കമ്പോളവിലയില്‍നിന്ന് മൂന്നിലൊന്ന് തുകകുറച്ച് 50,000 അധ്യാപകര്‍ക്ക് ലാപ്ടോപ്പും നെറ്റ്ബുക്കും ലഭ്യമാക്കാനുള്ള പദ്ധതി ഐടി@സ്കൂള്‍ തയ്യാറാക്കി. 28,000 രൂപ വിലയുള്ള ലാപ്ടോപ്പ് 17,770 രൂപയ്ക്കും 18,000 രൂപയുള്ള നെറ്റ്ബുക്ക് 11,450 രൂപയ്ക്കും അധ്യാപകര്‍ക്ക് ലഭിക്കും. സംസ്ഥാനത്തെ സര്‍ക്കാര്‍, എയിഡഡ് സ്കൂളുകളിലെ പ്രധാനാധ്യാപകര്‍, അധ്യാപകര്‍ എന്നിവര്‍ക്കുള്ളതാണ് പദ്ധതി. ഒരു ജില്ലയില്‍നിന്ന് പരമാവധി 4000 പേര്‍ക്ക് എന്ന നിലയില്‍ ആദ്യം അപേക്ഷിക്കുന്ന 50,000 അധ്യാപകര്‍ക്കാണ് ആനുകൂല്യം. അപേക്ഷകന്‍ ഐടി പരിശീലനം നേടിയതും സ്കൂളില്‍ ഐടി ഉപയോഗിച്ച് പഠിപ്പിക്കുന്നയാളുമാണ് എന്ന് പ്രഥമാധ്യാപകന്‍ സാക്ഷ്യപ്പെടുത്തണം. ഐടി പരിശീലനം നേടാത്ത എല്‍പി-യുപി അധ്യാപകര്‍ ജൂണിനുമുമ്പ് പരിശീലനം നേടാമെന്ന സമ്മതപത്രം നല്‍കിയാലും മതി.
നെറ്റ്ബുക്കിനായി എച്ച്സിഎല്‍, ആര്‍പി ഇന്‍ഫോസിസ്റം എന്നീ കമ്പനികളും ലാപ്ടോപ്പിന് ഈ കമ്പനികള്‍ക്ക് പുറമെ വിപ്രോയുമാണ് ടെന്‍ഡറില്‍ യോഗ്യത നേടിയത്. ലാപ്ടോപ്പും നെറ്റ്ബുക്കും അധ്യാപകര്‍ക്ക് നേരിട്ട് പരിശോധിക്കാന്‍ ഐ.ടി@സ്കൂള്‍ ജില്ലാകേന്ദ്രങ്ങളില്‍ അവസരമൊരുക്കും. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലാപ്ടോപ്പുകള്‍ സ്കൂളുകളില്‍ വിന്യസിച്ചിട്ടുള്ളത് കേരളത്തില്‍ ഐടി@സ്കൂള്‍ പ്രോജക്ടാണ്. നെറ്റ്ബുക്കിനായി എച്ച്സിഎല്‍, ആര്‍പി ഇന്‍ഫോസിസ്റം എന്നീ കമ്പനികളും ലാപ്ടോപ്പിന് മേല്‍പറഞ്ഞവ കൂടാതെ വിപ്രോയുമാണ് ഐസിടി ടെണ്ടറില്‍ സാങ്കേതികസാമ്പത്തിക യോഗ്യത നേടിയത്. നിശ്ചിതസമയത്ത് വിതരണം പൂര്‍ത്തിയാക്കാനായി ടെണ്ടര്‍ നിബന്ധന പ്രകാരം ഏറ്റവും കുറച്ച് തുക ക്വാട്ട് ചെയ്ത കമ്പനിയുടെ നിരക്കില്‍ നല്‍കാന്‍ മറ്റു കമ്പനികള്‍ തയ്യാറാവുകയായിരുന്നു.
ദേശാഭിമാനി 090111

ReplyDelete