Thursday, December 2, 2010

ജൂഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു

നിയമജ്ഞരുടെ അഴിമതി തടയാനും ജുഡീഷ്യറിയില്‍ സുതാര്യത ഉറപ്പുവരുത്തുനാനും ഉദ്ദേശിച്ചുള്ള ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ബില്‍ പ്രതിപക്ഷ ബഹളത്തിനിടെ പാര്‍ലമെന്റല്‍ അവതരിപ്പിച്ചു. നിയമമന്ത്രി എം വീരപ്പ മൊയ്‌ലിയാണ് ബില്‍ അവതരിപ്പിച്ചത്. ബില്‍ പ്രകാരം സുപ്രിം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാര്‍ നിയമിക്കപ്പെട്ട് 30 ദിവസത്തിനകം സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണം. ദേശീയ ജുഡീഷ്യല്‍ മേല്‍നോട്ട സമിതി രൂപീകരിക്കാനും ബില്ലില്‍ നിര്‍ദേശമുണ്ട്. വിരമിച്ച സുപ്രിം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന സമിതിയില്‍ ഒരു സുപ്രിം കോടതി ജഡ്ജി, ഹൈക്കോടതികളില്‍ നിന്നൊരാള്‍, രാഷ്ട്രപതി നിര്‍ദേശിക്കുന്ന പ്രമുഖ വ്യക്തി, എക്‌സ് ഒഫീഷ്യോ അംഗമായി അറ്റോര്‍ണി ജനറല്‍ തുടങ്ങിയവരാണ് അംഗങ്ങള്‍.

ഗുരുതരമായ ആരോപണങ്ങളില്‍ കുറ്റക്കാരനെന്ന് കണ്ടെത്തുന്ന ജഡ്ജിമാരെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യാന്‍ നിര്‍ദേശിക്കുന്ന ബില്‍ 1968 ലെ ജഡ്ജസ് എന്‍ക്വയറി ആക്ടിന് പകരമായിട്ടാണ്. ഗുരുതരമല്ലാത്ത കുറ്റങ്ങളില്‍ പെടുന്ന ജഡ്ജിമാരെ താക്കീത് നല്‍കാനും കടുത്ത കുറ്റങ്ങള്‍ ചെയ്യുന്ന ജഡ്ജിമാരെ കൂടുതല്‍ അന്വേഷണം നടത്തി ഇംപീച്ച്‌മെന്റ് നടപടികള്‍ക്കായി രാഷ്ട്രപതിയോട് നിര്‍ദേശിക്കാനും കമ്മിറ്റിക്ക് അധികാരമുണ്ട്. രാഷ്ട്രപതി നിര്‍ദേശം പാര്‍ലമെന്റിന് കൈമാറും. പാര്‍ലമെന്റാണ് ഇംപീച്ച്‌മെന്റ് നടപടിയെകുറിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത്. ബാര്‍ അസോസിയേഷന്‍ അംഗങ്ങളുമായി ജഡ്ജിമാര്‍ക്ക് വ്യക്തിപരമയ ബന്ധമുണ്ടാവരുത്. ജഡ്ജിമാരുടെ അടുത്ത ബന്ധുക്കള്‍ ജഡ്ജിക്കുമുമ്പാകെ കേസ് വാദിക്കാന്‍ പാടില്ല. ജഡ്ജിമാര്‍ക്ക് ജാതി, മത, ലിംഗ വിവേചനങ്ങള്‍ പാടില്ല.  ഹൈക്കോടതിയിലെയും സുപ്രിം കോടതിയിലെയും ജഡ്ജിമാര്‍ സ്വത്ത് വിവരങ്ങള്‍ അതാത് കോടതികളുടെ വെബ് സൈറ്റില്‍ പ്രദര്‍ശിപ്പിക്കണം.

സുപ്രിം കോടതിയിലും ഹൈക്കോടതി തലത്തിലും സ്‌ക്രൂട്ടിനിറ്റി സമിതി രൂപീകരിക്കാനും ബില്ലില്‍ ശുപാര്‍ശയുണ്ട്. ഈ സമിതികളില്‍ ഹൈക്കോടതി തലത്തില്‍ മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസും സുപ്രിം കോടതിയില്‍ മുന്‍സുപ്രിം കോടതി ചീഫ് ജസ്റ്റിസും മറ്റുരണ്ട് ജഡ്ജിമാരും അംഗങ്ങളായിരിക്കും. സമിതി പരാതികളില്‍ മൂന്ന് മാസത്തിനകം അന്വേഷണം നടത്തി  ദേശീയ ജുഡീഷ്യല്‍ മേല്‍നോട്ട സമിതിക്ക്  റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പൗരന്‍മാര്‍ക്ക് ജഡ്ജിമാരുടെ ക്രമക്കേടുകളെ കുറിച്ച് സ്‌ക്രൂട്ടിനിറ്റി സമിതിയില്‍ പരാതിപ്പെടാം. വ്യാജപരാതി നല്‍കുന്നവര്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴ ചുമത്താനും ബില്ലില്‍ നിര്‍ദേശമുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ബില്ല് കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് വീണ്ടും അവതരിപ്പികുകയായിരുന്നു.
 
ജനയുഗം 021210

1 comment:

  1. നിയമജ്ഞരുടെ അഴിമതി തടയാനും ജുഡീഷ്യറിയില്‍ സുതാര്യത ഉറപ്പുവരുത്തുനാനും ഉദ്ദേശിച്ചുള്ള ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ബില്‍ പ്രതിപക്ഷ ബഹളത്തിനിടെ പാര്‍ലമെന്റല്‍ അവതരിപ്പിച്ചു. നിയമമന്ത്രി എം വീരപ്പ മൊയ്‌ലിയാണ് ബില്‍ അവതരിപ്പിച്ചത്. ബില്‍ പ്രകാരം സുപ്രിം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാര്‍ നിയമിക്കപ്പെട്ട് 30 ദിവസത്തിനകം സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണം. ദേശീയ ജുഡീഷ്യല്‍ മേല്‍നോട്ട സമിതി രൂപീകരിക്കാനും ബില്ലില്‍ നിര്‍ദേശമുണ്ട്. വിരമിച്ച സുപ്രിം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന സമിതിയില്‍ ഒരു സുപ്രിം കോടതി ജഡ്ജി, ഹൈക്കോടതികളില്‍ നിന്നൊരാള്‍, രാഷ്ട്രപതി നിര്‍ദേശിക്കുന്ന പ്രമുഖ വ്യക്തി, എക്‌സ് ഒഫീഷ്യോ അംഗമായി അറ്റോര്‍ണി ജനറല്‍ തുടങ്ങിയവരാണ് അംഗങ്ങള്‍.

    ReplyDelete