആദ്യഘട്ടമായി സംസ്ഥാനത്ത് ഇപ്പോള്‍ നടന്ന് വരുന്ന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ സോഷ്യല്‍ ഓഡിറ്റിംഗ് നടത്തും. പൊതുമരാമത്ത് വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ തന്റെ കീഴില്‍ പണി തീര്‍ന്ന റോഡുകളുടെ റിപ്പോര്‍ട്ട് തയ്യാറാക്കും. ഈ റിപ്പോര്‍ട്ടില്‍ ബന്ധപ്പെട്ട കരാറുകാരന്‍, റോഡ് ഉള്‍പ്പെടുന്ന പ്രദേശത്തെ തദ്ദേശഭരണ സ്ഥാപന മേധാവി, സ്ഥലം എം എല്‍ എ എന്നിവരുടെ സാക്ഷ്യപ്പെടുത്തലോടെയുള്ള കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ എന്നിവര്‍ പകര്‍പ്പ് സൂക്ഷിക്കണം. പണി പൂര്‍ത്തിയായ റോഡുകള്‍ സഞ്ചാര യോഗ്യമാണോയെന്നത് സംബന്ധിച്ച പൊതുജനങ്ങളുടെ വിലയിരുത്തലാണ് സോഷ്യല്‍ ഓഡിറ്റിംഗ് സംവിധാനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജില്ലാ പഞ്ചായത്തുകളുടെ കീഴിലുള്ള റോഡുകളടക്കം 858 കോടി മുടക്കി നടത്തുന്ന പുനരുദ്ധാരണ ജോലികളും ഇതേ മാതൃകയില്‍ സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കും.അസംബ്ലി മണ്ഡലം തിരിച്ചുള്ള അവലോകന യോഗം രണ്ടാഴ്ചയിലൊരിക്കലും , മാസത്തിലൊരിക്കല്‍ ജില്ലാ അവലോകനവും സംസ്ഥാന തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് അടക്കമുള്ള സംവിധാനമുപയോഗിച്ചും അവലോകനം നടത്തുമെന്നും വിജയകുമാര്‍ പറഞ്ഞു.
പുനരുദ്ധാരണ ജോലികള്‍ ജനുവരി ആദ്യവാരം ആരംഭിക്കും. ഇപ്പോള്‍ നടന്ന് വരുന്ന അറ്റകുറ്റപ്പണികള്‍ ഈ മാസം പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. യുദ്ധകാലാടിസ്ഥാനത്തില്‍ ആയതിനാല്‍ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാവില്ല. അറ്റകുറ്റപ്പണികളെ സംബന്ധിച്ച് ഉയരുന്ന ആക്ഷേപങ്ങള്‍ വകുപ്പ് തലത്തിലും വേണ്ടി വന്നാല്‍ വിജിലന്‍സ് അന്വേഷണത്തിനും വിധേയമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പ് ജോലികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന ഗൗരവം ഓരോ ഉദ്യോഗസ്ഥനും ഏറ്റെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Subscribe to:
Posts (Atom)