Tuesday, January 4, 2011

വിദ്യാര്‍ഥികളുടെ പഠനകേന്ദ്രമായി പൈതൃക മ്യൂസിയം

കൊയിലാണ്ടി: സംസ്ഥാനത്താദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപനം ആരംഭിച്ച മ്യൂസിയമായ കൊയിലാണ്ടി നഗരസഭാ പൈതൃക മ്യൂസിയം വിദ്യാര്‍ഥികളുടെ പഠനകേന്ദ്രമാവുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ സ്കൂളുകളില്‍നിന്ന് പഠനയാത്രയുടെ ഭാഗമായി നൂറുകണക്കിന് കുട്ടികളാണ് മ്യൂസിയം സന്ദര്‍ശിക്കുന്നത്. പത്രത്തിലും പുസ്തകത്താളുകളിലൂടെയുമായി അറിഞ്ഞ പ്രാചീനകാലത്തെ നിരവധി വസ്തുക്കള്‍ ഇവിടെ നേരിട്ട് കാണാനാവുന്നു. വസ്തുക്കളുടെ വിവരങ്ങള്‍ പഠനക്കുറിപ്പുകളായി അവര്‍ പകര്‍ത്തിയെടുക്കുന്നു.

ഫൌണ്ടന്‍ പേനയുടെ പൂര്‍വരൂപമായ സ്റ്റില്‍ പേന, മഷിക്കുപ്പിയും പനയോലയിലെഴുതിയ താളിയോല ഗ്രന്ഥങ്ങള്‍, സപ്രമഞ്ചക്കട്ടില്‍, പ്രാചീനകാല ആഭരണങ്ങള്‍, ആഭരണപ്പൂട്ട്, താക്കോല്‍, വെറ്റിലച്ചെല്ലം തുടങ്ങിയവയെല്ലാം കാണികളെ വിസ്മയിപ്പിക്കുന്നു. പഴയകാലത്തെ ടെലിഫോ, ഗ്രാമഫോ, ഫീല്‍ഡ് ക്യാമറ, എച്ച്എംവിയുടെ ഇലക്ട്രിക് പാട്ടുപെട്ടി തുടങ്ങി പ്രാചീനകാലത്തെ മനുഷ്യരെ അത്ഭുതപ്പെടുത്തിയ നിരവധി ഉപകരണങ്ങള്‍ വിദ്യാര്‍ഥികളില്‍ പുതിയ അനുഭവമാകുന്നു. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുള്ള നിരവധി സുമനസ്സുകളില്‍നിന്ന് ശേഖരിച്ച ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന വസ്തുക്കളാണ് പൈതൃക മ്യൂസിയത്തിലുള്ളത്.

ഡോ. രാജന്‍ഗുരിക്കല്‍, ഡോ. എം ആര്‍ രാഘവവാര്യര്‍ എന്നിവരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് തൃപ്പൂണിത്തുറ ഹില്‍പാലസിലെ സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസ് മുന്‍ രജിസ്ട്രാര്‍ പി കെ ഗോപിയാണ് നഗരസഭക്കുവേണ്ടി മ്യൂസിയം സെറ്റുചെയ്തത്.കഴിഞ്ഞ ആഗസ്ത് രണ്ടിന് മന്ത്രി എം എ ബേബി ഉദ്ഘാടനംചെയ്ത് മ്യൂസിയത്തില്‍ പ്രവേശനത്തിന് 12 വയസുവരെയുള്ളവര്‍ക്ക് രണ്ടു രൂപയും അതിനു മുകളില്‍ അഞ്ചു രൂപയുമാണ് നിരക്ക്. കുട്ടികള്‍ക്കുവേണ്ടി ആവശ്യമായ കൂടുതല്‍ സൌകര്യങ്ങള്‍കൂടി ഒരുക്കാന്‍ നഗരസഭ തയ്യാറാകുമെന്ന് ചെയര്‍പേഴ്സ കെ ശാന്തയും വൈസ് ചെയര്‍മാന്‍ ടി കെ ചന്ദ്രനും പറഞ്ഞു.

ദേശാഭിമാനി കോഴിക്കോട് ജില്ലാ വാര്‍ത്ത

1 comment:

  1. സംസ്ഥാനത്താദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപനം ആരംഭിച്ച മ്യൂസിയമായ കൊയിലാണ്ടി നഗരസഭാ പൈതൃക മ്യൂസിയം വിദ്യാര്‍ഥികളുടെ പഠനകേന്ദ്രമാവുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ സ്കൂളുകളില്‍നിന്ന് പഠനയാത്രയുടെ ഭാഗമായി നൂറുകണക്കിന് കുട്ടികളാണ് മ്യൂസിയം സന്ദര്‍ശിക്കുന്നത്. പത്രത്തിലും പുസ്തകത്താളുകളിലൂടെയുമായി അറിഞ്ഞ പ്രാചീനകാലത്തെ നിരവധി വസ്തുക്കള്‍ ഇവിടെ നേരിട്ട് കാണാനാവുന്നു. വസ്തുക്കളുടെ വിവരങ്ങള്‍ പഠനക്കുറിപ്പുകളായി അവര്‍ പകര്‍ത്തിയെടുക്കുന്നു.

    ReplyDelete