പാര്‍ട്ടി സംസ്ഥാന സമ്മേളനം 50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എങ്ങിനെയൊക്കെയായിരുന്നു മുഖ്യധാരാ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്? ‘അന്തകാലത്ത് പാര്‍ട്ടി കിടിലം’ എന്ന് ഇന്ന് പറയുന്നവരുടെ അന്നത്തെ കൂട്ടുകാര്‍ അന്ന് പറഞ്ഞിരുന്നതെന്തായിരുന്നു?
എം.എസ് ശ്രീകല എഴുതിയ ‘1957-59 വാര്‍ത്തകള്‍ക്കപ്പുറം‘ എന്ന പുസ്തകത്തിലെ പേജ് 77ലെ രസകരമായൊരു വിവരണം.
‘വിഭാഗീയത’ എന്ന വാക്കു പോലും അന്തരീക്ഷത്തിലില്ലാതിരുന്ന അക്കാലത്തും മുഖ്യധാരാ മാധ്യമങ്ങള്‍ പക്ഷേ, ഇക്കാലത്തെ പണി തന്നെയാണ് ചെയ്തത്. ഇത്രയധികം ജനജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്ന ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കും ശേഷം മാധ്യമങ്ങള്‍ക്കു റിപ്പോര്‍ട്ട് ചെയ്യാനുണ്ടായിരുന്നത് ‘അധികാരമത്സര‘ങ്ങളെക്കുറിച്ചുള്ള കെട്ടുകഥകളായിരുന്നു. ക്രൂഷ്‌ചേവിനോടും ബുള്‍ഗാനിനോടും മാധ്യമങ്ങള്‍ ഉപമിച്ചിരുന്ന രണ്ടു പേരായിരുന്നു എം.എന്‍ ഗോവിന്ദന്‍ നായരും കെ. ദാമോദരനും. ‘ കേരള ക്രൂഷ്‌ചേവും കേരള ബുള്‍ഗാനിനും തമ്മില്‍ വടംവലി’യെന്നായിര്‍ന്നു ഏറിയും കുറഞ്ഞും സമ്മേളനത്തെക്കുറിച്ചുള്ള മാധ്യമവാര്‍ത്തകള്‍. ഇതു സംബന്ധിച്ച നിറം പിടിപ്പിച്ച ഒരേ തരം റിപ്പോര്‍ട്ടുകള്‍ പത്രങ്ങളില്‍ വന്നു. സമലാകില സിന്‍ഡിക്കേറ്റിന്റെ പ്രാഗ്‌രൂപം. കടപ്പുറത്തെ പൊതുസമ്മേളന്വേദിയിലായിരുന്നു ഇക്കൂട്ടര്‍ക്കുള്ള മറുപടി. മാധ്യമങ്ങള്‍ പറയുന്ന തരത്തില്‍ അടികൂടാനാണെങ്കില്‍ ഞങ്ങള്‍ക്ക് കോണ്‍ഗ്രസില്‍ തന്നെ നിന്നാല്‍ മതിയായിരുന്നല്ലോ എന്നായിരുന്നു ഇ.എം.എസിന്റെ പ്രതികരണം.

ReplyDelete