യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ അവകാശവാദങ്ങളുമായി ഗ്രൂപ്പുകള്‍ രംഗത്ത്. യൂത്ത് മണ്ഡലംതല തിരഞ്ഞെടുപ്പുകളില്‍ തങ്ങള്‍ക്കാണ് മുന്‍തൂക്കമെന്ന അവകാശവാദവുമായി എ, ഐ ഗ്രൂപ്പുകളാണ് രംഗത്ത് വന്നിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ഗ്രൂപ്പുകളുടെ ശ്രമം പലയിടത്തും തമ്മില്‍തല്ലിലും അക്രമത്തിലുമാണ് കലാശിക്കുന്നത്.
തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങള്‍ വിചിത്രവും പരിഹാസ്യവുമാണെന്ന് കോണ്‍ഗ്രസുകാര്‍തന്നെ പറയുന്നു. യൂത്ത് കോണ്‍ഗ്രസിനെ ജനാധിപത്യവല്‍ക്കരിക്കാന്‍ രാഹുല്‍ഗാന്ധിയും അഖിലേന്ത്യാ നേതൃത്വവും ചുമതലപ്പെടുത്തിയിരിക്കുന്നത് 'ഫെയിം' എന്ന പേരിലുള്ള ഒരു മള്‍ട്ടി നാഷണല്‍ ഏജന്‍സിയെയാണ്. മുന്‍ തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായ കൃഷ്ണമൂര്‍ത്തിയും ലിഗ്‌ദോയും ചേര്‍ന്ന് നടത്തുന്ന ഈ സ്ഥാപനത്തിനാണ് തിരഞ്ഞെടുപ്പ് നടത്തിപ്പിന്റെ ചുമതല ഏകദേശം 20 കോടിയോളം രൂപ ഇതിനായി ചെലവാക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ തുക മത്സരിക്കാന്‍ ഉദ്ദേശിക്കുന്നവരില്‍ നിന്നും പിരിച്ചെടുക്കാനാണ് നിര്‍ദേശം. ഇതനുസരിച്ച് ബൂത്തിന്‍ മത്സരിക്കാന്‍ 100 രൂപ കെട്ടിവയ്ക്കണം. മണ്ഡലത്തില്‍ 500 , അസംബ്ലി മണ്ഡലം നിലവാരത്തില്‍ 1500 ലോകസഭാ മണ്ഡലത്തില്‍ 3000 എന്നീ ക്രമത്തില്‍ തുക കെട്ടിവയ്ക്കണം. സംസ്ഥാനതലത്തില്‍ മത്സരിക്കണമെങ്കില്‍ 7500 രൂപ കെട്ടിവയ്ക്കണം. ഈ തുക തിരഞ്ഞെടുപ്പു നടത്തുന്ന കമ്പനിക്ക് വേണ്ടിയാണെന്ന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് പരാതി നല്‍കാനും പണം വേണം. ബൂത്തില്‍ 500 മറ്റ് ഇടങ്ങളിലെ പരാതിക്ക് 1000 എന്നിങ്ങനെ കെട്ടി വയ്ക്കണം. സ്ഥാനാര്‍ഥികള്‍ക്ക് തിരഞ്ഞെടുപ്പ് ചിഹ്നങ്ങളും അനുവദിച്ചിട്ടുണ്ട്. ചിഹ്നങ്ങളുടെ വിവരം രസകരമാണ്. പമ്പരം, ബലൂണ്‍, ടൈ എന്നിവയൊക്കെയാണ് മുഖ്യ ചിഹ്നങ്ങള്‍. പമ്പരവും ബലൂണും പോരാത്തവര്‍ക്ക് തീപ്പെട്ടിയും ടോര്‍ച്ചും വിമാനവും വടിയും ബാറ്റും നല്‍കും. ഓരോരുത്തര്‍ക്കും അഭിരുചിയനുസരിച്ച് ചിഹ്നം തിരഞ്ഞെടുക്കാം. തിരഞ്ഞെടുപ്പില്‍ വയസ് തെളിയിക്കാനും മേല്‍വിലാസം തെളിയിക്കാനും രേഖകളും വേണമെത്രെ. ജനന സര്‍ട്ടിഫിക്കറ്റും പാസ്‌പോര്‍ട്ടും പാന്‍കാര്‍ഡും, മൊബൈല്‍ ബില്ലും എല്ലാം തിരിച്ചറിയല്‍ രേഖകളാണ്.
മത്സരിക്കുന്ന ആരും തോല്‍ക്കുന്നില്ലെന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിനുണ്ട്.
ബൂത്തുമുതല്‍ സംസ്ഥാനതലംവരെ മത്സരിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടുന്നവര്‍ പ്രസിഡന്റും അതിന് തൊട്ട് താഴെ എത്തുന്നവര്‍ വൈസ്പ്രസിഡന്റുമാകും. വോട്ട് കുറയുന്നതിനനുസരിച്ച് ജനറല്‍ സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെടും.
യൂത്ത് കോണ്‍ഗ്രസിനെക്കുറിച്ച് കേട്ടിട്ടുപോലും ഇല്ലാത്ത പലരും ഈ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരാണ് എന്നതും രസകരമായ വസ്തുതയാണ്. വോട്ടര്‍ പട്ടികയില്‍ പേരുള്ള പലരും തങ്ങള്‍ ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസിലാണ് എന്നറിയുന്നത് വോട്ട് തേടി സ്ഥാനാര്‍ഥികള്‍ എത്തിയപ്പോഴാണ്.
യൂത്ത്‌കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും ഭരണഘടനയ്ക്കും, കീഴ്‌വഴക്കങ്ങള്‍ക്കും വിരുദ്ധമെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ സമ്മതിക്കുന്ന തിരഞ്ഞെടുപ്പ് ഇതിനകംതന്നെ കോടതിയിലും എത്തിക്കഴിഞ്ഞു. കേട്ടുകേല്‍വിയില്ലാത്ത വിചിത്രമായ ഈ രീതികളില്‍ സാധാരണപ്രവര്‍ത്തകര്‍ അതൃപ്തരാണ്. രാഹുല്‍ഗാന്ധിയുടെ ഭാവനയില്‍ വിരിഞ്ഞ തലതിരിഞ്ഞ തിരഞ്ഞെടുപ്പ് നടപടികളില്‍ അതൃപ്തിയും കണ്ടെങ്കിലും രാഹുലിന്റെ അപ്രീതിക്ക് പാത്രമാകാതിരിക്കാന്‍ ഇതുമായി സഹകരിക്കുക മാത്രമേ നേതാക്കള്‍ക്ക് വഴിയുള്ളൂ. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനെത്തുന്ന ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തെ നേതാക്കളെ പരിഗണിക്കുന്നതേയില്ല. ഇങ്ങനെയൊക്കെയാണെങ്കിലും അവകാശവാദങ്ങളുമായി യൂത്തുകാര്‍ സജീവമായി രംഗത്തുണ്ട്. എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള അങ്കത്തില്‍ മുന്ന് നാല് ഗ്രൂപ്പുകാര്‍ ഒലിച്ചുപോയി എന്നതാണ് വാസ്തവം. യൂത്തിനെ സഹായിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളും രംഗത്തുണ്ട്. തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലെ അപൂര്‍വമായ ഈ തിരഞ്ഞെടുപ്പില്‍ കറങ്ങാത്ത പമ്പരവും പൊട്ടിയ ബലൂണും കത്താത്ത തീപ്പെട്ടിയുമൊക്കെയായി വട്ടം കറങ്ങുകയാണ് സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസുകാര്‍.
ജനയുഗം 031210
യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ അവകാശവാദങ്ങളുമായി ഗ്രൂപ്പുകള്‍ രംഗത്ത്. യൂത്ത് മണ്ഡലംതല തിരഞ്ഞെടുപ്പുകളില്‍ തങ്ങള്‍ക്കാണ് മുന്‍തൂക്കമെന്ന അവകാശവാദവുമായി എ, ഐ ഗ്രൂപ്പുകളാണ് രംഗത്ത് വന്നിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ഗ്രൂപ്പുകളുടെ ശ്രമം പലയിടത്തും തമ്മില്‍തല്ലിലും അക്രമത്തിലുമാണ് കലാശിക്കുന്നത്.
ReplyDelete