ഉമ്മന്‍ചാണ്ടിയുടെ നിയമസഭാപ്രസംഗത്തിനു പിറകെ പുസ്തകമായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ നിയമസഭാ പ്രസംഗം വരുന്നു. ചെന്നിത്തല നിയമസഭയില്‍ അംഗമല്ലാതായിട്ട് 21 വര്‍ഷമായി. 1989 മുതല്‍ ദീര്‍ഘകാലം അദ്ദേഹം ലോക്സഭയിലായിരുന്നു. രണ്ട് ദശാബ്ദത്തിന് ശേഷം നിയമസഭാ പ്രസംഗം പൊടിതട്ടിയെടുത്ത് ചെന്നിത്തല ഇറങ്ങുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തന്നെയാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. അടുത്ത നിയമസഭയിലേക്ക് താനുണ്ട് എന്ന പ്രഖ്യാപനം.
1982-87, 1987-91 കാലയളവില്‍ നിയമസഭയില്‍ അംഗമായിരുന്നു ചെന്നിത്തല. 1986 ജൂണ്‍ മുതല്‍ 1987 മാര്‍ച്ച് വരെ ഗ്രാമവികസനമന്ത്രിയും. ലോക്സഭയിലേക്ക് മത്സരിക്കാനാണ് നിയമസഭയില്‍നിന്ന് രാജിവച്ചത്. കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതൃസ്ഥാനത്തെച്ചൊല്ലി വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉയരുകയും നേതാവിനെ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവിയുള്‍പ്പെടെ അഭിപ്രായപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് പുസ്തകം വരുന്നത്. കെപിസിസിയുടെ നിയന്ത്രണത്തിലുള്ള പ്രിയദര്‍ശിനി പബ്ളിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം ഞായറാഴ്ച ഇന്ദിരാഭവനില്‍ കേന്ദ്ര ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി പ്രകാശനം നിര്‍വഹിക്കും. ഇത് വെറുമൊരു പുസ്തകപ്രകാശനമാണെന്ന് ഉമ്മന്‍ചാണ്ടി പക്ഷക്കാര്‍ കരുതുന്നില്ല. നിയമസഭാകക്ഷി നേതൃസ്ഥാനത്തേക്കുള്ള മത്സരത്തില്‍നിന്ന് ചെന്നിത്തല പിന്മാറിയിട്ടില്ലെന്നതിന്റെ സൂചനയായി ഇതിനെ അവര്‍ കാണുന്നു.
മുരളിയുടെ തിരിച്ചുവരവിന് തടയായി ഉമ്മന്‍ചാണ്ടി യാത്ര
കെ മുരളീധരന്റെ കോണ്‍ഗ്രസിലേക്കുള്ള തിരിച്ചുവരവിന് വിലങ്ങുതടിയായി ഉമ്മന്‍ചാണ്ടിയുടെ മോചനയാത്ര. കെ കരുണാകരന്റെ മരണത്തെതുടര്‍ന്നുള്ള സഹതാപാന്തരീക്ഷം മുരളിയെ ഉടനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കാന്‍ വഴിതുറക്കുമെന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ നല്‍കിയ സൂചന. ചിതാഭസ്മ നിമജ്ജനത്തിന് തൊട്ടടുത്ത നാളില്‍ത്തന്നെ അതുണ്ടാകുമെന്ന പ്രചാരണവുമുണ്ടായി. മുരളിയെ തിരിച്ചെടുക്കുന്നതില്‍ കെപിസിസിക്ക് എതിര്‍പ്പില്ലെന്ന് രമേശ്് ചെന്നിത്തല അറിയിച്ചു. പക്ഷേ, തന്റെ മോചനയാത്രയ്ക്ക് ശേഷം മതിയെന്ന നിലപാടിലാണ് ഉമ്മന്‍ചാണ്ടി. ഉമ്മന്‍ചാണ്ടിയുടെ യാത്രയാണ് മുരളിയുടെ തിരിച്ചുവരവിന് മുന്നില്‍ ഇപ്പോള്‍ തടസ്സമായത്. തന്റെ യാത്രയുടെ സ്വീകരണപരിപാടിയില്‍നിന്ന് മുരളിയെ ഒഴിവാക്കാനുള്ള തന്ത്രമാണിത്.
ഇനി ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് പാര്‍ടി ഹൈക്കമാന്‍ഡാണ്. പക്ഷേ, കേരളത്തിലെ നേതാക്കളെ പിണക്കി തീരുമാനം വേണ്ടെന്ന നിലപാട് കാരണം ഉമ്മന്‍ചാണ്ടിയുടെ യാത്രയ്ക്ക് ശേഷമേ ഇനി മുരളിയുടെ തിരിച്ചുവരവിന് സാധ്യതയുള്ളു. മാര്‍ച്ച് എട്ടിന് മുരളിയുടെ സസ്പെന്‍ഷന്‍ കാലയളവ് കഴിയും. അതുവരെ കാത്തിരിക്കാതെ ഫെബ്രുവരി മധ്യത്തിന് മുമ്പായി തിരിച്ചെടുക്കല്‍ പ്രഖ്യാപനം വരും. തിരിച്ചെത്തുന്ന മുരളി, ഉമ്മന്‍ചാണ്ടിപക്ഷത്തോ ചെന്നിത്തല ചേരിയിലോ ആന്റണിയോടൊപ്പമോ എന്നത് എല്ലാ ഗ്രൂപ്പു നേതാക്കളും ഗൌരവമായി നോക്കുന്നുണ്ട്. മുരളിയുടെ മടങ്ങിവരവ് ആഘോഷമാക്കാന്‍ കെപിസിസിക്ക് താല്‍പ്പര്യമില്ല. ആ സ്ഥിതിയില്‍ ആന്റണിയില്‍നിന്ന് അംഗത്വം വാങ്ങാനാണ് മുരളിയുടെ ആഗ്രഹം. ഇനി ആന്റണിയുടെ ചേരിയിലാകും താനെന്ന സന്ദേശമാണ് അതിലൂടെ നല്‍കുന്നത്. ഇത് മനസിലാക്കിയാണ്, തന്റെ യാത്ര കഴിഞ്ഞിട്ടു മതി തിരിച്ചെടുക്കലെന്ന നിലപാട് ഉമ്മന്‍ചാണ്ടിയെടുത്തത്.
തിരിച്ചുവരുന്ന മുരളിക്ക് എന്ത് സ്ഥാനം നല്‍കണമെന്നത് ഹൈക്കമാന്‍ഡിനെ കുഴക്കുന്നുണ്ട്. പാര്‍ടിയില്‍നിന്ന് പുറത്തുപോയ പിസിസി പ്രസിഡന്റുമാരെ തിരിച്ചെടുത്തപ്പോള്‍ പിസിസി വൈസ്പ്രസിഡന്റ് പദവിയാണ് നല്‍കിയത്. പക്ഷേ, ചെന്നിത്തല പ്രസിഡന്റായിരിക്കുമ്പോള്‍ മുരളിയെ വൈസ്പ്രസിഡന്റായി നിയമിക്കുന്നത് ഭംഗികേടാവില്ലേ എന്ന ചോദ്യമുണ്ട്. എഐസിസി ഭാരവാഹിയാക്കി തല്‍ക്കാലം ഡല്‍ഹിയില്‍ നിര്‍ത്തുകയെന്ന ചിലരുടെ നിര്‍ദേശത്തോട് ആന്റണിക്ക് യോജിപ്പില്ല. ഇപ്പോള്‍ മുരളി കേരളത്തില്‍ നില്‍ക്കുന്നതാണ് നല്ലതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഒരു പദവി നല്‍കി പാര്‍ടിയില്‍ തിരിച്ചെടുക്കുന്ന മുരളിക്ക് നിയസഭ സീറ്റ് നല്‍കണമോ, നല്‍കുന്നെങ്കില്‍ എവിടെ തുടങ്ങിയതടക്കമുള്ള കാര്യങ്ങള്‍ക്ക് നേരത്തെതന്നെ ധാരണയുണ്ടാക്കി വേണം മുരളിവിഷയത്തില്‍ തീരുമാനം എടുക്കാനെന്ന നിലപാടിലാണ് ആന്റണി.
ദേശാഭിമാനി 150111
ഉമ്മന്‍ചാണ്ടിയുടെ നിയമസഭാപ്രസംഗത്തിനു പിറകെ പുസ്തകമായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ നിയമസഭാ പ്രസംഗം വരുന്നു. ചെന്നിത്തല നിയമസഭയില്‍ അംഗമല്ലാതായിട്ട് 21 വര്‍ഷമായി. 1989 മുതല്‍ ദീര്‍ഘകാലം അദ്ദേഹം ലോക്സഭയിലായിരുന്നു. രണ്ട് ദശാബ്ദത്തിന് ശേഷം നിയമസഭാ പ്രസംഗം പൊടിതട്ടിയെടുത്ത് ചെന്നിത്തല ഇറങ്ങുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തന്നെയാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. അടുത്ത നിയമസഭയിലേക്ക് താനുണ്ട് എന്ന പ്രഖ്യാപനം
ReplyDelete