പ്ലാച്ചിമടയിലെ കൊക്കക്കോള കമ്പനിയുടെ പ്രവര്‍ത്തനം കാരണം ഉണ്ടായ നാശഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ട്രൈബ്യൂണല്‍ രൂപീകരിക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. വിഴിഞ്ഞം പദ്ധതിയുടെ പ്രീ ക്വാളിഫൈഡ് ബിഡേഷന്റെ ഷോര്‍ട്ട് ലിസ്റ്റിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ക്ക് കൈമാറാനുള്ള നിര്‍ദേശപത്രികയും മന്ത്രിസഭ അംഗീകരിച്ചു.
വിഴിഞ്ഞം തുറമുഖത്തിന് പരിസ്ഥിതി അനുമതി നിഷേധിക്കാന്‍ നീക്കം നടക്കുയാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ആരോപിച്ചു. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണപ്രവര്‍ത്തികള്‍ ആരംഭിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിവരികയാണ്. സ്ഥലം കണ്ടെത്തി ഏറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ധനസമാഹരണത്തിനായി എസ് ബി ടിയുടെ നേതൃത്വത്തിലുള്ള കണ്‍സോഷ്യവുമായി കരാര്‍ ഒപ്പുവെച്ചു. 450 കോടി രൂപ ചെലവഴിച്ച് സംസ്ഥാനം നേരിട്ട് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചു. ഈ സാഹചര്യത്തിലാണ് നിര്‍മാണ്രപ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനുള്ള പരിസ്ഥിതി അനുമതി നിഷേധിക്കാന്‍ നീക്കം നടക്കുന്നത്. ഇത് ഗൗരവമായി കണ്ട് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്മാര്‍ട്ട് സിറ്റിയുടെ പുതിയ പാട്ട കരാറിന് മന്ത്രിസഭ അംഗീകാരം നല്‍കി.
തിരുവനന്തപുരം ബാട്ടണ്‍ഹില്‍ എന്‍ജിനീയറിംഗ് കോളജ്, കോട്ടയം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയട്ട്, കണ്ണൂര്‍-കോഴിക്കോട്-ശ്രീകൃഷ്ണപുരം, വയനാട് ഇടുക്കി എന്‍ജിനീയറിംഗ് കോളജുകളില്‍ യഥാക്രമം നെറ്റ്‌വര്‍ക്ക് എന്‍ജിനീയറിംഗ്, സിവില്‍ എന്‍ജിനീയറിംഗ്, സിവില്‍ ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, കെമിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ എന്നീ വിഭാഗങ്ങളില്‍ എം ടെക് കോഴ്‌സുകള്‍ ആരംഭിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി. ജലവിഭവവകുപ്പില്‍ 1983 ജൂലൈ 4 നോ അതിന് ശേഷമോ സര്‍വീസിലുള്ളവരും 2011 ജനുവരി ഒന്നിന് 500 ദിവസം പൂര്‍ത്തിയാക്കിവരും 55 വയസ് പൂര്‍ത്തിയായവരുമായ 163 ജീവനക്കാരെ എസ് എല്‍ ആര്‍ തസ്തിക സൃഷ്ടിച്ച് 58 വയസ് വരെ തുടരാന്‍ അനുമതി നല്‍കി.
ജലവിഭവവകുപ്പില്‍ വര്‍ഷങ്ങളായി ജോലിയില്‍ തുടരുന്ന സി എല്‍ ആര്‍, എസ് എല്‍ ആര്‍ വര്‍ക്കര്‍മാരെ വര്‍ക്കര്‍ തസ്തികയില്‍ സ്ഥിരപ്പെടുത്തും. ഇതിനായി 1446 തസ്തിക സൃഷ്ടിക്കും.
ആംഡ് പൊലീസ് ബറ്റാലിയനില്‍ കോണ്‍സ്റ്റബിള്‍മാരുടെ 1200 താല്‍ക്കാലിക തസ്തിക സൃഷ്ടിക്കും.
മത്സ്യതൊഴിലാളി ക്ഷേമ പെന്‍ഷന്‍ നല്‍കുന്നതിനുള്ള വരുമാന പരിധി എടുത്തുകളയും. ബിവറേജസ് കോര്‍പ്പറേഷനില്‍ കോടതിവിധി അനുസരിച്ച് നിയമിച്ച, ആത്മഹത്യ ചെയ്ത ചാരായ തൊഴിലാളികളുടെ ആശ്രിതരായ 266 തൊഴിലാളികള്‍ക്കും ദിവസക്കൂലിക്കാരായ 676 തൊഴിലാളികള്‍ക്കും, 2001 മുതല്‍ നിയമിച്ച തൊഴിലാളികള്‍ക്കുള്ള റഗുലര്‍ ശമ്പള സ്‌കെയിലും ഇതര ആനുകൂല്യങ്ങളും നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. തൊള്ളായിരത്തിലധികം പേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.
തിരുവനന്തപുരം ജില്ലാ കലക്ടറായി ദിനേശ് അറോറയെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കരുനാഗപ്പള്ളി ഗവണ്‍മെന്റ് ഫിഷറീസ് ടെക്‌നിക്കല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് വേലുക്കുട്ടി അരയന്റെ പേര് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
തലശ്ശേരിയില്‍ കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കാന്‍ കതിരൂര്‍ പഞ്ചായത്തില്‍ 8.15 ഏക്കര്‍ സ്ഥലം ഫാസ്ട്രാക്കില്‍പ്പെടുത്തി ഏറ്റെടുക്കാന്‍ തീരുമാനിച്ചു. മലബാറില്‍ 20 വര്‍ഷമായി പ്രാക്ടീസ് ചെയ്യുന്ന പാരമ്പര്യ ആയുര്‍വേദ വൈദ്യന്‍മാരെയും അംഗീകാരമില്ലാത്ത ഹോമിയോ ചികിത്സകരെയും രജിസ്‌ട്രേഷന്‍ എടുക്കണമെന്ന വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കി. നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും ഇത്.
ജനയുഗം 170211
പ്ലാച്ചിമടയിലെ കൊക്കക്കോള കമ്പനിയുടെ പ്രവര്‍ത്തനം കാരണം ഉണ്ടായ നാശഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ട്രൈബ്യൂണല്‍ രൂപീകരിക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. വിഴിഞ്ഞം പദ്ധതിയുടെ പ്രീ ക്വാളിഫൈഡ് ബിഡേഷന്റെ ഷോര്‍ട്ട് ലിസ്റ്റിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ക്ക് കൈമാറാനുള്ള നിര്‍ദേശപത്രികയും മന്ത്രിസഭ അംഗീകരിച്ചു.
ReplyDelete