Thursday, April 28, 2011

പുരൂളിയയില്‍ ഇറക്കിയത് വന്‍ ആയുധശേഖരം

കൊല്‍ക്കത്ത: പുരൂളിയയില്‍ 1995 ഡിസംബര്‍ 17ന് ആന്റണോവ് എഎന്‍-26 എന്ന ലാറ്റ്വിയന്‍ വിമാനം വര്‍ഷിച്ചത് നാടിനെ മുച്ചൂടും ചുട്ടെരിക്കാന്‍ പാകത്തിലുള്ള മാരകായുധങ്ങള്‍. റോക്കറ്റ് ലോഞ്ചറുകളും ഗ്രനേഡുകളും 250 എകെ-47 തോക്കുകളും ലക്ഷക്കണക്കിന് വെടിയുണ്ടകളും ഇതില്‍പ്പെടുന്നു. പുരുളിയ ജില്ലയിലെ ഝാല്‍ദ, ഘടംഗ, ബാലമു, മറമു എന്നീ ഗ്രാമങ്ങളിലായിരുന്നു രാജ്യത്തെ ഞെട്ടിച്ച ആയുധവര്‍ഷം. പശ്ചിമബംഗാളില്‍ സായുധകലാപമുണ്ടാക്കിയശേഷം കേന്ദ്രം ഇടപെട്ട് രാഷ്ട്രപതിഭരണം പ്രഖ്യാപിക്കാനും പിന്നീടുള്ള തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ തോല്‍പ്പിക്കാനുമായിരുന്നു പദ്ധതി. 1996ലെ തെരഞ്ഞെടുപ്പിനുമുമ്പ് പദ്ധതി നടപ്പാക്കാനായിരുന്നു 1995 ഡിസംബറിലെ ആയുധവര്‍ഷം. എന്നാല്‍, പദ്ധതി പാളി. ഒരുമാസംമുമ്പ് നവംബറില്‍ ഇത്തരമൊരു സംഭവം ഉണ്ടാകാനിടയുണ്ടെന്ന് ബ്രിട്ടീഷ് ഗവമെന്റ് ഇന്ത്യയെ അറിയിച്ചിരുന്നു. ഈ മുന്നറിയിപ്പ് മൂടിവച്ചതിലൂടെ ആയുധവര്‍ഷത്തിന് അരങ്ങൊരുക്കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍. ബ്രിട്ടന്‍ നല്‍കിയ മുന്നറിയിപ്പിനെപ്പറ്റി ബിബിസി റിപ്പോര്‍ട്ടുചെയ്തിരുന്നു. ആയുധവര്‍ഷത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന് മുന്നറിവുണ്ടായിരുന്നെന്ന് 2001ല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ആകാശമാര്‍ഗം വഴിയുള്ള ഭീഷണികള്‍ നേരിടാന്‍ കേന്ദ്രസര്‍ക്കാരിന്റെ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിച്ചില്ലെന്ന വിവരം മറച്ചുവയ്ക്കുകയും ചെയ്തു.

മറ്റു രാജ്യങ്ങളുടെ വിമാനം നമ്മുടെ വ്യോമാതിര്‍ത്തിയില്‍ കടന്നാല്‍ റഡാര്‍വഴി വിവരമറിയാം. പുരുളിയക്കടുത്തുള്ള വ്യോമസേനാ താവളം ഖരഗ്പുരിനടുത്ത കലൈക്കുണ്ടയാണ്. ഇവിടെയുള്ള റഡാറുകള്‍ 1995 ഡിസംബര്‍ 17ന് രാത്രി മനഃപൂര്‍വം ഓഫാക്കിയത് വിമാനത്തിന് തടസ്സമില്ലാതെ ദൌത്യം പൂര്‍ത്തിയാക്കാന്‍വേണ്ടിയായിരുന്നു. ഡിസംബര്‍ 22ന് ഇതേവിമാനത്തെ വ്യോമതിര്‍ത്തി ലംഘിച്ചതിന് ഇന്ത്യന്‍ വ്യോമസേന മുംബൈയില്‍ ബലമായി ഇറക്കിച്ചിരുന്നു. പുരുളിയയില്‍ ആയുധം വിതറിക്കഴിഞ്ഞ സാഹചര്യത്തില്‍ ആകാശനിരീക്ഷണം കര്‍ശനമാക്കണമെന്ന ആവശ്യം ശക്തമായതോടെയാണ് ഈ വിമാനത്തെ പിടികൂടാനായത്. പശ്ചിമബംഗാളില്‍ 18 വര്‍ഷം പിന്നിട്ട ഇടതുസര്‍ക്കാരിനെ താഴെയിറക്കാനായിരുന്നു പദ്ധതി. സിപിഐ എമ്മിനും ഇടതുമുന്നണിക്കും എതിരെ ആനന്ദമാര്‍ഗികളെയാണ് നിയോഗിച്ചത്. ഇന്ത്യയുടെ ചാരസംഘടനയായ 'റോ' മുതല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വരെ ഇതില്‍ പങ്കാളികളായി.
(വി ജയിന്‍)

deshabhimani news

1 comment:

  1. പുരൂളിയയില്‍ 1995 ഡിസംബര്‍ 17ന് ആന്റണോവ് എഎന്‍-26 എന്ന ലാറ്റ്വിയന്‍ വിമാനം വര്‍ഷിച്ചത് നാടിനെ മുച്ചൂടും ചുട്ടെരിക്കാന്‍ പാകത്തിലുള്ള മാരകായുധങ്ങള്‍. റോക്കറ്റ് ലോഞ്ചറുകളും ഗ്രനേഡുകളും 250 എകെ-47 തോക്കുകളും ലക്ഷക്കണക്കിന് വെടിയുണ്ടകളും ഇതില്‍പ്പെടുന്നു. പുരുളിയ ജില്ലയിലെ ഝാല്‍ദ, ഘടംഗ, ബാലമു, മറമു എന്നീ ഗ്രാമങ്ങളിലായിരുന്നു രാജ്യത്തെ ഞെട്ടിച്ച ആയുധവര്‍ഷം. പശ്ചിമബംഗാളില്‍ സായുധകലാപമുണ്ടാക്കിയശേഷം കേന്ദ്രം ഇടപെട്ട് രാഷ്ട്രപതിഭരണം പ്രഖ്യാപിക്കാനും പിന്നീടുള്ള തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ തോല്‍പ്പിക്കാനുമായിരുന്നു പദ്ധതി. 1996ലെ തെരഞ്ഞെടുപ്പിനുമുമ്പ് പദ്ധതി നടപ്പാക്കാനായിരുന്നു 1995 ഡിസംബറിലെ ആയുധവര്‍ഷം. എന്നാല്‍, പദ്ധതി പാളി. ഒരുമാസംമുമ്പ് നവംബറില്‍ ഇത്തരമൊരു സംഭവം ഉണ്ടാകാനിടയുണ്ടെന്ന് ബ്രിട്ടീഷ് ഗവമെന്റ് ഇന്ത്യയെ അറിയിച്ചിരുന്നു. ഈ മുന്നറിയിപ്പ് മൂടിവച്ചതിലൂടെ ആയുധവര്‍ഷത്തിന് അരങ്ങൊരുക്കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍. ബ്രിട്ടന്‍ നല്‍കിയ മുന്നറിയിപ്പിനെപ്പറ്റി ബിബിസി റിപ്പോര്‍ട്ടുചെയ്തിരുന്നു. ആയുധവര്‍ഷത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന് മുന്നറിവുണ്ടായിരുന്നെന്ന് 2001ല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ആകാശമാര്‍ഗം വഴിയുള്ള ഭീഷണികള്‍ നേരിടാന്‍ കേന്ദ്രസര്‍ക്കാരിന്റെ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിച്ചില്ലെന്ന വിവരം മറച്ചുവയ്ക്കുകയും ചെയ്തു.

    ReplyDelete