കൊച്ചി: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ 2010-11 മുതല്‍ 2012-13 വരെയുള്ള അധ്യയന വര്‍ഷങ്ങളിലെ ഫീസ് നിര്‍ണയിച്ച് ജസ്റ്റിസ് പി എ മുഹമ്മദ് അധ്യക്ഷനായ ഫീസ് നിര്‍ണയ കമ്മിറ്റി ഉത്തരവായി. തൃശൂര്‍ അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് , പാലക്കാട് കരുണ മെഡിക്കല്‍ കോളേജ് , തിരുവനന്തപുരം എസ്യുടി മെഡിക്കല്‍ കോളേജ് , കണ്ണൂര്‍ മെഡിക്കല്‍ കോളേജ് , പരിയാരം അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ് , കൊച്ചി സഹകരണ മെഡിക്കല്‍ കോളേജ് എന്നിവയ്ക്ക് ഇക്കാലയളവില്‍ 2,54,000 രൂപയാണ് വാര്‍ഷികഫീസ്.
തിരുവല്ല പുഷ്പഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന് 2,61,000 രൂപയും കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളേജിന് 2,63,000 രൂപയും ഈടാക്കാം. തൃശൂര്‍ ജൂബിലി മെഡിക്കല്‍ കോളേജ് 2,73,000 രൂപ, പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളേജ് 2,70,000രൂപ, തിരുവനന്തപുരം ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ് 2,73,000, കാരണക്കോടം ഡോ. സോമര്‍വെല്‍ സ്മാരക സിഎസ്ഐ മെഡിക്കല്‍ 2,55,000 രൂപ എന്നിങ്ങനെയാണ് ഇതര മെഡിക്കല്‍ കോളേജുകളുടെ ഫീസ്. പുതിയ മെഡിക്കല്‍ കോളേജുകളായ കൊല്ലം അസീസിയ മെഡിക്കല്‍ കോളേജ്, കോഴിക്കോട് കെഎംസിടി മെഡിക്കല്‍ കോളേജ്, കോഴിക്കോട് അത്തോളി മലബാര്‍ മെഡിക്കല്‍ കോളേജ് എന്നിവയ്ക്ക് ഇക്കാലയളവില്‍ 2,54,000 രൂപ ഫീസ് ഈടാക്കാം. എറണാകുളം ശ്രീ നാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ കോളേജിന് 2,57,000 രൂപയും കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജിന് 2,58,000 രൂപയും ഈടാക്കാം.
deshabhimani news
പി എ മുഹമ്മദ് കമ്മിറ്റി ഫീസ് നിര്‍ണയിക്കുന്നതോടൊപ്പംതന്നെ വിദ്യാര്‍ഥിപ്രവേശനം പൊതുപ്രവേശന പരീക്ഷയില്‍നിന്ന് മെറിറ്റടിസ്ഥാനത്തിലാണ് നടക്കുന്നതെന്ന് ഉറപ്പാക്കാന്‍ കര്‍ശന നിലപാട് സ്വീകരിക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞവര്‍ഷം ഇന്റര്‍ചര്‍ച്ച് കൌണ്‍സിലിനു കീഴിലുള്‍പ്പെടെയുള്ള കേരളത്തിലെ പല സ്വാശ്രയ സ്ഥാപനങ്ങളും എല്ലാ സര്‍ക്കാര്‍ ഉത്തരവുകളും മെറിറ്റും അട്ടിമറിച്ചാണ് പ്രവേശനം നടത്തിയത്. അഡ്മിഷന്‍ പ്രക്രിയ അവസാനിച്ചതിനുശേഷം മെറിറ്റ് അട്ടിമറിച്ച് പ്രവേശനം നേടിയ വിദ്യാര്‍ഥികളെ പിരിച്ചുവിടണമെന്ന് കമീഷന്‍ കഴിഞ്ഞവര്‍ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അത് അംഗീകരിച്ചിരുന്നില്ല. പ്രവേശന നടപടികള്‍ തുടങ്ങുന്നതിനുമുമ്പ് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കാനോ നടപടി സ്വീകരിക്കനോ കമീഷന്‍ തയ്യാറാകാതിരുന്നതാണ് ഈ വിധത്തില്‍ നിയമവിരുദ്ധ പ്രവേശനം നടക്കാന്‍ കാരണം. ഈ അധ്യയനവര്‍ഷം പ്രവേശന നടപടികള്‍ സുതാര്യമാക്കാന്‍ കര്‍ശന നിലപാട് മുഹമ്മദ് കമീഷന്‍ സ്വീകരിക്കുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
ReplyDelete1. പാവപ്പെട്ടവനെ പഠിപ്പിക്കേണ്ടത് സ്വാശ്രയകോളേജിന്റെ മുതലാളിമാരല്ല.. മറിച്ച് സര്‍ക്കാരാണു..
ReplyDelete2. പാവപ്പെട്ടവനെ വെറുതെ പഠിപ്പിച്ച് അവന്‍ പഠനം കഴിയുമ്പോള്‍ നാട് വിട്ട് അന്യ നാട്ടില്‍ പൊയി കോടികള്‍ നേടുന്ന് എന്നി സര്‍ക്കാരിനെന്ത് കിട്ടി?
3. അപ്പോള്‍ സമരം ചെയ്യുന്നതിനു മുന്‍പ് കുറച്ച് ചിന്തിച്ചാല്‍ എല്ലാവര്‍ക്കും നല്ലത്?
മുക്കുവനൊരു പോസ്റ്റിട്ടിരുന്നു. ഒരു രണ്ട് കൊല്ലം മുന്‍പ്.. വേണേല്‍ വായിച്ച് നോക്കാം!