സാങ്കേതിക വിദ്യാഭ്യാസമേഖലയില്‍ 50 ശതമാനം സീറ്റ് വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത് കോര്‍പറേറ്റുകളുടെ ലാഭക്കൊയ്ത്ത് ലക്ഷ്യമിട്ട്. രാജ്യത്താകെ രണ്ടു ലക്ഷത്തോളം ബിടെക് സീറ്റ് ഒഴിഞ്ഞുകിടക്കുമ്പോഴാണ് എന്‍ജിനിയറിങ് മേഖലയില്‍ രണ്ടു ലക്ഷം സീറ്റുകൂടി അനുവദിക്കുന്നത്. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാനും അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൌസില്‍ (എഐസിടിഇ) തീരുമാനിച്ചു. എഐസിടിഇയുട തീരുമാനം മാനവവിഭവശേഷി വികസനമന്ത്രി കപില്‍ സിബലാണ് പ്രഖ്യാപിച്ചത്. സാങ്കേതിക വിദ്യാഭ്യാസരംഗത്തിന്റെ കോര്‍പറേറ്റ് വല്‍ക്കരണത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച പരിഷ്കാരങ്ങള്‍ പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കും. ബിഒടി വ്യവസ്ഥയില്‍ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാനും അനുമതി നല്‍കുന്നു.
ഇതുവരെ ട്രസ്റുകള്‍ക്കും സൊസൈറ്റികള്‍ക്കും മാത്രമാണ് സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ അനുമതി നല്‍കിയിരുന്നത്. എന്നാല്‍, 1956ലെ കമ്പനി നിയമത്തിലെ 25-ാം വകുപ്പനുസരിച്ച് രജിസ്റര്‍ചെയ്ത കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കും ഇനി സാങ്കേതിക വിദ്യാഭ്യാസമേഖലയിലേക്ക് കടന്നുവരാം. എഐസിടിഇയുടെ അംഗീകാരമുള്ള സ്ഥാപനങ്ങള്‍ ഇല്ലാത്ത 241 ജില്ലയില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തിലും ബിഒടി വ്യവസ്ഥയിലും കോര്‍പറേറ്റുകള്‍ക്ക് സ്ഥാപനം തുടങ്ങാനുള്ള സൌകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. സ്ഥാപനം ആരംഭിക്കാന്‍ ആവശ്യമായ സ്ഥലത്തിന്റെ അളവ് മൂന്നര ഏക്കറില്‍നിന്ന് രണ്ടര ഏക്കറായി കുറച്ചു. പല കോഴ്സിലും സീറ്റുകളുടെ എണ്ണം 40ല്‍ നിന്ന് 60 ആയാണ് വര്‍ധിപ്പിച്ചത്. ഇതോടെ എന്‍ജിനിയറിങ്ങില്‍ രണ്ടു ലക്ഷം, മാനേജ്മെന്റ് കോഴ്സുകളില്‍ 80,000, ആര്‍ക്കിടെക്ചര്‍ കോഴ്സുകളില്‍ 20,000 സീറ്റാണ് വര്‍ധിക്കുക.
രാജ്യത്തെ മൂവായിരത്തോളം എന്‍ജിനിയറിങ് കോളേജില്‍ ഈ അധ്യയനവര്‍ഷം രണ്ടു ലക്ഷത്തോളം സീറ്റ് ഒഴിഞ്ഞുകിടക്കുന്നുവെന്നാണ് ഔദ്യോഗിക കണക്ക്. ഒറീസയില്‍ അമ്പതു ശതമാനം സീറ്റും ഒഴിഞ്ഞുകിടക്കുന്നു. കര്‍ണാടകം, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹരിയാന, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും 30 ശതമാനത്തോളം സീറ്റിലും ആളില്ല. കോര്‍പറേറ്റുകള്‍ക്ക് യഥേഷ്ടം പുതിയ കോളേജുകള്‍ തുടങ്ങാന്‍ അനുമതി നല്‍കിയതും 'ബിസിനസ് താല്‍പ്പര്യങ്ങള്‍' മുന്‍നിര്‍ത്തിയാണ്. അഞ്ചുവര്‍ഷത്തിനിടെ രാജ്യത്തെ എന്‍ജിനിയറിങ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്. 2005-06ല്‍ 1500 സ്ഥാപനമാണ് ഉണ്ടായിരുന്നത്. ഇപ്പോഴത് 3200 ആയി ഉയര്‍ന്നു. ഇതില്‍ 200 സ്ഥാപനത്തില്‍ എംടെക് കോഴ്സുമുണ്ട്. നിലവിലുള്ള സീറ്റുകളിലേക്കുപോലും വിദ്യാര്‍ഥികളെ കിട്ടാതിരിക്കുമ്പോള്‍ പുതിയ കോളേജുകള്‍ തുടങ്ങാന്‍ കോര്‍പറേറ്റുകള്‍ രംഗത്തെത്തുന്നത് പൊതുവിദ്യാഭ്യാസ സംവിധാനത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കും.
(വിജേഷ് ചൂടല്‍)
ദേശാഭിമാനി 1111

ReplyDelete