Tuesday, January 4, 2011

കിനാലൂരില്‍നിന്ന് ആദ്യയൂണിറ്റ്

കോഴിക്കോട്: കിനാലൂര്‍ വ്യവസായ പാര്‍ക്കില്‍ ആദ്യത്തെ ഫുട് വെയര്‍ യൂണിറ്റ് ബുധനാഴ്ച തുറക്കുന്നു. പ്രമുഖ ചെരുപ്പു നിര്‍മാതാക്കളായ വികെസി ഗ്രൂപ്പിന്റേതാണ് പ്രഥമ സംരംഭം. ഡിമെസ്കോ ഫുട് കെയര്‍ ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനം ബുധനാഴ്ച വൈകിട്ട് നാലിന് മന്ത്രി എളമരം കരീം ഉദ്ഘാടനംചെയ്യും. എ കെ ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷനാകും.

കേരളത്തില്‍ വളരെ കുറഞ്ഞ ഉല്‍പാദനം മാത്രമുള്ള കാന്‍വാസ് ഷൂസും സ്കൂള്‍ ഷൂസ് എന്നിവയാണ് ഡിമെസ്കോയില്‍ നിര്‍മിക്കുക. കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് ആവശ്യമുള്ളത്രയും കാന്‍വാസ് ഷൂസും സ്കൂള്‍ ഷൂസും ഇപ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നാണ് കൊണ്ടുവരുന്നത്. ഇത് പരിഹരിക്കാന്‍ ഡിമെസ്കോയ്ക്കു സാധിക്കുമെന്നാണ് കരുതുന്നത്. ഒന്നര കോടി രൂപ ചെലവിലാണ് പദ്ധതി ഒരുക്കിയത്. പ്രത്യക്ഷമായും പരോക്ഷമായും നൂറ്റി ഇരുപത്തിയഞ്ചോളം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് വികെസി ഗ്രൂപ്പ് ചെയര്‍മാന്‍ വി കെ സി മമ്മദ്കോയ പറഞ്ഞു. വര്‍ഷം ഒമ്പത് ലക്ഷം ജോടി ഷൂസ് ഉല്‍പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

വ്യവസായ മന്ത്രി എളമരം കരീം മുന്‍കൈയെടുത്താണ് കിനാലൂരില്‍ ചെറുകിട ഗ്രൂപ്പുകള്‍ തുടങ്ങാനും അതുവഴി വ്യവസായ വളര്‍ച്ചയിലേക്കുമുള്ള വാതില്‍ തുറന്നത്. നാല്‍പതോളം ചെറുകിട സ്ഥാപനങ്ങള്‍ കിനാലൂരില്‍ യൂണിറ്റ് തുടങ്ങാന്‍ ഇതിനകം സന്നദ്ധമായിട്ടുണ്ട്.

ദേശാഭിമാനി

1 comment:

  1. കിനാലൂര്‍ വ്യവസായ പാര്‍ക്കില്‍ ആദ്യത്തെ ഫുട് വെയര്‍ യൂണിറ്റ് ബുധനാഴ്ച തുറക്കുന്നു. പ്രമുഖ ചെരുപ്പു നിര്‍മാതാക്കളായ വികെസി ഗ്രൂപ്പിന്റേതാണ് പ്രഥമ സംരംഭം. ഡിമെസ്കോ ഫുട് കെയര്‍ ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനം ബുധനാഴ്ച വൈകിട്ട് നാലിന് മന്ത്രി എളമരം കരീം ഉദ്ഘാടനംചെയ്യും. എ കെ ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷനാകും.

    ReplyDelete