ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് കലാപത്തില്‍ നേരിട്ട് പങ്കുണ്ടായിരുന്നുവെന്ന് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ സുപ്രീം കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കി. 1988 ബാച്ചിലെ ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ടാണ് സത്യവാങ്ങ് മൂലം നല്‍കിയത്. സംസ്ഥാന റിസര്‍വ്വ് പൊലീസിന്റെ ട്രെയിനിംഗ് സെന്ററിന്റെ പ്രിന്‍സിപ്പാളാണിപ്പോള്‍ ഭട്ട്. സുപ്രീംകോടതി നിര്‍ദേശപ്രകാരം കലാപത്തെക്കുറിച്ചന്വേഷിക്കുന്ന പ്രത്യേകസംഘത്തെ തനിക്ക് വിശ്വാസമില്ലെന്നും അദ്ദേഹം പറയുന്നു. മോഡിക്ക് കലാപത്തില്‍ നേരിട്ട് ബന്ധമുണ്ട്. പ്രത്യേകാന്വേഷണസംഘം നേരത്തെഭട്ടിന്റെ മൊഴിരേഖപ്പെടുത്തിയിരുന്നു. ഇതോടെ മുസ്ലിങ്ങളെ കൊന്നൊടുക്കിയ കലാപത്തില്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ മോഡിയുടെ നിഷ്ക്രിയത്വവും ഇടപെടലും വ്യക്തമായിരിക്കുകയാണ്.
മലേഗാവ് സ്ഫോടനം: ബോംബ് നിര്‍മിച്ചത് പ്രവീണ്‍ മുത്തലിക്
മുംബൈ: മലേഗാവ് സ്ഫോടനത്തിനായി ബോംബുകള്‍ നിര്‍മിച്ചത് ഹിന്ദുതീവ്രവാദ സംഘടനയായ അഭിനവ് ഭാരതിന്റെ നേതാവ് പ്രവീ മുത്തലിക് ആണെന്ന് മഹാരാഷ്ട്ര ഭീകരവിരുദ്ധസേന(എടിഎസ്). വ്യാഴാഴ്ച സമര്‍പ്പിച്ച 305 പേജുള്ള കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസ് അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് വിടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കേയാണ് എടിഎസ് കുറ്റപത്രം സമര്‍പ്പിച്ചത്. സ്ഫോടനത്തിന് പിന്നിലെ പ്രധാന സൂത്രധാരനായ മുത്തലികിനെ ജനുവരി 31ന് ആണ് എടിഎസ് അറസ്റുചെയ്തത്.
ഇതേ കേസില്‍ ജയിലില്‍ കഴിയുന്ന ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിതിന്റെ സെക്രട്ടറിയായിരുന്നു മുത്തലിക്കെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പുരോഹിതിന്റെ നിര്‍ദേശമനുസരിച്ച് മുത്തലിക് ആണ് ബോംബുകള്‍ കൂട്ടിയോജിപ്പിച്ചത്. ബോംബുകള്‍ കൈകാര്യംചെയ്യുന്നതിന് മുത്തലികിന് പരിശീലനം ലഭിച്ചതായും എടിഎസ് കുറ്റപത്രത്തില്‍ വ്യക്തമാക്കി. സ്ഫോടനം സംഘടിപ്പിക്കാന്‍ മുത്തലിക് മുറി വാടകയ്ക്ക് എടുത്തതായി എടിഎസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇവിടെവച്ചാണ് ബോംബുകള്‍ കൂട്ടിയോജിപ്പിച്ചത്. 2008 സെപ്തംബര്‍ 29ന് നടന്ന സ്ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മലേഗാവ് സ്ഫോടനക്കേസില്‍ ഹിന്ദു ഭീകരവാദി പ്രജ്ഞാസിങ്ങടക്കം 12 പേരെയാണ് എടിഎസ് അറസ്റുചെയ്തത്.
ദേശാഭിമാനി
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് കലാപത്തില്‍ നേരിട്ട് പങ്കുണ്ടായിരുന്നുവെന്ന് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ സുപ്രീം കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കി. 1988 ബാച്ചിലെ ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ടാണ് സത്യവാങ്ങ് മൂലം നല്‍കിയത്. സംസ്ഥാന റിസര്‍വ്വ് പൊലീസിന്റെ ട്രെയിനിംഗ് സെന്ററിന്റെ പ്രിന്‍സിപ്പാളാണിപ്പോള്‍ ഭട്ട്. സുപ്രീംകോടതി നിര്‍ദേശപ്രകാരം കലാപത്തെക്കുറിച്ചന്വേഷിക്കുന്ന പ്രത്യേകസംഘത്തെ തനിക്ക് വിശ്വാസമില്ലെന്നും അദ്ദേഹം പറയുന്നു. മോഡിക്ക് കലാപത്തില്‍ നേരിട്ട് ബന്ധമുണ്ട്. പ്രത്യേകാന്വേഷണസംഘം നേരത്തെഭട്ടിന്റെ മൊഴിരേഖപ്പെടുത്തിയിരുന്നു. ഇതോടെ മുസ്ലിങ്ങളെ കൊന്നൊടുക്കിയ കലാപത്തില്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ മോഡിയുടെ നിഷ്ക്രിയത്വവും ഇടപെടലും വ്യക്തമായിരിക്കുകയാണ്.
ReplyDeleteഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധമുള്ള മൂന്ന് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റണമെന്ന ഉത്തരവ് സമയത്ത് നടപ്പാക്കാത്തതിന് ഗുജറാത്ത് സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശം. ഉത്തരവ് നടപ്പാക്കാത്തതിന് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ്സെക്രട്ടറിക്ക് ഹൈക്കോടതി കോടതിയലക്ഷ്യത്തിന് നോട്ടീസയച്ചു. ജസ്റിസുമാരായ ജയന്ത് പട്ടേല്‍, അഭിലാഷകുമാരി എന്നിവരടങ്ങിയ ഡിവിഷന്‍ബെഞ്ചാണ് എസിഎസ് (ആഭ്യന്തരം) ബല്‍വന്ത് സിങ്ങിന് നോട്ടീസയച്ചത്. മെയ് 11ന് മറുപടി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. 2004 ജൂ 15ന് ഇസ്രത്ത് ജഹാനെയും മറ്റു മൂന്നുപേരെയും ഗുജറാത്ത് പൊലീസ് വ്യാജ ഏറ്റുമുട്ടലില്‍ വെടിവച്ച് കൊലപ്പെടുത്തുമ്പോള്‍ സിറ്റി ക്രൈംബ്രാഞ്ച് തലവനായിരുന്ന പി പി പാണ്ഡെ, ഡെപ്യൂട്ടി കമീഷണറായിരുന്ന ജി എല്‍ സിങ്കാള്‍, ഇന്‍സ്പെക്ടറായിരുന്ന തരു ബാരോട്ട് എന്നിവരെ നീക്കണമെന്ന് മോഡിസര്‍ക്കാരിനോട് ഹൈക്കോടതി രണ്ടുതവണ ആവശ്യപ്പെട്ടിരുന്നു. ജനുവരിയിലെ ഉത്തരവ് നടപ്പാക്കാത്തതിനെ വിമര്‍ശിച്ച കോടതി ഏപ്രില്‍ എട്ടിന് മോഡിസര്‍ക്കാരിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, വ്യാഴാഴ്ച കേസ് പരിഗണിക്കാനിരിക്കെ ബുധനാഴ്ച മൂന്ന് ഐപിഎസുകാരെയും മോഡിസര്‍ക്കാര്‍ സ്ഥലംമാറ്റാന്‍ നിര്‍ബന്ധിതമായിരുന്നു. എങ്കിലും നിര്‍ദേശിച്ച സമയത്ത് നടപടി എടുക്കാത്തതിനാണ് കോടതിനടപടി.
ReplyDelete