Wednesday, January 5, 2011

ബിനായക്സെന്നിന് പോംവഴി അപ്പീല്‍മാത്രം: ചിദംബരം

ന്യൂഡല്‍ഹി: ഹൈക്കോടതിയില്‍ അപ്പീല്‍ പോവുക മാത്രമാണ് ബിനായക് സെന്നിന് മുന്നിലുള്ള പോംവഴിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം. ജനാധിപത്യത്തെ മാനിക്കുന്നവര്‍ ജനാധിപത്യപ്രക്രിയയെയും മാനിക്കണം. നിയമത്തെ മാനിക്കുന്നവര്‍ നിയമപ്രക്രിയകളെയും മാനിക്കണം-ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്കാര്‍ഡ് പുറത്തിറക്കിയുള്ള വാര്‍ത്താസമ്മേളനത്തില്‍ ചിദംബരം പറഞ്ഞു. ഇന്ത്യയില്‍ സുരക്ഷിതയല്ലെന്ന തരത്തില്‍ ബിനായക് സെന്നിന്റെ ഭാര്യ ഇലീനസെന്‍ പറഞ്ഞതില്‍ തനിക്ക് വേദനയുണ്ട്. ഛത്തീസ്ഗഢ് മുഖ്യമന്ത്രിയോടോ അതല്ലെങ്കില്‍ ഇലീന എവിടെയാണോ അവിടത്തെ മുഖ്യമന്ത്രിയോടോ സംസാരിക്കാന്‍ താന്‍ ഒരുക്കമാണ്. അവര്‍ക്ക് എന്തെങ്കിലും സഹായം ആവശ്യമാണെങ്കില്‍ തീര്‍ച്ചയായും സര്‍ക്കാര്‍ സഹായം നല്‍കും. ഇലീനയ്ക്കോ അവരുടെ കുടുംബാംഗങ്ങള്‍ക്കോ ഇന്ത്യയില്‍ അരക്ഷിതാവസ്ഥ തോന്നേണ്ട കാര്യമില്ല- ചിദംബരം പറഞ്ഞു.

ദേശാഭിമാനി 050111

1 comment:

  1. ഹൈക്കോടതിയില്‍ അപ്പീല്‍ പോവുക മാത്രമാണ് ബിനായക് സെന്നിന് മുന്നിലുള്ള പോംവഴിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം. ജനാധിപത്യത്തെ മാനിക്കുന്നവര്‍ ജനാധിപത്യപ്രക്രിയയെയും മാനിക്കണം. നിയമത്തെ മാനിക്കുന്നവര്‍ നിയമപ്രക്രിയകളെയും മാനിക്കണം-ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്കാര്‍ഡ് പുറത്തിറക്കിയുള്ള വാര്‍ത്താസമ്മേളനത്തില്‍ ചിദംബരം പറഞ്ഞു.

    ReplyDelete