Friday, January 14, 2011

സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും കായികാധ്യാപകരെ നിയമിക്കുന്നു

സമ്പൂര്‍ണ കായിക ക്ഷമതാ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി അടുത്ത അധ്യായന വര്‍ഷം മുതല്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും കായികാധ്യാപകരുടെ സേവനം ഉറപ്പാക്കും. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ വിളിച്ചു ചേര്‍ത്ത അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. നിലവില്‍ 500 കുട്ടികളെങ്കിലുമുള്ള സ്‌കൂളുകളിലാണ് കായികാധ്യാപകരുടെ സേവനം ലഭിക്കുന്നത്. എല്‍ പി സ്‌കൂളുകളില്‍ കായികാ ആധ്യാപകരുടെ സേവനം ലഭിക്കാറുമില്ലായിരുന്നു. പദ്ധതി നടപ്പാക്കുന്നതോടെ എല്ലാ സ്‌കൂളുകളിലും കായികാധ്യാപകരുടെ സേവനം ലഭ്യമാകും. 250 മുതല്‍ 499 വരെ കുട്ടികളുള്ള സ്‌കൂളുകളില്‍ ഒരു കായികാധ്യാപകനും 500 മുതല്‍ 999 വരെയുള്ള സ്‌കൂളുകളില്‍ രണ്ട് കായികാധ്യാപകരെയും 1000ന് മുകളില്‍ കുട്ടികളുള്ള സ്‌കൂളുകളില്‍ മൂന്ന് കായികാധ്യാപകരെയും നിയമിക്കും. എന്നാല്‍ കുട്ടികളുടെ എണ്ണം 250ല്‍ താഴെയാണെങ്കില്‍ ഒരു അധ്യാപകന്റെ സേവനം രണ്ട് സ്‌കൂളുകളിലായി പുനര്‍വിന്യസിക്കും. 1997നു ശേഷം സര്‍വീസല്‍ കയറിയ അധ്യാപകര്‍ക്ക് നിലവില്‍ സംരക്ഷണമില്ല. പുനര്‍വിന്യാസ സംവിധാനത്തില്‍ അത്തരത്തില്‍ സര്‍വീസില്‍ നിന്ന് പുറത്തുപോയ അധ്യാപകര്‍ക്ക് മുന്‍ഗണന നല്‍കും. എന്നിരുന്നാലും പദ്ധതി നടപ്പാക്കുന്നതോടെ കായികാധ്യാപകരുടെ തസ്തിക ഇനിയും വേണ്ടി വരുമെന്നതിനാല്‍ അധ്യാപകരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. എംപ്ലോയ്‌മെന്റ് ലിസ്റ്റില്‍ നിന്നും വിദഗ്ധസമിതി ഇന്റര്‍വ്യൂ നടത്തിയാകും അധ്യാപകരെ നിയമിക്കുന്നത്. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ കായിക പഠനത്തിനായി പുതിയതായി പിരിയഡുകള്‍ ആരംഭിക്കാനും യോഗം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. നിലവില്‍ മാനേജ്‌മെന്റുകള്‍ നിയമനം നടത്തിയ സ്‌കൂളുകളിലെ 150 ഓളം വരുന്ന കായികാധ്യാപകര്‍ക്ക് ഈ സാഹചര്യത്തില്‍ അംഗീകാരം നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്നും യോഗം ശുപാര്‍ശ ചെയ്തു.

ജനയുഗം 140111

1 comment:

  1. സമ്പൂര്‍ണ കായിക ക്ഷമതാ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി അടുത്ത അധ്യായന വര്‍ഷം മുതല്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും കായികാധ്യാപകരുടെ സേവനം ഉറപ്പാക്കും. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ വിളിച്ചു ചേര്‍ത്ത അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. നിലവില്‍ 500 കുട്ടികളെങ്കിലുമുള്ള സ്‌കൂളുകളിലാണ് കായികാധ്യാപകരുടെ സേവനം ലഭിക്കുന്നത്. എല്‍ പി സ്‌കൂളുകളില്‍ കായികാ ആധ്യാപകരുടെ സേവനം ലഭിക്കാറുമില്ലായിരുന്നു. പദ്ധതി നടപ്പാക്കുന്നതോടെ എല്ലാ സ്‌കൂളുകളിലും കായികാധ്യാപകരുടെ സേവനം ലഭ്യമാകും. 250 മുതല്‍ 499 വരെ കുട്ടികളുള്ള സ്‌കൂളുകളില്‍ ഒരു കായികാധ്യാപകനും 500 മുതല്‍ 999 വരെയുള്ള സ്‌കൂളുകളില്‍ രണ്ട് കായികാധ്യാപകരെയും 1000ന് മുകളില്‍ കുട്ടികളുള്ള സ്‌കൂളുകളില്‍ മൂന്ന് കായികാധ്യാപകരെയും നിയമിക്കും. എന്നാല്‍ കുട്ടികളുടെ എണ്ണം 250ല്‍ താഴെയാണെങ്കില്‍ ഒരു അധ്യാപകന്റെ സേവനം രണ്ട് സ്‌കൂളുകളിലായി പുനര്‍വിന്യസിക്കും

    ReplyDelete