Friday, January 14, 2011

സ്‌ഫോടനങ്ങളിലെ ആര്‍ എസ് എസ് പങ്ക്

സ്‌ഫോടനങ്ങളിലെ ആര്‍ എസ് എസ് പങ്ക് വെളിവാക്കി രാഷ്ട്രപതിക്ക് അസിമാനന്ദയുടെ കത്ത്

ന്യൂഡല്‍ഹി: രാജ്യത്ത് 2005നും 2008നും ഇടയില്‍ നടന്ന സ്‌ഫോടനങ്ങളില്‍ ആര്‍ എസ് എസിന്റെ പങ്ക് വെളിവാക്കിക്കൊണ്ട് സംഝോത എക്‌സ്പ്രസ് സ്‌ഫോടന കേസില്‍ അറസ്റ്റിലായ സ്വാമി അസിമാനന്ദ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന് കത്തയച്ചു. സഹോദരന്‍ മുഖേനയാണ് ഡിസംബര്‍ 20ന് അസിമാനന്ദ രാഷ്ട്രപതിക്ക് കത്തയച്ചത്. മലേഗാവ്, സംഝോത എക്‌സ്പ്രസ്, അജ്മീര്‍ ദര്‍ഗ സ്‌ഫോടന കേസുകളില്‍ ആര്‍ എസ് എസിന്റെ പ്രധാന പ്രവര്‍ത്തകരില്‍ ചിലര്‍ക്കുള്ള പങ്ക് വ്യക്തമാക്കിക്കൊണ്ടാണ് അസിമാനന്ദയുടെ കത്ത്. കത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വെളിവായിട്ടില്ല.

സ്വാമി അസിമാനന്ദയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മാലേഗാവ് സ്‌ഫോടനത്തെക്കുറിച്ച് വീണ്ടും അന്വേഷണം നടത്താന്‍ സി ബി ഐ തീരുമാനിച്ചു. ആര്‍ എസ് എസ് നേതാവ് ഇന്ദ്രേഷ് കുമാറും സുനില്‍ ജോഷിയും ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലുകളെക്കുറിച്ചുള്ള അസിമാനന്ദയുടെ കുറ്റ സമ്മതമാണ് കേസില്‍ പുനരന്വേഷണം നടത്താനുള്ള അനുമതി തേടാന്‍ സി ബി ഐയെ പ്രേരിപ്പിച്ചത്. സി ബി ഐയുടെ വാദംകേട്ട പ്രത്യേക കോടതി ജഡ്ജി യതിന്‍ ഡി ഷിന്‍ഡെ കേസില്‍ പുനരന്വേഷണം നടത്താനുള്ള അനുമതി സി ബി ഐക്ക് നല്‍കി. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് സി ബി ഐ കൗണ്‍സില്‍ ഇജാസ് ഖാന്‍ വെളിവാക്കി. 2006-ലെ മാലേഗാവ് സ്‌ഫോടന കേസിന് പിന്നില്‍ പ്രവര്‍ത്തിച്ച സുനില്‍ ജോഷിയെ ആര്‍ എസ് എസ് ആണ് കൊലപ്പെടുത്തിയതെന്ന് അസിമാനന്ദയുടെ വെളിപ്പെടുത്തലിനെക്കുറിച്ചും അന്വേഷിക്കും. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേനയാണ് 2006-ല്‍ നടന്ന മാലേഗാവ് സ്‌ഫോടനത്തെക്കുറിച്ച് അന്വേഷണം തുടങ്ങി വച്ചത്. എ ടി എസ് 2200 പേജുള്ള ചാര്‍ജ് സീറ്റ് സമര്‍പ്പിച്ചിരുന്നു. 37 പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനത്തില്‍ 100 പേര്‍ക്ക് പരിക്കേറ്റിരുന്നു.

അതിനിടെ സംഝോത എസ്പ്രക്‌സ് സ്‌ഫോടന കേസില്‍ അറസ്റ്റിലായ സ്വാമി അസിമാനന്ദയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍ ആവശ്യപ്പെടാത്തതിനെ തുടര്‍ന്നാണ്  റിമാന്‍ഡ് ചെയ്തതന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ അസിമാനന്ദയുടെ മൊഴി രേഖപ്പെടുത്താന്‍ അനുവദിക്കണമെന്ന് എന്‍ ഐ എ കോടതിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം 23 മുതല്‍ അസിമാനന്ദ എന്‍ ഐ എ കസ്റ്റഡിയിലായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യാനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കുമെന്നാണ് സൂചന. കഴിഞ്ഞ നവംബര്‍ 19 ന് സി ബി ഐ സംഘമാണ് രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളുടെ പിന്നില്‍ ഹിന്ദുത്വ തീവ്രവാദികളുടെ പങ്ക് തുറന്ന് കാട്ടി അഭിനവ് ഭാരത് പ്രവര്‍ത്തകനായ അസിമാനന്ദയെ അറസ്റ്റു ചെയ്തത്. ഹൈദരാബാദ് മെക്ക മസ്ജിദ് സ്‌ഫോടനകേസിലാണ്  അദ്ദേഹം നേരത്തെ അറസ്റ്റിലായത്. കേസ് അന്വേഷണം ഹിന്ദുത്വ ഗ്രൂപ്പുകളിലേക്ക് തിരിഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹം ഹരിദ്വാറില്‍ ഒളിവില്‍ കഴിയുകയായിരുന്നു. വ്യാജ ഐഡന്റിറ്റി കാര്‍ഡ് കേസിലും അദ്ദേഹം പ്രതിയായിരുന്നു.

ജനയുഗം 140111

3 comments:

  1. രാജ്യത്ത് 2005നും 2008നും ഇടയില്‍ നടന്ന സ്‌ഫോടനങ്ങളില്‍ ആര്‍ എസ് എസിന്റെ പങ്ക് വെളിവാക്കിക്കൊണ്ട് സംഝോത എക്‌സ്പ്രസ് സ്‌ഫോടന കേസില്‍ അറസ്റ്റിലായ സ്വാമി അസിമാനന്ദ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന് കത്തയച്ചു. സഹോദരന്‍ മുഖേനയാണ് ഡിസംബര്‍ 20ന് അസിമാനന്ദ രാഷ്ട്രപതിക്ക് കത്തയച്ചത്. മലേഗാവ്, സംഝോത എക്‌സ്പ്രസ്, അജ്മീര്‍ ദര്‍ഗ സ്‌ഫോടന കേസുകളില്‍ ആര്‍ എസ് എസിന്റെ പ്രധാന പ്രവര്‍ത്തകരില്‍ ചിലര്‍ക്കുള്ള പങ്ക് വ്യക്തമാക്കിക്കൊണ്ടാണ് അസിമാനന്ദയുടെ കത്ത്. കത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വെളിവായിട്ടില്ല.

    ReplyDelete
  2. സ്വാമി അസിമാനന്ത രാഷ്ട്രപതിക്ക് ജയിലില്‍ നിന്നയച്ച കത്ത്:

    To
    THE PRESIDENT,
    Rashtrapati Bhavan,
    New Delhi - 110001,
    Dec 20,2010

    Madam President,

    1. I am Swami Asimananda. I am the one who had organised and motivated persons to blast Samjhauta Express and other places because I was angry about jihadi attacks on Hindu temples.

    2. After my arrest, when I was in jail, one Muslim boy Kaleem was very kind to me in Hyderabad. After some time, I asked him why he was inside here in jail, and he told me that he was earlier wrongly arrested and tortured by Hyderabad Police in connection with Mecca Masjid bomb blast. This pierced my conscience. It transformed me. The man who had every reason to hate me, showed me love. After all, he had been made to suffer for my wrong work. I understood that love between two human beings is more powerful than the hatred between two communities. I decided on prayaschith, and told this to CBI, when they took me in their custody. They told me that we cannot do anything about prayaschith, only court can, and so I told them to take me to the court in that case. After that, I told the judge the truth.

    3. I have also addressed a letter to the Pakistan President telling him about myself and requested him to grant me an opportunity to transform or reform jihadi terrorist leaders and other jihadi footsoldiers in Pakistan (copy enclosed).

    4. I request you to use your good office to help me to go there and meet these jihadi leaders and transform them or you can ask the Pakistan President to send them to me in jail.

    Thank You.
    Swami Asimananda
    Yours truly
    Chanchalaguda Central Jail
    WSurprise reform
    Hyderabad

    ReplyDelete
  3. മലേഗാവ് സ്ഫോടനം തടവിലുള്ള മുസ്ളിം യുവാക്കള്‍ ജാമ്യാപേക്ഷ നല്‍കി

    മുംബൈ: മലേഗാവ് സ്ഫോടനക്കേസില്‍ നാലുവര്‍ഷമായി തടവിലുള്ള ഒമ്പത് മുസ്ളിം യുവാക്കള്‍ മഹാരാഷ്ട്ര പ്രത്യേക കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. സ്വാമി അസീമാനന്ദിന്റെ വെളിപ്പെടുത്തലോടെ സ്ഫോടനത്തില്‍ ഹൈന്ദവ തീവ്രവാദ ശക്തികളുടെ പങ്ക് വ്യക്തമായെന്ന് ജാമ്യാപേക്ഷയില്‍ പറയുന്നു. തങ്ങള്‍ക്കെതിരെ നേരിട്ടുള്ള തെളിവില്ലെന്നും ബലംപ്രയോഗിച്ച് രേഖപ്പെടുത്തിയ കുറ്റസമ്മതപ്രസ്താവന മാത്രമാണ് സംഭവവുമായുള്ള ഏക ബന്ധമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ സിബിഐയോട് കോടതി ആവശ്യപ്പെട്ടു.

    ReplyDelete