Friday, December 3, 2010

കാസ്ട്രോയുടെ 'എന്റെ ജീവിതം' പ്രകാശനം ചെയ്തു

അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ ലോകമെമ്പാടും നടക്കുന്ന പോരാട്ടങ്ങളുടെ യഥാര്‍ഥ മാര്‍ഗദര്‍ശി ഫിദല്‍ കാസ്ട്രോ ആണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ചിന്ത പ്രസിദ്ധീകരിച്ച കാസ്ട്രോയുടെ 'എന്റെ ജീവിതം' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കിരാതനയങ്ങള്‍കൊണ്ട് ലോകത്തെയാകെ വീര്‍പ്പുമുട്ടിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ ധീരോദാത്തം ചെറുത്തു നില്‍ക്കുന്നു എന്നതിലാണ് ക്യൂബയുടെ പ്രസക്തി. ക്യൂബയുടെമാത്രം നേതാവായല്ല കാസ്ട്രോയെ ലോകം ഇന്ന് കാണുന്നത്. സാമ്രാജ്യത്വത്തിന്റെ വലിയ പീഡനങ്ങള്‍ അനുഭവിച്ച ലാറ്റിനമേരിക്ക ഇന്ന് കടുത്ത സാമ്രാജ്യത്വ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഭൂപ്രദേശമാണ്. ഫിദലും ക്യൂബയുമാണ് ഈ മാറ്റത്തിനിടയാക്കിയത്. സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും സോഷ്യലിസത്തിന് തിരിച്ചടിയുണ്ടായ കാലഘട്ടത്തില്‍ ലോകം ശ്രദ്ധിച്ച പ്രധാനം ശബ്ദം കാസ്ട്രോയുടേതായിരുന്നു- പിണറായി പറഞ്ഞു.

ഇഗ്നേഷ്യോ റൊസാനോ ഇംഗ്ളീഷില്‍ രചിച്ച പുസ്തകത്തിന്റെ പരിഭാഷ ഡോ. ജി ബാലമോഹന്‍തമ്പിയുടെ നേതൃത്വത്തിലാണ്നിര്‍വഹിച്ചത്. സാജന്‍എവുജിന്‍, ഇ സുദേഷ്, ഇരിങ്ങല്‍ കൃഷ്ണന്‍ എന്നിവരും പരിഭാഷാസംഘത്തിലുണ്ടായിരുന്നു. തിരുവനന്തപുരം ദേശാഭിമാനി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ചടങ്ങില്‍ സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി. ഡോ. കെ എന്‍ പണിക്കര്‍ പുസ്തകം ഏറ്റുവാങ്ങി. പുസ്തകത്തിന്റെ പരിഭാഷ നിര്‍വഹിച്ച ഡോ. ജി ബാലമോഹന്‍ തമ്പി, ദേശാഭിമാനി ചീഫ് എഡിറ്റര്‍ വി വി ദക്ഷിണാമൂര്‍ത്തി, കസള്‍ട്ടിങ് എഡിറ്റര്‍ എന്‍ മാധവന്‍കുട്ടി, യൂണിറ്റ് മാനേജര്‍ കെ വരദരാജന്‍ എന്നിവരും സംസാരിച്ചു. ചിന്ത ജനറല്‍ മാനേജര്‍ വി കെ ജോസഫ് സ്വാഗതം പറഞ്ഞു. 800 രൂപ വിലയുള്ള പുസ്തകം 600 രൂപയ്ക്ക് ഡിസംബര്‍ 31 വരെ ദേശാഭിമാനി ബുക്ക് സ്റ്റാളില്‍ ലഭിക്കും.

deshabhimani 021210

1 comment:

  1. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ ലോകമെമ്പാടും നടക്കുന്ന പോരാട്ടങ്ങളുടെ യഥാര്‍ഥ മാര്‍ഗദര്‍ശി ഫിദല്‍ കാസ്ട്രോ ആണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ചിന്ത പ്രസിദ്ധീകരിച്ച കാസ്ട്രോയുടെ 'എന്റെ ജീവിതം' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കിരാതനയങ്ങള്‍കൊണ്ട് ലോകത്തെയാകെ വീര്‍പ്പുമുട്ടിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ ധീരോദാത്തം ചെറുത്തു നില്‍ക്കുന്നു എന്നതിലാണ് ക്യൂബയുടെ പ്രസക്തി. ക്യൂബയുടെമാത്രം നേതാവായല്ല കാസ്ട്രോയെ ലോകം ഇന്ന് കാണുന്നത്. സാമ്രാജ്യത്വത്തിന്റെ വലിയ പീഡനങ്ങള്‍ അനുഭവിച്ച ലാറ്റിനമേരിക്ക ഇന്ന് കടുത്ത സാമ്രാജ്യത്വ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഭൂപ്രദേശമാണ്. ഫിദലും ക്യൂബയുമാണ് ഈ മാറ്റത്തിനിടയാക്കിയത്. സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും സോഷ്യലിസത്തിന് തിരിച്ചടിയുണ്ടായ കാലഘട്ടത്തില്‍ ലോകം ശ്രദ്ധിച്ച പ്രധാനം ശബ്ദം കാസ്ട്രോയുടേതായിരുന്നു- പിണറായി പറഞ്ഞു.

    ReplyDelete