തളിപ്പറമ്പ്: കൂനത്ത് വായനശാലയും സിപിഐ എം ബ്രാഞ്ച് ഓഫീസും കോണ്‍ഗ്രസുകാര്‍ തകര്‍ത്തു. ഗ്രാമീണ വായനശാലയും ബ്രാഞ്ച് ഓഫീസ് പ്രവര്‍ത്തിക്കുന്ന വയലപ്ര നാരായണന്‍ നമ്പ്യാര്‍ സ്മാരകവുമാണ് തിങ്കളാഴ്ച പുലര്‍ച്ചെ തകര്‍ത്തത്. ജനലുകള്‍ തകര്‍ത്ത അക്രമികള്‍ വായനശാലക്ക് മുന്നില്‍ സ്ഥാപിച്ച സിപിഐ എം, ഡിവൈഎഫ്ഐ, ബാലസംഘം കൊടിയും കൊടിമരവും പിഴുതെടുത്ത് തൊട്ടടുത്ത ചെങ്കല്‍ ക്വാറിയില്‍ കൊണ്ടിട്ടു. ചെങ്കല്‍ക്വാറിയില്‍ തൊഴിലാളികള്‍ക്ക് സ്ഥാപിച്ച ഷെഡ്ഡും തകര്‍ത്തു. ഷെഡ്ഡിലെ പാത്രങ്ങളും നശിപ്പിച്ചു. വയലപ്ര നാരായണന്‍ നമ്പ്യാര്‍ സ്മാരകത്തിലെ ജനലുകളും ഫര്‍ണിച്ചറുകളും ബോര്‍ഡുകളും നശിപ്പിച്ചു. ഓഫീസിന് മുന്നിലെ കൊടിയും കൊടിമരങ്ങളും നശിപ്പിച്ചിട്ടുണ്ട്.
സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാനുള്ള കോണ്‍ഗ്രസുകാരുടെ ആസൂത്രിത നീക്കമാണ് സംഭവത്തിന് പിന്നില്‍.
ബ്രാഞ്ച് സെക്രട്ടറി പി മാധവനും വായനശാലാ സെക്രട്ടറി പി വസന്തരാജും തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കി. അക്രമികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച വൈകിട്ട് കൂനത്ത് സിപിഐ എം നേതൃത്വത്തില്‍ പ്രാകടനവും യോഗവും ചേര്‍ന്നു. കെ നാരായണന്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാസെക്രട്ടറിയറ്റംഗം ജെയിംസ് മാത്യു, കെ ബാലകൃഷ്ണന്‍, ഏരിയാസെക്രട്ടറി പി വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു. പി മാധവന്‍ സ്വാഗതം പറഞ്ഞു. ഗ്രാമീണ വായനശാല സാമൂഹ്യ വിരുദ്ധര്‍ ആക്രമിച്ചതില്‍ ലൈബ്രറി കൌസില്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ഇവരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും ലൈബ്രറി കൌണ്‍സില്‍ ജില്ലാ പ്രസിഡന്റ് കവിയൂര്‍ രാജഗോപാലനും സെക്രട്ടറി പി കെ ബൈജുവും ആവശ്യപ്പെട്ടു.
ദേശാഭിമാനി 190411
കൂനത്ത് വായനശാലയും സിപിഐ എം ബ്രാഞ്ച് ഓഫീസും കോണ്‍ഗ്രസുകാര്‍ തകര്‍ത്തു. ഗ്രാമീണ വായനശാലയും ബ്രാഞ്ച് ഓഫീസ് പ്രവര്‍ത്തിക്കുന്ന വയലപ്ര നാരായണന്‍ നമ്പ്യാര്‍ സ്മാരകവുമാണ് തിങ്കളാഴ്ച പുലര്‍ച്ചെ തകര്‍ത്തത്. ജനലുകള്‍ തകര്‍ത്ത അക്രമികള്‍ വായനശാലക്ക് മുന്നില്‍ സ്ഥാപിച്ച സിപിഐ എം, ഡിവൈഎഫ്ഐ, ബാലസംഘം കൊടിയും കൊടിമരവും പിഴുതെടുത്ത് തൊട്ടടുത്ത ചെങ്കല്‍ ക്വാറിയില്‍ കൊണ്ടിട്ടു. ചെങ്കല്‍ക്വാറിയില്‍ തൊഴിലാളികള്‍ക്ക് സ്ഥാപിച്ച ഷെഡ്ഡും തകര്‍ത്തു. ഷെഡ്ഡിലെ പാത്രങ്ങളും നശിപ്പിച്ചു. വയലപ്ര നാരായണന്‍ നമ്പ്യാര്‍ സ്മാരകത്തിലെ ജനലുകളും ഫര്‍ണിച്ചറുകളും ബോര്‍ഡുകളും നശിപ്പിച്ചു. ഓഫീസിന് മുന്നിലെ കൊടിയും കൊടിമരങ്ങളും നശിപ്പിച്ചിട്ടുണ്ട്.
ReplyDelete