കൊച്ചി: ജില്ലയ്ക്ക് അനുവദിച്ച ഹൈടെക് ജീവന്‍രക്ഷാ ആംബുലന്‍സുകള്‍ കലക്ടര്‍ പി ഐ ഷെയ്ക് പരീത് ഫ്ളാഗ് ഓഫ് ചെയ്തു. എറണാകുളവും മൂവാറ്റുപുഴയും കേന്ദ്രീകരിച്ച് അത്യാധുനിക സൌകര്യങ്ങളുള്ള രണ്ട് ആംബുലന്‍സുകളില്‍ ഒന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലും കേന്ദ്രീകരിച്ചാണ് സര്‍വീസ് നടത്തുക. റോഡപകടങ്ങള്‍ ഹൃദയ-പ്രസവ സംബന്ധമായ അടിയന്തര പ്രശ്നങ്ങള്‍ എന്നിവ കൈകാര്യംചെയ്യാന്‍ ഉതകുംവിധത്തിലാണ് ആംബുലന്‍സിന്റെ രൂപകല്‍പ്പന. അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാവുന്ന എല്ലാവിധ ആധുനിക ചികിത്സാ ഉപകരണങ്ങളും ഇതില്‍ ലഭ്യമാണ്. മരുന്നു സൂക്ഷിക്കാനുള്ള ശീതീകരണ സംവിധാനവുമുണ്ട്. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ ആശുപത്രിയിലെത്തിക്കാനും കൂടുതല്‍ ചികിത്സക്കായി കൊണ്ടുപോകാനുമാണ് ഇവ ഉപയോഗിക്കുന്നത്. ഓക്സിജന്‍ സിലിന്‍ഡര്‍, സിറിഞ്ച് പമ്പ്, ഡിസിബ്രലേറ്റര്‍, ബിപി മോണിറ്റര്‍, ഹാര്‍ട്ട്റേറ്റ് മെഷീന്‍, മരുന്നു സൂക്ഷിക്കാനുള്ള റഫ്രിജറേറ്റര്‍ തുടങ്ങിയവ സജീകരിച്ച ആംബുലന്‍സ് എയര്‍കണ്ടീഷന്‍ ചെയ്തതാണ്. പ്രതിമാസ പരിപാലന ചെലവ് തല്‍ക്കാലം അതത് ആശുപത്രിവികസന സമിതികള്‍ വഹിക്കും. ഒരുലക്ഷം രൂപയോളം പ്രതിമാസ ചെലവുവരും. രോഗികള്‍ക്ക് തികച്ചും സൌജന്യ സേവനമാണ് നല്‍കുക.
എറണാകുളം മേഖലയിലുള്ളവര്‍ക്ക് 8086010810 എന്ന നമ്പറിലും മൂവാറ്റുപുഴ മേഖലയില്‍ 8086010811 എന്ന നമ്പറിലും ആംബുലന്‍സിനായി ബന്ധപ്പെടണം. എറണാകുളത്ത് 25 മുതലും മൂവാറ്റുപുഴയില്‍ 27നും ആംബുലന്‍സ് സേവനം ലഭ്യമാകും.
ദേശാഭിമാനി 210411
എറണാകുളം മേഖലയിലുള്ളവര്‍ക്ക് 8086010810 എന്ന നമ്പറിലും മൂവാറ്റുപുഴ മേഖലയില്‍ 8086010811 എന്ന നമ്പറിലും ആംബുലന്‍സിനായി ബന്ധപ്പെടണം. എറണാകുളത്ത് 25 മുതലും മൂവാറ്റുപുഴയില്‍ 27നും ആംബുലന്‍സ് സേവനം ലഭ്യമാകും.
ReplyDelete