Wednesday, January 5, 2011

ആരോഗ്യരംഗത്ത് കേരളം മാതൃകയെന്ന് കേന്ദ്രമന്ത്രി

കേന്ദ്രമന്ത്രിമാരിങ്ങനെ  തുടര്‍ച്ചയായി പറയാന്‍ തുടങ്ങിയാല്‍ കേരളത്തിലെ പാവപ്പെട്ട കോണ്‍ഗ്രസുകാര്‍ ഇനിയും ഹര്‍ജിയുമായി സോണിയാ ഗാന്ധിയെ സമീപിക്കേണ്ടി വരുമല്ലോ..:)

തൃശൂര്‍: ആരോഗ്യമേഖലയില്‍ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനം കേരളമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഗുലാംനബി ആസാദ് പറഞ്ഞു. വിവിധ മാനദണ്ഡങ്ങള്‍ ഉപയോഗിച്ചുള്ള പഠനം ഇത് വ്യക്തമാക്കുന്നതായി കുട്ടനല്ലൂര്‍ ഔഷധിയില്‍ സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ ആയുര്‍വേദ ഫാര്‍മസ്യൂട്ടിക്കല്‍സ് ഇന്‍ ഇന്ത്യയുടെ ശിലാസ്ഥാപനം നിര്‍വഹിച്ച് അദ്ദേഹം പറഞ്ഞു.

ശിശുമരണനിരക്ക്, സ്ത്രീരോഗ ചികിത്സ എന്നീ രംഗങ്ങളില്‍ പാശ്ചാത്യ വികസിത രാജ്യങ്ങള്‍ക്കു തുല്യമാണ് കേരളത്തിന്റെ സ്ഥാനമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ആരോഗ്യമേഖലയില്‍ കേരളത്തിലെ ജനങ്ങള്‍ ബോധവാന്മാരാണ്. എല്ലാ സര്‍ക്കാരുകളും ഈ രംഗത്ത് ശ്രദ്ധിച്ചിട്ടുണ്ട്. രണ്ട് രാഷ്ട്രീയ പാര്‍ടികളില്‍പ്പെട്ടവരാണെങ്കിലും ആരോഗ്യമന്ത്രി പി കെ ശ്രീമതിയും പി സി ചാക്കോ എംപിയും ഒന്നിച്ചാണ് കേരളത്തിന്റെ ആവശ്യങ്ങളുമായി സമീപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആയുര്‍വേദ, ഹോമിയോപ്പതി ഗവേഷണ സ്ഥാപനങ്ങളുടെ പശ്ചാത്തല സൌകര്യം വികസിപ്പിക്കുന്നതിനുള്ള ഫണ്ട് 888 കോടിയായി വര്‍ധിപ്പിച്ചു. 2008ല്‍ ഇത് 488 കോടിയായിരുന്നു. അര്‍ബുദം, കാലാ അസര്‍, ചിക്കുന്‍ഗുനിയ തുടങ്ങിയ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ വിദേശ സര്‍വകലാശാലകളുമായി ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് 117.46 കോടി ചെലവാക്കുന്നുണ്ട്. ഇതില്‍ ആറുകോടിരൂപ കേരളത്തിനുനല്‍കി. സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ ആയുര്‍വേദിക് ഫാര്‍മസ്യൂട്ടിക്കല്‍സ് പദ്ധതിക്കുവേണ്ടി ഔഷധിക്ക് അഞ്ചുകോടി രൂപ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി 050111

1 comment:

  1. ആരോഗ്യമേഖലയില്‍ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനം കേരളമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഗുലാംനബി ആസാദ് പറഞ്ഞു. വിവിധ മാനദണ്ഡങ്ങള്‍ ഉപയോഗിച്ചുള്ള പഠനം ഇത് വ്യക്തമാക്കുന്നതായി കുട്ടനല്ലൂര്‍ ഔഷധിയില്‍ സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ ആയുര്‍വേദ ഫാര്‍മസ്യൂട്ടിക്കല്‍സ് ഇന്‍ ഇന്ത്യയുടെ ശിലാസ്ഥാപനം നിര്‍വഹിച്ച് അദ്ദേഹം പറഞ്ഞു.

    ReplyDelete