Saturday, January 15, 2011

കേരളത്തിന് 337 കോടി രൂപയുടെ പദ്ധതി

വിലക്കയറ്റം തടയുന്നതിന് സംസ്ഥാനത്ത് 337 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് ഭക്ഷ്യമന്ത്രി സി ദിവാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 14,400 റേഷന്‍കടകളടക്കമുള്ള പൊതുവിതരണശൃംഖല ഉപയോഗിച്ച് ഭക്ഷ്യധാന്യവും പതിമൂന്ന്ഇനം നിത്യോപയോഗസാധനങ്ങളും സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്നതാണ് പദ്ധതി. ആദ്യഘട്ടത്തില്‍ 2000 കടകളില്‍ പദ്ധതി നടപ്പാക്കും. നേരത്തേ പദ്ധതി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചെങ്കിലും അവര്‍ നിഷേധനിലപാട് സ്വീകരിക്കുകയായിരുന്നു. കേന്ദ്രത്തില്‍നിന്ന് പദ്ധതി നേടിയെടുക്കുന്നതിന് പ്രതിപക്ഷനേതാവിന്റെ സഹായം തേടിയെങ്കിലും അദ്ദേഹം ഒന്നും ചെയ്തില്ലെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ 1986ലെ അവശ്യസാധനനിയന്ത്രണനിയമം ഭേദഗതിചെയ്ത് വിജ്ഞാപനം പുറപ്പെടുവിക്കും. അവശ്യസാധനങ്ങളുടെ സുഗമമായ നീക്കവും നീതിപൂര്‍വമായ വിതരണവും ഉറപ്പുവരുത്താനും കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയുന്നതിനും ഏതു സാധനവും അവശ്യവസ്തുവായി പ്രഖ്യാപിക്കുന്നതിനും ഇതുവഴി സര്‍ക്കാരിന് അധികാരം ലഭിക്കും. നിര്‍മാണം, കശുവണ്ടി തൊഴിലാളികളടക്കം 23 വിഭാഗങ്ങളിലേയ്ക്കുകൂടി രണ്ട് രൂപയ്ക്ക് അരി നല്‍കുന്ന പദ്ധതി വ്യാപിപ്പിച്ചു. ഇപ്പോള്‍ 40 ലക്ഷം കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുണ്ട്. വിവിധ ജില്ലകളിലായി 25 മാവേലിസ്റോറുകള്‍ ഒരുമാസത്തിനകം സ്ഥാപിക്കും. ഗ്രാമീണമേഖലയില്‍ പത്ത് സഞ്ചരിക്കുന്ന മാവേലിസ്റോറുകള്‍ ഉടന്‍ തുടങ്ങും. തിരുവനന്തപുരത്ത് 1.3 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഹൈപ്പര്‍മാര്‍ക്കറ്റ് അടുത്തമാസം ഒന്നിന് ആരംഭിക്കും. കോട്ടയം, തലശേരി ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നു. ബിഒടി അടിസ്ഥാനത്തില്‍ പത്തനംതിട്ട പ്രമാടത്ത് സ്ഥാപിക്കുന്ന ഗോതമ്പ് മില്‍ അടുത്തമാസം തുടങ്ങും. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് പ്രതിവര്‍ഷം നൂറുകോടിരൂപയാണ് സംസ്ഥാനസര്‍ക്കാര്‍ ചെലവഴിക്കുന്നത്. നാല്‍പ്പതുലക്ഷം കുടുംബങ്ങള്‍ക്ക് രണ്ടുരൂപയ്ക്ക് അരി വിതരണം നടത്തി ഭക്ഷ്യധാന്യ കമ്പോളത്തില്‍ ഇടപെട്ടു. മെച്ചപ്പെട്ട ഇനം അരി 16 രൂപയ്ക്ക് വിതരണംചെയ്യുന്നു. രാജ്യം വിലക്കയറ്റത്തില്‍ പൊറുതിമുട്ടുമ്പോള്‍ കേരളത്തിലെ പൊതുവിതരണസമ്പ്രദായവും വിലക്കയറ്റം തടയുന്ന നടപടികളും മാതൃകയാവുകയാണെന്നും മന്ത്രി പറഞ്ഞു.

ദേശാഭിമാനി 150111

1 comment:

  1. വിലക്കയറ്റം തടയുന്നതിന് സംസ്ഥാനത്ത് 337 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് ഭക്ഷ്യമന്ത്രി സി ദിവാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 14,400 റേഷന്‍കടകളടക്കമുള്ള പൊതുവിതരണശൃംഖല ഉപയോഗിച്ച് ഭക്ഷ്യധാന്യവും പതിമൂന്ന്ഇനം നിത്യോപയോഗസാധനങ്ങളും സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്നതാണ് പദ്ധതി. ആദ്യഘട്ടത്തില്‍ 2000 കടകളില്‍ പദ്ധതി നടപ്പാക്കും. നേരത്തേ പദ്ധതി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചെങ്കിലും അവര്‍ നിഷേധനിലപാട് സ്വീകരിക്കുകയായിരുന്നു. കേന്ദ്രത്തില്‍നിന്ന് പദ്ധതി നേടിയെടുക്കുന്നതിന് പ്രതിപക്ഷനേതാവിന്റെ സഹായം തേടിയെങ്കിലും അദ്ദേഹം ഒന്നും ചെയ്തില്ലെന്നും മന്ത്രി പറഞ്ഞു.

    ReplyDelete