Tuesday, April 26, 2011

ക്യൂബയില്‍ മെയ്ദിനറാലികളില്‍ 50 രാജ്യങ്ങളിലെ തൊഴിലാളികള്‍

ഹവാന: ക്യൂബയില്‍ ദേശവ്യാപകമായി നടക്കുന്ന മെയ്ദിന റാലികളില്‍ 50 രാജ്യങ്ങളില്‍നിന്നുള്ള ആയിരം തൊഴിലാളികള്‍ പങ്കെടുക്കും. അമേരിക്ക 12 വര്‍ഷത്തിലേറെയായി തടവിലിട്ടിരിക്കുന്ന അഞ്ച് ക്യൂബന്‍ ഉദ്യോഗസ്ഥരെ മോചിപ്പിക്കണമെന്ന ആവശ്യമാണ് റാലികളില്‍ മുഖ്യമായും ഉയര്‍ത്തുക. ക്യൂബന്‍ ഭീകരവിരുദ്ധ സേനാംഗങ്ങളായ ജെറാര്‍ദോ ഹെര്‍ണാണ്ടസ്, റാമോ ലബാനിനോ, അന്റോണിയോ ഗുവേരോ, ഫെര്‍ണാണ്ടോ ഗൊസാലസ്, റെനെ ഗൊസാലസ് എന്നിവരെയാണ് അമേരിക്ക അന്യായത്തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ക്യൂബയില്‍ ഭീകരാക്രമണം നടത്താന്‍ അമേരിക്കയിലെ ഫ്ളോറിഡ കേന്ദ്രമായി നടന്ന ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ പോയ ഉദ്യോഗസ്ഥരെയാണ് ഭീകരരായി മുദ്രകുത്തി അറസ്റ്ചെയ്തത്. 1998 സെപ്തംബറിലായിരുന്നു അറസ്റ്. ഇവര്‍ ക്യൂബന്‍ സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥരാണെന്ന് രേഖാമൂലം അറിയിച്ചിട്ടും മോചിപ്പിച്ചില്ല. നിരന്തരമായി അമേരിക്ക പീഡിപ്പിച്ചിട്ടും കൂറുമാറാനും ഇവര്‍ തയ്യാറായില്ല. അഞ്ച് ഉദ്യോഗസ്ഥരെയും ദേശീയ ഹീറോകളായി ക്യൂബ പ്രഖ്യാപിച്ചിട്ടുണ്ട്.

കമ്യൂണിസ്റ് പാര്‍ടിയുടെ ആറാം കോണ്‍ഗ്രസ് അംഗീകരിച്ച സാമൂഹ്യ-സാമ്പത്തിക പരിഷ്കാര മാര്‍ഗരേഖയ്ക്ക് മെയ്ദിനറാലികളില്‍ പിന്തുണ പ്രഖ്യാപിക്കുമെന്നും ക്യൂബന്‍ കേന്ദ്രതൊഴിലാളി സംഘടനയുടെ ദേശീയ സെക്രട്ടറിയറ്റ് അംഗം എര്‍മേല ഗാര്‍സിയ പറഞ്ഞു. ഹവാനയില്‍ നടക്കുന്ന റാലി എഡ്യൂക്കേഷന്‍ വര്‍ക്കേഴ്സ് യൂണിയന്‍ നയിക്കും. ഏറ്റവും പിന്നില്‍ യുവജനങ്ങള്‍ അണിനിരക്കും. വിവിധ നഗരങ്ങളില്‍ വിപുലമായ പരിപാടികള്‍ നടക്കും. ക്യൂബന്‍ വിപ്ളവത്തെ സോഷ്യലിസ്റ് വിപ്ളവമായി പ്രഖ്യാപിച്ചതിന്റെ അന്‍പതാം വാര്‍ഷികാചരണത്തോട് അനുബന്ധിച്ചാണ് ഇക്കുറി മെയ്ദിനാഘോഷം. സോവിയറ്റ് വിപ്ളവനായകന്‍ ലെനിന്റെ 141-ാം ജന്മദിനം വെള്ളിയാഴ്ച ക്യൂബയില്‍ വന്‍പരിപാടികളോടെ ആഘോഷിച്ചു.

deshabhimani 260411

1 comment:

  1. ക്യൂബയില്‍ ദേശവ്യാപകമായി നടക്കുന്ന മെയ്ദിന റാലികളില്‍ 50 രാജ്യങ്ങളില്‍നിന്നുള്ള ആയിരം തൊഴിലാളികള്‍ പങ്കെടുക്കും. അമേരിക്ക 12 വര്‍ഷത്തിലേറെയായി തടവിലിട്ടിരിക്കുന്ന അഞ്ച് ക്യൂബന്‍ ഉദ്യോഗസ്ഥരെ മോചിപ്പിക്കണമെന്ന ആവശ്യമാണ് റാലികളില്‍ മുഖ്യമായും ഉയര്‍ത്തുക. ക്യൂബന്‍ ഭീകരവിരുദ്ധ സേനാംഗങ്ങളായ ജെറാര്‍ദോ ഹെര്‍ണാണ്ടസ്, റാമോ ലബാനിനോ, അന്റോണിയോ ഗുവേരോ, ഫെര്‍ണാണ്ടോ ഗൊസാലസ്, റെനെ ഗൊസാലസ് എന്നിവരെയാണ് അമേരിക്ക അന്യായത്തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ക്യൂബയില്‍ ഭീകരാക്രമണം നടത്താന്‍ അമേരിക്കയിലെ ഫ്ളോറിഡ കേന്ദ്രമായി നടന്ന ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ പോയ ഉദ്യോഗസ്ഥരെയാണ് ഭീകരരായി മുദ്രകുത്തി അറസ്റ്ചെയ്തത്. 1998 സെപ്തംബറിലായിരുന്നു അറസ്റ്. ഇവര്‍ ക്യൂബന്‍ സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥരാണെന്ന് രേഖാമൂലം അറിയിച്ചിട്ടും മോചിപ്പിച്ചില്ല. നിരന്തരമായി അമേരിക്ക പീഡിപ്പിച്ചിട്ടും കൂറുമാറാനും ഇവര്‍ തയ്യാറായില്ല. അഞ്ച് ഉദ്യോഗസ്ഥരെയും ദേശീയ ഹീറോകളായി ക്യൂബ പ്രഖ്യാപിച്ചിട്ടുണ്ട്.

    ReplyDelete