വിദേശ ബാങ്കുകളിലെ കള്ളപ്പണത്തിന്റെ ഉറവിടം കണ്ടെത്തുന്നതിന് ഒന്നിലേറെ ഏജന്‍സികള്‍ ചേര്‍ന്നുള്ള അന്വേഷണം വേണമെന്നും ഹൈക്കോടതി റിട്ട. ചീഫ് ജസ്റിസിനെ പോലുള്ള വ്യക്തി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാന്‍ സോളിസിറ്റര്‍ ജനറലിനോട് ആവശ്യപ്പെട്ട കോടതി കേസില്‍ വീണ്ടും 25നു വാദംകേള്‍ക്കുമെന്നും അറിയിച്ചു. കള്ളപ്പണത്തിനെതിരെ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ രാം ജത്മലാനിയും മറ്റും സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി ഈ നിര്‍ദേശം നല്‍കിയത്. കള്ളപ്പണക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കുന്ന കേന്ദ്രസര്‍ക്കാരിനെ സുപ്രീംകോടതിയുടെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ നടപടിയെടുക്കതെ സര്‍ക്കാര്‍ ഇത്രയുംകാലം ഉറങ്ങുകയായിരുന്നോയെന്ന് കോടതി ആരാഞ്ഞു. അന്വേഷണം ഹസന്‍ അലിയെന്ന ഒറ്റ വ്യക്തിയില്‍ മാത്രം കേന്ദ്രീകരിക്കുകയാണെന്ന് നിരീക്ഷിച്ച കോടതി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാന്‍ കേന്ദ്രം വിമുഖത കാട്ടുന്നതിനെയും വിമര്‍ശിച്ചു. ഭീകരപ്രവര്‍ത്തനമോ ലഹരിമരുന്നു കടത്തോ ആകാം കള്ളപ്പണത്തിന്റെ ഉറവിടമെന്നും ജസ്റിസുമാരായ ബി സുദര്‍ശന്‍ റെഡ്ഡിയും എസ് എസ് നിജ്ജറും അടങ്ങുന്ന ബെഞ്ച് ആശങ്ക പ്രകടിപ്പിച്ചു.
വിദേശബാങ്കുകളിലെ കള്ളപ്പണം മുഴുവന്‍ ഹസന്‍ അലിയെന്ന ഒറ്റയാളുടെ പേരിലാണോ. സ്വിറ്റ്സര്‍ലന്‍ഡില്‍ ബാങ്ക് അക്കൌണ്ടുള്ള ഒറ്റ ഇന്ത്യക്കാരന്‍ മാത്രമാണോ ഉള്ളത്. കള്ളപ്പണക്കാരായ മറ്റൊരാളുടെയും പേരുപോലും പുറത്തുവരാത്തത് ചൂണ്ടിക്കാട്ടി കോടതി ചോദിച്ചു. വിവിധ മേഖലയില്‍ കള്ളപ്പണത്തെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണെന്ന് കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം കോടതിയെ അറിയിച്ചു. സ്വിറ്റ്സര്‍ലന്‍ഡിലെ യുബിഎസ് ബാങ്കിലെ കള്ളപ്പണം സംബന്ധിച്ച് റിപ്പോര്‍ട്ട് ഫയല്‍ചെയ്യാന്‍ റിസര്‍വ് ബാങ്കിന് നിര്‍ദേശം നല്‍കണമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ മറുപടിയില്‍ അസംതൃപ്തി രേഖപ്പെടുത്തിയാണ് സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചത്. ഇന്ത്യക്കാരുടെ കള്ളപ്പണം തിരിച്ചെടുക്കാനും ഇത് അന്വേഷിക്കാനുമായി പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ നേരത്തെ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഇന്റലിജന്‍സ് ബ്യൂറോ, ഐടി തുടങ്ങിയ മേഖലകളിലെ പ്രഗത്ഭരെ ഉള്‍പ്പെടുത്താനായിരുന്നു നിര്‍ദേശം. എന്നാല്‍, ഇത് കേന്ദ്രം അംഗീകരിച്ചില്ല. എന്‍ഫോഴ്സ്മെന്റ് അന്വേഷണം പുരോഗമിക്കുകയാണെന്നും ഇത് സ്ഥിതിവിവര റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍, ഒരു ഏജന്‍സി മാത്രം അന്വേഷിക്കേണ്ടതിലും അപ്പുറം പ്രാധാന്യം ഇതിനുണ്ടെന്നും അന്വേഷണത്തിന്റെ പല ഘട്ടത്തിലും എന്‍ഫോഴ്സ്മെന്റ് നിസ്സഹായാവസ്ഥ പ്രകടിപ്പിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ദേശാഭിമാനി 220411

ReplyDelete