ആഗോളവല്‍ക്കരണകാലത്ത് സാംസ്കാരികരംഗത്ത് ഇടതുപക്ഷത്തിനുണ്ടായ പിന്നോട്ടടി പരിഹരിക്കാന്‍ എഴുത്തുകാരുടെയും കലാകാരന്മാരുടെയും വിപുലമായ ഐക്യനിര കെട്ടിപ്പടുക്കണമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് പറഞ്ഞു. പറവൂരില്‍ ഇ എം എസ് സാംസ്കാരിക പഠനകേന്ദ്രത്തിന്റെ മന്ദിരത്തിനും ലൈബ്രറിക്കും ശിലപാകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഴുത്തുകാരുടെയും കലാകാരന്മാരുടെയും മണ്ഡലത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ സ്വാഭാവികമാണ്. സാമൂഹികപുരോഗതിയും സാംസ്കാരികമുന്നേറ്റവും മുന്‍നിര്‍ത്തി അവയെ കണ്ണിചേര്‍ക്കാന്‍ കഴിയണം. അഭിപ്രായവൈവിധ്യം മോശമല്ല. ജീര്‍ണതയ്ക്കും പിന്തിരിപ്പന് പ്രവണതകള്‍ക്കുമെതിരെ സാംസ്കാരിക ഐക്യനിര രൂപപ്പെടുത്തലാണ് പ്രധാനം. സാമ്പത്തികനയങ്ങളില്‍ ചെലുത്തിയ അതേ സ്വാധീനമാണ് രണ്ടുപതിറ്റാണ്ടുകൊണ്ട് ആഗോളവല്‍ക്കരണം സാംസ്കാരികരംഗത്തും നേടിയത്. ഗ്രാമീണ വായനശാലകള്‍ക്കും കലാസമിതികള്‍ക്കും പഴയ ഊര്ജസ്വലതയില്ല. സാംസ്കാരികരംഗം വിപണികേന്ദ്രീകൃതമായി. കലാപ്രകടനങ്ങളുടെ പ്രധാന വേദി ടെലിവിഷനായതോടെ സ്പോസര്‍മാര്‍ തീരുമാനിക്കുന്നതുപോലെയായി കാര്യങ്ങള്‍. കലാരംഗത്ത് ഇടപെടുന്നതില്‍ കാണുന്ന അലസ മനോഭാവം സമൂഹത്തില്‍ വലിയ തിരിച്ചടിയുണ്ടാക്കും. ഓരോ പ്രദേശത്തിന്റെയും തനത് ആവിഷ്കരണങ്ങള്‍ നടത്തുന്നതിനു പകരം എല്ലാവരും കാണികളും കാഴ്ചക്കാരുമായി ഒതുങ്ങാനാണ് ശ്രമിക്കുന്നത്. അതുമൂലമുള്ള വിനകള്‍ പ്രകടമായിത്തുടങ്ങി. പുതുതലമുറയില്‍ അരാഷ്ട്രീയപ്രവണത കൂടി. മദ്യാസക്തിയും അന്ധവിശ്വാസവും അനാചാരങ്ങളും വ്യാപകമായി. ജാതിസംഘടനകളും വര്ഗീയസംഘങ്ങളും സ്വത്വരാഷ്ട്രീയവും ശക്തിപ്പെടാന്‍ ശ്രമിക്കുന്നു. ശക്തമായ ആശയസമരത്തിലൂടെയല്ലാതെ പുരോഗമന സാംസ്കാരിക ബോധത്തിന്റെ വീണ്ടെടുപ്പ് സാധ്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി എസ് ശര്‍മ അധ്യക്ഷനായി. സാംസ്കാരികസമ്മേളനം പ്രൊഫ. എം ലീലാവതി ഉദ്ഘാടനംചെയ്തു. ലീലാവതിക്ക് മുഖ്യമന്ത്രി ഉപഹാരം നല്കി. ഇ എം എസ് സ്മാരക നാടകമത്സരത്തിലെ വിജയികള്‍ക്ക് നടന് തിലകന് അവാര്‍ഡ് നല്കി. കെ പി ധനപാലന് എംപി, നടി കവിയൂര്‍ പൊന്നമ്മ, ഡോ. കെ വി കുഞ്ഞിക്കൃഷ്ണന്, എം ബി സ്യമന്തഭദ്രന്‍, ടി ആര് ബോസ്, പി രാജു, സേവ്യര്‍ പുല്‍പ്പാട്ട്, സുനില്‍ പി ഇളയിടം, എം എം പൌലോസ്, കെ വി ശങ്കരന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
ദേശാഭിമാനി 090111
ആഗോളവല്‍ക്കരണകാലത്ത് സാംസ്കാരികരംഗത്ത് ഇടതുപക്ഷത്തിനുണ്ടായ പിന്നോട്ടടി പരിഹരിക്കാന്‍ എഴുത്തുകാരുടെയും കലാകാരന്മാരുടെയും വിപുലമായ ഐക്യനിര കെട്ടിപ്പടുക്കണമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് പറഞ്ഞു. പറവൂരില്‍ ഇ എം എസ് സാംസ്കാരിക പഠനകേന്ദ്രത്തിന്റെ മന്ദിരത്തിനും ലൈബ്രറിക്കും ശിലപാകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ReplyDelete