നിയമമന്ത്രാലയത്തിന്റെയും പ്രധാനമന്ത്രികാര്യാലയത്തിന്റെയും നിര്‍ദേശങ്ങള്‍ അവഗണിച്ച് ടെലികോം വകുപ്പും മുന്‍മന്ത്രി എ രാജയും സ്പെക്ട്രം ഇടപാടുമായി മുന്നോട്ടുപോയതിനെ സുപ്രീം കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ഒരു സര്‍ക്കാര്‍ ഈവിധത്തിലാണോ പ്രവര്‍ത്തിക്കേണ്ടതെന്നും കോടതി ചോദിച്ചു. സ്പെക്ട്രം അഴിമതി അന്വേഷണം കോടതി നിരീക്ഷണത്തില്‍ വേണമെന്ന് ആവശ്യപ്പെട്ട് സെന്റര്‍ ഫോര്‍ പബ്ളിക് ഇന്ററസ്റ് ലിറ്റിഗേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് സര്‍ക്കാര്‍ നടപടികളെ കോടതി വിമര്‍ശിച്ചത്.
ഇടപാടിനെ ന്യായീകരിക്കാന്‍ മുന്‍മന്ത്രി എ രാജയ്ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ടി ആര്‍ അന്ത്യാര്‍ജുന ശ്രമിച്ചെങ്കിലും കോടതി രൂക്ഷമായാണ് പ്രതികരിച്ചത്. സ്പെക്ട്രം ഇടപാട് മന്ത്രിസമിതിക്ക് വിടുന്നതാകും ഉചിതമെന്ന് അഭിപ്രായപ്പെട്ട് നിയമമന്ത്രാലയം അയച്ച കത്ത് എന്തുകൊണ്ടാണ് പരിഗണിക്കാതിരുന്നതെന്ന് ജസ്റിസുമാരായ ജി എസ് സിങ്വി, എ കെ ഗാംഗുലി എന്നിവരടങ്ങിയ ബെഞ്ച് ആരാഞ്ഞു. അറ്റോര്‍ണി ജനറലിന്റെയും സോളിസിറ്റര്‍ ജനറലിന്റെയുമൊക്കെ ഉപദേശം തേടുന്നതിന് വിഷയം മന്ത്രിസമിതിക്ക് വിടുന്നതാകും ഉചിതമെന്നായിരുന്നു നിയമമന്ത്രാലയത്തിന്റെ കത്ത്. എന്നാല്‍, അനവസരത്തിലുള്ള ഉപദേശമായി പരിഹസിച്ച് ടെലികോം വകുപ്പ് കത്ത് തള്ളുകയായിരുന്നു. നിയമമന്ത്രാലയത്തിന്റെ കത്ത് ലഭിച്ച അന്നുതന്നെ അല്‍പ്പംകൂടി കാത്തിരിക്കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിയും കത്തയച്ചു. ഈ കത്തും അവഗണിക്കപ്പെട്ടു. ഈവിധത്തിലാണോ ഒരു സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്-കോടതി ചോദിച്ചു.
നിയമമന്ത്രാലയത്തിന്റെയും പ്രധാനമന്ത്രിയുടെയുമൊന്നും ഉപദേശങ്ങള്‍ അവഗണിച്ചിട്ടില്ലെന്ന് അന്ത്യാര്‍ജുന വാദിച്ചു. എന്നാല്‍, കോടതി ഈ വാദം തള്ളി. നിയമമന്ത്രാലയത്തിന്റെ ഉപദേശം അനവസരത്തിലുള്ളതാണെന്ന നിലപാടില്‍ എങ്ങനെയെത്തി എന്നതാണ് പ്രശ്നമെന്ന് കോടതി പറഞ്ഞു. പ്രധാനമന്ത്രിയുടെ കത്ത് ലഭിച്ചശേഷം ഏതാനും ദിവസംകൂടി കാത്തിരിക്കാമായിരുന്നു. എ രാജ പ്രധാനമന്ത്രിക്ക് അയച്ച കത്തിലെ ഭാഷയെയും സുപ്രീം കോടതി വിമര്‍ശിച്ചു. അന്യായം, വിവേചനം, ഏകപക്ഷീയം, ചഞ്ചലപ്രകൃതം തുടങ്ങിയ വാക്കുകളാണ് കത്തില്‍ പ്രയോഗിച്ചത്. കത്തിലെ ഭാഷ ആജ്ഞാസ്വരത്തിലാണ്. രാജ്യത്തെ ഏറ്റവും ഉന്നത ഭരണാധികാരിയെ അഭിസംബോധനചെയ്യുമ്പോള്‍ ഭാഷ മിതസ്വരത്തിലുള്ളതാകണം-കോടതി അഭിപ്രായപ്പെട്ടു. ഇടപാടില്‍ സംശയങ്ങള്‍ പ്രകടിപ്പിച്ച് നിയമമന്ത്രാലയം കത്തയച്ചപ്പോള്‍ അതേ മന്ത്രാലയത്തിനു തന്നെയാണ് മറുപടി അയക്കേണ്ടത്. എന്നാല്‍, പ്രധാനമന്ത്രിക്കാണ് രാജ കത്തയച്ചത്. ഇതിന് ഒരു ന്യായീകരണവുമില്ല. മന്ത്രിസഭയിലാണ് വിഷയം ഉന്നയിക്കേണ്ടിയിരുന്നത്-കോടതി പറഞ്ഞു.
ഒരേ മന്ത്രിസഭയിലെ അംഗങ്ങള്‍ അനവസരത്തില്‍ കത്തുകള്‍ അയക്കാറില്ല. ഹൈക്കോടതികളില്‍ ചീഫ് ജസ്റിസുമാരായി പ്രവര്‍ത്തിച്ച അനുഭവം ഞങ്ങള്‍ക്കുണ്ട്. അവിടെയൊക്കെ മന്ത്രിമാര്‍ അങ്ങേയറ്റം ഉത്തരവാദിത്തബോധത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്-കോടതി അഭിപ്രായപ്പെട്ടു. രാജയുടെ സമീപനത്തെ കുറ്റപ്പെടുത്തിയ കോടതി കത്തില്‍ മന്ത്രി നടത്തുന്ന വ്യാഖ്യാനങ്ങള്‍ ശ്രദ്ധിക്കാനും ആവശ്യപ്പെട്ടു.
വ്യാഖ്യാനത്തില്‍ പിഴവുകള്‍ വന്നിട്ടുണ്ടാകാമെന്നും എന്നാല്‍, ബഹുമാനക്കുറവൊന്നും കാട്ടിയിട്ടില്ലെന്നും അന്ത്യാര്‍ജുന പറഞ്ഞു. സുപ്രീം കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നിര റാഡിയയുടെ ടെലിഫോണ്‍ സംഭാഷണങ്ങളടങ്ങിയ ടേപ്പ് കേന്ദ്രസര്‍ക്കാര്‍ വ്യാഴാഴ്ച കോടതിയില്‍ സമര്‍പ്പിച്ചു. മുദ്രവച്ച കവറിലാണ് ടേപ്പ് കൈമാറിയത്. സംഭാഷണങ്ങള്‍ അടങ്ങിയ സര്‍വറില്‍ നിന്ന് നേരിട്ട് ഡൌലോഡ് ചെയ്ത ഹാര്‍ഡ് ഡിസ്ക് ഡ്രൈവാണ് കൈമാറുന്നതെന്ന് സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം കോടതിയെ അറിയിച്ചു.
(എം പ്രശാന്ത്)
ദേശാഭിമാനി 031210
നിയമമന്ത്രാലയത്തിന്റെയും പ്രധാനമന്ത്രികാര്യാലയത്തിന്റെയും നിര്‍ദേശങ്ങള്‍ അവഗണിച്ച് ടെലികോം വകുപ്പും മുന്‍മന്ത്രി എ രാജയും സ്പെക്ട്രം ഇടപാടുമായി മുന്നോട്ടുപോയതിനെ സുപ്രീം കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ഒരു സര്‍ക്കാര്‍ ഈവിധത്തിലാണോ പ്രവര്‍ത്തിക്കേണ്ടതെന്നും കോടതി ചോദിച്ചു. സ്പെക്ട്രം അഴിമതി അന്വേഷണം കോടതി നിരീക്ഷണത്തില്‍ വേണമെന്ന് ആവശ്യപ്പെട്ട് സെന്റര്‍ ഫോര്‍ പബ്ളിക് ഇന്ററസ്റ് ലിറ്റിഗേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് സര്‍ക്കാര്‍ നടപടികളെ കോടതി വിമര്‍ശിച്ചത്.
ReplyDelete