ഇന്ത്യന്‍ നയതന്ത്രജ്ഞരെ ചാരനിരീക്ഷണത്തിന്‍ കീഴിലാക്കണമെന്ന് അമേരിക്ക അവരുടെ നയതന്ത്രജ്ഞര്‍ക്ക് നിര്‍ദേശം നല്‍കിയതിന്റെ രേഖകള്‍ പുറത്തുവന്നിട്ടും ഇന്ത്യക്ക് അമേരിക്കയ്ക്കെതിരെ ഒരക്ഷരം ഉരിയാടാന്‍ കഴിയുന്നില്ല. പ്രതിഷേധം പോകട്ടെ, ഒരു വിയോജനക്കുറിപ്പുപോലും ഇന്ത്യയുടെ ഭാഗത്തുനിന്നില്ല. യുപിഎ സര്‍ക്കാര്‍ എങ്ങനെ ഭരണത്തെ അമേരിക്കയുടെ ദാസ്യവൃത്തിയാക്കിമാറ്റിയെന്നതിന് ഇതില്‍ കവിഞ്ഞ ഉദാഹരണം ആവശ്യമില്ല.
ഓസ്ട്രേലിയയിലെ വിക്കിലീക്സ് വെബ്സൈറ്റാണ് അമേരിക്കന്‍ നിര്‍ദേശമുള്‍ക്കൊള്ളുന്ന രേഖകള്‍ പുറത്തുവിട്ടത്. അമേരിക്കയുടെ ആഗോളമേധാവിത്വം നിലനിര്‍ത്തുന്നതിനുള്ള തന്ത്രങ്ങളുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച രഹസ്യരേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. രണ്ടരലക്ഷത്തോളം രേഖകളാണ് പുറത്തുവന്നിട്ടുള്ളത്. ഇതില്‍ പാതിയിലേറെയും രഹസ്യസ്വഭാവമുള്ളവ. ഇതിന്റെ ആധികാരികതയെക്കുറിച്ച് അമേരിക്കപോലും സംശയം പ്രകടിപ്പിച്ചിട്ടില്ല. എന്നുമാത്രമല്ല, ഇത്തരം രേഖകള്‍ വരുന്നുണ്ടെന്നും അതില്‍ ബേജാറാകരുതെന്നും ഇന്ത്യയോട് മുന്‍കൂറായി അഭ്യര്‍ഥിക്കുകകൂടി ചെയ്തു അമേരിക്ക. ഇന്ത്യയിലെ യുഎസ് എംബസിയില്‍നിന്നുതന്നെയുള്ള മൂവായിരത്തോളം രേഖകള്‍ വിക്കിലീക്സിന്റെ പക്കലെത്തിയിരിക്കുന്നു. അമേരിക്ക ഇന്ത്യയെ എത്ര പുച്ഛത്തോടെയാണ് കാണുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്, പുറത്തുവന്ന രേഖകള്‍. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിലേക്ക് കയറാനുള്ള രാജ്യമെന്ന് സ്വയം പ്രഖ്യാപിച്ചുനടക്കുകയാണ് ഇന്ത്യ എന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ളിന്റ നടത്തിയ പരാമര്‍ശവും ഇപ്പോള്‍ വിക്കിലീക്സ് ചോര്‍ത്തിയ രേഖകളിലുണ്ട്.
അടുത്തകാലത്ത് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഇവിടം സന്ദര്‍ശിച്ചവേളയില്‍ പറഞ്ഞത് രക്ഷാസമിതി പുനഃസംഘടിപ്പിക്കുമ്പോള്‍ ഇന്ത്യകൂടി അതില്‍ ഉള്‍പ്പെടുമെന്നതാണ് തന്റെ പ്രത്യാശ എന്നാണ്. എത്രമേല്‍ ആത്മാര്‍ഥതയില്ലാത്തതാണ് ഒബാമയുടെ വാക്കുകള്‍ എന്നതിന് യുഎസ് സ്റേറ്റ് സെക്രട്ടറിയുടെ വാക്കുകള്‍തന്നെ തെളിവുതരുന്നു. യുഎന്‍ രക്ഷാസമിതി പ്രവേശത്തിന് അമേരിക്കയുടെ പിന്തുണയായി എന്നാണ് ഒബാമയുടെ പ്രസ്താവത്തെക്കുറിച്ച് അന്ന് ദേശീയ ഭരണനേതൃത്വവും മുഖ്യധാരാമാധ്യമങ്ങളും പറഞ്ഞിരുന്നത്. യുഎന്‍ രക്ഷാസമിതി പുനഃസംഘടിപ്പിക്കുമ്പോള്‍ എന്ന ഉപാധിയുടെയും 'ഇന്ത്യ അംഗമാകുമെന്നതാണ് പ്രത്യാശ' എന്ന ഉറപ്പില്ലാത്ത പ്രസ്താവത്തിന്റെയും അര്‍ഥം ഇക്കാര്യത്തില്‍ അമേരിക്കയ്ക്ക് താല്‍പ്പര്യമില്ല എന്നതുതന്നെയാണെന്ന് ഞങ്ങള്‍ ഈ പംക്തികളില്‍ അന്നേ പറഞ്ഞിരുന്നു. അമേരിക്ക പിന്തുണയ്ക്കാന്‍ തയ്യാറല്ല എന്നത് പതിറ്റാണ്ടായി തെളിഞ്ഞ കാര്യമാണെന്നും അമേരിക്കയുടെ ഇന്ത്യാവിരുദ്ധ മനോഭാവംകൊണ്ടുമാത്രമാണ് ഇന്ത്യക്ക് രക്ഷാസമിതി അംഗത്വം കിട്ടാതിരിക്കുന്നതെന്നും ഞങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതൊക്കെ വിക്കിലീക്സ് രേഖകളിലൂടെ ഇപ്പോള്‍ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു.
രക്ഷാസമിതിയിലെ താല്‍ക്കാലികാംഗത്വം ഇന്ത്യക്ക് കിട്ടിയതിനെക്കുറിച്ച് ഘോഷിക്കുകയാണ് മന്‍മോഹന്‍സിങ്ങും കൂട്ടരും ചെയ്തത്. താല്‍ക്കാലികാംഗത്വം ഇന്ത്യക്ക് കിട്ടുന്നത് ഇതാദ്യമല്ല; മുമ്പും കിട്ടിയിട്ടുണ്ട്. ഇപ്പോള്‍ കിട്ടിയതാകട്ടെ, അമേരിക്കയുടെ കാരുണ്യംകൊണ്ടല്ല, മറ്റൊരു രാഷ്ട്രം പിന്‍വാങ്ങിയതുകൊണ്ടാണ്. ഇതൊക്കെ മറച്ചുവച്ചുകൊണ്ട് അമേരിക്കയെ സ്തുതിക്കുകയാണ് മന്‍മോഹന്‍സിങ്ങും കൂട്ടരും. ആ സ്തുതികള്‍ നടക്കുന്നതിനിടയിലാണ് രക്ഷാസമിതി അംഗമാവുക എന്ന നിര്‍ദേശം മുന്‍നിര്‍ത്തി ഇന്ത്യയെ ആക്ഷേപിക്കുന്ന പരാമര്‍ശം ഹിലരി ക്ളിന്റ നടത്തിയത്. അതിന്റെ രേഖ പുറത്തുവന്നപ്പോഴും ഇന്ത്യാഗവണ്‍മെന്റിന്റെ വിദേശവക്താവ് പറയുന്നത്, തങ്ങള്‍ക്ക് ഒന്നും പറയാനില്ല എന്നാണ്.
ഈ നിശബ്ദത, സാമ്രാജ്യത്വവിരുദ്ധ ദേശീയ പോരാട്ടങ്ങളുടെ ചരിത്രത്തില്‍ വേരുകളുള്ള ഇന്ത്യയുടെ പ്രഖ്യാപിത വിദേശനയത്തിന് നിരക്കുന്നതല്ല. നെഹ്റുവും ഇന്ദിരഗാന്ധിയുമൊക്കെ ഉയര്‍ത്തിപ്പിടിച്ചിരുന്ന ചേരിചേരായ്മയില്‍ അധിഷ്ഠിതമായ ആ വിദേശനയം കൃത്യമായും സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയ ഉള്ളടക്കത്തോടുകൂടിയതായിരുന്നു. ആ നയം ഡോ. മന്‍മോഹന്‍സിങ് എന്നേ ഉപേക്ഷിച്ചു. ഇന്ത്യയെ പുതു കോളനിയാക്കാനും തങ്ങളുടെ സൈനികാക്രമണ ദൌത്യങ്ങളില്‍ ജൂനിയര്‍ പങ്കാളിയാക്കാനുമുള്ള നിര്‍ദേശങ്ങളാണ് ഒബാമ ഇന്ത്യയില്‍ വന്നപ്പോള്‍ മുന്നോട്ടുവച്ചത്. ഇറാന്‍-അഫ്ഗാന്‍ കാര്യങ്ങളില്‍ ഇന്ത്യയുടെ സഹകരണം വേണമെന്നാണ് ഒബാമ കല്‍പ്പിച്ചത്. അമേരിക്ക ഇറാനെ ആക്രമിക്കുമ്പോള്‍ കൂട്ടുചെല്ലണം. അഫ്ഗാനില്‍നിന്ന് അമേരിക്ക എത്ര സൈന്യത്തെ പിന്‍വലിക്കുന്നുവോ, അത്ര സൈന്യത്തെ ഇന്ത്യ അവിടേക്ക് അയച്ച് അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കണം. ഇതാണ് ആ വാക്കുകളുടെ അര്‍ഥം. ആ നിര്‍ദേശത്തിനുമുമ്പിലും നിശബ്ദനായിരുന്ന് തലയാട്ടുകയാണ് മന്‍മോഹന്‍സിങ് ചെയ്തത്. ഏതായാലും ഒരു കാര്യം പറയാം; വിദേശനയത്തിലെ പാളിച്ച ഇന്ത്യയെ ആപല്‍ക്കരമായ വഴിത്തിരിവിലേക്കാണ് കൊണ്ടെത്തിക്കുന്നത്.
ദേശാഭിമാനി മുഖപ്രസംഗം 031210
ഇന്ത്യന്‍ നയതന്ത്രജ്ഞരെ ചാരനിരീക്ഷണത്തിന്‍ കീഴിലാക്കണമെന്ന് അമേരിക്ക അവരുടെ നയതന്ത്രജ്ഞര്‍ക്ക് നിര്‍ദേശം നല്‍കിയതിന്റെ രേഖകള്‍ പുറത്തുവന്നിട്ടും ഇന്ത്യക്ക് അമേരിക്കയ്ക്കെതിരെ ഒരക്ഷരം ഉരിയാടാന്‍ കഴിയുന്നില്ല. പ്രതിഷേധം പോകട്ടെ, ഒരു വിയോജനക്കുറിപ്പുപോലും ഇന്ത്യയുടെ ഭാഗത്തുനിന്നില്ല. യുപിഎ സര്‍ക്കാര്‍ എങ്ങനെ ഭരണത്തെ അമേരിക്കയുടെ ദാസ്യവൃത്തിയാക്കിമാറ്റിയെന്നതിന് ഇതില്‍ കവിഞ്ഞ ഉദാഹരണം ആവശ്യമില്ല.
ReplyDeleteഓസ്ട്രേലിയയിലെ വിക്കിലീക്സ് വെബ്സൈറ്റാണ് അമേരിക്കന്‍ നിര്‍ദേശമുള്‍ക്കൊള്ളുന്ന രേഖകള്‍ പുറത്തുവിട്ടത്. അമേരിക്കയുടെ ആഗോളമേധാവിത്വം നിലനിര്‍ത്തുന്നതിനുള്ള തന്ത്രങ്ങളുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച രഹസ്യരേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. രണ്ടരലക്ഷത്തോളം രേഖകളാണ് പുറത്തുവന്നിട്ടുള്ളത്. ഇതില്‍ പാതിയിലേറെയും രഹസ്യസ്വഭാവമുള്ളവ. ഇതിന്റെ ആധികാരികതയെക്കുറിച്ച് അമേരിക്കപോലും സംശയം പ്രകടിപ്പിച്ചിട്ടില്ല. എന്നുമാത്രമല്ല, ഇത്തരം രേഖകള്‍ വരുന്നുണ്ടെന്നും അതില്‍ ബേജാറാകരുതെന്നും ഇന്ത്യയോട് മുന്‍കൂറായി അഭ്യര്‍ഥിക്കുകകൂടി ചെയ്തു അമേരിക്ക. ഇന്ത്യയിലെ യുഎസ് എംബസിയില്‍നിന്നുതന്നെയുള്ള മൂവായിരത്തോളം രേഖകള്‍ വിക്കിലീക്സിന്റെ പക്കലെത്തിയിരിക്കുന്നു. അമേരിക്ക ഇന്ത്യയെ എത്ര പുച്ഛത്തോടെയാണ് കാണുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്, പുറത്തുവന്ന രേഖകള്‍. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിലേക്ക് കയറാനുള്ള രാജ്യമെന്ന് സ്വയം പ്രഖ്യാപിച്ചുനടക്കുകയാണ് ഇന്ത്യ എന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ളിന്റ നടത്തിയ പരാമര്‍ശവും ഇപ്പോള്‍ വിക്കിലീക്സ് ചോര്‍ത്തിയ രേഖകളിലുണ്ട്.
My Comment in an Older Post:
ReplyDeleteyea yea.. even the Chinese banned access to the Wikileaks Site in china citing diplomatic reasons. Chinese say that they dont wanna hurt the diplomatic relations between the two countries... last time i chekd, i was able to access it here in india.. wat u say about that, comrades?
any response to that?