വര്‍ഷംതോറും നിയമനം നടത്തിയിട്ടും ബാങ്കിങ് മേഖലയില്‍ഒഴിവുകളുടെ എണ്ണം പെരുകുന്നു. രണ്ടു വര്‍ഷത്തിനിടയില്‍ വിവിധ പൊതുമേഖലാ ബാങ്കുകളില്‍ മൊത്തം 31,300 പേരെ റിക്രൂട്ട് ചെയ്തതായാണ് കണക്ക്. എന്നിട്ടും 27,355 ഒഴിവ് ഇനിയുമുണ്ട്. എസ്ബിഐ (26,000), ബാങ്ക് ഓഫ് ബറോഡ (2000), യൂണിയന്‍ ബാങ്ക് (1400), എസ്ബിടി (1100), കനറ ബാങ്ക് (800) എന്നിങ്ങനെയാണ് രണ്ടു വര്‍ഷത്തിനിടയില്‍ നിയമനം നടന്നത്. എന്നാല്‍, എസ്ബിഐ (24,500), ബാങ്ക് ഓഫ് ബറോഡ (1021), എസ്ബിടി (820), യൂണിയന്‍ ബാങ്ക് (691), കനറ ബാങ്ക് (343) എന്നിങ്ങനെ ഒഴിവ് ബാക്കിയാണ്. എസ്ബിഐക്ക് കേരളത്തില്‍മാത്രം 1200 ഒഴിവുള്ളപ്പോള്‍ ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിച്ച റാങ്ക്ലിസ്റില്‍ ആകെയുള്ളത് 930 പേരാണ്. 2008ലെ റാങ്ക്ലിസ്റില്‍ ഉണ്ടായിരുന്ന 1200 പേര്‍ക്ക് നിയമന ഉത്തരവ് നല്‍കിയെങ്കിലും ജോലിയില്‍ പ്രവേശിച്ചത് 921 പേര്‍ മാത്രമായിരുന്നു. ഇവരില്‍ത്തന്നെ 20 ശതമാനം പേരെങ്കിലും മറ്റ് ഉയര്‍ന്ന ജോലികിട്ടി പോയിട്ടുണ്ടെന്നാണ് ബാങ്ക് യൂണിയനുകളുടെ കണക്ക്.
രാജ്യത്ത് 15,000ല്‍ ഏറെ ബ്രാഞ്ചുള്ള എസ്ബിഐക്ക് കേരളത്തില്‍ 380 ശാഖയാണുള്ളത്. ഇതില്‍ 150 എണ്ണം കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ സ്ഥാപിച്ചതാണ്. സ്വാഭാവികമായും ഇതിന്റെ ഫലമായി ഇടപാടുകളിലും വലിയ വര്‍ധനയുണ്ടായി. എന്നാല്‍, ഇതിന് ആനുപാതികമായി ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായില്ലെന്നു മാത്രമല്ല, കാര്യമായ കുറവുമുണ്ടായി. ഒമ്പതു വര്‍ഷംമുമ്പ് 230 ശാഖയിലായി 3200 ക്ളാര്‍ക്കുമാര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോഴുള്ളത് 2800 പേര്‍ മാത്രമാണ്. പത്തു വര്‍ഷംമുമ്പുള്ള കണക്കനുസരിച്ചാണെങ്കില്‍പ്പോലും ഏകദേശം 5000 ക്ളാര്‍ക്കുമാരെങ്കിലും ഉണ്ടെങ്കിലേ ബാങ്കിടപാട് ഫലപ്രദമായി നടത്താനാകൂ. ഓരോ ബാങ്കും വിജ്ഞാപനം പുറപ്പെടുവിച്ച് രണ്ടു വര്‍ഷമെങ്കിലും കഴിയുമ്പോഴാണ് നിയമന നടപടി തുടങ്ങുന്നത്. ഈ കാലയളവിനുള്ളില്‍ ഒഴിവുകളുടെ എണ്ണം ഇരട്ടിയെങ്കിലുമാകും. ആദ്യം പ്രഖ്യാപിച്ച ഒഴിവുകളിലേക്ക് പൂര്‍ണമായി നിയമനം നടത്തിയാല്‍പ്പോലും പിന്നെയും പകുതിയോളം ഒഴിവുണ്ടാകുന്ന അവസ്ഥയാണ്.
1969ല്‍ ബാങ്ക്ദേശസാല്‍ക്കരണത്തിനുശേഷം 70കളിലാണ് ബാങ്കുകളില്‍ വലിയതോതില്‍ നിയമനം നടത്തിയത്. ഇവരെല്ലാം അടുത്ത ഒന്നുരണ്ട് വര്‍ഷത്തിനുള്ളില്‍ വിരമിക്കും. അതോടെ ബാങ്കുകളിലെ ഒഴിവുകളുടെ എണ്ണം ഇനിയും വര്‍ധിക്കും. ബാങ്കിങ് സര്‍വീസ് റിക്രൂട്ട്മെന്റ് ബോര്‍ഡ് പിരിച്ചുവിട്ടതിനുശേഷം എട്ടു വര്‍ഷത്തോളം നിയമനം നടത്താതിരുന്നതും ജീവനക്കാരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാകാന്‍ കാരണമായി. ബിഎസ്ആര്‍ബി പിരിച്ചുവിട്ടപ്പോള്‍ ബാങ്കുകള്‍ക്ക് സ്വയംഭരണാവകാശം കൊടുക്കണമെന്നതടക്കമുള്ള ശുപാര്‍ശയുമുണ്ടായിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ ഒരു ഘട്ടത്തില്‍ എസ്ബിഐയും ബറോഡ ബാങ്കുമൊക്കെ ക്യാമ്പസ് റിക്രൂട്ട്മെന്റ് നടത്തിയത് നിയമക്കുരുക്കില്‍പ്പെട്ടിരുന്നു. ബിഎസ്ആര്‍ബി പുനഃസ്ഥാപിക്കണമെന്ന നിര്‍ദേശമാണ് യൂണിയനുകള്‍ മുന്നോട്ടുവയ്ക്കുന്നത്. ബിഎസ്ആര്‍ബി പൊതുപരീക്ഷ നടത്തിയാല്‍ ബാങ്കുകള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും ഒരുപോലെ സൌകര്യമാകും. ഉദ്യോഗാര്‍ഥികള്‍ക്ക് ഒരു തവണ ഫീസടച്ച് പരീക്ഷ എഴുതിയാല്‍ മതിയാകും. ലിസ്റില്‍നിന്ന് ഒരോ ബാങ്കിനും ആവശ്യാനുസരണം ഉദ്യോഗാര്‍ഥികളെ ലഭ്യമാക്കാന്‍ കഴിയും.
ദേശാഭിമാനി 011210
വര്‍ഷംതോറും നിയമനം നടത്തിയിട്ടും ബാങ്കിങ് മേഖലയില്‍ഒഴിവുകളുടെ എണ്ണം പെരുകുന്നു. രണ്ടു വര്‍ഷത്തിനിടയില്‍ വിവിധ പൊതുമേഖലാ ബാങ്കുകളില്‍ മൊത്തം 31,300 പേരെ റിക്രൂട്ട് ചെയ്തതായാണ് കണക്ക്. എന്നിട്ടും 27,355 ഒഴിവ് ഇനിയുമുണ്ട്. എസ്ബിഐ (26,000), ബാങ്ക് ഓഫ് ബറോഡ (2000), യൂണിയന്‍ ബാങ്ക് (1400), എസ്ബിടി (1100), കനറ ബാങ്ക് (800) എന്നിങ്ങനെയാണ് രണ്ടു വര്‍ഷത്തിനിടയില്‍ നിയമനം നടന്നത്. എന്നാല്‍, എസ്ബിഐ (24,500), ബാങ്ക് ഓഫ് ബറോഡ (1021), എസ്ബിടി (820), യൂണിയന്‍ ബാങ്ക് (691), കനറ ബാങ്ക് (343) എന്നിങ്ങനെ ഒഴിവ് ബാക്കിയാണ്. എസ്ബിഐക്ക് കേരളത്തില്‍മാത്രം 1200 ഒഴിവുള്ളപ്പോള്‍ ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിച്ച റാങ്ക്ലിസ്റില്‍ ആകെയുള്ളത് 930 പേരാണ്. 2008ലെ റാങ്ക്ലിസ്റില്‍ ഉണ്ടായിരുന്ന 1200 പേര്‍ക്ക് നിയമന ഉത്തരവ് നല്‍കിയെങ്കിലും ജോലിയില്‍ പ്രവേശിച്ചത് 921 പേര്‍ മാത്രമായിരുന്നു. ഇവരില്‍ത്തന്നെ 20 ശതമാനം പേരെങ്കിലും മറ്റ് ഉയര്‍ന്ന ജോലികിട്ടി പോയിട്ടുണ്ടെന്നാണ് ബാങ്ക് യൂണിയനുകളുടെ കണക്ക്.
ReplyDeleteപൊതു മേഖലാ ബാങ്കുകളിലെ നിയമനങ്ങള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ അഖിലേന്ത്യാ തലത്തില്‍ പ്രവേശനപ്പരീക്ഷ ഏര്‍പ്പെടുത്തുന്നു. നിയമനങ്ങളിലെ കാലതാമസം ഒഴിവാക്കുന്നതിനും അര്‍ഹരായവര്‍ക്ക് ജോലി ലഭിക്കുന്നതിനും വേണ്ടിയാണിത്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണല്‍ സെലക്ഷന്‍ (ഐ ബി പി എസ്) ആണ് പരീക്ഷ നടത്തുക. നിലവിലെ രീതിയനുസരിച്ച് ഓരോ ബാങ്കുകളും ഒഴിവു വരുന്നതിനനുസരിച്ച് പത്രത്തില്‍ പരസ്യം നല്‍കി പ്രത്യേകമായി പരീക്ഷയും അഭിമുഖവും നടത്തുകയാണ്. രാജ്യത്തെ 20 പൊതുമേഖലാ ബാങ്കുകളിലെ നിയമനങ്ങള്‍ അടുത്ത വര്‍ഷം മുതല്‍ ഈ രീതിയിലായിരിക്കുമെന്ന് ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്റെ ചീഫ് എക്‌സിക്യുട്ടീവ് കെ രാമകൃഷ്ണന്‍ പറഞ്ഞു. എസ് ബി ഐ ബാങ്കുകളിലെ നിയമനങ്ങള്‍ ഇത്തരത്തിലല്ല നടക്കുകയെന്നും എസ് ബി ഐ ഇപ്പോഴത്തെ നിയമന രീതിതന്നെ തുടരുമെന്നും കെ രാമകൃഷ്ണന്‍ പറഞ്ഞു. (ജനയുഗം 091210)
ReplyDelete